മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് ധനുഷിന്റെ വില്ലനായി തമിഴിൽ എത്തുന്നു. ധനുഷ് നായകനായെത്തുന്ന മാരിയുടെ രണ്ടാംഭാഗത്തിലാണ് ടൊവിനോ വില്ലൻ വേഷമണിയുന്നത്. ചിത്രത്തിന്റെ സംവിധായകൻ ബാലാജി മോഹനാണ് ഈ വിവരം പുറത്തുവിട്ടത്. ലോക്കൽ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ മാരിയുടെ രണ്ടാം ഭാഗം ഉടൻ ചിത്രീകരണമാരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു. മാരി2 വിലെ മറ്റ് കഥാപാത്രങ്ങൾ ആരെല്ലാമാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. 2015ൽ പുറത്തിറങ്ങിയ മാരിയുടെ ആദ്യ ഭാഗത്ത് ഗായകനും മലയാളിയുമായ വിജയ് യേശുദാസാണ് വില്ലനായി എത്തിയിരുന്നത്. കാജൽ അഗർവാൾ, റോബോ ശങ്കർ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിൽ അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചത്.സെപ്റ്റംബർ 29ന് റിലീസ് ചെയ്യാനിരിക്കുന്ന ടൊവിനോ ചിത്രമായ തരംഗം ധനുഷാണ് നിർമിച്ചിരിക്കുന്നത്. അതേസമയം ടൊവിനോയുടെ തമിഴ് അരങ്ങേറ്റ ചിത്രമായ അഭിയുടെ അനുവും റിലീസിനൊരുങ്ങുകയാണ്.
Read MoreCategory: Movies
ദീപികയുടെ പത്മാവതിക്കു നേരേ പ്രതിഷേധം; പോസ്റ്റർ കത്തിച്ചു
ദീപിക പദുകോണ് നായികയാകുന്ന സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റർ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കർണ്ണി സേനയാണ് അക്രമത്തിന് പിന്നിൽ. രാജ്മന്ദിർ സിനിമ ഹാളിന് പുറത്ത് ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രണ്ടു ദിവസം മുന്പാണ് പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും റവൽ രത്തൻ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചാൽ മാത്രമെ രാജസ്ഥാനിൽ പത്മാവതി റിലീസ് ചെയ്യാൻ സമ്മതിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. റിലീസ് ചെയ്യുന്നതിന് മുന്പായി ചിത്രം ഞങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുമെന്ന് ബൻസാലി ഞങ്ങൾക്ക് വാക്കുതന്നതാണ്, പക്ഷെ ഈ നിമിഷം വരെ അതുണ്ടായില്ല, എന്നാൽ പോസ്റ്ററുകൾ പുറത്തിറങ്ങി- കർണി സേന ജയ്പൂർ ജില്ലാ പ്രസിഡന്റ് നാരായണൻ ദിവ്രല പറഞ്ഞു.ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി…
Read Moreബിക്കിനി ചിത്രം: ചുട്ടമറുപടിയുമായി തപ്സി
ബോളിവുഡ് സുന്ദരി തപ്സി പന്നുവിന്റെ ഹോട്ട് ബിക്കിനി ചിത്രത്തെക്കുറിച്ചാണ് ബോളിവുഡിലും ഇങ്ങു തെന്നിന്ത്യയിലും സംസാരവിഷയം. ജുഡ്വ 2 എന്ന പുതിയ ചിത്രത്തിലാണ് ബീച്ചിൽ ബിക്കിനി ധരിച്ച് തപ്സി പ്രേക്ഷകരുടെ കണ്ണും ഹൃദയവും കവർന്നത്. എന്നാൽ ബിക്കിനി ധരിച്ചതിന്റെ വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് നടി. ചിത്രത്തിലെ മറ്റൊരു നായിക കൂടിയായ ജാക്വലിൻ ഫെർണാണ്ടസിനോട് പിടിച്ചുനിൽക്കാൻ വേണ്ടിയാണ് താരം ഈ സാഹസം കാട്ടിയത്. ബിക്കിനിയിലെത്തിയ തന്നെ തന്റെ ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന് ഭയം ഉണ്ടെന്നും താരം പറയുന്നു.അതേസമയം ബിക്കിനി ധരിക്കാൻ യോജിച്ചൊരു ശരീരം നിങ്ങൾക്കുണ്ടെങ്കിൽ… ബിക്കിനി ധരിച്ചശേഷം നിങ്ങൾക്ക് ആത്മവിശ്വാസം തോന്നുന്നുണ്ടെങ്കിൽ… പിന്നെ ധരിക്കുന്നതിൽ യാതൊരു തെറ്റും താൻ കാണുന്നില്ലെന്നും തപ്സി അഭിപ്രായപ്പെട്ടു. താൻ ഒഴിവ് വേളകളിൽ ബീച്ചിൽ ബിക്കിനി ധരിച്ചുപോകാറുണ്ടെന്നും താരം തുറന്നു പറഞ്ഞു.ഇന്ത്യൻ സംസ്കാരത്തെ അപമാനിച്ചുവെന്നാരോപിച്ച് തപ്സിയെ വിമർശിച്ചും നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ട്രോളുകൾക്ക്…
Read More‘ഈ പശു സൂപ്പറാ’
നിയാസ് മുസ്തഫ മലയാള സിനിമയിൽ പുതിയൊരു ചരിത്രമെഴുതുകയാണ് പോസ്റ്റർ ഡിസൈനർ മുഹമ്മദ് സജീഷ് (സജീഷ് എം ഡിസൈ ൻ). പശു എന്നു പേരിട്ടിട്ടുള്ള പുതിയ ചിത്രത്തിന്റെ ഉള്ളടക്കം ആസ്പദമാക്കിയാണ് സജീഷ് പോസ്റ്റർ പ്രദർശനം ഒരുക്കി യിരിക്കുന്നത്. ഇന്നു മുതൽ 30-ാം തീയതി വരെ എറണാകുളം ദർബാർ ഹാളിലാണ് പ്രദർശനം. ഇതാദ്യമായിട്ടാണ് ഒരു മല യാള ചിത്രത്തിന്റെ പോസ്റ്ററുകൾ മാത്രം ഉൾപ്പെടുത്തി പൊതു ജനങ്ങൾക്കായി പ്രദർശനം നടത്തുന്നത്. കാമറമാൻ എം.ഡി സുകുമാരൻ സംവിധാനം ചെയ്ത ഫീച്ചർ ചിത്രമാണ് പശു. ചിത്രത്തിന്റെ പോസ്റ്റർ ഡിസൈനറാണ് സജീഷ്. ഒക്ടോബർ 15നുശേഷം റിലീസ് ചെയ്യുന്ന ചിത്ര ത്തിന്റെ കേന്ദ്രകഥാപാത്രം പശു ആണ്. സംവിധായകൻ ലാൽ ജോസിന്റെ വിതരണ കന്പനി ചിത്രം 80ഒാളം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും. സിനിമയെക്കുറിച്ചും പോസ്റ്റർപ്രദർ ശനത്തെക്കുറിച്ചും സജീവ് പറയുന്നു. ഈ സിനിമ പൂർണമായും പശുവിനെ കേന്ദ്ര കഥാപാത്രമാ ക്കി ഒരുക്കിയിട്ടുള്ളതാണ്.…
Read Moreദീപികയും രണ്വീറും മോതിരം കൈമാറി?
ബോളിവുഡിന്റെ സ്വന്തം പ്രണയജോഡികളായ ദീപികയും രണ്വീർ സിംഗും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന തരത്തിലുള്ള വാർത്ത ബോളിവുഡിൽ പ്രചരിക്കുന്നു. ഇവരുടെ മോതിര കൈമാറ്റം നടന്നുവെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.വെക്കേഷൻ ആസ്വദിക്കാനായി ലണ്ടനിലേക്കു പറന്ന അവർ അവിടെ വച്ച് രഹസ്യമായി മോതിരം കൈമാറിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവാനാണത്രേ ഇവരുടെ തീരുമാനം. ബംഗളൂരുവിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദീപികയുടെ കൈയിൽ അണിഞ്ഞിരുന്ന മോതിരമാണ് പപ്പരാസികളിൽ സംശയം വരുത്തിയത്. പരിപാടി ആസ്വദിക്കുന്നതിനിടയിൽ കൈയടിക്കുന്ന ദീപികയുടെ കൈയിലെ മോതിരം ചിത്രങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ സഹോദരി അനീഷ പദുക്കോണിനൊപ്പമാണ് ദീപിക എത്തിയത്. സഹോദരിക്കൊപ്പം പരിപാടി ആസ്വദിക്കുന്ന ദീപികയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പ്രണയത്തിലായിരുന്ന ഇരുവരും…
Read Moreഞാൻ അയാളെ പ്രണയിച്ചിരുന്നു, പക്ഷേ…
പതിനെട്ടാം വയസിൽ താൻ ഒരാളെ പ്രണയിച്ചിരുന്നുവെന്നു നടി നിത്യാ മേനോൻ. എന്നാൽ അയാളുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്നും നിത്യ മേനോൻ പറയുന്നു. വിവാഹിതരായ പുരുഷന്മാരുമായി ചേർത്ത് ഗോസിപ്പ് ഇറക്കുന്നതാണ് നിത്യയെ ഏറെ സങ്കടപ്പെടുത്തുന്നത്. മറ്റൊരാളുടെ കുടുംബ ജീവിതത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും നിത്യ പറയുന്നു. സുദീപിന്റെ നായികയായി നിത്യ ഒരു കന്നട ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെയായിരുന്നു വിവാഹതിനായ സുദീപിനേയും നിത്യയേയും ചേർത്ത് ഗോസിപ്പുകൾ പ്രചരിച്ചത്. നിത്യക്കായി സുദീപ് വിവാഹ മോചനം നേടുന്നു എന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. നിത്യക്കൊപ്പം അഭിനയിച്ച പല നായകന്മാർക്കൊപ്പവും നിത്യയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. അതിന് ഭാഷാ വ്യത്യാസങ്ങളില്ലായിരുന്നു. ഗോസിപ്പുകൾ നിത്യ മേനോന്റെ മനസ് മടുപ്പിച്ചിരിക്കുകയാണ്. തന്നെ ശരിക്കും മനസിലാക്കുന്ന പുരുഷനെ മാത്രമേ വിവാഹം കഴിക്കു എന്നാണ് നിത്യ പറയുന്നത്. തന്നെ മനസിലാക്കുന്ന…
Read Moreകട്ടക്കലിപ്പിൽ നസ്രിയ; പേടിച്ചുവിറച്ച് ഫർഹാൻ
ഫേസ്ബുക്കിൽ ഏറ്റവും അധികം ആരാധകരുള്ള താരമാണു നസ്രിയ. ഇത്രയുംനാൾ സിനിമയിൽ നിന്നു വിട്ടു നിന്നിട്ടും ആരാധകർക്ക് ഇഷ്ടം കൂടിയതല്ലാതെ ഒരു തരിപോലും കുറഞ്ഞിട്ടില്ല. ബിഗ്സ്ക്രീനിൽ എത്തുന്നില്ല എങ്കിലും ഫേസ്ബുക്കിലൂടെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിയുന്നുമുണ്ട്. ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവച്ചാൽ നിമിഷങ്ങൾക്കുള്ളിലാകും പതിനായിരക്കണക്കിനു ലൈക്കുകൾ എത്തുന്നത്. ഇത്തവണ നസ്രിയ കട്ടക്കലിപ്പിലാണ് എന്നു തോന്നുന്നു. ഭർത്താവ് ഫഹദിന്റെ അനിയൻ ഫർഹാൻ ഒപ്പം നിൽക്കുന്ന സെൽഫിയാണു ഫർഹാൻ എഫ്ബിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെൽഫി എടുത്തിരിക്കുന്നതു നസ്രിയയാണ്. ഫർഹാനാകട്ടെ ചേട്ടത്തിയമ്മയുടെ കലിപ്പ് കണ്ടിട്ടാണ് എന്നു തോന്നുന്നു ആകെ ഒരു ഞെട്ടലിലുമാണ്. എന്തായലും സംഭവം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. വിവാഹ ശേഷം സിനിമ ജീവിതത്തിനോട് വിടപറഞ്ഞിരുന്ന നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നതിനായി ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഫലം ഉണ്ടായിരിക്കുകയാണ്. ഉടൻ തന്നെ നസ്രിയ സിനിമയിൽ അഭിനയിച്ച് തുടങ്ങും. ബാംഗ്ലൂർ…
Read Moreസംവൃത തിരിച്ചുവരുന്നു?
മലയാളികളൂടെ പ്രിയ നായിക സംവൃത സുനിൽ തിരിച്ചു വരുന്നു എന്നു റിപ്പോർട്ട്. ചില ഓണ്ലൈൻ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത സംവൃത, ലാൽ ജോസ് സിനിമയിലൂടെ തിരിച്ചെത്തുന്നു എന്നാണു റിപ്പോർട്ട്. ലാൽ ജോസിന്റെ രസികൻ എന്ന ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു സംവൃതയുടെ അരങ്ങേറ്റം.ഷാഫി സംവിധാനം ചെയ്ത 101 വെഡ്ഡിംഗ്സ് ആയിരുന്നു സംവൃത അഭിനയിച്ച അവസാന സിനിമ. ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലേക്കു പോയ സംവൃത കുടുംബവുമായി കലിഫോർണിയയിലാണ് ഇപ്പോൾ. രസികനു പുറമെ ലാൽ ജോസിന്റെ തന്നെ ആറു ചിത്രങ്ങളിൽ സംവൃത അഭിനയിച്ചു. മമ്മൂട്ടിയും മോഹൻലാലും അടക്കം മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ച സംവൃത സുനിൽ യുവനടൻമാർക്കൊപ്പവും നിരവധി നല്ല വേഷങ്ങൾ ചെയ്തിരുന്നു.
Read Moreഇന്നലെ റിലീസ് ചെയ്ത ന്യൂട്ടന്റെ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ
മുംബൈ: രാജ്കുമാർ റാവു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹിന്ദി ചിത്രം ന്യൂട്ടന്റെ വ്യാജ പകർപ്പ് ഒാൺലൈനിൽ. ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ഓസ്കർ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ന്യൂട്ടണ് തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ടോറന്റ് സൈറ്റുകളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം അണിയിച്ചൊരിക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ സംഘർഷബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന ന്യൂട്ടൻ കുമാർ എന്ന പ്രിസൈഡിങ് ഓഫീസറെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഓസ്കറിൽ വിദേശഭാഷ വിഭാഗത്തിലേക്കാണ് ന്യൂട്ടണ് മത്സരിക്കുക. അമിത് മസുർക്കർ സംവിധാനം ചെയ്ത ചിത്രം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.തെലുങ്കു നിർമാതാവ് സി.വി.റെഡ്ഡി അധ്യക്ഷനായ ജൂറിയാണ് ചിത്രം തെരഞ്ഞെടുത്തത്. 26 സിനിമകളിൽ നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്. മനീഷ് മുദ്ര നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും മസുർക്കർ തന്നെയാണ്.പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടിൽ, രഘുബിർ യാദവ് എന്നിവരാണ്…
Read Moreവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ! നയൻതാര നയം മാറ്റി
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പഴമക്കാർ പറയാറുണ്ട്. ഈ പഴമൊഴി ഇപ്പോൾ അന്വർഥമായത് നമ്മുടെ നയൻതാരയുടെ കാര്യത്തിൽ. നയൻതാര അഭിനയിച്ച ഏതെങ്കിലും സിനിമയുടെ പ്രമോഷൻ പ്രോഗ്രാമിൽ അവർ പങ്കെടുത്തത് ആരും കണ്ടിട്ടില്ല.ആദ്യ കാലം മുതൽ ഒരു സിനിമയുടെ കരാർ ഒപ്പിടുന്നതിന് മുന്പു തന്നെ നയൻതാര ആദ്യം വയ്ക്കുന്ന നിബന്ധന തന്നെ പ്രമോഷന് വിളിക്കരുതെന്നും താൻ സെറ്റിൽ ഉള്ളപ്പോൾ പത്രക്കാർ അവിടേക്ക് വന്നുപോകരുത് എന്നുമാണ്. കാരണം പത്രക്കാരോട് നയൻസിനു പണ്ടേ ചതുർത്ഥിയാണ്. ഏത് കൊല കൊന്പന്റെ പടമായാലും നയൻതാരയുടെ ഈ പോളിസിയിൽ മാറ്റമില്ല. അഥവാ പ്രമോഷന് വന്നേ പറ്റൂ എന്ന് പറഞ്ഞാൽ ആ പടം തനിക്ക് വേണ്ടാ എന്ന് പറയാനുള്ള തന്റേടം നയൻസ് കാട്ടിയിരുന്നു. ഇത് ഇന്നലെ വരെയുള്ള കഥ. ഇന്ന് സ്വന്തം കാര്യം വന്നപ്പോൾ നയൻതാര തന്റെ പോളിസിയിൽ അയവ് വരുത്തിയിരിക്കയാണത്രെ.തമിഴിൽ നയൻതാര അഭിനയിക്കുന്ന സിനിമയാണ്…
Read More