എ​സ്ര നാ​യി​ക ചോ​റ്റാ​നി​ക്ക​ര​യി​ൽ

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജെ​യ് സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ർ ചി​ത്രം എ​സ്ര​യി​ലെ നാ​യി​ക പ്രി​യാ ആ​ന​ന്ദ് ചോ​റ്റാ​നി​ക്ക​ര​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ചി​ത്രം ഇ​ന്ന​ലെ​യാ​ണ് തി​യ​റ്റ​റുക​ളി​ലെ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ംഗ് സെ​റ്റി​ൽ പ്രേ​ത​ബാ​ധ​യു​ണ്ടെ​​ന്നും ചി​ല അ​ദൃ​ശ്യ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു​മൊ​ക്കെ​യു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജ് ഇ​തൊ​ക്കെ ചി​രി​ച്ചു ത​ള്ളു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ലെ നാ​യി​ക​ പ്രി​യാ ആ​ന​ന്ദ് ഇ​ത് ശ​രി​വെ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഹൊ​റ​ർ ത്രി​ല്ല​റാ​യ എ​സ്ര​യി​ൽ അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് പ്രി​യ ആ​ന​ന്ദി​ന് പ്രേ​ത​ത്തി​ലോ അ​ദൃ​ശ്യ ശ​ക്തി​യി​ലോ വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ സെ​റ്റി​ൽ അ​ര​ങ്ങേ​റി​യ ചി​ല കാ​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ്രി​യ​യു​ടെ കാ​ഴ്ച​പ്പാ​ട് മാ​റു​ക​യാ​യി​രു​ന്നു. എല്ലാം വി​ശ്വ​സി​ക്കേ​ണ്ടി വ​ന്നു. എ​സ്ര​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ന​ട​ന്ന ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് പ്രി​യ ഇ​ത്ത​രം അ​ദൃ​ശ്യ ശ​ക്തി​ക​ളി​ൽ വി​ശ്വ​സി​ച്ചു തു​ട​ങ്ങി​യ​ത്. ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യാ ആ​ന​ന്ദ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സെ​റ്റി​ലു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് താ​ൻ…

Read More

രാജമൗലിയുടെ മഹാഭാരതത്തില്‍ ലാലും രജനിയും ആമിറും?

രാ​ജ​മൗ​ലി 400 കോ​ടി ബ​ജ​റ്റി​ൽ മ​ഹാ​ഭാ​ര​ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലും ര​ജ​നീ​കാ​ന്തും ആ​മി​ർ​ഖാ​നും വേ​ഷ​മി​ടു​ന്നു​വെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു ശേ​ഷം രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​ഭാ​ര​ത​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സി​നി​മാ ലോ​ക​ത്തെ ച​ർ​ച്ചാ വി​ഷ​യ​മാ​ണ്. ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ വ​ർ​ക്ക് പൂ​ർ​ത്തി​യ​യാ​ലേ മ​ഹാ​ഭാ​ര​ത​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളൂ​വെ​ന്ന് സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി മു​ൻ​പ് അ​റി​യി​ച്ചി​രു​ന്നു.  ചി​ത്ര​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.​ നേ​ര​ത്തെ ഗ​രു​ഡ എ​ന്നു പേ​രി​ട്ട് മ​ഹാ​ഭാ​ര​തം ആ​സ്പ​ദ​മാ​ക്കി രാ​ജ​മൗ​ലി ചി​ത്ര​മൊ​രു​ക്കു​ന്നു​വെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​ൻ നാ​ലു വ​ർ​ഷം വേ​ണ്ടി വ​രു​മെ​ന്നും വേ​ണ്ട​ത്ര മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ലാ​തെ ചി​ത്രം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ത​ന്നെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ആ​മി​ർ​ഖാ​ൻ, മോ​ഹ​ൻ​ലാ​ൽ, ര​ജ​നീ​കാ​ന്ത് തു​ട​ങ്ങി​യ​വ​രെ മ​ന​സി​ൽ ക​ണ്ടാ​ണ് രാ​ജ​മൗ​ലി ചി​ത്രം പ്ലാ​ൻ ചെ​യ്യു​ന്ന​ത് എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ്…

Read More

ഹൊറർ ചിത്രങ്ങൾക്ക് പുതുവഴി തുറന്ന് എസ്ര..

  മലയാള ചലച്ചിത്ര ലോകത്തിന് പുതുവഴി തുറക്കുകയാണ് എസ്ര. ഹൊറർ ചിത്രമെന്നാൽ തുടക്കം മുതൽ അവസാനം വരെ ഞെട്ടിപ്പിക്കുന്നതാവണമെന്നുള്ള രീതി മാറ്റിപ്പിടിക്കാൻ ധൈര്യം കാട്ടിയ സംവിധായകൻ ജെയ് കെ. കൃഷ്ണന്‍റെ തീരുമാനത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. എസ്രയെന്ന ചിത്രത്തിന്‍റെ പുതുമയും ഈ മാറ്റം തന്നെയാണ്. ഭയപ്പെടുത്താനല്ല, മറിച്ച് അവതരണത്തിലെ പുതുമകൊണ്ട് ഞെട്ടിക്കാനാണ് സംവിധായകൻ ശ്രമിച്ചത്. പുതുമകൾ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ പൃഥ്വിരാജ് ചിത്രം എസ്രയും നെഞ്ചിലേറ്റുമെന്ന് ഉറപ്പ്. എസ്ര പൂർണമായും സംവിധായകന്‍റെ സിനിമയാണ്. മനസിലുള്ള സ്വപ്നങ്ങൾക്ക് നിറംപകരുന്പോൾ കിട്ടുന്ന സുഖം സംവിധായകൻ ജെയ് കെ. നല്ലവണ്ണം ആസ്വദിച്ചപ്പോൾ മലയാളികൾക്ക് കിട്ടിയത് പരന്പരാഗത ഹൊറർ ചിത്രങ്ങളിൽ നിന്നുള്ള മോചനമാണ്. ഗൗരവമുള്ള കഥയ്ക്ക് ഒട്ടും ഗൗരവം ചോരാത്ത സിനിമാ ഭാഷ്യം രചിക്കുന്നതിൽ സംവിധായകൻ വിജയിച്ചപ്പോൾ പുതുമ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ചിത്രമായി എസ്ര മാറുകയായിരുന്നു.…

Read More

കിടിലന്‍ ബൈക്കുമായി റാണ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രശസ്തനായ റാണാ ദഗുപതി ഇപ്പോള്‍ സംസാര വിഷയമാകുന്നത് തന്‍റെ പുത്തന്‍ ബൈക്കിലൂടെയാണ്. സിനിമകളുടെ പ്രമോഷനായി വാഹനങ്ങള്‍ വാങ്ങുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആണല്ലോ ആ ട്രെന്‍ഡിനു പിന്നാലെ തന്നെയാണ് റാണയും. ട്രെന്‍ഡിനൊപ്പം കുറച്ച് ചരിത്രവുമുണ്ട്. തന്‍റെ ഏറ്റവും പുതിയ ദ്വിഭാഷാ ചിത്രമായ ഗാസിയുടെ പ്രമോഷന്‍റെ ഭാഗമായാണ് റാണ പുത്തന്‍ ബൈക്ക് രംഗത്തിറക്കിയത്. ബജാജിന്‍റെ വി ദി ഇന്‍വിസിബിള്‍ ആണ് റാണ സ്വന്തമാക്കിയ ബൈക്ക്. ഇതില്‍ എവിടെയാണ് ചരിത്രമെന്നല്ലെ ഇന്ത്യയുടെ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റലുകൊണ്ടാണ് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. ചിത്രവും ബൈക്കുമായി ഏറെ ബന്ധമുള്ളതുകൊണ്ടാണ് ഈ ബൈക്ക് തന്നെ വാങ്ങിയതെന്നാണ് റാണ പറയുന്നത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി കടലിനടിയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ഗാസി. 1971ല്‍ ഇന്ത്യയുടെ അന്തര്‍വാഹിനി എസ്21ഉം പാക്കിസ്ഥാന്‍റെ ഗാസിയും തമ്മിലുണ്ടായ യുദ്ധമാണ് സിനിമയുടെ വിഷയം.  സങ്കല്‍പ് റെഡ്ഡി സംവിധാനം…

Read More

അഞ്ചു നായികമാരുമായി സ്കൂള്‍ ഡയറി തുടങ്ങി

മലയാള സിനിമയില്‍ ആദ്യമായി ഒരു ചിത്രത്തില്‍ അഞ്ച് നായികമാര്‍ അണിനിരക്കുന്നു.  മസ്കറ്റ് മൂവി മേക്കേഴ്‌സിനുവേണ്ടി അന്‍വര്‍ സാദത്ത് നിര്‍മ്മിച്ച്, എം. ഹാജാമൊയ്‌നു കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്ന സ്കൂള്‍ ഡയറി എന്ന ചിത്രത്തിലാണ് അഞ്ച് നായികമാര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഭാമ അരുണ്‍, ദിയ, മമിത, അനഘ എസ്. നായര്‍, വിസ്മയ വിശ്വനാഥന്‍ എന്നീ നായികമാരാണ് വ്യത്യസ്തവും, തുല്യ പ്രാധാന്യവുമുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.  നിദ്രാടനം, ദര്‍ശനം എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു ഭാമ അരുണ്‍.  മമിത, ഹണി ബീ ടു എന്ന ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ച ശേഷമാണ് എത്തുന്നത്. അനഘ എസ്. നായര്‍, ദിയ, വിസ്മയ വിശ്വനാഥന്‍ എന്നിവര്‍ കലാരംഗത്ത് കഴിവു പ്രകടിപ്പിച്ച ശേഷമാണ് സ്കൂള്‍ ഡയറിയില്‍ അഭിനയിക്കുന്നത്. ജയരാജിന്‍റെ ക്യാമല്‍ സഫാരി എന്ന ചിത്രത്തിലെ നായകനായ ഹാഷിം ഹുസൈന്‍, മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്കര്‍…

Read More

മലയാള സിനിമയിലേക്ക് ഒരു പെണ്‍സാന്നിധ്യംകൂടി

യുവേഴ്‌സ് ലൗവിംഗ്ലി എന്ന സിനിമയുമായി പാലാക്കാരിയായ ടിന്‍റു അന്ന മലയാള സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നു. ഒരു മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയാണ് ചിത്രം. ചിത്രത്തിന്‍റെ ആദ്യ രണ്ടു ഘട്ട ചിത്രീകരണം കൊടൈക്കനാല്‍, പാലാ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.  അടുത്ത ലൊക്കേഷന്‍ ഇക്വഡോറിലാണ്. കഥയ്ക്ക് പുതുമുഖങ്ങള്‍ ആവശ്യമായതുകൊണ്ട് ഓഡീഷന്‍ നടത്തി അയ്യായിരത്തോളം പേരില്‍ നിന്ന് 41 പേരെ തെരഞ്ഞെടുക്കുകയായിരുന്നു.  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആല്‍ബി, റോസ്, ആമി എന്നിവരാണ്.  ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്‍റിറ്റിയും സ്‌പെഷല്‍ ലുക്കും ഉണ്ടായിരിക്കും. കഥയ്‌ക്കൊപ്പം നല്ല പാട്ടുകളും ഉണ്ടായിരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഹിറ്റ് മേക്കര്‍ അലക്‌സ് പോളിനെക്കൊണ്ട് സംഗീതസംവിധാനം ചെയ്യിച്ചത്.  പ്രോംദാസ് ഇരുവള്ളൂരാണ് ഗാനരചന.  മഞ്ജരി, ജ്യോത്സന, റിമി, ഫ്രാങ്കോ രാകേഷ് ബ്രഹ്മാനന്ദന്‍ ശ്യാം, പ്രിയ എന്നിവരാണ് ആലാപനം. യുവേഴ്‌സ് ലൗവിംഗ്ലി ഒരു ഡയറക്ടേഴ്‌സ് മൂവിയാണ്.  ബിജു ജെ. കട്ടയ്ക്കല്‍…

Read More

വാലന്റൈന്‍സ് ദിനത്തില്‍ പ്രേമം വീണ്ടും

കേരളക്കരയാകെ പ്രണയമഴ പെയ്യിച്ച പ്രേമം വീണ്ടു പ്രദര്‍ശിപ്പിക്കുന്നു. വാലന്‍റൈന്‍സ് ദിനമായ ഫെബ്രുവരി 14 ന് ചെന്നൈയിലെ ജാസ് സിനിമാസിലാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. കലാലയ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം കേരളക്കര ഒന്നടങ്കം സ്വീകരിച്ചതാണ്. വിജയകരമായി പൂര്‍ത്തിയാക്കിയ ചിത്രത്തിന്‍റെ ഡിവിഡിയടക്കം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ചിത്രം ഇപ്പോഴും തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ കാണാന്‍ ആള്‍ക്കാരുണ്ടാവുമെന്ന് മനസിലാക്കിയാണ് അല്‍ഫോണ്‍സ് ടീമും ഇത്തരമൊരു തീരുമാനവുമായി രംഗത്തു വന്നത്. എന്തായാലും പ്രണയ ദിനത്തില്‍ ഇതില്‍പ്പരം മികച്ചൊരു സന്തോഷം നിവിന്‍ പോളി ആരാധകര്‍ക്ക് ലഭിക്കാനിടയില്ല. ഫെബ്രുവിരി 10 മുതല്‍ 16 വരെ ചെന്നൈ ജാസ് സിനിമാസിലാണ് പ്രേമം പ്രദര്‍ശിപ്പിക്കുന്നത്. നിവിന്‍ പോളിസായ് പല്ലവി ടീമിന്‍റെ പ്രേമം കൂടാതെ ചിന്പുത്രിഷ കൂട്ടുകെട്ടില്‍ ഇറങ്ങിയ വിണ്ണൈതാണ്ടി വരുവായ, ആര്യനയന്‍താര ടീമിന്‍റെ രാജാ റാണി തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രേമം കേരളക്കരയില്‍ മാത്രമല്ല ചെന്നൈയിലും പ്രേമം വിജയകരമായി പ്രദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. 250 ലേറെ…

Read More

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി കന്നഡ നടി നിവേദിത; രക്ഷകനായത് റസ്റ്ററന്റ് ജീവനക്കാരന്‍

ഗോവയില്‍ വച്ച് തനിക്കുനേരെ പീഡനശ്രമമുണ്ടായതായി കന്നഡ നടി നിവേദിതയുടെ വെളിപ്പെടുത്തല്‍. ജനുവരി 31നായിരുന്നു സംഭവം. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശുദ്ധി എന്ന സിനിമയുടെ ഷൂട്ടിംഗിനുശേഷം ഗോകര്‍ണത്തു നിന്നും മടങ്ങും വഴിയാണ് തനിക്ക് ഈ അനുഭവമുണ്ടായതെന്നും നടി പറഞ്ഞു. താമസിക്കുന്ന ഹോട്ടലിലേക്ക് വാഹനത്തില്‍ മടങ്ങും വഴി ഭക്ഷണം കഴിക്കാനായി  റോഡരികിലുള്ള ഒരു റസ്‌റ്റോറന്റില്‍ കയറിയപ്പോഴാണ് സംഭവം. മദ്യലഹരിയില്‍ മുങ്ങിയിരുന്ന കുറേ യുവാക്കള്‍ നടിയുടെ അടുത്ത് കൂടുകയായിരുന്നു. നടിയുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുകയും കൂടെ വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭയന്നു പോയ നടിയെ റസ്റ്ററന്റിലെ ഒരു ജീവനക്കാരനാണ്  തെമ്മാടിക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചത്. അയാള്‍ തന്നെ സുരക്ഷിതയായി ഹോട്ടലിലെത്തിച്ചുവെന്നും നിവേദിത പറയുന്നു.

Read More

വെ​റു​പ്പി​ക്ക​ൽ സി​ങ്കം..! വ​ൻ​ദു​ര​ന്തം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു

“അ​യ്യ​യ്യോ ഇ​തെ​ന്തൊ​രു വെ​റു​പ്പി​ക്ക​ലാ​ണ് പൊ​ന്നേ…’ തീ​യ​റ്റ​റി​ൽ ഇ​ങ്ങ​നെ​യൊ​രു അ​ശ​രീ​രി ഉ​യ​ർ​ ന്ന​പ്പോ​ൾ എ​ങ്ങും കൂ​ട്ട​ച്ചി​രി മാ​ത്രം… സൂ​ര്യ ഫാ​ൻ​സു​കാ​രു​ടെ മ​റു​പ​ടി ചി​രി​യി​ൽ ത​ട്ടി​ത്ത​ട​ഞ്ഞ് താ​ഴെ വീ​ണ​പ്പോ​ൾ ഏ​തോ ഒ​രു സി​നി​മാ പ്രേ​മി​യു​ടെ ശ​ബ്ദം താ​നേ ഉ​യ​ർ​ന്നു.. “​ചി​ക്കി​ലി കൊ​ടു​ത്ത് ടി​ക്ക​റ്റെ​ടു​ത്ത​ത​ല്ലേ​ടാ മ​ക്ക​ളേ.. ക​ണ്ടി​ട്ട് പോ​ട്ടേ’ (​ഇ​ന്‍റ​ർ​വെ​ല്ലാ​യ​പ്പോ​ഴു​ള്ള മു​റ​വി​ളി​ക​ൾ). ഫാ​ൻ​സു​കാ​രെ നോ​ട്ട​മി​ട്ട് ഒ​രു​ക്കി​യ സി​ങ്കം3 യി​ൽ സൂ​ര്യ​യു​ടെ കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ ഭ​യാ​ന​കം ത​ന്നെ. അ​ല​ർ​ച്ച, അ​ല​ർ​ച്ച​യോ​ട് അ​ല​ർ​ച്ച.. നാ​യ​ക​ന്‍റെ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​താ​വും ന​ല്ല​ത്. സി​ങ്കം ന​ട​ത്തു​ന്ന വേ​ട്ട​യാ​ട​ലു​ക​ൾ ക​ണ്ടാ​ൽ പെ​റ്റ ത​ള്ള സ​ഹി​ക്കൂ​ല… ത​മി​ഴ് സി​നി​മ​യ​ല്ലേ, ക​ത്തി കാ​ണു​മെ​ന്ന​റി​യാം. എ​ന്നാ​ലും ഇ​ത് കൊ​ടു​വാ​ൾ ആ​യെ​ന്നു പ​റ​യേ​ണ്ടി വ​രും. കൊ​മേ​ഴ്സ്യ​ൽ വി​ജ​യം നേ​ടി​യ സി​ങ്ക​ത്തി​നും സി​ങ്കം 2 വി​നും ശേ​ഷം എ​ത്തു​ന്ന സി​ങ്കം 3യി​ൽ അ​ടി​യും ഇ​ടി​യും തൊ​ഴി​യു​മെ​ല്ലാം ആ​വോ​ളം ഉ​ണ്ട്. പ​ക്വ​ത​യോ​ടു​ള്ള അ​ഭി​ന​യ പ്ര​ക​ട​ന​ങ്ങ​ളി​ൽ നി​ന്ന് അ​പ​ക്വ​മാ​യ…

Read More

റോട്ടര്‍ഡാമില്‍ ശ്രദ്ധാകേന്ദ്രമായി സെക്‌സി ദുര്‍ഗ

പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമായ സെക്‌സി ദുര്‍ഗയ്ക്ക് റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വന്‍ സ്വീകാര്യത. ആരേയും മോഹിപ്പിക്കുന്ന ഹിവോര്‍ ടൈഗര്‍ പുരസ്ക്കാരമാണ് റോട്ടര്‍ഡാം മേളയില്‍ സെക്‌സി ദുര്‍ഗ സ്വന്തമാക്കിയത്. ലോകമെനാടുമുള്ള യുവകലാകാരന്മാരിന്‍ നിന്നു എട്ടുപേരെ തെരഞ്ഞെടുത്ത് അതില്‍ ഒരാള്‍ക്കാണ് പുരസ്കാരം സമ്മാനിക്കുക. 1995ല്‍ അവതരിപ്പിച്ച പുരസ്ക്കാരം ഏറ്റവും അര്‍ഥവത്തായ കലാസൃഷ്ടികള്‍ക്കാണ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തിയാണ് സനല്‍കുമാര്‍. കേരളത്തിലെ സ്വതന്ത്ര സിനിമകള്‍ക്കുള്ള പ്രചോദനമാണ് തനിക്കു കിട്ടിയ അവാര്‍ഡെന്നാണ് സനല്‍ പറയുന്നത്. കണ്ണന്‍ നായരും രാജ്ശ്രീ ദേശ്പാണ്ഡെയുമാണ് സെക്‌സി ദുര്‍ഗയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Read More