ജ്യോതിഷത്തിന്റെ മറവിലെ തട്ടിപ്പുകൾ ഓരോന്നും തുറന്ന് കാണിക്കുന്ന ചിത്രമാണ് ഗണകൻ. ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ആർ.എം.ആർ നിർമിച്ച് സംവിധാനം നിർവഹിക്കുന്ന ഗണകൻ പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.
സംവിധായകനും നിർമാതാവുമായ ആർ.എം.ആർ തന്നെയാണ് ചിത്രത്തിലെ നായകനായും അഭിനയിക്കുന്നത്. കൊച്ചുപ്രേമന്റെ അവസാന ചിത്രമായ ഒരു പപ്പടവട പ്രേമം എന്ന ചിത്രത്തിനു ശേഷം ആർ.എം.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗണകൻ. മലയാള സിനിമയിൽ ആദ്യമായി ഒരു ജ്യോതിഷ്യൻ വില്ലനായി എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം.ആർ. ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആർ.എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ.എം.ആർ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം നിർവഹിക്കുന്നു. നിർമ്മാണം – ആർ.എം.ആർ, ജിനു വടക്കേമുറി,കാമറ- പ്രദീപ് വിളക്കുപാറ, ഗാന രചന – നിഷാന്ത് കൊടമന, മ്യൂസിക് – അജ്മൽഷാ, സൗണ്ട്ഡിസൈൻ – എൻ. ഷാബു ചെറുവള്ളൂർ, വിഎഫക്സ് – വിജീഷ്,അസോസിയേറ്റ് ഡയറക്ടർ – സതീഷ് ഗോവിന്ദ്,മേക്കപ്പ് – മാളു, സുധീഷ്, മീനംബാബു, നയനു, ആർട്ട് – പ്രതീഷ്, കോസ്റ്റ്യൂം – റിയാസ്, പോസ്റ്റർഡിസൈൻ – മനുഡാവിഞ്ചി, സ്റ്റിൽ – ശ്യാം ലേഔട്ട്, പി.ആർ. ഒ – അയ്മനം സാജൻ, ആർ.എം.ആർ, ശിവജി ഗുരുവായൂർ, എം.ആർ.ഗോപകുമാർ, മെഹജാബ്,നോവൽ കുമാർ, ശ്യാംലേഔട്ട്, സജീവ് വി, ഷാജു അറേബ്യ,ജയലാൽ,മാസ്റ്റർ കനിഷ്ക് ആർ. നായർ, ശാന്തകുമാരി, ശിവപ്രിയ, നീതപ്രിതഅനിൽ എന്നിവർ അഭിനയിക്കുന്നു.
