കാ​വ്യ വീ​ണ്ടും ഗാ​യി​ക​യാ​കു​ന്നു

ന​ട​ൻ ദി​ലീ​പു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്നു താ​ത്കാ​ലി​ക​മാ​യി വി​ട്ടുനി​ന്ന ന​ടി കാ​വ്യാ​മാ​ധ​വ​ൻ വീ​ണ്ടും ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്ക് എ​ത്തു​ന്നു. ന​ടി​യാ​യ​ല്ല, ഗാ​യി​ക​യാ​യി ആ​ണ് കാ​വ്യ​യു​ടെ തി​രി​ച്ചു വ​ര​വ്. ഉ​ണ്ണി പ്ര​ണ​വം സം​വി​ധാ​നം ചെ​യ്യു​ന്ന  ഹ​ദി​യ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​വ്യ പാ​ടു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​നീ​ഷ് ഉ​പാ​സ​ന സം​വി​ധാ​നം ചെ​യ്ത ’മാ​റ്റി​നി’​യി​ലും ചി​ല ആ​ൽ​ബ​ങ്ങ​ളി​ലും കാ​വ്യ മു​ൻ​പ് പാ​ടി​യി​ട്ടു​ണ്ട്.

Read More

എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്ക് കി​ട്ടു​ന്ന​ത് ചെ​റി​യ റോ​ളു​കൾ: അ​മ​ല

എ​ന്‍റെ സൂ​ര്യ​പു​ത്രി, ഉ​ള്ള​ട​ക്കം എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി ഹൃ​ദ​യം കീ​ഴ​ട​ക്കി​യ നാ​യി​ക​യാ​ണ് അ​മ​ല അ​ക്കി​നേ​നി. ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള ക​ഴി​ഞ്ഞ് കെ​യ​ർ ഓ​ഫ് സൈ​റാ ബാ​നു എ​ന്ന ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് അ​മ​ല തി​രി​ച്ചെ​ത്തി. 24 വ​ർ​ഷ​ത്തിന് ശേ​ഷം അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​ന്തു​കൊ​ണ്ട് കെ​യ​ർ ഓ​ഫ് സൈ​റാ ബാ​നു എ​ന്ന ചി​ത്രം തി​ര​ഞ്ഞെ​ടു​ത്തു എ​ന്ന ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് എ​ന്‍റെ പ്രാ​യ​ത്തി​ലു​ള്ള നാ​യി​ക​മാ​ർ​ക്ക് ഇ​ത്ര​യും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​പ്പോ​ൾ കി​ട്ടി​ല്ല എ​ന്ന് അ​മ​ല പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തി​ൽ അ​ഡ്വ. ആ​നി ജോ​ണ്‍ ത​റ​വാ​ടി എ​ന്ന ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​മ​ല അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും എ​ന്‍റെ ക​ഥാ​പാ​ത്ര​വും വ​ള​രെ ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു. ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ​വ​റാ​ണ് കെ​യ​ർ ഓ​ഫ് സൈ​റാ ബാ​നു എ​ന്ന സി​നി​മ തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. അ​ഡ്വ​ക്ക​റ്റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് എ​ത്തു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ​ദ്യം ചെ​റി​യ…

Read More

ഞരമ്പുരോഗികള്‍ ന്യൂനപക്ഷമല്ല; പലയിടത്തു നിന്നും എനിക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്; നടി പാര്‍വ്വതി

സമൂഹത്തില്‍ ഞരമ്പുരോഗികള്‍ കൂടിവരികയാണ് എന്ന് നടി പാര്‍വ്വതി. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് നടി ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടു മാത്രം സമീപിക്കുന്നവര്‍ കൂടിവരികയാണെന്നു പറയുന്നത് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെന്നും പാര്‍വ്വതി പറഞ്ഞു. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്ത് നിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും സെക്ഷ്വല്‍ ഫേവേഴ്‌സ് അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു. നീയൊരു സ്ത്രീയാണ് എന്നാണ് കുടുംബവും ചുറ്റിലുമുള്ള സമൂഹവും ഓര്‍മ്മിപ്പിക്കുന്നത്. താന്‍ ആദ്യമൊരു വ്യക്തിയാണ്, എന്നിട്ടേ ഒരു സ്ത്രീ ആകുന്നുള്ളൂ എന്നും പാര്‍വതി വ്യക്തമാക്കുന്നു. പുരുഷന്‍മാര്‍ എന്നെ സംബന്ധിച്ച് പുരുഷന്‍മാരല്ല. അവര്‍ വ്യക്തികളാണ്. ഒരു പുരുഷനെ കാണുമ്പോള്‍ അവരെ സംശയ കണ്ണോടെയല്ല താന്‍ കാണുന്നത്. ഓരോത്തരുടെയും പ്രവൃത്തിയാണ് അവരെ വിലയിരുത്തുന്നതിനാധാരം എന്നും പാര്‍വതി പറയുന്നു. അഭിനേതാക്കളെ വ്യക്തിയെന്നതിലുപരി താരമായി മാത്രമാണ് എല്ലാവരും കാണുന്നത്. ക്യാമറയുടെ…

Read More

അടിതെറ്റിയാല്‍ ‘കട്ടപ്പനയിലെ ഹൃത്വിക്‌റോഷനും’ വീഴും! മമ്മുട്ടി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിഷ്ണു ഉണ്ണികൃഷ്ണനു പരിക്ക്

കട്ടപ്പനയിലെ ഹൃത്വിക്‌റോഷനിലെ നായകന്‍ വിഷ്ണു ഉണ്ണികൃഷ്ണനു വീണു പരിക്ക്. മമ്മുട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് വീണത്. വിഷ്ണുവിന്റെ വലതുകൈയ്ക്കാണ് പരിക്കേറ്റത്. പ്രമുഖ ഛായഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.  ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. വലതു കൈയ്ക്ക് പൊട്ടലുണ്ട്. ഒരു മാസത്തോളം വിശ്രമവും വേണമെന്ന് ഡോക്ടര്‍മാര്‍.

Read More

പുലിമുരുകനും മേലെ മോഹൻലാലിന്‍റെ ഒടിയൻ വരുന്നു; മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിൽ

കോടികൾ മുടക്കി കോടികൾ വാരിയ പുലിമുരുകനും അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനും പിന്നാല മോഹൻലാലിന്‍റെ മറ്റൊരു ബ്രഹ്മാണ്ഡചിത്രം എത്തുന്നു. ഒടിയൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായി മാറാനൊരുങ്ങുകയാണ്. മുന്നൂറു കോടിയിൽ ഒരുക്കുന്ന എംടിയുടെ രണ്ടാമൂഴത്തിനും മുന്നേ ഒടിയൻ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ആണ്. രണ്ടാമൂഴവും ശ്രീകുമാറാണ് ഒരുക്കുന്നത്. പത്രപ്രവര്‍ത്തകനും ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തുമായ ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആയിരിക്കും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം മറ്റു താരങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബോളിവുഡിൽ നിന്നും ഏതാനും താരങ്ങൾ കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. മോഹൻലാലിന്‍റെ അഭിനയമൂഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷന്‍രംഗങ്ങളുമാകും ഒടിയന്‍റെ പ്രത്യേകത. പുലിമുരുകനും വില്ലനും…

Read More

സ്നേ​ഹ​യോ​ടു ത​ടി കു​റ​യ്ക്കാ​ൻ സം​വി​ധാ​യ​ക​ൻ

പ്ര​സ​വ​ശേ​ഷം കൂ​ടി​യ വ​ണ്ണം എ​ങ്ങ​നെ കു​റ​യ്ക്കു​മെ​ന്നാ​ലോ​ചി​ക്കു​ന്ന​തി​നി​ടൊ​ണ് സം​വി​ധാ​യ​ക​നും അ​തി​നു നി​ർ​ദേ​ശി​ച്ച​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ അ​ഭി​നേ​ത്രി സ്നേ​ഹ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ശാ​രീ​രി​ക ഘ​ട​ന​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി ചി​ല​പ്പോ​ൾ വ​ണ്ണം വ​യ്ക്കേ​ണ്ടി വ​രും മ​റ്റു ചി​ല​പ്പോ​ൾ കു​റ​യ്ക്കേ​ണ്ടി വ​രും. വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന സ്നേ​ഹ ഇ​പ്പോ​ൾ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഈ ​നാ​യി​ക​യെ​ത്തേ​ടി എ​ത്തി​യി​ട്ടു​ള്ള​ത്. പു​തി​യ സി​നി​മ​യാ​യ വേ​ലൈ​ക്കാ​ര​നു വേ​ണ്ടി സ്നേ​ഹ മെ​ലി​യു​ക​യാ​ണെ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. പ്ര​സ​വ ശേ​ഷം ത​ടി കൂ​ടി​യ ന​ടി വ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി മെ​ലി​യാ​ൻ സം​വി​ധാ​യ​ക​ൻ നി​ർ​ദേ​ശി​ച്ച​തും. ശി​വ​കാ​ർ​ത്തി​കേ​യ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യാ​ണ് സ്നേ​ഹ​യും എ​ത്തു​ന്ന​ത്. മോ​ഹ​ൻ​രാ​ജ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 10 കി​ലോ കു​റ​യ്ക്കാ​നാ​ണ് സം​വി​ധാ​യ​ക​ന്‍റെ നി​ർ​ദേ​ശം. ഇ​തി​നോ​ട​കം ത​ന്നെ 7 കി​ലോ​യോ​ളം ത​ടി കു​റ​യു​ക​യും ചെ​യ്തു​വെ​ന്നും സ്നേ​ഹ…

Read More

മോ​ഹ​ൻ​ലാ​ലി​ന്‍റെ വി​ല്ല​നാ​യി ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ മ​ല​യാ​ള​ത്തി​ലേ​ക്ക്

രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി​യി​ലെ കാ​ല​കേ​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​ഭാ​ക​ർ മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളോ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും മോ​ഹ​ൻ​ലാ​ലും ഒ​രു​മി​ക്കു​ന്ന നാ​ലാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ക​ഥ കേ​ട്ട് ഇ​ഷ്ട​പ്പെ​ട്ട പ്ര​ഭാ​ക​ർ ക​രാ​ർ ഒ​പ്പി​ട്ടു​വെ​ന്നാ​ണ് സി​നി​മാ ലോ​ക​ത്ത് നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. 2010-ൽ ​രാ​ജ​മൗ​ലി​യു​ടെ മ​ര്യാ​ദ​രാ​മ​ണ്ണ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് പ്ര​ഭാ​ക​ർ അ​ഭി​ന​യ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. നാ​ൽ​പ്പ​തോ​ളം തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

വ്യത്യസ്ത വേഷത്തില്‍ പത്മപ്രിയ

സി​നി​മ​യി​ൽ നി​ന്നു ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യെ​ടു​ത്ത പ​ത്മ​പ്രി​യ മ​ധു​പാ​ൽ ചി​ത്ര​ത്തി​ലൂ​ടെ ഗം​ഭീര തി​രി​ച്ചുവ​ര​വി​ന് ഒ​രു​ങ്ങു​ന്നു. ഒ​രു രാ​ത്രി​യു​ടെ കൂ​ലി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സെ​ക്സ് വ​ർ​ക്ക​റാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. പി ​എ​ഫ് മാ​ത്യൂ​സി​ന്‍റെ ചെ​റു​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങ് പൂ​ർ​ത്തി​യാ​ക്കി​യ വി​വ​രം സം​വി​ധാ​യ​ക​നാ​യ മ​ധു​പാ​ലാ​ണ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. കാ​ശ് കി​ട്ടാ​തെ വ​രു​ന്ന ഒ​രു ദി​വ​സം ക​സ്റ്റ​മ​റി​നെ തേ​ടി​പ്പോ​കു​ന്ന​തി​നി​ട​യി​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ പ​ത്മ​പ്രി​യ​യു​ടെ പെ​ർ​ഫോ​മ​ൻ​സ് ഗം​ഭീ​ര​മാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട് പ​ത്മ​പ്രി​യ. ചെ​റി​യ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ചും ആ​ൾ​ക്കാ​രോ​ട് അ​നാ​യാ​സം ഇ​ട​പ​ഴ​കി​യും മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സാ​ണ് താ​രം കാ​ഴ്ച​വ​ച്ച​ത്. വി​വാ​ഹ​വും പ​ഠ​ന​വു​മൊ​ക്കെ​യാ​യി അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന താ​രം തി​രി​ച്ചെ​ത്തി​യ​ത് അ​ടു​ത്തി​ടെ​യാ​ണ്.

Read More

മലയാളികളുടെ പ്രിയ നായിക കാവ്യാമാധവന്‍ തിരിച്ചുവരുന്നു; നായികയായിട്ടല്ല ഗായികയായിട്ട്

മലയാളികളുടെ പ്രിയ നായിക കാവ്യാ മാധവന്‍ സിനിമയിലേക്ക് തിരിച്ചു വരുന്നു. നായികയായിട്ടല്ല ഗായികയായിട്ടാണ് കാവ്യയുടെ രണ്ടാം വരവ്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലൂടെയായിരിക്കും കാവ്യാമാധവന്‍ എന്ന ഗായികയുടെ സ്വരമാധുരി മലയാളികള്‍ക്ക് നുകരാനാവുക. ഇതാദ്യമായല്ല കാവ്യ സിനിമയില്‍ പാടുന്നത്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു. ആകാശവാണി എന്ന ചിത്രത്തിലെ കാലം നീയങ്ങു പോയോ, വണ്‍വേ ടിക്കറ്റിലെ എന്‍ ഖല്‍ബിലൊരു എന്ന തുടങ്ങുന്ന ഗാനങ്ങളിലൂടെ ഗാന രചനാ രംഗത്തും കാവ്യ കഴിവു തെളിയിച്ചിട്ടുണ്ട്. പൂക്കാലം വരവായ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാവ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1999ല്‍ പുറത്തിറങ്ങിയ ലാല്‍ജോസിന്റെ ചന്ദ്രന്‍ ഉദിക്കുന്ന…

Read More

എന്‍റെ അമ്മയെ എന്തിന് ക്രൂരയാക്കി?- അങ്കമാലി ഡയറീസിനെതിരേ ആമി രൂപേഷ്

മാ​വോ​യി​സ്റ്റ് നേ​താ​വ് ഷൈ​ന​യെ കൊ​ടും​ക്രി​മി​ന​ലാ​യി സി​നി​മ​യി​ൽ ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ മ​ക​ൾ ആ​മി രം​ഗ​ത്ത്. ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ ഷൈ​ന​യെ ക്രി​മി​ന​ലാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. അ​മ്മ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച രം​ഗ​ങ്ങ​ള്‍ സി​നി​മ​യി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​മി ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ചു. മാ​വോ​യി​സ്റ്റ് നേ​താ​വി​ന്‍റെ ചി​ത്രം സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ഗു​ണ്ട​ക​ള്‍​ക്കൊ​പ്പം “ഇ​വ​രെ സൂ​ക്ഷി​ക്കു​ക’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ന​ല്‍​കി​യ​ത് കേ​വ​ലം യാ​ദൃ​ച്ഛി​ക​ത​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​മൂ​ഹി​ക​കാ​ഴ്ച​പ്പാ​ടാ​ണ് ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും ആ​മി പ​റ​യു​ന്നു. സി​നി​മ​യി​ലെ പ്ര​സ്തു​ത​ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ വ​ഴി നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഷൈ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം ഈ ​മാ​സം 30ന് ​വ​യ​നാ​ട് കോ​ട​തി​യി​ല്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും ആ​മി എ​ഫ്ബി​യി​ൽ പ​റ​ഞ്ഞു. ആമിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Read More