അതേ സംഗതി സത്യമാണ്. മഹിഷ്മതി രാജ്യത്തെ രാജമാതാവായ ശിവകാമി ദേവിയും രാജ്യത്തിന് അടിമയായ കട്ടപ്പയും പ്രണയത്തിലോ? കേട്ടപ്പോള്‍ ഒന്ന് ഞെട്ടി അല്ലെ ? എങ്കില്‍ ഞെട്ടണ്ട ,കാര്യം സത്യമാണ്. ഇവരുടെ പ്രണയ രംഗങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. നമുക്കറിയാം രമ്യാ കൃഷ്ണനും സത്യരാജുമാണ് സിനിമയില്‍ ഈ രണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കിയത്. തമിഴ്നാട്ടിലെ ഒരു പ്രമുഖ ടെക്സറ്റിയല്സിന് വേണ്ടി തയ്യാറാക്കിയ പരസ്യമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഈ പരസ്യചിത്രത്തിലാണ് ഇവര്‍ രാജാവും റാണിയുമായി എത്തിയിരിക്കുന്നത്. കട്ടപ്പയ്ക്ക് രാജാവിന്റെ വേഷവും നന്നായി ഇണങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ പ്രണയ പരസ്യം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Read MoreCategory: Movies
മമ്മൂട്ടി മാന്ത്രികനാകുന്നു
മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നു. അഥർവം എന്ന സിനിമയിൽ മമ്മൂട്ടി നേരത്തെ മന്ത്രവാദിയായി അഭിനയിച്ചിട്ടുണ്ട്. ആഭിചാരക്രിയകൾ ചെയ്യുന്ന, വില്ലൻ പരിവേഷമുള്ള മാന്ത്രികനെയാണ് മമ്മൂട്ടി അഥർവത്തിൽ അവതരിപ്പിച്ചത്. മമ്മൂട്ടി മാന്ത്രികനായി വീണ്ടും അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമയിലാണ് മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നത് എന്നാണ് വിവരം. അതിഥിവേഷമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും ഇത്. നരസിംഹത്തിൽ മമ്മൂട്ടി സൃഷ്ടിച്ച ഒരു ഇംപാക്ട് ഒടിയനിലും സൃഷ്ടിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. അമിതാഭ് ബച്ചൻ, ദിലീപ് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒടിവിദ്യയും ദുർമന്ത്രവാദവുമെല്ലാം നിറഞ്ഞുനിൽക്കുന്ന സിനിമ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും. ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുന്നത്. മഞ്ജു…
Read Moreദേ, പിന്നേം പബ്ലിസിറ്റി! ബാഹുബലി 2വിൽ ജാതി അധിക്ഷേപം; രാജമൗലിക്കെതിരേ കേസ്
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബാഹുബലി2 എന്ന വിസ്മയ ചിത്രം നിറഞ്ഞോടുന്പോൾ ചിത്രത്തിനെതിരേ പരാതിയുമായി കടിക സമുദായം. തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന ഡയലോഗ് ചിത്രത്തിൽ ഉണ്ടെന്നാണ് കടിക സമുദായത്തിന്റെ പരാതി. സംവിധായകൻ രാജമൗലിക്കെതിരേ സമുദായം കേസ് ഫയൽ ചെയ്തു. സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ സംഭാഷണത്തിനിടെ കടിക ചീകട്ടി എന്ന പ്രയോഗം ഉണ്ടെന്നും അതു തങ്ങളെ അധിക്ഷേപിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. പാരന്പര്യമായി കശാപ്പുകാരാണ് കടിക സമുദായം. ഇറച്ചിവെട്ട് ഞങ്ങളുടെ കുലത്തൊഴിലാണ്. എന്നാൽ ചിത്രത്തിൽ ക്രൂരന്മാരായാണ് തങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്നും കടികർ ഫയൽ ചെയ്ത കേസിൽ പറയുന്നു. സിനിമയിലൂടെ ജാതി ആക്ഷേപം നടത്തുന്നത് കടിക സമുദായത്തിലെ കുട്ടികൾക്ക് പോലും അവഗണന നേരിടാൻ കാരണമായി. ഉടൻ തന്നെ സെൻസർ ബോർഡ് ഇടപെട്ട് ഈ ഭാഗം മാറ്റണമെന്നും കടിക അംഗങ്ങൾ പറഞ്ഞു.
Read Moreസൈനയാവുക എളുപ്പമല്ല: ശ്രദ്ധ കപൂർ
ബാഡ്മിന്റണ്‍ പാരന്പര്യമുള്ള ദീപിക പദുക്കോണ്‍ ഉപേക്ഷിച്ച വേഷം ഉജ്വലമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രദ്ധ കപൂർ. ഹാഫ് ഗേൾഫ്രണ്ട് കഴിഞ്ഞാൽ ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെൻസേഷൻ സൈന നേവാളിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ സൈനയുടെ വേഷമാണ് ശ്രദ്ധയ്ക്ക്. ഹാഫ് ഗേൾഫ്രണ്ടിൽ ബാസ്്കറ്റ്ബോൾ കളിച്ചിട്ടുണ്ടെങ്കിലും അതുപോലെ അനായാസമല്ല സൈനയുടെ വേഷമെന്ന് ശ്രദ്ധ പറയുന്നു.സൈനയെപ്പോലൊരു പ്രഫഷണൽ താരമായി മാറാൻ എനിക്ക് ഏതാനും മാസങ്ങൾ മാത്രമാണുള്ളത്. എന്തായാലും ഇത് ഞാൻ ചെയ്യുന്ന ഏറ്റവും കടുപ്പമുള്ള വേഷമായിരിക്കും. എങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ ഒരുക്കമാണ്. ഹാഫ് ഗേൾഫ്രണ്ട് പൂർത്തിയായിക്കഴിഞ്ഞാൽ ഉടനെ സൈനയുടെ ചിത്രത്തിനുവേണ്ടിയുള്ള ബാഡ്മിന്റണ്‍ പരിശീലനം ആരംഭിക്കും. കുറേ നാൾ സൈനയ്ക്കൊന്നിച്ച് കഴിയണമെന്ന ആഗ്രഹമുണ്ട്. ഞങ്ങൾ ഇപ്പോൾ തന്നെ ഇതു സംബന്ധിച്ച് ആശയവിനിമയം ആരംഭിച്ചുകഴിഞ്ഞു-ശ്രദ്ധ പറഞ്ഞു.അമോൽ ഗുപ്തയാണ് മുൻ ലോക ഒന്നാം നന്പർ താരവും ഒളിന്പിക് വെങ്കല മെഡൽ ജേതാവുമായ സൈനയുടെ ജീവിതം വെള്ളിത്തിരയിൽ പകർത്തുന്നത്.…
Read Moreരണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ മോഹം: ശ്രീയ
രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് തെന്നിന്ത്യൻ സൂപ്പർ താരം ശ്രീയ ശരണ്‍. ആറാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുമായി ബന്ധപ്പെട്ട് അബുദാബിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീയ. കേരളത്തെയും അവിടത്തെ സംസ്കാരവും ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മലയാളഭാഷയ്ക്കു മുന്നിൽ തെന്നിന്ത്യൻ താരസുന്ദരി ഒരു നിമിഷം തലകുനിച്ച് കൈകൂപ്പി. മലയാളത്തെപ്പോലെ പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ള മറ്റൊരു ഭാഷയില്ലെന്ന് താരസുന്ദരി പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്കങ്ങളിൽ ഒന്നായ ആറാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് വാർത്താസമ്മേളന വേദിയിൽ ബാഹുബലിയിലെ വില്ലനായി തകർത്ത റാണ ദഗുപതി, തമിഴ് നടൻ ജയം രവി, സംവിധായകൻ വിജയ് തുടങ്ങിയർ പങ്കെടുത്തു. അബുദാബി വിനോദസഞ്ചാര സാംസ്കാരികവകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മുപ്പതിനും ജൂലായ് ഒന്നിനുമാണ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്നിശ. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി.
Read Moreകജോളിന്റെ എനർജി ലെവൽ “അതുക്കും മേലെ’
വേലയില്ല പട്ടതാരിയുടെ ഒന്നാം ഭാഗത്തിന്റെ വിജയത്തിനു തൊട്ടു പിന്നാലെ വിഐപി 2ഉം എത്തുന്നു എന്ന വാർത്ത എത്തിയപ്പോൾ മുതൽ പ്രേക്ഷകർ ആകാംക്ഷയിലാണ്. തമിഴ് സിനിമയിലേക്കുള്ള കജോളിന്റെ മടങ്ങിവരവ് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർകൂടിയെത്തിയപ്പോൾ കാത്തിരിപ്പിന്റെ ത്രിൽ കൂടിയെന്നാണ് ആരാധകർ പറയുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടും കജോളിനൊപ്പമുള്ള അനുഭവങ്ങൾ എത്ര പങ്കുവച്ചിട്ടും ധനുഷിനു മതിവരുന്നില്ല. ’കജോൾ മാമിന്റെ ചുറുചുറുക്കും പ്രസരിപ്പുമൊക്കെ വേറെ ലെവലാണ്. അതു മറ്റുള്ളവരിലേക്ക് വേഗത്തിൽ പടർന്നുപിടിക്കും. മാമിന്റെ അതേ ലെവലിൽ നിന്ന് അഭിനയിക്കാൻ അതു നമ്മെ പ്രേരിപ്പിക്കും. മറ്റുള്ളവരുമായി എളുപ്പത്തിൽ കൂട്ടാകുന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്-’ ധനുഷ് പറഞ്ഞു. വിഐപിയുടെ ആദ്യ ഭാഗം പോലെതന്നെ സർപ്രൈസുകൾ നിറഞ്ഞതാണ് രണ്ടാം ഭാഗവും. പക്ഷേ രണ്ടും തമ്മിൽ താരതമ്യം ചെയ്യരുതെന്നും ധനുഷ് പറയുന്നു. സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സിനിമയിൽ അമല പോൾ തന്നെയാണ്…
Read Moreആർഭാടങ്ങളൊന്നുമില്ല! ഭാവനയുടെ വിവാഹം ഒക്ടോബറിൽ
മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവന ഒക്ടോബർ 27ന് വിവാഹിതയാകുന്നു. മാർച്ചിലായിരുന്നു ഭാവനയും നവീനും തമ്മിലുള്ള വിവാഹ നിശ്ചയം. തന്റെ ഏറ്റവും പുതിയ ചിത്രമായ ആദത്തിന്റെ ചിത്രീകരണത്തിനായി ഭാവന ഇപ്പോൾ സ്കോട്ട്ലൻഡിലാണ്. അതുകൊണ്ട് ഭാവനയുടെ അമ്മ പുഷ്പയാണ് വാർത്ത പുറത്തുവിട്ടത്. “ജന്മനാടായ തൃശൂരിൽ വച്ചാണ് കല്യാണം. സെലിബ്രിറ്റി വിവാഹത്തിന്റേതായ യാതൊരുവിധ ആർഭാടങ്ങളൊന്നുമില്ലാത്ത സ്വകാര്യ ചടങ്ങിൽ ഭാവന വിവാഹിതയാകും- പുഷ്പ പറഞ്ഞു. ചലച്ചിത്ര രംഗത്തു നിന്ന് ആരെയൊക്കെയാണ് ക്ഷണിക്കുക എന്നത് ഭാവനയ്ക്കു മാത്രമേ അറിയൂ എന്നും അവർ കൂട്ടിച്ചേർത്തു. ചില വെബ്സൈറ്റുകളിൽ വിവാഹം കൊച്ചിയിൽ വച്ചാകുമെന്ന് പരക്കുന്ന വാർത്തകൾ പുഷ്പ തിരുത്തി.അഞ്ചു വർഷത്തിനുമുന്‍പ് ഒരു കന്നഡ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് നിർമാതാവും നടനുമായ നവീനിനെ ഭാവന പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ശേഷം രണ്ടു വർഷത്തിനു മുന്‍പ് വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും ഭാവനയുടെ അച്ഛന്റെയും നവീനിന്റെ അമ്മയുടേയും മരണത്തെത്തുടർന്ന് വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.
Read Moreസിന്ധുവാകാന് ദീപിക
കായികതാരങ്ങളുടെ ജീവിതം സിനിമായാക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. സച്ചിന്േറയും ധോണിയടേയുമെല്ലാം ജീവിതം സ്ക്രീനിൽ കണ്ട നമുക്കിനി ഒളിന്പ്യൻ പി.വി.സിന്ധുവിന്റെ ജീവിതവും കാണാം. കഠിനാധ്വാനത്തിലൂടെ ഏതു സ്വപ്നവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിച്ച സിന്ധു യുവതലമുറയ്ക്ക് പ്രചോദനമാണ്. നടനും നിർമാതാവുമായ സോനുസൂദാണ് സിന്ധുവിനെക്കുറിച്ച് സിനിമ വരുന്നു എന്ന വാർത്ത പുറത്തുവിട്ടത്. സിന്ധുവിന്റെ എട്ടാം വയസു മുതൽ ഒളിന്പിക്സ് വരെയുള്ള ജീവിതമാകും സിനിമയാകുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ0. ഒളിന്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമാണ് സിന്ധു. ഇനി ചിത്രത്തിൽ ആരാണ് സിന്ധുവായി എത്തുന്നതെന്നല്ലെ? ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണാണ് സിന്ധുവാകുന്നത്. മികച്ച ബാഡ്മിന്റണ്‍ കളിക്കാരികൂടിയാണ് എന്നത് ദീപികയെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കും. തൊട്ടതെല്ലാം പൊന്നാക്കിയ ദീപികയുടെ കൈയിൽ സിന്ധുവും സുരക്ഷിതയാകുമെന്നത് തീർച്ച. തന്റെ ജീവിതം രാജ്യത്തെ ലക്ഷക്കണക്കിനു കുട്ടികൾക്കു പ്രചോദനമാകുമെന്നു കരുതുന്നുവെന്നും ബയോപിക് നിർമിക്കുന്നുവെന്ന വാർത്ത അഭിമാനകരമാണെന്നുമായിരുന്നു വാർത്തയോടുള്ള സിന്ധുവിന്റെ…
Read Moreചക്കപ്പഴം: അപസ്മാരം ബാധിച്ച നീതുവിന്റെ ജീവനുള്ള കഥ
അപസ്മാരം ബാധിച്ച് വർഷങ്ങളായി ചലനമറ്റ് കിടക്കുകയാണ്, വർക്കല ഒറ്റൂർ പഞ്ചായത്തിൽ, പ്രസിഡന്റ് ജംഗ്ഷനിൽ താമസിക്കുന്ന കൂലിപ്പണിക്കാരായ, ബാബുവിന്റേയും ഷീലയുടെയും പത്തൊന്‍പത് വയസുകാരിയായ മകൾ നീതു. നാലാം വയസിൽ രോഗം ബാധിച്ച് കിടപ്പിലായ നീതുവിന്റെ കഥ സിനിമയാകുന്നു. ‘അനീസ്യാ’ എന്ന ചിത്രത്തിനുശേഷം അർജുൻ ബിനു സംവിധാനം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന ചിത്രത്തിലാണ് നീതുവിന്റെ കഥ കടന്നുവരുന്നത്. ക്യാറ്റ് ഐ ഫിലിംസും, ആശ്രയചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. നീതുവിന്റെ പിതാവ് ബാബുവിന്റെ അടുത്ത സുഹൃത്താണ് ചക്കപ്പഴത്തിന്റെ സംവിധായകൻ അർജുൻ ബിനു. നീതുവിനെ ചികിത്സിക്കാൻ പാടുപെടുന്ന ബാബുവിന്റെ കഥ അർജുൻ ബിനുവിന് അറിയാമായിരുന്നു. അങ്ങനെയാണ്, നീതുവിന്റെ കഥ കൂടി പുതിയ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. സിനിമയിലൂടെ നീതുവിന്റെ കഥ അറിഞ്ഞ്, സുമനസുകളായ പ്രേക്ഷകർ നീതുവിനെ സഹായിക്കുവാൻ മുന്നോട്ടു വരുമെന്ന് സംവിധായകനും, അണിയറപ്രവർത്തകരും കരുതുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാബു,…
Read Moreഅവസരം കുറഞ്ഞു; റിയ രണ്ടുംകല്പിച്ച്
അനന്തഭദ്രം എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ സഹോദരിയായി അഭിനയിച്ച നടിയെ ഓർമയില്ലേ. ദിഗംബരന്റെ ദുർമന്ത്രവാദത്തിന് കീഴ്പ്പെട്ടുപോകുന്ന ഭാമയ്ക്ക് ശരീരത്തിലെ വസ്ത്രങ്ങൾ അഴിഞ്ഞ് പോകുന്നത് പോലും അറിയില്ല. ഭാമയെ അവതരിപ്പിച്ച റിയ സെൻ എന്ന നായികയ്ക്ക് ശരിക്കും ബാധ കയറിയോ എന്നാണ് സിനിമാക്കാർ ചോദിക്കുന്നത്. ടോപ് ലെസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ ഒട്ടും മടിയില്ലാത്ത നടിയാണ് റിയ സെൻ. ഇപ്പോഴിതാ പൂർണമായും നഗ്നയായി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ എത്തിച്ചിരിക്കുകയാണ് നടി. ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ നിന്ന് ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കും എത്തിയതോടെ വൈറലാകുകയാണ്. ഇത്തരത്തിൽ അതീവഗ്ലാമറസായ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ റിയയ്ക്ക് ഒട്ടും മടിയില്ല. മുൻപും ഇത്തരം ഗ്ലാമറസ് ഫോട്ടോഷൂട്ടിലൂടെ വാർത്തകളിൽ ഇടം നേടിയ നായികയാണ്. വിഷകന്യ എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹൽ എന്ന ചിത്രത്തിലൂടെ…
Read More