കോൽക്കത്ത: നടിയുമായും മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയുമായ സോണിക ചൗഹാന് കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാവിലെ കോല്‍ക്കത്തയിലെ രാഷ്ബിഹാരി അവന്യുവില്‍ വച്ചായിരുന്നു അപകടം. സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ഉടനെ ആശുത്രിയിൽ എത്തിച്ചുവെങ്കിലും സോണികയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റ വിക്രം ചാറ്റര്‍ജി ചികിത്സയിലാണ്. കോല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.
Read MoreCategory: Movies
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു…? സസ്പെൻസിൽ മാത്രം ഒതുങ്ങിയ ബാഹുബലി-2
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു…? ആ സസ്പെൻസ് ഇവിടെ പൊളിക്കുകയാണ്… കാരണം, അതു വലിയ സംഭവമൊന്നുമല്ല. മാതൃത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്ത ഭല്ലാൽദേവന്റെ ആഗ്രഹപ്രകാരമാണ് കട്ടപ്പ മനസില്ലാമനസോടെ അമരേന്ദ്ര ബാഹുബലിയെ പിന്നിൽ നിന്നും കുത്തിക്കൊല്ലുന്നത്. ബാഹുബലി ഒന്നിന് ശേഷം ഓരോ പ്രേക്ഷക മനസിലും ഉയർന്ന ഈ ചോദ്യത്തിനുള്ള ഉത്തരം തരുക മാത്രമല്ല ബാഹുബലി-2 ദ് കൺക്ലൂഷൻ. ഇത്തരമൊരു ഒരു കഥയ്ക്ക് അമാനുഷികതയുടെയും സാങ്കേതികത്തികവിന്റെയും പിൻബലം ഇല്ലാതെ വിജയം വരിക്കാൻ കഴിയില്ലായെന്ന് കൂടി പറഞ്ഞുവയ്ക്കുകയാണ് സംവിധായകൻ എസ്.എസ്.രാജമൗലി. വിജയം കൊയ്തു എന്നത് സത്യം തന്നെയാണ്. എന്നാൽ ബലമില്ലാത്ത കഥയ്ക്ക് ചതിയുടെയും ബലഹീനതകളുടെയും മേലാപ്പ് ചാർത്തിക്കൊടുത്തതിലൂടെ തിന്മയെ നന്മ ജയിക്കുന്നത് ഒരുപാട് ജീവനുകളെ ബലി കൊടുത്തുകൊണ്ടു കൂടിയാണെന്ന് ആവർത്തിക്കുകയാണ് ബാഹുബലി 2വിലൂടെ രാജമൗലി. സസ്പെൻസിനും അപ്പുറത്തുള്ള കാഴ്ചകൾ സമ്മാനിക്കുന്നുണ്ടെങ്കിലും ബാഹുബലിയോളം സ്ഥാനം മാത്രമേ ബാഹുബലി2വിനും കൊടുക്കേണ്ടതുള്ളു. ആദ്യ ഭാഗം മുഴുവൻ…
Read Moreപുതിയ ചിത്രവും പരാജയം! ഹൃദയം തകര്‍ന്ന് കങ്കണ
പുതിയ ചിത്രം രംഗൂണിന്റെ ബോക്സ് ഓഫീസ് പരാജയം തന്റെ ഹൃദയം തകർത്തുവെന്ന് ബോളിവുഡ് താരം കങ്കണ. വാണിജ്യപരമായ വിജയത്തിനാവശ്യമായ എല്ലാ ഘടകങ്ങളും സിനിമയിലുണ്ടായിട്ടും സിനിമ പരാജയപ്പെട്ടു. ഇത് തനിക്ക് വ്യക്തിപരമായുണ്ടായ ഒരു പരാജയമായാണ് കാണുന്നത്. അഭിനയിക്കുന്ന സിനിമകളുടെ പരാജയം തനിക്ക് ഇത്രയേറെ വിഷമമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ല. താരങ്ങൾ വളരുന്നതിനനുസരിച്ച് വിജയങ്ങളും പരാജയങ്ങളും അവരെ കൂടുതലായി ബാധിക്കുമെന്നും കങ്കണ പറഞ്ഞു. എന്നാൽ പരാജയങ്ങളെക്കുറിച്ചോർത്ത് സമയം കളയാൻ കങ്കണയില്ല. തന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. വിശാൽ ഭരദ്വാജ് സംവിധാനം ചെയ്ത റംഗൂണിൽ 1940 കളിലെ അഭിനേത്രിയായ മിസ് ജൂലിയ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. ഷാഹിദ് കപൂർ, സെയ്ഫ് അലി ഖാൻ തുടങ്ങി വൻ താരനിര അണിനിരന്നിട്ടും ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. കങ്കണ അവതരിപ്പിച്ച കഥാപാത്രത്തെ മുൻനിറുത്തിയായിരുന്നു സിനിമയുടെ പ്രചാരണങ്ങളെല്ലാം നടത്തിയിരുന്നത്. രണ്ടു തവണ മികച്ച നടിക്കുള്ള…
Read Moreഒടുവിൽ കത്രീനയ്ക്ക് വീടായി; മനസിനു പിടിച്ച വീടുതന്ന
കുറച്ചു നാളുകളായി താമസിക്കാൻ ഒരു വീടു കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു കത്രീന. ഒടുവിൽ മനസിനു പിടിച്ച വീടുതന്നെ താരം കണ്ടെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കത്രീന തന്റെ പുത്തൻ വീടിന്റെ വിശേഷങ്ങൾ പുറത്തുവിട്ടത്. തീർന്നില്ല, പുതിയ വീടു കാണാൻ ആരാധകർക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമെന്നും കത്രീന പറയുന്നു. തന്റെ പുതിയ വീട്ടിലെ സോഫയിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇരിക്കുന്ന ഫോട്ടോയും കത്രീന പോസ്റ്റ് ചെയ്തു. പുതിയൊരു സ്ഥലം സ്വന്തമാക്കിയിരിക്കുന്നു, വിലാസം തന്നാൽ നിങ്ങൾ എന്നെ സന്ദർശിക്കാൻ വരുമോ എന്നൊരു ചോദ്യവും അടിക്കുറിപ്പായി നൽകിയിരിക്കുന്നു.രണ്‍ബീർ കപൂറുമായി പിരിഞ്ഞതിനുശേഷമാണ് കത്രീന പുതിയൊരു വീടിനുവേണ്ടിയുള്ള അന്വേഷണം തുടങ്ങിയത്. തന്റെ പുതിയ ചിത്രമായ ടൈഗർ സിന്താ ഹേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കത്രീന ഇപ്പോൾ. മുൻ കാമുകൻ സൽമാൻ ഖാനാണ് ചിത്രത്തിലെ നായകൻ
Read Moreസേതുരാമയ്യർ വീണ്ടും വരുന്നു?
മലയാളത്തിലെ തുടർച്ചകളുണ്ടായ സിനിമകളിൽ ഏറ്റവും വിജയം നേടിയതാണ് സിബിഐ സിനിമകൾ. സേതുരാമയ്യർ എന്ന സിബിഐ ആയി മമ്മൂട്ടി അഭിനയിച്ച നാലു സിനിമകളും വൻ ഹിറ്റുകളുമായിരുന്നു. ഇപ്പോഴിതാ സിബിഐ സിനിമയെ കുറിച്ച് പുതിയ വാർത്ത. സിബിഐ സിനിമകൾക്ക് അഞ്ചാം ഭാഗം ഒരുങ്ങാൻ സാധ്യതയെന്നതാണ് വാർത്ത. സംവിധായകൻ കെ മധു തന്നെയാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലൂടെ സൂചന നൽകിയത്. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം വരവിന് കാത്തിരിക്കൂ എന്നാണ് കെ മധു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വീണ്ടും സേതുരാമയ്യർ സിബിഐയെ വെള്ളിത്തിരയിലെത്തിച്ചേക്കുമെന്നാണ് കെ മധു സൂചിപ്പിക്കുന്നത്. മമ്മൂട്ടിയും ഞാനും എസ്.എൻ സ്വാമിയും കൂടി 1988ൽ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. ആത്മാർഥയോടെ ഒരേ മനസോടെ ഞങ്ങൾ പ്രവർത്തിച്ചതു കൊണ്ടാണ്, ഒരു സി ബി ഐ ഡയറി ക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി ബി ഐ, നേരറിയാൻ…
Read Moreജീവിതത്തില്‍ നടക്കാത്ത സ്വപ്നം സിനിമയില്‍ പൂവണിയുന്നു…!
കവിയും, സാഹിത്യകാരനും, അധ്യാപകനുമായ പിതാവ് കെ. ജെ. മത്തായി. നാട്ടുകാരുടെ ആരാധ്യനായ പിതാവിനെപ്പോലെ, അധ്യാപകൻ ആകണമെന്നായിരുന്നു സുനിൽ കാഞ്ഞിരപ്പള്ളിയുടെ ചെറുപ്പത്തിലേയുള്ള ആഗ്രഹം. പക്ഷേ, വർഷങ്ങൾ കഴിഞ്ഞപ്പോൾ സുനിലിന് മനസിലായി ഒരിക്കലും പിതാവിനെപ്പോലെ ഒരു മാതൃകാ അധ്യാപകനാകാൻ തനിക്ക് കഴിയില്ലെന്ന്. ഇപ്പോൾ, ജീവിതത്തിലല്ലെങ്കിലും, സിനിമയിൽ ഒരു അധ്യാപകനാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുനിൽ. പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂൾ എന്ന ചിത്രത്തിൽ സുനിൽ ദേവയാനിക്കൊപ്പം ഒരു മാതൃകാ അധ്യാപകനായി അഭിനയിച്ചുകഴിഞ്ഞു. മൈസ്കൂളിൽ, ദേവയാനിക്കൊപ്പം, ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രത്തെയാണ് സുനിലിന് ലഭിച്ചത്. തുടർന്ന് വി. മഹേഷ് സംവിധാനം ചെയ്യുന്നഒരു ചെറിയ ആനക്കാര്യം എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കാൻ സുനിലിന് അവസരം ലഭിച്ചുകഴിഞ്ഞു. പിതാവ് സംവിധാനം ചെയ്ത മോഹങ്ങൾ നഷ്ടപ്പെട്ടവർ എന്ന നാടകത്തിൽ ബാലതാരമായി രംഗത്തുവന്ന സുനിൽ, കോളേജ് വിദ്യാഭ്യാസ കാലത്ത് ചില്ലകൾ എന്ന ചിത്രത്തിലൂടെ സിനിമാ താരവുമായി.…
Read Moreഒരു നായകന് എന്തിനാണ് മൂന്നും നാലും നായികമാർ? നായികമാർ വെറും കാഴ്ചവസ്തുക്കളായി: ജ്യോതിക
വിവാഹാനന്തരം സിനിമയിൽ സ്ത്രീകളുടെ പ്രായം കൂടുകയും അവർ പതിയെ അവസരങ്ങളില്ലാതെ പുറത്താകുകയും ചെയ്യുന്പോൾ നായകന്മാർക്ക് സിനിമയിൽ സജീവമാകുന്നതിന് അനുസരിച്ച് പ്രായം കുറഞ്ഞുകുറഞ്ഞു വരുമെന്നും നടി ജ്യോതിക. ഒരു നായകന് സിനിമയിൽ എന്തിനാണ് മൂന്നും നാലും നായികമാർ ഒരു നായിക പോരെയെന്നും ജ്യോതിക ചോദിക്കുന്നു. നായികമാർ വെറും കാഴ്ച വസ്തുക്കളായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. നടിമാരെ നായകന്മാർക്കൊപ്പം ആട്ടവും പാട്ടും നടത്താനും ഗ്ലാമർ പ്രദർശിപ്പിക്കാനും ദ്വയാർഥ സംഭാഷണങ്ങൾ പറഞ്ഞു പരിസഹിക്കാനുമുള്ള കേവല വസ്തുവായിട്ടാണ് പരിഗണിക്കുന്നത്. ദയവുചെയ്ത് നടിമാരെ ഇങ്ങനെ തരം താഴ്ത്തരുതെന്ന് പ്രമുഖ സംവിധായകരോട് താൻ അപേക്ഷിക്കുകയാണെന്നും ജ്യോതിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാര്യയെ പിന്തുണച്ച് സൂര്യയും എത്തി. സമൂഹത്തോട് ഉത്തരവാദിത്വം പ്രകടിപ്പിക്കുന്ന സിനിമ ചെയ്യുമെന്നും ഇക്കാര്യത്തിൽ സ്ക്രീനിലെ തന്റെ കഥാപാത്രത്തെ കൂടുതൽ ശ്രദ്ധിക്കുമെന്നും താരം പറഞ്ഞു. മകളീർ മട്ടും സിനിമ നിർമിച്ചതിന് ഭർത്താവിനോട് ജ്യോതിക നന്ദിയും പറഞ്ഞു. സൂര്യയുടെ മാതാവ് ലക്ഷ്മി…
Read Moreആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍! ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു
ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ മലയാളി താരം അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയതെങ്കിലും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള താരമാണ് അനു. ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയതാണ് അനു. നിർമാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവൽ.മൈ സൗത്ത് ദിവ എന്ന ഓണ്‍ലൈൻ മാഗസിന്റെ മൈ സൗത്ത് ദിവ കലണ്ടറിന് വേണ്ടിയാണ് അത്യന്തം ഗ്ലാമറസായ ഫോട്ടോ ഷൂട്ട് നടന്നത്. കലണ്ടറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ആറ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അനു ഫോട്ടോ ഷൂട്ടിൽ എത്തുന്നത്. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരം വേഷങ്ങളും താരം ധരിക്കുന്നുണ്ട്. ഹൈദരാബാദിലെ ബിപിഎം ക്ലബ്ബിലാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ഹോട്ട്, സെക്സി ലുക്കിലുള്ള ചിത്രങ്ങൾക്കാണ്…
Read Moreപ്രശസ്ത നടൻ വിനോദ് ഖന്ന അന്തരിച്ചു
മുംബൈ: പ്രശസ്ത ചലച്ചിത്ര നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്ന(71) അന്തരിച്ചു. അർബുദത്തെ തുടർന്നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2015ൽ പുറത്തിറങ്ങിയ ദിൽവാലെ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം. 1968ൽ പുറത്തിറങ്ങിയ “മൻ ക മീത്’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഖന്ന 1970-80 കാലഘട്ടത്തിൽ മുൻനിര നായകനായിരുന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 ഓളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1999ൽ ഫിലിംഫെയർ സമഗ്ര സംഭാവന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങളും ഖന്നയ്ക്ക് ലഭിച്ചു. 1997 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പഞ്ചാബിലെ ഗുർദാസ്പുർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിൽ എത്തി. 1999ൽ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര സാംസ്കാരിക, വിനോദ…
Read Moreനല്ല സിനിമയുണ്ടാകാൻ നല്ല നിർമാതാവ് വേണം: കമൽ
കോഴിക്കോട്: നല്ല നിര്മാതാവുണ്ടെങ്കിലേ നല്ല സിനിമയുണ്ടാകൂ എന്ന് സംവിധായകന് കമല്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.പി. മാധവന്നായര്ക്കുള്ള സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പത്തില്‍ത്തന്നെ സിനിമാ ലോകത്തേക്ക് കടന്ന് വരികയും പിന്നീട് ചലച്ചിത്ര നിര്‍മാണ വിതരണ രംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്ത അതുല്യ പ്രതിഭയാണ് വി.പി. മാധവന്നായരെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകന്റെ മനസറിഞ്ഞുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ഉയരങ്ങളിലേക്ക് എത്തിച്ചതെന്നും കമല്‍ പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. പി.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. ടി.പി. വാസു, ടി.ജി. ശിവന്, പി.ആര്. നാഥന്, കമാല്‍ വരദൂര്‍, നടന് ബാബുസ്വാമി, സി.വി. രാമകൃഷ്ണന്, ലിബര്‍ട്ടി ബഷീര്‍, കെ.സി. ഇസ്മയില്‍,എം. രാജൻ, എം. ഷാഹുൽ എന്നിവർ സംബന്ധിച്ചു.
Read More