ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍ റഹ്മാന്റെ വിശ്വപ്രസിദ്ധമായ ഉര്‍വശി ഉര്‍വ്വശി എന്ന ട്രാക്കിന്റെ പുതിയ റീമിക്‌സ് പാട്ടിലെ വരികള്‍ ചര്‍ച്ചയാകുന്നു. ആരാധകരില്‍ നിന്നും നിര്‍ദേശങ്ങള്‍ വെച്ച് തയ്യാറാക്കിയ പാട്ടിലെ വരികളില്‍ ഡൊണാള്‍ഡ് ട്രംപും നോട്ട്‌നിരോധവും പോലുള്ള കാലിക പ്രസക്തിയുള്ള വിഷയങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ പാട്ടിനെക്കുറിച്ച് റഹ്മാന്‍ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു. ഹിറ്റ് പാട്ടിലെ വരികള്‍ മാറ്റുന്നതിന് ജനങ്ങളില്‍ നിന്നും നിര്‍ദേശം ആരാഞ്ഞ് അദ്ദേഹം നേരത്തേ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഉര്‍വ്വശി ഗാനം താന്‍ പുതിയ രീതിയില്‍ തയാറാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിന് പറ്റിയ വിഷയങ്ങള്‍ സംഭാവന ചെയ്യണമെന്നുമായിരുന്നു റഹ്മാന്‍ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്. നല്ല പ്രതികരണമാണ് റഹ്മാനും സംഘത്തിനും സോഷ്യല്‍ മിഡിയയില്‍ നിന്നും ലഭിച്ചത്. യഥാര്‍ത്ഥ ട്യൂണ്‍ മാറ്റി പുതിയകാലത്തോട് സംവദിക്കുന്ന തരത്തില്‍ പാട്ട് തയ്യാറാക്കിയതില്‍ റഹ്മാനും സന്തോഷം പ്രകടിപ്പിച്ചു. 1994ല്‍ പുറത്തിറങ്ങിയ ശങ്കര്‍ സിനിമ കാതലനിലാണ് ഉര്‍വശി…
Read MoreCategory: Movies
29-ാം നിലയില്‍ നിന്നു ചാടി തല ഞെട്ടിച്ചു
അതിസാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നതിന് തമിഴകത്തിന്‍റെ തല അജിത് കുമാറിനുള്ള വൈഭവം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. എകെ 57 എന്ന അജിത് ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വാര്‍ത്തകളാണ് വരുന്നത്. അജിതിന്‍റെ 57 ാം ചിത്രമായ എകെ 57 ഏറിയ പങ്കും വിദേശത്താണ് ചിത്രീകരിക്കുന്നത്. നേരത്തെ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ലൊക്കേഷന്‍ വീഡിയോ പുറത്തു വന്നിരുന്നു. ഇപ്പോള്‍ വരുന്ന വാര്‍ത്ത ചിത്രത്തിനായി 29 നില കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്നാണ് പുതിയ വിവരം. ബള്‍ഗേറിയയിലെ ഷൂട്ടിംഗിനിടെയാണ് ഈ പ്രകടനം. കാജല്‍ അഗര്‍വാളാണ് നായിക.
Read Moreഹൃത്വിക്കിന് മുന്‍ ഭാര്യയുടെ പിറന്നാള്‍ സമ്മാനം
ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ വിവാഹ മോചിതനായെങ്കിലും മുന്‍ ഭാര്യ സുസൈനുമായി നല്ല സൗഹൃദത്തിലാണ്. താരത്തിന്‍റെ ജന്മദിനത്തിന് ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ആശംസകളുമായെത്തിയപ്പോള്‍ മുന്‍ ഭാര്യ സുസൈന്‍റെ സ്‌പെഷല്‍ പിറന്നാള്‍ സന്ദേശമാണ് ശ്രദ്ധേയമാവുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സുസൈന്‍ ഹൃത്വിക്കിന് പിറന്നാള്‍ സന്ദേശം കൈമാറിയത്.ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു സുസൈന്‍ കുറിച്ചത്. ദുബായിയിലായിരുന്നു സുസൈന്‍റെയും ഹൃത്വിക്കിന്‍റെയും പുതുവത്സരാഘോഷം. ബോളിവുഡിനെ ഏറെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഹൃത്വിക് റോഷന്‍സൂസൈന്‍ ദമ്പതികളുടേത്. 2014 ലാണ് ഇരുവരും വിവാഹ മോചിതരായത്.17 വര്‍ഷം നീണ്ട ദാന്പത്യ ജീവിതത്തിനാണ് ഇവര്‍ ഗുഡ്‌ബൈ പറഞ്ഞത്. വേര്‍പിരിഞ്ഞതിനുള്ള യഥാര്‍ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ മക്കള്‍ക്ക് വേണ്ടി തങ്ങള്‍ ഒരുമിക്കുമെന്ന് താരങ്ങള്‍ ഇരുവരും ഈയിടെ വ്യക്തമാക്കിയിരുന്നു
Read Moreനയന്‍സും പ്രഭുവും കണ്ടുമുട്ടി; കോളിവുഡിലെ ഹോട്ട് ന്യൂസ്
മുന്‍കാമുകീകാമുകന്മാരായ നയന്‍താരയും പ്രഭുദേവയും തമ്മില്‍ നേരില്‍ക്കണ്ടതാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ന്യൂസ് സംവിധായകന്‍ വിഘ്‌നേഷ് ശിവയുമായി നയന്‍താര പ്രണയത്തിലാണെന്നത് കോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. എന്നാല്‍ അടുത്തിടെ തന്‍റെ മുന്‍കാമുകന്‍ പ്രഭുദേവയെ നയന്‍താര കണ്ടതാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ന്യൂസ്. കടുത്ത പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ചേര്‍ന്ന് ചില റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നു. അതിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ തീര്‍ക്കുന്നതിനാണത്രെ ഇരുവരും കണ്ടത്. സിനിമാ നിര്‍മാണത്തിലേക്കും മറ്റും നീങ്ങുന്ന നയന്‍താര ചില ഇടപാടുകളിലൂടെ പണം സ്വരൂപിക്കുന്നു എന്ന് വാര്‍ത്തയുണ്ട്. മുന്‍പ് കൊടുന്പിരികൊണ്ട പ്രണയമായിരുന്നു നയന്‍താരയും പ്രഭുദേവയും തമ്മില്‍. പ്രഭുദേവയുടെ പേര് നയന്‍സ് ശരീരത്തില്‍ പച്ചകുത്തുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. പ്രഭുദേവയെ വിവാഹം കഴിക്കാനായി നയന്‍സ് താല്‍ക്കാലികമായി സിനിമ ഉപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ റംലത്തില്‍ നിന്നു വിവാഹമോചനം നേടിയ പ്രഭുദേവയും നയന്‍താരയും രണ്ടു വര്‍ഷത്തിനു…
Read Moreനടി ലിസാ ഹെയ്ഡന് വിശേഷമോ ? ബിക്കിനിയണിഞ്ഞ നടിയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍
ബോളിവുഡ് നടി ലിസാ ഹെയ്ഡന്‍ ഗര്‍ഭിണിയാണോയെന്നാണ് ആരാധകര്‍ക്കിപ്പോള്‍ അറിയേണ്ടത്. വീര്‍ത്ത വയറിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച നടിതന്നെയാണ് ഇത്തരമൊരു ചോദ്യത്തിന് വഴിമരുന്നിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നടി കാമുകന്‍ ഡിനോ ലാല്‍വാനിയെ വിവാഹം കഴിക്കുന്നത്. ഇത്ര പെട്ടെന്ന് വിശേഷമായോ എന്നു ചോദിച്ചാണ് ആരാധര്‍ നെറ്റി ചുളിക്കുന്നത്. മോഡലായി കരിയര്‍ ആരംഭിച്ച ലിസ പല പ്രമുഖ മാഗസിനുകളുടെയും കവര്‍ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 010ല്‍ സോനംകപൂര്‍-അഭയ് ദിയോള്‍ എന്നിവര്‍ നായികാ-നായകന്മാരായ ഐഷ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള രംഗപ്രവേശനം. 2014 ല്‍ പുറത്തിറങ്ങിയ ക്യൂനില്‍ കങ്കണ റൗണത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ലിസയ്ക്ക് അക്കൊല്ലത്തെ മികച്ച സഹനടിയ്ക്കുള്ള ഫിലിംഫെയര്‍ നോമിനേഷനും ലഭിച്ചു. കരണ്‍ ജോഹറിന്റെ യേ ദില്‍ഹേ മുഷ്കില്‍ എന്ന സിനിമയാണ് ലിസയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. എന്തായാലും നടിയുടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കത്തിപ്പടരുകയാണ്.
Read Moreപ്രണയവിവാഹമെന്ന് പ്രയാഗ
പ്രണയവിവാഹമായിരിക്കുമെന്ന് തുറന്നു പറഞ്ഞ് പ്രയാഗ. തനിക്ക് അറേഞ്ച്ഡ് മാര്യേജിനെ കുറിച്ച്
Read Moreഎന്തുകൊണ്ട് നിവിന്‍… ഗീതു
ലയേഴ്സ് ഡയസ് എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് വീണ്ടും മലയാള സിനിമയില്‍ എത്തുകയാണ്. ഏറെ
Read Moreയുട്യൂബില്‍ തരംഗമായി ആള്‍രൂപങ്ങള്‍
സന്തോഷപൂര്‍ണ്ണമായ കുടുംബജീവിതത്തെ തകര്‍ത്ത ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ന്ധആള്രൂപങ്ങള്’
Read Moreരണ്ടാമൂഴത്തില്‍ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ?
രണ്ടാമൂഴത്തില്‍ പാഞ്ചാലിയാകുന്നത് മഞ്ജുവോ ഐശ്വര്യയോ ?ഇന്ത്യന്‍ സിനിമയുടെ തന്നെ അത്ഭുതമായി സിനിമ
Read Moreനിവിന്‍ പോളിയെ നായകനാക്കി സിനിമയെടുക്കാന്‍ ഉടനൊന്നും പദ്ധതിയില്ല;മാര്‍ട്ടിന്‍ പ്രക്കാട്ട്
തന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്ന എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്. ആരാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നറിയില്ലയെന്നും അടുത്ത ചിത്രത്തേക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങിയിട്ടില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറിലൂടെയാണ് ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ദുല്‍ഖറിനൊപ്പം എബിസിഡി, ചാര്‍ലി എന്നീ രണ്ട് ചിത്രങ്ങള്‍ ചെയ്തു. ചാര്‍ലിയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.ദുല്‍ഖറിന് മികച്ച നടനുള്ള പുരസ്‌കാരവും പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടിക്കൊടുത്തത് ചാര്‍ലിയാണ്. മികച്ച ഛായാഗ്രാഹണം, കലാ സംവിധാനം, തിരക്കഥ, സൗണ്ട് മിക്‌സിങ് തുടങ്ങിയ പുരസ്‌കാരങ്ങളും ചാര്‍ലി സ്വന്തമാക്കിയിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് ഇപ്രകാരം പറഞ്ഞെങ്കിലും നിവിന്‍ പോളി തിരക്കിലാണ്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവാണ് നിവിന്റെ അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ്…
Read More