തെന്നിന്ത്യൻ താരം ഇല്യാന ഡിക്രൂസ് ഇപ്പോൾ തെന്നിന്ത്യ വിട്ട് ബോളിവുഡിൽ കളം നിറയാനുള്ള ഒരുക്കത്തിലാണ്. ഇല്യാന നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ബാദ്ഷാഹോയുടെ ടീസർ പുറത്തിറങ്ങി. 1.57 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇല്യാന ടോപ്ലെസായി എത്തുന്ന രംഗവും ഉൾപ്പെടുത്തിയാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ടീസർ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷത്തോളം ആളുകൾ ടീസർ കണ്ടുകഴിഞ്ഞു. വണ്‍സ് അപ്പോണ്‍ എ ടൈം ഇൻ മുംബൈ ദൊബാരായ്ക്ക് ശേഷം മിലൻ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണും ഇമ്രാൻ ഹാഷ്മിയുമാണ് പ്രധാനതാരങ്ങൾ. ഇല്യാനയ്ക്കൊപ്പം ഇഷാ ഗുപ്തയും ചിത്രത്തിൽ നായികയായി എത്തുന്നു. ഇമ്രാൻ ഹഷ്മിക്കൊപ്പം ഐറ്റം ഡാൻസുമായി സണ്ണി ലിയോണും എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആക്്ഷൻ താരം വിദ്യുത് ജമാൽ മറ്റൊരു പ്രധാന കഥാപാത്രമായി ബാദ്ഷാഹോയിൽ എത്തുന്നു. അടിയന്തരാവസ്ഥയും പശ്ചാത്തലമാകുന്ന ചിത്രം…
Read MoreCategory: Movies
രണ്ടാമൂഴത്തില്‍ ദ്രൗപതിയാകാന്‍ അനുഷ്ക ?
ദക്ഷിണേന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നായികയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ അനുഷ്കയുടെ താരമൂല്യവും ആരാധക പിന്തുണയും ഏറെ വർധിച്ചിരുന്നു. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് അനുഷ്കയ്ക്കുണ്ട്. അതു താരം പലതവണ തെളിയിച്ചതുമാണ്. അരുന്ധതി, രുദ്രമ്മാ ദേവി, ബാഹുബലിയിലെ ദേവസേന തുടങ്ങി ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയും ഇതേ ഗണത്തിലുള്ള ചിത്രമാണ്. ഇതിന് പിന്നാലെയാണ് മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിലും അനുഷ്ക അഭിനയിക്കുന്നതായുള്ള വാർത്തകൾ. ചിത്രത്തിൽ ദ്രൗപതിയുടെ കഥാപാത്രത്തെയാകും അനുഷ്ക അവതരിപ്പിക്കുകയെന്നാണ് സൂചന. എം.ടി. വാസുദേവൻ നായരുടെ രണ്ടാമൂഴമെന്ന നോവൽ സിനിമയാകുന്പോൾ ചിത്രത്തിലേക്ക് ആരൊക്കെ താരങ്ങളായി വരുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ. അനുഷ്ക ഈ ചിത്രത്തിൽ അഭിനയിക്കുന്നതായാണ് റിപ്പോർട്ട്. എന്നാൽ കഥപാത്രത്തേക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഇത്തരം ഇതിഹാസ ചിത്രങ്ങളിൽ മുന്‍പും അനുഷ്ക വേഷമിട്ടിട്ടുള്ളതിനാൽ അനുഷ്ക രണ്ടാമൂഴത്തിലും നായികയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാഭാരതത്തിലെ ഏറ്റവും…
Read Moreകാറ്റി പെറിക്ക് ട്വിറ്ററിൽ പത്തു കോടി ആരാധകർ
അമേരിക്കൻ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടു. ഇതാദ്യമായാണ് ഒരു ട്വിറ്റർ അക്കൗണ്ടിന് ഇത്രയധികം ഫോളോവേഴ്സിനെ കിട്ടുന്നത്. ഇത് ചരിത്ര മുഹൂർത്തമാണെന്ന് 32 കാരിയായ ഗായികയെ അഭിനന്ദിച്ച് ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു ട്വീറ്റ് ചെയ്തു. 2009ലാണ് ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്. ഇതുവരെ 8500 ട്വീറ്റുകളായി. താരത്തിന്റെ ട്വീറ്റുകളെ ഉൾപ്പെടുത്തി ഒരു വെബ്സൈറ്റ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം വരുമാനമുള്ള ഗായികയായി ഫോബ്സ് മാസിക കാറ്റി പെറിയെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറാണു ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാമത്. 9.67 കോടിയാണു ട്വിറ്ററിൽ ബീബറെ പിന്തുടരുന്നവരുടെ എണ്ണം. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഗായികമാരായ ടെയ്ലർ സ്വിഫ്റ്റ്, റിഹാന്ന എന്നിവരാണു യഥാക്രമം മൂന്നു മുതൽ അഞ്ചു വരെ സ്ഥാനത്ത്. ആദ്യ…
Read Moreതെലുങ്കിലും താരമാവാൻ സായ് പല്ലവി
പ്രേമത്തിലൂടെ മലയാള മനസ് കീഴടക്കിയ സായ് പല്ലവി തെലുങ്കിലും താരമാവാനൊരുങ്ങുന്നു. അന്യഭാഷയിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഫിദ. ശേഖർ കാമ്മുള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായെത്തുന്നത് വരുണ്‍ തേജാണ്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിന് പേരാണ് ടീസർ കണ്ടത്. സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഫിദ ഒന്നാമതെത്തുകയും ചെയ്തു. റൊമാന്റിക് ത്രില്ലറായ ചിത്രത്തിൽ വരുണ്‍ തേജും സായിയും ചേർന്നുള്ള രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വളരെ മികച്ചൊരു പ്രണയ ചിത്രമാണ് ഇതെന്ന തരത്തിലുള്ള ടാഗ് ലൈനാണ് ചിത്രത്തിനു വേണ്ടി ഉപയോഗിച്ചിട്ടുള്ളത്. തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എൻആർഐ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 23 ന് ചിത്രം തിയറ്ററുകളിലേക്കെത്തുമെന്നുള്ള വിവരവും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.…
Read Moreഹണിറോസിന്റെ അവരുടെ രാവുകൾ വരുന്നു…
ഷാനിൽ മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹണി റോസ് നായികയാകുന്ന അവരുടെ രാവുകൾ ഈദിന് തിയറ്ററുകളിലെത്തുന്നു. ആസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഒരു സുപ്പീരിയർ ഓഫീസറുടെ വേഷത്തിലാണ് ഹണി അഭിനയിക്കുന്നത്. ഒപ്പം വിനയ് ഫോർട്ട്, അജു വർഗീസ്, ലെന, മുകേഷ്, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്. അവരുടെ രാവുകൾ കുടുംബ ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്. കൊച്ചിയാണ് സിനിമയുടെ പശ്ചാത്തലമായി വരുന്നത്. ചിത്രം ഈദിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. അതിനിടെ സിനിമയുടെ പ്രൊമോ ഷൂട്ട് നടന്നിരുന്നു.
Read Moreഓട്ടോയിൽ പോകുന്ന താരത്തെ കണ്ട് ആരാധകർ ഞെട്
മുംബൈ നഗരത്തിലൂടെ ഇക്കഴിഞ്ഞ രാത്രി ഓട്ടോയിൽ സഞ്ചരിച്ച ആളെ കണ്ട് വഴിയാത്രക്കാരൊക്കെ ഞെട്ടി. ബോളിവുഡിന്റെ മസിൽ മാൻ സാക്ഷാൽ സൽമാൻഖാനായിരുന്നു അത്്. ആഡംബര വാഹനങ്ങളിൽ കാണുന്ന താരത്തെ ഓട്ടോയിൽ കണ്ടപ്പോൾ ആരാധകരെല്ലാം ഞെട്ടി. ഏതെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗോ പ്രമോഷൻ പരിപാടിയോ ആയിരിക്കുമെന്ന് കരുതിയവർക്ക് തെറ്റി. വീട്ടിലേക്കുള്ള യാത്രയിലായിരുന്നു സൽമാൻ. മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ നിന്ന് നിർമാതാവ് രമേഷ് തൗരാനിക്കൊപ്പമായിരുന്നു യാത്ര. സ്റ്റുഡിയോയിൽ നിന്നിറങ്ങിയപ്പോൾ ആരാധകർ താരത്തെ വളഞ്ഞു. കാർ പിന്നിലായിരുന്നതിനാൽ നിർമാതാവിനൊപ്പം സൽമാൻ ഓട്ടോയിൽ കയറിക്കൂടുകയായിരുന്നു. അംഗരക്ഷകരും പരിചാരകരും പിന്നാലെ കാറിലും ബൈക്കിലുമായി ഉണ്ടായിരുന്നു. അവസാനം വീടിന് മുന്നിൽ എത്തിയപ്പോൾ ഓട്ടോ ഡ്രൈവർക്ക് 1,000 രൂപയും നൽകി. മീറ്റർ കാശിലും കൂടുതലായിരുന്നു ഇത്. യാതൊരു തടസങ്ങളുമില്ലാതെ എത്തിച്ചതിന് നന്ദി പറയുകയും ചെയ്തു. സന്പന്നരായ ലോക സെലിബ്രിറ്റികളിൽ ആദ്യ നൂറിൽ ഇടം നേടിയ താരമാണ് സൽമാൻ. ഇതിന് മുൻപും…
Read Moreതലൈ അജിത്തിനൊപ്പം അഭിനയിക്കാൻ മോഹമെന്ന് കീർത്തി സുരേഷ്
തമിഴകത്തിന്റെ സ്വന്തം താരമായി മാറിയ കീർത്തി സുരേഷിന് തമിഴകത്തിന്റെ തലൈ അജിത്തിനൊപ്പം അഭിനയിക്കാൻ മോഹം. പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരത്തിന് മലയാളത്തേക്കൾ കൂടുതൽ സ്വീകാര്യത ലഭിച്ചത് തമിഴകത്തു നിന്നായിരുന്നു. മുൻനിര നായകൻമാർക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഇതിനകം തന്നെ കീർത്തിക്ക് ലഭിച്ചിരുന്നു. വിജയ്, വിക്രം, സൂര്യ, ശിവകാർത്തികേയൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ട താരത്തിന് ഒരു പ്രമുഖ താരത്തിന്റെ കൂടി നായികയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കീർത്തി പറയുന്നു. തമിഴകത്തിന്റെ സ്വന്തം താരമായ തലൈയോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കീർത്തി സുരേഷ്. അജിത്തിന്റെ നായികയായി സ്ക്രീനിലെത്തണമെന്ന താരത്തിന്റെ ആഗ്രഹത്തിന് സംവിധായകർ പച്ചക്കൊടി കാണിക്കുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ദുൽഖർ സൽമാനോടൊപ്പം സാവിത്രിയിലാണ് കീർത്തി ഇപ്പോൾ അഭിനയിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവാജി ഗണേശനായാണ് ദുൽഖർ സൽമാൻ വേഷമിടുന്നത്.
Read Moreമിയ കോടീശ്വരിയായി
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടി മിയ കോടീശ്വരിയായി. സംഭവം കേട്ട് ഞെട്ടേണ്ട. പറഞ്ഞുവരുന്നത് പണത്തിന്റെ കാര്യമല്ല, ഫേസ്ബുക്ക് ലൈക്കിന്റെ കാര്യമാണ്. ഇപ്പോള്‍ മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത് ഒരുകോടി ലൈക്കാണ്. ആദ്യമായാണ് മലയാളത്തില്‍ ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഇത്രയധികം ലൈക്കുകള്‍ ലഭിക്കുന്നത്. ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും കൂടുതല്‍ ആരാധകരെ നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് പിന്നില്‍. 76 ലക്ഷമായിരുന്നു നസ്രിയയുടെ ഫേസ് ബുക്ക് ലൈക്ക്. മലയാളത്തില്‍ മിയയുടെ അടുത്ത് നിന്നതും നസ്രിയ ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ നസ്രിയയുടെ ആരാധകരുടെ എണ്ണവും കുറഞ്ഞു. മലയാള നടന്മാരില് മോഹന്‍ലാലിനു 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വിരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്മാന് 49 ലക്ഷവുമാണ് നിലവിലെ ഫേസ്ബുക്ക് പേജ് ലൈക്ക്. മിയ മലയാള സിനിമയിലേക്ക് വന്നത് കുഞ്ചാക്കോ ബോബന് നായകനായ ഡോക്ടര്‍ ലവ്…
Read Moreകണ്ണനെയോർത്ത് നയന പാടി…
തിരുവനന്തപുരത്തെ ഒരു റസിഡന്റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു. പെട്ടെന്നാണ് സ്റ്റേജിൽ നിന്ന് ഓടക്കുഴൽവിളി ഒഴുകിയൊഴുകി എന്ന ലളിതഗാനം കേട്ടത്. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിലേക്കായി. മൂന്നര വയസുകാരിയാണ് ആ പാട്ടുപാടുന്നത്. ഇവൾ നാളെ ഒരു ഗായികയാകുമെന്ന് അവളുടെ പാട്ടുകേട്ട് പലരും അന്നു പറഞ്ഞു. വർഷങ്ങൾ കടന്നുപോയി. ഇന്ന് അതേ റസിഡന്റ്സിലെ ഒരു വീട്ടിൽ നിന്ന് ബാഹുബലി 2ലെ കണ്ണാ… നീ തൂങ്കടാ… എന്ന പാട്ടു കേൾക്കാം. ടിവിയിലോ റേഡിയോയിലോ അല്ല. മലയാളികൾ നെഞ്ചോടു ചേർത്ത ഈ ഗാനം പാടുന്നത് ഗായിക നയനയാണ്. ഒരു സാധാരണ പ്രേക്ഷകയായി ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ട നയന രണ്ടാം ഭാഗം റിലീസായപ്പോൾ താരമായി മാറി. തെൻറ സംഗീത വഴികളെക്കുറിച്ച് നയന സംസാരിക്കുന്നു… ആദ്യ വേദി വിദ്യാലയം കലാപരമായ എെൻറ എല്ലാ വളർച്ചയുടേയും തുടക്കം ഞാൻ പഠിച്ച തിരുവനന്തപുരം കാർമൽ സ്കൂളാണ്. അത്യാവശ്യം…
Read Moreശോഭന വിവാഹിതയാകുന്നു?
അഭിനേത്രിയും നർത്തകിയുമായ ശോഭന വിവാഹത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശോഭന നൃത്തവേദികളിൽ സജീവമാകുന്നതിനിടെയാണ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ വിവാഹവാർത്ത പ്രചരിക്കുന്നത്. കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയിൽ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. വിവാഹവാർത്തയുടെ നിജസ്ഥിതി എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാലോകവും. വിവാഹ വാർത്തയ്ക്ക് ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, താരം ഈ വാർത്തയോടു പ്രതികരിച്ചിട്ടുമില്ല. എന്തായാലും വാർത്തകേട്ട് സിനിമാലോകം അന്പരന്നിരിക്കുകയാണ്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 ലൂടെയാണ് ശോഭന മലയാളത്തിന്റെ നായികയായി എത്തിയത്. തുടർന്ന് മികച്ച അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന.
Read More