‘ഉ​ർ​വ​ശി​ച്ചേ​ച്ചി പ​റ​ഞ്ഞ ആ ​വി​ശ​ദീ​ക​ര​ണം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല’: അ​വ​താ​ര​ക ദ​ക്ഷ

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഉ​ർ​വ​ശി ചേ​ച്ചി പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ൾ എ​ന്നെ വ​ല്ലാ​തെ വി​ഷ​മി​പ്പി​ച്ചു. ലോ​ഞ്ച് ഇ​വ​ന്‍റി​ൽ സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു അ​മ്മ മ​ല​യാ​ള​ത്തി​ൽ പ​റ​യൂ എ​ന്ന ആം​ഗ്യം കാ​ണി​ച്ചു, അ​തു കൊ​ണ്ടാ​ണ് താ​ൻ അ​ന്ന് അ​ങ്ങ​നെ പ​റ​ഞ്ഞ​ത് എ​ന്നാ​യി​രു​ന്നു ഉ​ർ​വ​ശി ചേ​ച്ചി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. എ​ന്തു​കൊ​ണ്ടോ എ​നി​ക്ക​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ന്‍റെ പ്ര​ശ്‌​ന​മാ​യി​രി​ക്കാം.

ഇ​വ​ന്‍റി​ന്‍റെ ഫു​ൾ വി​ഡി​യോ ക​ണ്ടു നോ​ക്കു​മ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഓ​ഡി​യ​ൻ​സി​ന്‍റെ അ​പേ​ക്ഷ​യോ​ട് ചേ​ച്ചി പ്ര​തി​ക​രി​ക്കു​ന്ന​താ​യി ഒ​രി​ട​ത്തും കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പോ​ട്ടെ ഇ​നി അ​ങ്ങ​നെ​യൊ​ര​മ്മ ഇ​തു​പോ​ലെ അ​പേ​ക്ഷി​ച്ചു​വെ​ന്നു ത​ന്നെ​യി​രി​ക്ക​ട്ടെ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ത​ന്നെ ഉ​ർ​വ​ശി​ച്ചേ​ച്ചി​ക്ക് എ​ന്നെ കൈ ​കാ​ണി​ച്ചൊ​ന്ന് വി​ളി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. ഇ​തൊ​രു ത​മാ​ശ​യാ​യി മാ​ത്രം കാ​ണാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. പ​ക്ഷേ എ​ന്നോ​ട് പ​റ​ഞ്ഞ ടോ​ണി​ന്‍റെ പ്ര​ശ്‌​ന​മാ​കാം അ​ത് സാ​ധി​ക്കു​ന്നി​ല്ല.

പ​ല​ട​ത്തു പ​ല​രും ചോ​ദി​ച്ചി​രു​ന്നു എ​ന്തി​നാ​ണ് ഈ ​ഇ​വ​ന്‍റി​ൽ ഇം​ഗ്ലി​ഷി​ൽ സം​സാ​രി​ച്ച​ത് എ​ന്ന് ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്. അ​തി​ന് കാ​ര​ണ​ങ്ങ​ളു​ണ്ട്. ‘ആ​ശ’ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പാ​ൻ ഇ​ന്ത്യ​ൻ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് എ​ന്ന​താ​ണ് ഒ​ന്ന്. ഇ​വ​ന്‍റ് ന​ട​ന്ന ലു​ലു​മാ​ളി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ൾ വ​രു​ന്ന​താ​ണ്. അ​വ​ർ​ക്കു​കൂ​ടി സം​ഘാ​ട​ക​ർ എ​ന്നോ​ട് ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി സം​സാ​രി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത് അ​നു​സ​രി​ച്ചാ​ണ് ഞാ​ൻ അ​വ​ത​രി​പ്പി​ച്ച​ത്.”

 

 
 
 
 

Related posts

Leave a Comment