വിനീഷ് വിശ്വം പുന്നയൂർക്കുളം: നീർമാതച്ചുവട്ടിൽ ഒരിക്കൽ കൂടി കമലയെത്തി; മഞ്ജുവാര്യരിലൂടെ. രൂപത്തിലും ഭാവത്തിലും നാലപ്പാട്ട് തറവാട്ടിലെ പഴയ കമലയെ ഓർമിപ്പിച്ച് മഞ്ജുവാര്യരെത്തിയപ്പോൾ മാധവിക്കുട്ടിയുടെ മകനും സഹോദരിയുമൊക്കെ വിസ്മയത്തോടെയാണ് മഞ്ജുവിനെ നോക്കിയത്. കമല മുന്നിൽ നിൽക്കുന്നതു പോലെ എന്നായിരുന്നു പലരുടേയും ആദ്യ പ്രതികരണം. കമല ഓപ്പു മുന്നിൽ നിൽക്കുന്നതായി തോന്നിയെന്ന് സുവർണ നാലപ്പാട്ട് അത്ഭുതത്തോടെ പറഞ്ഞു. കമൽ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. കഥയുടെ വിശദാംശങ്ങൾ കമൽ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധവിക്കുട്ടിയുടെ സംഭവബഹുലമായ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതായിരിക്കും ആമിയെന്ന് വ്യക്തമായ സൂചനകളുണ്ട്. വിദ്യാബാലൻ വേണ്ടെന്ന് വെച്ച ആമിയുടെ ടൈറ്റിൽ റോൾ മഞ്ജുവാര്യർ സ്വീകരിച്ചപ്പോൾ സംശയിച്ചവർക്കെല്ലാം ഇപ്പോൾ സംശയങ്ങൾ മാറിയിരിക്കുന്നു. മഞ്ജു ആമിയാകുന്ന മാജിക് ഇനി സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ആരും കൊതിക്കുന്ന കഥാപാത്രമാണിതെന്ന് നീർമാതളത്തിന്റെ ചുവട്ടിൽ നിന്ന് മഞ്ജുവാര്യർ പറഞ്ഞു. ഇതെന്റെ…
Read MoreCategory: Movies
ബംഗളൂരു മലയാളിയുടെ തങ്കരഥം
ട്രിച്ചി ഗ്രാമത്തിലെ മനുഷ്യസ്നേഹിയായ ടെന്പോ ഡ്രൈവറുടെ കഥ പറയുകയാണ് തങ്കരഥം എന്ന തമിഴ്ചിത്രം. ചേരന്റെ സംവിധാന സഹായിയായ ബാലമുരുകൻ സംവിധാനം ചെയ്യുന്ന തങ്കരഥത്തിൽ ടെന്പോ ഡ്രൈവറായി തിളങ്ങുന്നത് ബംഗളൂരു മലയാളിയായ വെട്രിയാണ്. എനക്കുൾ ഒരുവൻ, സ്ട്രോബറി എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ വെട്രി തങ്കരഥത്തിൽ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ചേരൻ എനിക്ക് വലിയൊരു ആവേശമായിരുന്നു. ഇപ്പോൾ ചേരന്റെ ശിഷ്യന്റെ ചിത്രത്തിൽ നായകനാകാൻ കഴിഞ്ഞു. വലിയൊരു ഭാഗ്യമായി ഞാൻ ഇതിനെ കാണുന്നു- തങ്കരഥത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിൽ വച്ച് വെട്രി പറഞ്ഞു. ചെന്നൈയിൽ ചിത്രീകരണം പൂർത്തിയായ തങ്കരഥം ഉടൻ തിയറ്ററിൽ എത്തും എൻ.റ്റി.സി. മീഡിയയും, വികെയർ പ്രൊഡക്ഷൻസിനും വേണ്ട ി വർഗീസ് നിർമിച്ച തങ്കരഥം’ ബാലമുരുകൻ സംവിധാനം ചെയ്യുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ – ബിനുറാം, കാമറ – ജാക്കോബ് രത്തിനരാജ്, സംഗീതം – ടോണി ബ്രിട്ടോ, എഡിറ്റർ – സുരേഷ് യു.ആർ.എസ്.,…
Read Moreഗ്ലാമർ റോളിൽ റായി ലക്ഷ്മി
ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് റായി ലക്ഷ്മി ഇപ്പോൾ. തന്റെ കരിയറിലെ 50-ാം ചിത്രത്തിൽ അതീവ ഗ്ലാമർ റോളിലാണ് റായി എത്തുന്നത്. ഇതിന്റെ സൂചനകൾ നൽകി ചിത്രത്തിലെ ബിക്കിനി ധരിച്ചുള്ള ചിത്രം ട്വിറ്ററിലൂടെ റായി ലക്ഷ്മി തന്നെ പുറത്തുവിട്ടു. 2006-ൽ പുറത്തുവന്ന ദീപക്ക് ശിവദാസാനി സംവിധാനം ചെയ്ത നേഹ ദൂപീയ നായികയായ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ജൂലി 2. സാഹചര്യങ്ങളാൽ ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി പറയുന്നത്. ജൂലി 2 ഹിന്ദിക്ക് പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും.
Read Moreഅയാള്‍ എന്നെ ചതിച്ചു: ശില്പ ഷെട്ടി
ശിൽപ ഷെട്ടിയും ഒരു സൂപ്പർതാരവുമായുള്ള പ്രേമം ഒരുകാലത്ത് ബോളിവുഡിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പ്രണയമാണ്. എന്നാൽ എങ്ങനെ ആ പ്രണയം തകർന്നുവെന്ന് തുറന്നുപറയുകയാണ് ശിൽപ വർഷങ്ങൾക്ക് ശേഷം. അയാൾ തന്നെ ഉപയോഗിക്കുകയായിരുന്നു. പിന്നീട് നന്നായി തഴയുകയും ചെയ്തു. എന്റെ ജീവിതത്തിലെ മോശം സമയമായിരുന്നു അത്. അഗ്നി പരീക്ഷയുടെ മുകളിലൂടെ സന്തോഷത്തോടെ നടക്കാൻ കഴിഞ്ഞു. അതെന്റെ സ്വകാര്യ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. എന്നാൽ എന്റെ പ്രയത്നം സിനിമാ ലോകത്ത് മുന്നിലെത്താൻ എന്നെ സഹായിച്ചു. ഒരേ സമയം രണ്ടു പേരുമായാണ് ആ സൂപ്പർതാരത്തിന് ബന്ധമുണ്ടായിരുന്നത്. താനുമായി സ്നേഹത്തിലായിരുന്ന സമയത്തു തന്നെ മറ്റൊരു നടിയുമായും ബന്ധം ഉണ്ടായിരുന്നു. ആ നടിയോട് എനിക്കു പരിഭവം ഒന്നുമില്ല. അയാൾ മാത്രമാണു എന്നെ ചതിച്ചത്, അതിന്റെ പേരിൽ ആ പെണ്‍കുട്ടിയെ ഒരിക്കലും കുറ്റം പറയില്ല. കഴിഞ്ഞുപോയ കാര്യങ്ങളൊക്കെ അത്ര എളുപ്പത്തിൽ മറക്കാൻ കഴിയില്ല. എന്നാൽ ഞാൻ…
Read Moreസിനിമയുടെ പരാജയം മുഴുവന്‍ എന്റെ തലയില്‍ കെട്ടിവച്ചു, ഇല്ലാത്ത കാര്യങ്ങള്‍ക്ക് വേട്ടയാടി, 88 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും തെരഞ്ഞെടുത്തത് സിനിമ, തപ്സി എല്ലാം തുറന്നുപറയുന്നു
വല്ലാത്തൊരു ലോകമാണ് സിനിമയുടേത്. സ്വാധീനവും ഗോഡ്ഫാദര്‍മാരും ഉള്ളവരെ തേടി വലിയ അവസരങ്ങളെത്തും. ഇതൊന്നുമില്ലാത്തവരാകട്ടെ തഴയപ്പെട്ടു കിടക്കുകയും ചെയ്യും. സിനിമലോകത്ത് തനിക്ക് നേരിടേണ്ടിവന്ന അവഗണനയെ കുറിച്ച് ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തുകയാണ് തപ്സി. ഹ്യൂമണ്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് തപ്സി അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം തപ്സി തന്റെ പേജിലും ഷെയര്‍ ചെയ്തിട്ടുണ്ട്. കോളജില്‍ പഠിക്കുന്ന കാലത്ത് തന്നെ മോഡലിങ് ചെയ്ത് ഞാന്‍ വരുമാനം ഉണ്ടാക്കിയിരുന്നു. ക്യാറ്റ് പരീക്ഷയ്ക്ക് 88 ശതമാനം മാര്‍ക്കുണ്ടായിരുന്ന ഞാന്‍ സ്വാഭാവികമായും എംബിഎ ചെയ്യേണ്ടതായിരുന്നു. ആ സമയത്താണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യത്തെ മൂന്ന് സിനിമകള്‍ നന്നായി പോയെങ്കിലും ഇടയ്ക്ക് ചില പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. ഞാന്‍ ഭാഗ്യമില്ലാത്തവളും രാശിയില്ലാത്തവളുമാണെന്ന കഥകളാണ് പിന്നെ പ്രചരിച്ചത്. സിനിമയുടെ പരാജയം മുഴുവന്‍ സഹപ്രവര്‍ത്തകര്‍ എന്റെ തലയിലാണ് കെട്ടിവച്ചത്. തുടര്‍ന്ന് ഞാന്‍ പ്രതിഫലം കുറയ്ക്കാന്‍…
Read Moreമിയ ജോർജ് തെലുങ്കിൽ
മലയാളികളുടെ പ്രിയ നടി മിയയും അന്യഭാഷാ ചിത്രങ്ങളിൽ ചുവടുറപ്പിക്കുന്നു. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ഉൻഗരല രംബാബുവിലൂടെ മിയ തെലുങ്കിൽ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിൽ സുനിലാണു നായകൻ. നവാഗതർക്കു സ്വാഗതം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച മിയ ചേട്ടായീസ്, വിശുദ്ധൻ, സലാം കാഷ്മീർ, പാവാട എന്നീ ചിത്രങ്ങളിലും നായികയായെത്തിയിരുന്നു. അമരകാവ്യം, അനു, ഒരുനാൾ കൂത്ത്, വെട്രിവേൽ തുടങ്ങിയ തമിഴ്ചിത്രങ്ങൾക്കു ശേഷമാണു മിയ തെലുങ്കിലേക്കു ചേക്കേറുന്നത്. മോഡലിംഗ് രംഗത്തുനിന്ന് സിനിമയിലേക്ക് എത്തിയ മിയ മിനി സ്ക്രീനിൽ അൽഫോണ്സാമ്മ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
Read Moreദേവയാനി വീണ്ടും മലയാളത്തിൽ
മലയാളികളുടെ ഇഷ്ടനടിയായിരുന്ന ദേവയാനി ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്നു. പപ്പൻ പയറ്റുവിള സംവിധാനം ചെയ്യുന്ന മൈ സ്കൂൾ എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. മാഗ്ന വിഷനുവേണ്ടി പി. ജഗദീഷ് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായി. എക്സിക്യൂട്ടിവ് പ്രൊഡ്യുസേഴ്സ് – ശെൽവൻ തമലം, സജി ലൂക്കോസ്, ബി. മധു, കഥ – ശെൽവൻ തമലം, തിരക്കഥ, സംഭാഷണം- കെ. എസ്. പത്മകുമാർ, കാമറ – ഉദയൻ അന്പാടി, ഗാനങ്ങൾ – ചുനക്കര രാമൻകുട്ടി, സംഗീതം – സിക്കന്ദർ, എഡിറ്റർ – ജയചന്ദ്രൻ, കല – സഞ്ചു, പ്രൊജക്ട് ഡിസൈനർ – രാജേഷ് ആർ നാഥ്, മേക്കപ്പ് – പുഞ്ചൻകരി, കോസ്റ്റ്യൂമർ – ബിജു, മാനേജർ – ഹസ്മീർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുഭാഷ് പുളിമൂട്ടിൽ, ജിജേഷ് വേണ്ണല,…
Read Moreകപിൽ ശർമയ്ക്ക് ദീപികയോട് പ്രണയം
കഴിഞ്ഞ ദിവസമാണ് അഭിനേതാവും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമ തന്റെ കാമുകിയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സ്വകാര്യജീവിതം വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന കപിൽ കാമുകിയുടെ ചിത്രം പുറത്തു വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കപിൽ. പ്രശസ്ത ബോളിവുഡ് നടിയും രണ്‍വീർ കപൂറിന്റെ കാമുകിയുമായ ദീപിക പദുക്കോണിനോട് പ്രണയം തോന്നിയിട്ടുള്ളതായി ഇദ്ദേഹം പറഞ്ഞു. സംവിധായകൻ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കപിൽ എന്ന ഷോയിൽവച്ചായിരുന്നു കപിലിന്റെ വെളിപ്പെടുത്തൽ.
Read Moreവിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി
മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ എന്ന ഷോർട്ട് ഫിലിം യാഥാർഥ്യമായി. അവർക്കു പിന്തുണയുമായി ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും സ്കൂൾ അധികൃതരും കൂടെ നിന്നു. തിരക്കഥാ പരിശീലനവും ഹ്രസ്വചിത്ര നിർമാണവും സ്കൂൾ തലങ്ങളിലേക്ക് എന്ന ആശയവുമായി രൂപീകരിച്ച ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആദ്യ സംരംഭം കൂടിയാണ് ഇത്. സിനിമ സ്വപ്നം കാണുന്ന കുട്ടികൾ നമുക്കിടയിൽ ധാരാളമുണ്ട്. എങ്ങനെ സിനിമ എടുക്കണമെന്നോ ആരെ കാണണമെന്നോ എന്തു ചെയ്യണമെന്നോ അവർക്ക് അറിയില്ല. ഈ അറിവില്ലായ്മയിൽ ഒതുങ്ങിനിൽക്കുന്ന കുട്ടികളെ സ്കൂൾ തലത്തിൽ കണ്ടെത്തി അവർക്ക് പരിശീലനവും നിർദേശങ്ങളും നൽകി പുതിയ ഷോർട്ട് ഫിലിം നിർമിക്കുക എന്ന ആശയമാണ് ഗോഡ്സ് ഓണ്‍ സിനിമാ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്. പൊതിച്ചോർ എന്ന ഷോർട്ട് ഫിലിം സംഘടനയുടെ ആദ്യ ചുവടുവയ്പാണെന്ന് രക്ഷാധികാരി…
Read Moreബ്രാൻഡ് പ്രേമിയല്ലാത്ത ആലിയ
ബോളിവുഡിന്റെ സ്വീറ്റ്ഹാർട്ട് ആലിയ ഭട്ടിനെ കണ്ടാൽ ബ്രാൻഡ് കോണ്‍ഷ്യസ് ആണെന്നു തോന്നുമെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യമെന്ന് ആലിയ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വില കൂടിയ വസ്ത്രങ്ങളോടോ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളോടോ ആലിയയ്ക്ക് താത്പര്യമില്ല. “”പൊങ്ങച്ചം കാട്ടുന്ന പ്രൈസ് ടാഗുകളെക്കാൾ എനിക്കിഷ്ടം സ്വന്തം ശരീരത്തിനിണങ്ങുന്ന വസ്ത്രങ്ങളാണ്. പക്ഷേ ബാഗുകളും ഷൂസും വാങ്ങുന്പോൾ ഞാൻ മികച്ച ബ്രാൻഡുകളാണ് തെരഞ്ഞെടുക്കുക. കാരണം അവ ഒരുപാടു നാൾ ഉപയോഗിക്കേണ്ടതല്ലെ? പലപ്പോഴും വലിയ വില കൊടുത്തു വാങ്ങുന്ന വസ്ത്രങ്ങൾ എന്റെ അലമാരയിൽ തന്നെ ഇരിക്കാറാണ് പതിവ്.” ആലിയ പറയുന്നു. ആമസോണ്‍ ഇന്ത്യ ഫാഷൻ വീക്കിൽ പങ്കെടുക്കുകയായിരുന്നു താരം. നമ്രത ജോഷിപുരയുടെ ഷോ സ്റ്റോപ്പറായി റാംപിൽ എത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നു എന്നു ചോദിച്ചപ്പോൾ താനൊരു മികച്ച മോഡൽ അല്ലെന്നും പക്ഷേ റാംപിൽ ചുവടുകൾവയ്ക്കാൻ ഇഷ്ടമാണെന്നുമായിരുന്നു പ്രതികരണം. റണ്‍ബീറിനൊപ്പമുള്ള ഡ്രാഗണും റണ്വീറിനൊപ്പമുള്ള ഗള്ളി ബോയിയുമാണ് ഈ വർഷം റിലീസിനൊരുങ്ങുന്ന ആലിയയുടെ സിനിമകൾ.
Read More