ബാഹുബലി രണ്ടാം ഭാഗത്തിൽ തന്നെ അവഗണിച്ചുവെന്ന വാർത്തകൾക്കു മറുപടിയുമായി തെന്നിന്ത്യൻ നടി തമന്ന രംഗത്ത്. തന്നെ അവഗണിച്ചുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തമന്ന പറഞ്ഞു. ഒരു സത്യവുമില്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്. രാജമൗലി സാറിനും എനിക്കുമിടയിൽ വാക്കുതർക്കം ഉണ്ടായിട്ടില്ല. സിനിമയുടെ പ്രമോഷൻ ഷോകൾ ഞാൻ ഒഴിവാക്കിയിട്ടില്ല. ക്ലൈമാക്സ് സീനിൽ എന്റെ കഥാപാത്രം ഇല്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. സിനിമയിൽ എന്റെ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിരുന്നു. ക്ലൈമാക്സ് പോർഷനിൽ വരുമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ പല മാധ്യമങ്ങളും എന്റെ വാക്കുകൾ തെറ്റായാണ് റിപ്പോർട്ട് ചെയ്തത്-തമന്ന പറഞ്ഞു. സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതു മുതൽ ഇത് സംബന്ധിച്ച് ആരാധകർ അന്വേഷിച്ചിരുന്നുവെന്നും തമന്ന കൂട്ടിച്ചേർത്തു.
Read MoreCategory: Movies
മലയാളത്തിന്റെ തെന്നിന്ത്യൻ സൗന്ദര്യം
സീമ മോഹൻലാൽ ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തികഞ്ഞ സന്തോഷത്തിലാണ്. വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും ചിത്രങ്ങളെല്ലാം ഹിറ്റായതാണ് നിക്കിയെ മലയാളത്തിന്റെ ലക്കി സ്റ്റാർ ആക്കിയത്. പരസ്യ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നിക്കിയുടെ വിശേഷങ്ങളറിയാം… നിക്കി മതി; ഗൽറാണി വേണ്ട എന്റെ ശരിയായ പേര് നിക്കി ഗൽറാണി എന്നാണ്. ആദ്യമലയാള ചിത്രമായ 1983 യ്ക്കു ശേഷം എല്ലാവരും എന്റെ പേരു പറയുന്പോൾ നിക്കി ജിൽറാണി, ഗിൽറാണി എന്നൊക്കെയാണ്. തമിഴിലെ ആദ്യ ചിത്രമായ ഡാർലിംഗിൽ വന്നപ്പോഴും നിക്കി കൽറാണിയായി. അതുകൊണ്ട് എല്ലാവരും എന്നെ നിക്കി എന്നു വിളിച്ചാൽ മതി. ഗൽറാണി വേണ്ട. സയൻസ് നിർത്തി അഭിനയത്തിലേക്ക് എന്റെ അച്ഛനും അമ്മയ്ക്കും സയൻസ് പഠിപ്പിച്ച് എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. അങ്ങനെ കോളജിൽ സയൻസ് ഗ്രൂപ്പിലാണ് ചേർന്നത്. ക്ലാസ് തുടങ്ങി കുറച്ചു…
Read Moreകരീന കപൂർ ഗംഭീരമാക്കിയ ഐറ്റം ഡാൻസ് ദീപിക അതിഗംഭീരമാക്കി
കരീന കപൂർ ആടിത്തിമിർത്ത് ഗംഭീരമാക്കിയ ഏജന്റ് വിനോദിലെ ഗാനത്തിനൊപ്പം ചുവടുവച്ചു ദീപിക പദുക്കോണ്‍ അതിഗംഭീരമാക്കിയിരിക്കുന്നു. ചടുലമായ ചുവടുകളിലൂടെ കരീന ഗംഭീരമാക്കിയ ഗാനം അനായാസമായ ചലനങ്ങളിലൂടെയാണ് ദീപിക അതിമനോഹരമാക്കിയിരിക്കുന്നത്. റാബ്ത എന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനമാണിത്. സുശാന്ത് സിങ് രജ്പുത്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. കറുത്ത ലോംഗ് സ്ലിറ്റ് ഗൗണിൽ ഹോട്ടായാണ് ദീപിക എത്തുന്നത്. ദീപികയ്ക്കു പുറമേ പ്രിയങ്ക ചോപ്രയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നു. ഏറെ പ്രായമുള്ള ഒരു കഥാപാത്രമായി ദേശീയ അവാർഡ് ജേതാവായ രാജ്കുമാർ റാവുവും ചിത്രത്തിലെത്തുന്നു. ജൂണ്‍ ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്.
Read Moreവിവാഹം എന്റെ കരിയറിനെ ബാധിച്ചിട്ടില്ല: വിദ്യ ബാലൻ
നല്ല വ്യക്തിത്വവും തന്റേടവുമുള്ള കാഥാപാത്രങ്ങൾ ബിഗ്സ്ക്രീനിൽ അവതരിപ്പിക്കുന്ന വിദ്യ കാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിലും നല്ല വ്യക്തിത്വത്തിന് അർഹയാണെന്നു തെളിയിച്ചിട്ടുള്ളയാളാണ്.സിനിമയിലെ വേഷങ്ങൾ തിരഞ്ഞെടുക്കുന്പോഴും അഭിമുഖങ്ങളിൽ ചോദ്യങ്ങളെ നേരിടുന്പോഴുമെല്ലാം ഈ തന്റേടം പ്രകടമാകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചൂടൻ മറുപടി കൊണ്ട് ചോദ്യത്തിന്റെ മുനയൊടിച്ചതിന്റെ കഥ വിദ്യ പറയുന്നത്.തന്റെ കുടുംബത്തെക്കുറിച്ചുള്ള പരിധി കടന്നുള്ള ചോദ്യങ്ങൾ ആദ്യമൊക്കെ അലോസരമുണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനെ ഒരു നേരന്പോക്കായാണ് ഞാൻ കാണുന്നത്. എപ്പോഴാണ് കുഞ്ഞുണ്ടാവുന്നത് എന്ന് ചോദിക്കുന്നവരോട് അടുത്ത തവണ ഞങ്ങൾ ഒപ്പമുണ്ടാകുന്പോൾ ഞാൻ തീർച്ചയായും നിങ്ങളേയും വിളിക്കാം എന്ന മറുപടിയാണ് ഞാൻ നൽകാറുള്ളത്. അതിൽപ്പിനെ ഈ ചോദ്യം ആവർത്തിക്കപ്പെടാറില്ലെ്ലന്ന് വിദ്യ പറയുന്നു. വിവാഹം തന്റെ വ്യക്തിത്വത്തെയോ കരിയറിനെയോ തെല്ലും ബാധിച്ചിട്ടില്ലെന്നും വിവാഹത്തോടെ ആരുടെയും ജീവിതം അവസാനിക്കുന്നില്ലെന്നും വിദ്യ പറഞ്ഞു.
Read Moreഇനിയും പ്രതീക്ഷിക്കാം! ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ കത്രീന കെയ്ഫ് കാമറയ്ക്കു മുന്നില്‍
ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ കത്രീന കെയ്ഫ് കാമറയ്ക്കു മുന്നിൽ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകരെ ഞെട്ടിച്ചത്. ടവ്വൽ കൊണ്ട് ശരീരം പാതി മറച്ച് നിൽക്കുന്ന ചിത്രമാണ് തന്റെ ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങൾ കാമറയിൽ പകർത്തിയിരിക്കുന്നത്. ടവ്വൽ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് കാമറമാനായ മാരിയോ ടെസ്റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ചിത്രം പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിലുളള ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്ന് കത്രീന പറയുന്നു .മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കത്രീന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. രണ്ടു ദിവസം കൊണ്ട് വണ്‍ മില്യണ്‍ ഫോളോവേഴ്സും നടി സ്വന്തമാക്കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാരിയോ ടെസ്റ്റിനോയുടെ പ്രത്യേക ഷൂട്ടിങ് സീരിസിന്റെ ഭാഗമാവുന്ന ആദ്യ ബോളിവുഡ് താരം കൂടിയാണ് കത്രീന.
Read Moreപ്രണയിച്ചാൽ അല്ലേ ജീവിതം സുന്ദരമാകൂ..! പ്രണയം തുളുമ്പുന്ന കണ്ണുകളുമായി അനഘ
നൊസ്റ്റാൾജിയ നിറഞ്ഞ് തുളുമ്പുന്ന ചിത്രത്തിൽ പ്രണയമുഖത്തിന്റെ മേലാപ്പ് കെട്ടാനായിരുന്നു അനഘയ്ക്ക് അവസരം കിട്ടിയത്. സ്ക്രീൻ നിറയെ താരങ്ങൾ തലങ്ങും വിലങ്ങും പായുന്പോൾ കണ്ണുകൾ കൊണ്ട് പ്രണയം കാട്ടി റോസ് രക്ഷാധികാരി ബൈജു ഒപ്പിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. പ്രണയത്തിന്റെ രണ്ട് മുഖങ്ങൾ തുറന്നു കാട്ടുന്ന ചിത്രത്തിലെ മോഡേണ്‍ പ്രണയങ്ങളോട് സാമ്യമുള്ള കഥകൾക്കിടയിലൂടെ കടന്നു പോയപ്പോൾ റോസിന്റെ നിഷ്കളങ്കമായ ഭാവങ്ങൾ ഏവരുടെയും കണ്ണുകളിൽ ഉടക്കിയിട്ടുണ്ടെന്നുള്ളത് തീർച്ചയാണ്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന തന്റെ കന്നി ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ച് അനഘ വാചാലയാകുന്നു. കുഞ്ഞുനാൾ മുതൽ സിനിമ മനസിലുണ്ടെങ്കിലും ഈ മേഖലയിൽ കയറിപ്പറ്റാനുള്ള വഴികൾ എന്തെന്ന് അറിയില്ലായിരുന്നു. എത്രയോ പേർ അഭിനയമോഹവുമായി സിനിമയിൽ അവസരം കിട്ടാൻ മെനക്കെട്ടു നടക്കുന്നു. അപ്പോൾ പിന്നെ വീട്, ബന്ധുക്കൾ, സുഹൃത്തുക്കൾ പിന്നെ പഠനം ഈ ഒരു ഒഴുക്കിൽ പോയിരുന്ന ഞാൻ എങ്ങനെ സിനിമയിൽ എത്താനാണ്.അച്ഛനും…
Read More“ബിജു മേനോൻ ഇല്ലായിരുന്നുവെങ്കിൽ രക്ഷാധികാരി ബൈജു ഉണ്ടാവില്ലായിരുന്നു’
“രക്ഷാധികാരി ബൈജു ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമ കണ്ടില്ലെങ്കിൽ മോശമാണ്, എല്ലാവരും പോയി കാണണമെന്ന് എല്ലാവരോടും പറയുന്ന തരത്തിലുള്ള ഹിറ്റായി മാറിയിരിക്കുന്നു. ഒരു മലയാളി കണ്ടിരിക്കേണ്ട ഒരു മലയാളചിത്രം. കുട്ടികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം. കുട്ടികളെയും കുടുംബത്തെയും ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങൾ ഈ സിനിമയിലുണ്ട്. മലയാളി ഹൃദയങ്ങളെ മുന്നിൽക്കണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. എല്ലാവരെയും രസിപ്പിക്കുന്ന സിനിമയാണിത്. അത്തരം ഫീഡ്ബാക്കുകൾ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും ഒരുപാടു കിട്ടിക്കഴിഞ്ഞു. ഈ സിനിമ വളരെ ആഴത്തിലാണു സ്വീകരിക്കപ്പെടുന്നത്. നരൻ എന്ന സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് ഇതിനുമുന്‍പ് ഇത്രയും വികാരനിർഭരമായ പ്രതികരണങ്ങൾ കിട്ടിയത്….” ബിജു മേനോൻ ടൈറ്റിൽ റോളിലെത്തിയ മാസ് എന്റർടെയ്നർ രക്ഷാധികാരി ബൈജു ഒപ്പിന്റെ രചനയും സംവിധാനവും നിർവഹിച്ച രഞ്ജൻപ്രമോദ് സംസാരിക്കുന്നു… പ്രേക്ഷകരുടെയും സിനിമാലോകത്തിന്റെയും പ്രതികരണം…. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മലയാളികൾ. ഈ സിനിമ കണ്ടിറങ്ങിയ ആരും…
Read Moreവരലക്ഷ്മി മലയാളത്തിൽ പോലീസ് വേഷത്തിൽ
മെഗാസ്റ്റാർ മമ്മൂട്ടി കോളജ് പ്രഫസറുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ തമിഴ് നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മി പോലീസ് വേഷത്തിലെത്തുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊല്ലത്ത് പുരോഗമിക്കുകയാണ്. വരലക്ഷ്മിയെക്കൂടാതെ ഉണ്ണി മുകുന്ദനും പോലീസ് വേഷത്തിലാണെത്തുന്നതെന്നു തിരക്കഥാകൃത്ത് ഉദയകൃഷ്ണ വെളിപ്പെടുത്തി. ഭവാനി എന്ന ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് വരലക്ഷ്മി എത്തുന്നത്. സ്ഥിരം പ്രശ്നങ്ങൾ നടക്കുന്ന കോളജിലെ ചിലരെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതോടെ പോലീസും യുവാക്കളും ശത്രുതയിലാകുന്നു. ഈ സംഭവം കോളജ് പ്രഫസറായ മമ്മൂട്ടിയുടെ കഥാപാത്രത്തിനുണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിലെ മറ്റൊരു നായിക പൂനം ബജ്വ എത്തുന്നത് കോളജ് ലക്ചററുടെ വേഷത്തിലാണ്.
Read Moreവിജയ് മലയാളത്തിലേക്ക്!
തമിഴിലെ സൂപ്പർ താരങ്ങൾ മലയാള സിനിമയിൽ എത്തണമെന്നു മോഹിക്കുന്ന ആരാധകർ ഏറെയാണ്. എന്നാൽ എത്തിയവർ വളരെ വിരളമാണ്. ചിലർ കഥാപാത്രങ്ങളായി എത്തിയപ്പോൾ മറ്റു ചിലർ അതിഥി വേഷത്തിലെത്തി. തമിഴ് സൂപ്പർ സ്റ്റാർ വിജയ് മലയാളത്തിലേക്ക് എത്തുന്നതായാണ് പുതിയ റിപ്പോർട്ട്. മലയാളത്തിലെ യുവതാരചിത്രത്തിലായിരിക്കും വിജയ് എത്തുക. വിജയ്യെ സിനിമയിൽ എത്തിക്കുന്നതിനായുള്ള ശ്രമം അണിയറ പ്രവർത്തകർ നടത്തിവരികയാണ്. സണ്ണി വെയ്ൻ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് വിജയ് എത്തുകയെന്നാണു റിപ്പോർട്ടുകൾ. വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക. സണ്ണിക്കൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. തമിഴ്നാട്ടിലും കേരളത്തിലും സൂപ്പർ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍. ഡാർവിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം…
Read Moreഇനി കാമറയ്ക്ക് പിന്നില്‍! നയന്‍സിന് സംവിധായികയാകാന്‍ മോഹം
തെന്നിന്ത്യൻ താരറാണിയായി തിളങ്ങുന്ന നയൻതാരയ്ക്കു സംവിധായികയാകാൻ മോഹം. നയൻസ് നായികയാകുന്ന അരം എന്ന ചിത്രത്തിൽ നയൻസ് സഹസംവിധായികയായും പ്രവർത്തിച്ചിരുന്നു. ഇതോടെയാണു താരസുന്ദരിക്കു സിനിമ സംവിധാനം ചെയ്യാൻ മോഹമുണ്ടെന്ന വാർത്തകൾ വന്നത്. അരത്തിന്റെ സംവിധായകൻ ഗോപി തന്നെയാണ് നയൻസ് ഈ ചിത്രത്തിൽ സഹസംവിധായികയായി പ്രവർത്തിച്ച കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ പല സീക്വൻസുകളിലും നയൻതാര കാമറയുടെ പിന്നിൽ പ്രവർത്തിച്ചെന്നും എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടായിരുന്നുവെന്നും സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. കഠിനമായ ചൂടിൽ ഷൂട്ട് ചെയ്തിട്ടും നയൻതാര ഒരു പരാതിയും പറഞ്ഞില്ലത്രേ. ജലക്ഷാമം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം അനുഭവിക്കുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന കളക്ടറുടെ കഥയാണ് അരം എന്ന ചിത്രം പറയുന്നത്. ജില്ലാ കളക്ടറുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്.
Read More