പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമായ സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വന്‍ സ്വീകാര്യത. ആരേയും മോഹിപ്പിക്കുന്ന ഹിവോര്‍ ടൈഗര്‍ പുരസ്ക്കാരമാണ് റോട്ടര്‍ഡാം മേളയില്‍ സെക്‌സി ദുര്‍ഗ സ്വന്തമാക്കിയത്. ലോകമെനാടുമുള്ള യുവകലാകാരന്മാരിന്‍ നിന്നു എട്ടുപേരെ തെരഞ്ഞെടുത്ത് അതില്‍ ഒരാള്‍ക്കാണ് പുരസ്കാരം സമ്മാനിക്കുക. 1995ല്‍ അവതരിപ്പിച്ച പുരസ്ക്കാരം ഏറ്റവും അര്‍ഥവത്തായ കലാസൃഷ്ടികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയാണ് സനല്‍കുമാര്‍. കേരളത്തിലെ സ്വതന്ത്ര സിനിമകള്‍ക്കുള്ള പ്രചോദനമാണ് തനിക്കു കിട്ടിയ അവാര്‍ഡെന്നാണ് സനല്‍ പറയുന്നത്. കണ്ണന്‍ നായരും രാജ്ശ്രീ ദേശ്പാണ്ഡെയുമാണ് സെക്‌സി ദുര്‍ഗയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
Read MoreCategory: Movies
ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കാത്ത ഞാന്‍…! ഹന്‍സികയുടെ ഞെട്ടിക്കുന്ന പ്രകടനം
കഥാപാത്രങ്ങളെല്ലാം തകര്‍ത്തഭിനയിച്ച സിനിമയാണ് ബോഗന്‍. ജയം രവിയും അരവിന്ദ് സ്വാമിയും മുഖ്യ വേഷത്തില്‍ എത്തിയ സിനിമ മികച്ച പ്രിതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ നായിക ഹന്‍സിക മദ്യപിച്ചെത്തുന്ന രംഗം ഏറെ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കാത്ത താന്‍ ആ പ്രകടനം അത്രമാത്രം സ്വീകാര്യമാക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയെന്നാണ് താരം പറയുന്നത്. ഇതിനായി സെറ്റിലെത്തിയ താരം മദ്യപിച്ചതുപോലെ നടക്കുന്ന കാഴ്ചകണ്ട് സഹപ്രവര്‍ത്തകരെല്ലാം ഞെട്ടി. ഞെട്ടലില്‍ പലരും പല പല സംശയങ്ങളും ഉന്നയിച്ചു. എന്നാല്‍ തന്‍റെ കഥാപാത്രത്തെ മനോഹരമാക്കുവാന്‍ വേണ്ടിയുളള താരത്തിന്‍റെ റിഹേഴ്‌സല്‍ ആയിരുന്നു അതൊക്കെ.
Read Moreകങ്കണ നല്‍കിയ ഗുരുദക്ഷിണ! യോഗ പഠിപ്പിച്ച ഗുരുവിന് ദക്ഷിണയായി കങ്കണ നല്‍കിയത് രണ്ടു കോടി രൂപയുടെ ഫഌറ്റ്
പതിനെട്ടാം വയസിലാണ് ബോളിവുഡ് സുന്ദരി കങ്കണ യോഗ പഠിക്കാന്‍ തുടങ്ങിയത്. ഗുരു സൂര്യ നാരായണ്‍ സിംഗ്. അന്നുമുതല്‍ ഗുരുവും യോഗയും തന്‍റെ ബലമെന്നാണ് കങ്കണ കരുതുന്നത്. ഇപ്പോളിതാ താരം സിംഗിന് ഗുരുദക്ഷിണയായി രണ്ടു കോടി രൂപയുടെ ഫ്‌ളാറ്റു സമ്മാനിച്ചു എന്നാണ് അറിയാന്‍ സാധിക്കുന്നത്. അന്ധേരിയിലെ ഫ്‌ളാറ്റില്‍ ആവശ്യത്തിന് സ്ഥലവും സൗകര്യവും ഉള്ളതിനാല്‍ അതൊരു യോഗ സെന്‍റര്‍ ആക്കാനും സാധ്യതയേറെയാണ്. ഈയടുത്ത ദിവസം കങ്കണ നേരിട്ട് ഫ്‌ളാറ്റ് സന്ദര്‍ശിക്കുകയും ജോലിക്കാര്‍ക്ക് യോഗാ സെന്‍ററിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് അറിയാന്‍ സാധിക്കുന്നത്.
Read Moreസഞ്ജയ് ദത്തിന്‍റെ ജീവിതം സിനിമയാകുന്നു! നര്‍ഗീസ് ആകാന്‍ മനീഷ
സഞ്ജയ് ദത്തിന്‍റെ ജീവിതം സിനിമയാകുന്‌പോള്‍ നര്‍ഗീസ് ആയെത്തുന്നത് മനീഷാ കൊയ്രാള. ബോംബെ, ദില്‍സെ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം ചില ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുകാലം സിനിമയില്‍ നിന്നു വിട്ടു നിന്നിരുന്നു. രണ്ടാം വരവിനായി ഒരു മികച്ച ചിത്രം കാത്തിരിക്കെയാണ് മനീഷയെത്തേടി നര്‍ഗീസ് എത്തിയത്. മെഹ്ബൂബ, കൗഫ് എന്നീ സിനിമകളില്‍ ജോഡിയായി അഭിനയിച്ച മനീഷയും സഞ്ജയും ചിത്രത്തില്‍ അമ്മയും മകനുമായാണ് എത്തുന്നത് എന്ന കാര്യം ഇപ്പോള്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന സിനിമയില്‍ സഞ്ജയ് ദത്താകുന്നത് റണ്‍ബീര്‍ കപൂറാണ്. സഞ്ജയാകാനുള്ള വര്‍ക്കൗട്ടിലാണ് റണ്‍ബീറിപ്പോള്‍. ഇതിനായി താരം കൂട്ടിയത് 13 കിലോയാണ്. സോനം കപൂര്‍, ദിയാ മിര്‍സ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
Read Moreആമിയാകാന്‍ നടിമാരെത്തപ്പി കമല്‍ കുഴങ്ങി; വിദ്യാബാലനും തബുവും പാര്‍വതിമാരും കഴിഞ്ഞ് അന്വേഷണം എത്തിനില്‍ക്കുന്നത് മഞ്ജു വാര്യരില്‍
മാധവിക്കുട്ടിയാകാന്‍ നടിമാരെത്തപ്പി നടന്ന് സംവിധായകന്‍ കമലിന്റെ രണ്ടു ജോഡി ചെരുപ്പെങ്കിലും തേഞ്ഞു തീര്‍ന്നിട്ടുണ്ടാകണം. മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രമാണ് നടിമാരുടെ രാഹിത്യംകൊണ്ട് നീണ്ടു പോകുന്നത്. ഈ വേഷത്തിലേക്ക് മലയാളിയായ ബോളിവുഡ് നടി വിദ്യാബാലനെയാണ് കമല്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ കമലിന്റെ മോദി വിരുദ്ധ നിലപാടുകളോട് വിദ്യ മുഖം തിരിച്ചപ്പോള്‍ അന്വേഷണം തബുവിലേക്കു നീണ്ടു. എന്നാല്‍ മോദിയും പ്രതിഫലവും വീണ്ടും വിഷയമായപ്പോള്‍ തബുവും കമലിനെ കയ്യൊഴിഞ്ഞു. സമീപകാലത്ത് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത യുവനടി പാര്‍വതിയെയാണ് അടുത്തതായി സമീപിച്ചത്. പാര്‍വതി താത്പര്യം പ്രകടിപ്പിച്ചെങ്കിലും മാധവിക്കുട്ടിയുടെ വാര്‍ദ്ധക്യം അവതരിപ്പിക്കുന്നത് ജയറാമിന്റെ പാര്‍വതിയാകുമെന്ന് കമല്‍ പറഞ്ഞതോടെ ആ മോഹവും പൊലിഞ്ഞു. എന്നിട്ടും നിരാശനാകാഞ്ഞ കമല്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന പല നടിമാരെയും ഇതേ ആവശ്യവുമായി സമീപിച്ചെങ്കിലും അവരെല്ലാം കൈയ്യൊഴിഞ്ഞു. അവസാനം അന്വേഷണം മഞ്്ജു വാര്യരിലെത്തി നില്‍ക്കുകയാണ്. മഞ്ജു…
Read Moreഒടുവില്‍ സഹീറിന്റെ വഞ്ചിയും കരയ്ക്കടുത്തു; ‘ചക്‌ദേ’ ഇന്ത്യ നായിക സാഗരികയുമായി സഹീര്‍ കടുത്തപ്രണയത്തിലെന്ന്…
നര്‍ത്തകിയും നടിയുമായ ഇഷാ ഷെര്‍വാണി കൈയ്യൊഴിഞ്ഞതോടെ ഒറ്റക്കായതാണ് ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. ഇപ്പോള്‍ പ്രായം 38, ഇനിയെങ്കിലും ആരെയെങ്കിലും വിവാഹം കഴിച്ചുകൂടെ എന്ന ആരാധകര്‍ ചോദിക്കാനും തുടങ്ങിയിരുന്നു. അങ്ങനെ ഒടുവില്‍ സഹീറിന്റെ വഞ്ചിയും കരയ്ക്കടുത്തു. ബോളിവുഡ് നടി സാഗരികാ ഘാട്‌ഗെയാണ് സഹീറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. കുറച്ചു നാളുകളായി പലയിടത്തും ഇരുവരെയും ഒന്നിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖ് ഖാന്‍ നായകനായ ചക്‌ദേ ഇന്ത്യയില്‍ വനിതാ ഹോക്കി താരമായി തകര്‍ത്തഭിനയിച്ചതോടെയാണ് സാഗരികയെ തേടി അവസരങ്ങള്‍ വരാന്‍ തുടങ്ങിയത്. സാഗരികയുടെ ഏറ്റവും പുതിയ ചിത്രമായ ഇരദ സഹീര്‍ ആദ്യദിനം തന്നെ കണ്ടെന്ന് സാഗരിക തന്നെ പറഞ്ഞത് ഗോസിപ്പുകള്‍ക്ക് ചൂടു പകര്‍ന്നു. സഹീറുമായുള്ള സൗഹൃദത്തില്‍ താന്‍ സന്തോഷവതിയാണെന്നും സ്വകാര്യകാര്യങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും സാഗരിക പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്താരം യുവരാജ് സിംഗിന്റെയും ഹേസല്‍ കീച്ചിന്റെയും വിവാഹ വേളയില്‍ ഇവര്‍ ഒരുമിച്ചെത്തിയതോടെയാണ് ആളുകളുടെ സംശയം…
Read Moreമുന്‍വിധിയില്ലാതെ എസ്ര കാണൂ! ശരിക്കും ഹൊറര്‍ ത്രില്ലറാണെന്ന് പൃഥ്വിരാജ്
കൊച്ചി: ഹൊറര്‍ സിനിമയായ എസ്രയുടെ വിശേഷങ്ങളുമായി പൃഥ്വിരാജും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരും. ജൂത ചരിത്രത്തിലൂന്നിയുള്ള പ്രമേയവുമായി തിയറ്ററിലെത്തുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ചിത്രത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചു പൃഥ്വിരാജ് വാചാലനായി. ആസ്വാദകര്‍ക്ക് ജൂത ചരിത്രത്തെപ്പറ്റിയും ജൂത പൈതൃകത്തെപ്പറ്റിയും ഒരുപാട് അറിവുകള്‍ ഈ സിനിമ വഴി ലഭിക്കുമെന്നു നായകനായ പൃഥ്വിരാജ് പറഞ്ഞു. വിവിധ വീക്ഷണകോണുകളിലൂടെ ജൂത ചരിത്രത്തെ നോക്കിക്കാണുന്ന രീതിയിലാണു സിനിമ. എസ്രയുടെ റിലീസിനോടനുബന്ധിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കേരളത്തിനു മഹത്തായ ഒരു ജൂത പാരന്പര്യമാണുള്ളത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വന്നിട്ടില്ല. സിനിമയ്ക്കു വേണ്ടി ജൂത ചരിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ കേരള ചരിത്രത്തെ വായിച്ചറിയാന്‍ താന്‍ ശ്രമിച്ചു. ഒന്നല്ല ഒരു നൂറു സിനിമകള്‍ക്കുള്ള കഥാതന്തുക്കള്‍ ജൂതചരിത്രത്തില്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാളത്തില്‍ ഇന്നുവരെ പുറത്തിറങ്ങിയ ഹൊറര്‍ മൂഡ് ചിത്രങ്ങളൊക്കെ ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ എസ്ര…
Read Moreഓര്‍മയായിട്ട് ഒരു വര്‍ഷം! “മനസിന്‍ മടിയിലെ’ ഷാനിന് കൊച്ചു ഇസബെല്ലയുടെ സ്മരണാഞ്ജലി
അന്തരിച്ച അനുഗ്രഹീത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ മകള്‍ ഷാന്‍ ജോണ്‍സണ്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം തികഞ്ഞു. തന്നെ വേര്‍പിരിഞ്ഞു പോയ അച്ഛന്‍റെയും അനുജന്‍റെയും ഓര്‍മയ്ക്കായി ജോണ്‍സണ്‍ മാഷിന്‍റെ തന്നെ മാസ്റ്റര്‍പീസുകളിലൊന്നായ “മനസിന്‍ മടിയിലെ മാന്തളിരില്‍’ എന്ന ഗാനം ഉപയോഗിച്ച് ഷാന്‍ ഒരു വീഡിയോ ആല്‍ബം തയാറാക്കിയിരുന്നു. ഇപ്പോള്‍ ഷാനിന്‍റെ ഓര്‍മയ്ക്കായി അതേ ഗാനം പാടി സ്മരണാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് നാലു വയസുകാരിയായ ഇസബെല്ല. പിതാവ് സന്തോഷ് വില്‍സണിന്‍റെ സഹായത്തോടെയാണ് ഇസബെല്ല പാട്ടു പാടിയത്. സന്തോഷിന്‍റെ സുഹൃത്തുക്കളായ ജോബി മക്കോളില്‍, ക്ലമന്‍റ് ജോയല്‍ എന്നിവര്‍ ഗിത്താര്‍ വായിച്ചു. ബംഗളൂരുവിലാണ് സന്തോഷും ഇസബെല്ലയും ഇപ്പോള്‍ താമസിക്കുന്നത്. ജോബി െ്രെകസ്റ്റ് കോളജിലെ വിദ്യാര്‍ഥിയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത വീഡിയോ ഇതുവരെ ഇരുപതിനായിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. ഗാനം കാണാം:
Read Moreഗ്ലാമറായി അനു ഇമ്മാനുവല്‍
അനു ഇമ്മാനുവല്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം കിട്ടു ഉന്നഡു ജാഗ്രത ട്രെയിലര്‍ പുറത്തിറങ്ങി. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍ വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രം വംശിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മുഴുനീള ഗ്ലാമര്‍ വേഷത്തിലാണ് അനു ഇമ്മാനുവല്‍ എത്തുന്നത്. തെലുങ്കില്‍ മാത്രമല്ല തമിഴിലും ശ്രദ്ധനേടാന്‍ ഒരുങ്ങുകയാണ് അനു. വിക്രം നായകനാകുന്ന ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തില്‍ അനുവാണ് നായിക.
Read Moreക്രിസ്മസിന്…! വീണ്ടും ഷാജി പാപ്പനും പിള്ളേരും എത്തുന്നു
യുവാക്കളുടെയും കുട്ടികളുടെയും ഹീറോ ആയ ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ഫേസ് ബുക്കിലൂടെ ഷാജി പാപ്പന്‍റെ ആരാധകരെ അറിയിച്ചത്. അപ്പോള്‍ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. “ആട്2’ ഈ ക്രിസ്മസിന് തിയറ്ററുകളിലെത്തും..!! എന്നാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്. ആദ്യ ചിത്രത്തിന്‍റെ നിര്‍മ്ാതാക്കളായ െ്രെഫഡേ ഫിലിം ഹൗസ് ത െ ന്നയാണ് ആട് 2 നിര്‍മിക്കുന്നത്.
Read More