സിനിമാരംഗത്തു മാത്രമല്ല മോഡലിംഗ് രംഗത്തും കാസ്റ്റിങ് കൗച്ചിങ്, പണം തട്ടിപ്പ് പോലുള്ള കാര്യങ്ങൾ അപകടകരമായ രീതിയിൽ നടക്കുന്നുണ്ട്. തനിക്കുണ്ടായ ഒരു അനുഭവത്തക്കുറിച്ച് പറയുകയാണ് നടിയും മോഡലുമായ മറീന മൈക്കിൾ. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് നടി അനുഭവം പങ്കുവയ്ക്കുന്നത്. വാർത്തകൾ വളച്ചൊടിച്ചതിനാലാണ് ലൈവ് വീഡിയോയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് മെറീന പറയുന്നു. ഷൂട്ടിങിന് വേണ്ടി മറീനയെ കാറിൽ കൂട്ടിക്കൊണ്ടു പോയി എന്നും പീഡിപ്പിച്ചു എന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ നടി തന്നെ വ്യക്തമാക്കുന്നു. ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും മോഡലിങിന്റെ മറവിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു ബോധ്യപ്പെടുത്താനാണ് മെറീന ഫേസ്ബുക്ക് ലൈവിലെത്തിയത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് മോഡലിങിന്റെ ആവശ്യം പറഞ്ഞ് എന്നെ വിളിച്ചത്. അവസാന നിമിഷം തീരുമാനിച്ച മോഡൽ മാറിയ സാഹചര്യത്തിലാണ് എന്നെ വിളിക്കുന്നത്. മെറീന വരുമോ… സമയമുണ്ടോ… എന്നൊക്കെ ചോദിച്ചുകൊണ്ടാണ് വിളിച്ചത്.…
Read MoreCategory: Movies
പെൺകുട്ടിയോട് മാപ്പു പറയണം..! നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് നടിക്കെതിരേ മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനെന്ന് ബൈജു കൊട്ടാരക്കര
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅദിതി രവിയുടെ പുതിയ ചിത്രം അണിയറയിൽ
അലമാര എന്ന ചിത്രത്തിലൂടെ സണ്ണി വെയ്ന്റെ നായികയായി മലയാളത്തിലെത്തിയ അദിതി രവിയുടെ പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്യുന്ന “നാം’ എന്ന ചിത്രത്തിലാണ് അദിതി നായികയായെത്തുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്നു ബിരുദം പൂർത്തിയാക്കി മോഡലിംഗിലൂടെ കാമറയ്ക്കു മുന്നിലെത്തിയ അദിതി ചില പരസ്യചിത്രങ്ങളിലൂടെയാ ണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആംഗ്രി ബേബീസിലൂടെയാണ് സിനിമാ അരങ്ങേറ്റമെങ്കിലും ശ്രദ്ധിക്കപ്പെട്ടതു യെലോ എന്ന സംഗീത ആൽബമാണ്.
Read Moreകാലകേയൻ പ്രഭാകർ മമ്മൂട്ടിയുടെ വില്ലൻ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ കാലകേയന്റെ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ പ്രഭാകർ മമ്മൂട്ടിയുടെ വില്ലനായെത്തുന്നു. ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോൾ എന്ന ചിത്രത്തിലൂടെയാണു പ്രഭാകർ മോളിവുഡിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ബാംഗളൂരുവിൽ നടക്കുകയാണ്. മിയയാണു ചിത്രത്തിലെ നായിക. യഥാർഥ ജീവിതത്തിൽനിന്ന് ഉൾകൊണ്ട കഥയാണു സിനിമയിലൂടെ പറയാൻ പോവുന്നതെന്നാണു സിനിമാവൃത്തങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ. കാലകേയ എന്ന സമൂഹത്തിൽനിന്നു കിൽകി ഭാഷ സംസാരിക്കുന്ന കാലകേയനായിരുന്നു ബാഹുബലിയിലെ പ്രധാന ആകർഷണം.
Read Moreബിക്കിനി വേഷം ധരിക്കില്ലെന്ന് ഗ്ലാമറസ് നടി!
ഗ്ലാമറിന്റെ ലോകമായ ബോളിവുഡിൽ നടിമാരെല്ലാം ബിക്കിനിയിൽ വരെയെത്തി തങ്ങളുടെ ഹോട്ട് ലുക്ക് ആരാധകർക്കായി പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാൽ ഇക്കൂട്ടത്തിൽ ചിലർ അതിന് എതിരാണ്. ബിക്കിനി വേഷത്തോടു താത്പര്യമില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത് ആയിഷ ടാകിയ ആണ്. ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്ന ഒരു നടി ഇതുവരെ ബിക്കിനി ധരിച്ചിട്ടില്ലെന്ന് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2004 ലാണ് ആയിഷ ടാകിയ എന്ന നടി ബോളിവുഡിൽ അരങ്ങേറ്റം ചെയ്തത്. പിന്നീട് നിരവധി സിനിമകളിലഭിനയിച്ച നടി സൂപ്പർ നായികമാരുടെ ഗണത്തിലേക്ക് ഉയർന്നത് അതിവേഗമായിരുന്നു. ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നടിയായിട്ടും ആയിഷ താൻ ഇതുവരെ അഭിനയിച്ച സിനിമയിൽ ബിക്കിനി ധരിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആയിഷ ഇതുവരെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. എന്നാൽ ആ സിനിമകളിൽ ഒന്നിൽ പോലും മോശം വേഷങ്ങൾ ധരിക്കേണ്ടി വന്നിരുന്നില്ലെന്നാണ് നടി പറയുന്നത്. തനിക്ക് ഫാഷനും ഗ്ലാമറുമൊക്കെ ഇഷ്ടമാണ്. എന്നാൽ അതിനൊക്കെ…
Read Moreമമ്മൂക്ക ആരാധകർക്ക് എന്റെ പെരുന്നാൾ സമ്മാനം! ഒരുപാട് പേരെ മമ്മൂക്ക സിനിമയിലേക്ക് ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ…
മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സ്നേഹവും കരുതലും എത്രമാത്രമുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത സിനിമ താരം സിദ്ധിഖ് മുന്പ് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരമൊരു അനുഭവത്തിന്റെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ പ്രശസ്ത താരം കൊല്ലം അജിത്ത്. തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായതാണ് അജിത്ത്. മമ്മൂക്ക ആരാധകർക്ക് തന്റെ പെരുന്നാൾ സമ്മാനമെന്നു പറഞ്ഞാണ് അദേഹം തന്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പെഴുതിയിരിക്കുന്നത്. കൊല്ലം അജിത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം: ലക്ഷക്കണക്കിനുവരുന്ന മമ്മൂക്ക ആരാധകർക്ക് എന്റെ പെരുന്നാൾ സമ്മാനം . 1984 ലാണ് ഞാൻ മമ്മുക്കയോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. ചിത്രം – “ഈ ലോകം ഇവിടെ കുറെ മനുഷ്യർ’. 50 ഓളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഭാഗ്യം കിട്ടി. എന്റെ 35 വർഷത്തെ അഭിനയ ജീവിതത്തിലെ നിരവധി അനർഘനിമിഷങ്ങൾ ! അതിലേറ്റവും പ്രധാനമായ ഒരു…
Read Moreകുഞ്ഞിനെ കാണിക്കാനുള്ള തെളിവ്!
നാഗ ചൈതന്യയിൽ തനിക്കുണ്ടാവുന്ന കുഞ്ഞിനെ കാണിക്കാൻ വേണ്ടി സാമന്ത സ്വരൂപിക്കുന്ന തെളിവിനെക്കുറിച്ചാണ് തെന്നിന്ത്യൻ സിനിമാലോകത്ത് ഇപ്പോൾ സംസാരവിഷയം. അറുപത്തിനാലാമത് ഫിലിം ഫെയർ പുരസ്കാരത്തിന്റെ നിറവിലാണ് സൗത്ത് ഇന്ത്യൻ സിനിമാ ലോകം. തെലുങ്കിലെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് സാമന്തയണ്. അ ആ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സാമന്തയ്ക്ക് പുരസ്കാരം. ഈ പുരസ്കാരമൊക്കെ നാളെ തനിക്കും നാഗചൈതന്യക്കും ജനിക്കാൻ പോകുന്ന കുഞ്ഞിന് കാണിക്കാനുള്ള തെളിവാണെന്നാണ് സാമന്ത പറയുന്നത്. പുരസ്കാരനിശയുടെ തലേ ദിവസം സാമന്തയോട് നാഗചൈതന്യ ചോദിച്ചു, എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെടുന്നതെന്ന്. അതിന് സാമന്ത പറഞ്ഞ മറുപടി നാഗചൈതന്യയെ സന്തോഷത്തിൽ ആറാടിച്ചു എന്നാണ് കേൾക്കുന്നത്. നാളെ നിങ്ങളുടെ കുഞ്ഞ് എന്നോട് ചോദിക്കും, അച്ഛൻ വലിയ താരമാണ് അമ്മ എന്ത് നേടി എന്ന്. അപ്പോൾ എനിക്ക് ഈ ട്രോഫികൾ അവർക്ക് കാണിച്ചു കൊടുക്കണം എന്നായിരുന്നു സാമന്തയുടെ ആ മറുപടി. അതേസമയം ആരാധകർക്ക്…
Read Moreപാര്വതിയുടെ ഹൊറര് ചിത്രം വരുന്നു…
മധുരനാരങ്ങ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ നടിയാണ് പാർവതി. നടൻ രതീഷിന്റെ മകളായ പാർവതിയുടെ പുതിയ സിനിമ ഓണത്തിന് റിലീസിനൊരുങ്ങുകയാണ്. പാർവതി നായികയായി അഭിനയിക്കുന്ന ലച്ച്മി ഒരു ഹൊറർ മൂവിയാണ്. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സജീർ ഷായാണ്. പാർവതിക്കു പുറമെ ബിജു സോപാനം, സേതുലക്ഷ്മി, സജീർ അഹമ്മദ്, മാനവ്, കലാഭവൻ റഹ്മാൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെ പാർവതിക്ക് പരിക്കേറ്റിരുന്നു. ചിത്രീകരണത്തിനു വേണ്ടി എറിഞ്ഞ ചുറ്റിക പാർവതിയുടെ തലയിൽ വന്ന് പതിക്കുകയായിരുന്നു.
Read Moreകല്യാണമാമൻ! തട്ടിപ്പുവീരൻ ബ്രോക്കറുടെ കഥ
കുടുംബം കലക്കി കല്യാണ ബ്രോക്കറുടെ വീരപരാക്രമങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുകയാണ് കല്യാണമാമൻ എന്ന കൊച്ചു സിനിമ. ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ. എം. മാത്യു പാലാ നിർമിക്കുന്ന ഈ സിനിമ നിയോഗം, ഡോളർ, സോളാർ സ്വപ്നം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജു ജോസഫ് സംവിധാനം ചെയ്യുന്നു.കോമഡിക്ക് പ്രാധാന്യം കൊടുത്ത് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ന്യൂദർശൻ ക്രിയേഷൻസിന്റെ ബാനറിൽ കെ.എം. മാത്യു പാലാ നിർമിക്കുന്ന കല്യാണമാമൻ രാജു ജോസഫ് സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – മിത്രങ്കരി സജയകുമാർ, കാമറ – അനന്തഗോപാൽ, എഡിറ്റിംഗ് – ജിക്കു മോൻ, കല – സജിത്ത് മേവട, മേക്കപ്പ് – ബിബൻ കൂടല്ലൂർ, പശ്ചാത്തല സംഗീതം – ലാൽത്രയം ഓഡിയോസ്, സഹസംവിധാനം – സാജൻ ജോസഫ്, ഇ.കെ. മനോജ് കോട്ടയം, പ്രൊഡക്ഷൻ കണ്ട്രോളർ – ജോഷി കൊല്ലപ്പള്ളി,…
Read Moreസ്ത്രീസുരക്ഷയെക്കുറിച്ച് ചില ചോദ്യങ്ങളുമായി ചോദ്യം
സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്ന കാലമാണല്ലൊ, ഇത്. ഈ സമയത്ത്, സ്ത്രീയുടെ യഥാർഥ അവസ്ഥ തുറന്നുകാണിക്കുകയാണ് ചോദ്യം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സുകുമാരൻ. തന്പുരാൻകുന്ന് ഫിലിംസിനുവേണ്ടി ഷാജി മോൻ നിർമിക്കുന്ന ചോദ്യത്തിന്റെ ചിത്രീകരണം പാലായിലും പരിസരങ്ങളിലുമായി പൂർത്തിയായി. ഏഷ്യാനെറ്റ് കോമഡി സ്റ്റാറിൽ ബാലചന്ദ്രമേനോനെ അവതരിപ്പിച്ച് ശ്രദ്ധേയനായ സന്തോഷ് മേവട, നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സുധർശ്കൃഷ്ണ എന്നിവരാണ് നായകന്മാർ. ശ്രുതി വിശ്വനാഥ് നായികയായി വേഷമിടുന്നു. എല്ലാ മേഖലകളിലും സ്ത്രീകൾ വേട്ടയാടപ്പെടുന്ന കാലമാണിത്. ഈ സാമൂഹ്യവിപത്തിനെതിരെ പ്രതികരിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ബിജു സുകുമാരൻ പറഞ്ഞു. തന്പുരാൻ കുന്ന് ഫിലിംസിനുവേണ്ടി ഷാജി മോൻ നിർമിക്കുന്ന ചോദ്യത്തിന്റെ രചന, കാമറ, സംവിധാനം – ബിജു സുകുമാരൻ.എഡിറ്റർ – ബിജു ക്ലാസിക്, പശ്ചാത്തല സംഗീതം – പോൾസണ്, കല – ലാൽ പ്രവിത്താനം, മേക്കപ്പ് – അനീഷ് യോഹന്നാൻ,…
Read More