ബോളിവുഡിലെ സൂപ്പര്‍സുന്ദരി പ്രിയങ്കചോപ്ര സുഖം പ്രാപിച്ചു. താരം തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. അമേരിക്കയിലെ സൂപ്പര്‍ഹിറ്റ് ടി വി സീരിയലായ ക്വാണ്ടികോയില്‍ അഭിനയിച്ചുവരവേയാണ് പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. സംഘട്ടനരംഗം ചിത്രീകരിക്കുമ്പോള്‍ കാല്‍വഴുതി താരം വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. പരിക്കുകള്‍ ഗൗരവമല്ലാത്തതിനാല് ആശുപത്രിയില്‍നിന്ന് ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടില്‍ വിശ്രമിത്തിലാണ് താരം ഇപ്പോള്‍. പ്രിയങ്കയ്ക്കു പരിക്കേറ്റുവെന്ന് അറിഞ്ഞതുമുതല്‍ നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരുമാണ് താരത്തിന്റെ അവസ്ഥയെക്കുറിച്ച് അറിയാന്‍ താരവുമായും അവരുടെ അടുത്ത കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടത്. തന്റെ സുഖ വിവരം അന്വേഷിക്കുകയും തനിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് പ്രിയങ്ക ട്വീറ്റ് ചെയ്തിരിക്കുന്നത്. താന്‍ സുഖംപ്രാപിച്ചെന്നും വീട്ടില്‍ വിശ്രമത്തിലായ താന്‍ ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുമെന്നും താരം ട്വീറ്റില്‍ കുറിക്കുന്നു.
Read MoreCategory: Movies
ചിരി തന്ന ജീവിതം! ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ എസ്.പി. ശ്രീകുമാറിന്റെ വിശേഷങ്ങളിലേക്ക്
സ്വന്തം ലേഖകന്‍ ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാര്‍. ചാനല്‍ ഷോകളിലൂടെയും മിനി സ്ക്രീന്‍ പരന്പരകളിലൂടെയുമായിരുന്നു ശ്രീകുമാറിന്റെ വരവെങ്കിലും മെമ്മറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രീകുമാറിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു ബിഗ് സ്ക്രീനിലെ താരമായി. കലാഭവന്‍ മണിക്കുശേഷം ചിരിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ എസ്.പി. ശ്രീകുമാറിന്റെ വിശേഷങ്ങളിലേക്ക്. ഇതൊക്കെ അറിഞ്ഞിട്ടാണോ സ്കൂള്‍ കാലഘട്ടം മുതല്‍ കലാപരിപാടികളില്‍ സജീവമാണ്. പഠിക്കുന്പോള്‍ വളരെ കുറച്ചു സമയമായിരുന്നു ക്ലാസില്‍ കയറിയിരുന്നത്. കൂടുതല്‍ സമയം എന്തെങ്കിലുമൊക്കെ പരിപാടികളുമായി കറങ്ങി നടക്കും. സ്കൂളില്‍ കൊയര്‍ പ്രാക്ടീസ് ഉണ്ടായിരുന്നു. അവിടെയായിരുന്നു ഞാന്‍ കൂടുതല്‍ സമയവും. കൊയര്‍ പ്രാക്ടീസിനായി വിളക്കുന്പോള് ആദ്യം ഇറങ്ങി ഓടുക ഞാനായിരുന്നു. ക്ലാസില്‍ ഇരിക്കുന്ന സമയം കുറവായിരുന്നു. ഒന്നുകില്‍ നാടകത്തിന്റെ പ്രാക്ടീസ് ആയിരിക്കും. ചിലപ്പോള്‍ പുറത്തുള്ള മറ്റെന്തെങ്കിലും പരിപാടികള്‍…
Read Moreഹൃത്വിക്-യാമി ഗൗതം അന്ധരായ പ്രണയജോഡികള്‍, ഗാനം പുറത്തുവന്നു
ഹൃത്വിക് റോഷന് യാമി ഗൗതം എന്നിവര്‍ അന്ധരായ കേന്ദ്രകഥാപാത്രങ്ങളാകുന്ന കാബില്‍ എന്ന ചിത്രത്തിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. വിജയ് കുമാര്‍ മിശ്ര തിരക്കഥയെഴുതി സഞ്ചയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രം അന്ധരായ രണ്ടു പേരുടെ പ്രണയ കഥയാണ് പറയുന്നത്. ഹൃത്വിക് റോഷന്, യാമി ഗൗതം എന്നിവര്‍ക്കു പുറമേ റോണിറ്റ് റോയ്, നരേന്ദ്ര ഝാ, ഗിരീഷ് കുല്‍കര്‍ണി തുടങ്ങിയവര്‍ മറ്റ് അഭിനേതാക്കളായെത്തുന്നു. 1975 ല്‍ റിലീസായ ജൂലി എന്ന സിനിമയിലെ കിസി സെ പ്യാര് ഹോ ജായെ എന്ന അതേ ഗാനത്തിന്റെ നവീകരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ രാകേഷ് റോഷനാണ് നവീകരിച്ച പാട്ടിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. 25ന് ചിത്രം തിയറ്ററുകളിലെത്തും.
Read Moreമോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് നിക്കി പിന്മാറി
ഇന്ത്യാ-പാക് യുദ്ധത്തിന്റെ കഥ പറയുന്ന മേജർ രവിയുടെ മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ നിന്ന് നിക്കി ഗൽറാണി പിൻവാങ്ങിയതായി റിപ്പോർട്ട്. അല്ലു അർജുന്റെ ഇളയസഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷിന്റെ നായികയായ ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു നിക്കിക്കായി നീക്കിവച്ചിരുന്നത്. ഇതിന്റെ ചിത്രീകരണം ഈ മാസം പൊള്ളാച്ചിയിൽ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് നിക്കിയുടെ അപ്രതീക്ഷിത പിൻമാറ്റമുണ്ടായിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറിയതും ഇതിനിടെ നേരത്തെ കരാർ ഒപ്പിട്ട ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടിവരികയും ചെയ്തതാണ് പിൻമാറ്റത്തിന് കാരണമെന്നാണ് നിക്കിയുടെ വിശദീകരണം
Read Moreവിവരവും തന്റേടവും ഉണ്ടോ? നായികയെ തേടി അല്‍ഫോന്‍സ് പുത്രന്; നായികയ്ക്ക് വേണ്ട ഗുണഗണങ്ങള്‍ ഇതൊക്കെ…
പ്രേമത്തിന്റെ വിജയത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് പുതിയ സിനിമയുടെ തിരക്കിലേക്ക് കടക്കുകയാണ്. സംവിധായകന് ആയല്ല, മറിച്ച് നിര്‍മ്മാതാവായാണ് ഇത്തവണ അല്‍ഫോന്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഈ ചിത്രത്തിനായി നായികയെ തേടുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്. ഇതിനായി അല്‍ഫോന്‍സ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ ഇതൊക്കെയാണ്. വിവരവും തന്റേടവും ഉണ്ടായിരിക്കണം. മലയാളത്തെ ഇഷ്ടപ്പെടുന്ന ആളായിരിക്കണം. മെയ്ക്കപ്പ് കൂടാതെ സൗന്ദര്യം ഉണ്ടായിരിക്കണം. 17നും 25നും ഇടയില്‍ പ്രായമുള്ള കുട്ടിയേയാണ് ആവശ്യം. നിബന്ധനകള്‍ അല്‍പ്പം കടുപ്പമാണെങ്കിലും കോണ്‍ഫിഡന്‍സ് ഉള്ളവര്‍ക്ക് സമീപിക്കാമെന്നും പറഞ്ഞിട്ടുണ്ട്. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോന്‍സ് തന്റെ ആവശ്യം അറിയിച്ചത്. അല്‍ഫോന്‍സ് പുത്രന്റെ സുഹൃത്തായ മെഹ്സീന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടമായെന്നും അതിനാലാണ് നിര്‍മ്മാതാവാകാന്‍ തീരുമാനിച്ചതെന്നും അല്‍ഫോന്‍സ് പറയുന്നു. ഇതും ഒരു സുഹൃത്ത് സംഗമമാണ്. കൃഷ്ണശങ്കര്, സിജു വില്സന്, ഷറഫുദ്ധീന്‍, ശബരീഷ് വര്‍മ്മ തുടങ്ങി…
Read Moreതമിഴ് മാധ്യമങ്ങള്‍ പലതവണ എന്നെ കൊന്നു; അഭിനയം ഭര്‍ത്താവിന്റെ ആത്മശാന്തിക്കായി…
അണിഞ്ഞൊരുങ്ങി നടക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍, ‘വലിയ സുന്ദരി വന്നിരിക്കുന്നു, കെ.ആര് വിജയയാണെന്നാ പെണ്ണിന്റെ ഭാവം’ എന്ന് ജനം കുശുമ്പുപറഞ്ഞൊരു കാലമുണ്ടായിരുന്നു. അഴകിന്റെ അളവുകോലായി കെ.ആര് വിജയ പുകള്പെറ്റകാലം. രണ്ടര പതിറ്റാണ്ടുകാലം അഴകിനും അഭിനയത്തിനും ഉടയോളായി വെള്ളിത്തിരയില്‍ ഈ തെലുങ്ക് സുന്ദരി നിറഞ്ഞുനിന്നു. തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന വിശേഷണവും വിജയയ്ക്ക് സ്വന്തമായിരുന്നു. സ്വന്തമായി വിമാനമുള്ള, വീടിനുള്ളില്‍ നീന്തല്‍ക്കുളമുള്ള അഭിനേത്രി എന്നു തെന്നിന്ത്യ അന്നാളുകളില്‍ അടക്കം പറഞ്ഞു. സിനിമയും കുടുംബവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച കെ.ആര്. വിജയ ഭര്‍ത്താവ് വേലായുധന്റെ മരണശേഷം സിനിമയില്‍ നിന്നു കുറച്ചുകാലമായി മാറി നില്‍ക്കുകയായിരുന്നു. സത്യം ശിവം സുന്ദരം എന്ന പരമ്പരയില്‍ വള്ളിയമ്മയുടെ വേഷം ഭംഗിയാക്കി ഈ അഭിനേത്രി ഇപ്പോള്‍ തിരിച്ചുവരവു ആഘോഷിക്കുകയാണ്. 56 വര്‍ഷം നീണ്ട അഭിനയ ചരിത്രവും ജീവിതചരിത്രവും കെ.ആര് വിജയ സ്ത്രീധനം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു… ഓര്‍മകളിലെ ദേവനായകി ദേവനായകി…
Read More2017 പ്രതീക്ഷകള്‍! ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ താരത്തിന്റെയും സിനിമ വിശേഷങ്ങളിലൂടെ..
ക്രിസ്മസ് കാലയളവില്‍ മലയാള സിനിമകള്‍ റിലീസിംഗില്‍ നിന്നും മാറിനിന്നത് വാണിജ്യപരമായി ഈ മേഖലയെ പിന്നോട്ടടിച്ചു. തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും ഇരു ധ്രുവങ്ങളിലായപ്പോള്‍ സൂപ്പര്‍ താരങ്ങളടക്കമുള്ളവരുടെ ഒരു പിടി നല്ല ചിത്രങ്ങള്‍ റിലീംസിഗും കാത്ത് പെട്ടിയിലിരിക്കേണ്ടി വന്നു. മോഹന്‍ലാല്‍– ജിബു ജേക്കബിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്ര, ദുല്‍ഖര്‍ സല്മാന്– സത്യന് അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷം എന്നിങ്ങനെ വമ്പന്‍ ചിത്രങ്ങളാണ് സിനിമ മേഖലയിലുള്ളവരുടെ പടലപിണക്കത്തില്‍ ചോദ്യച്ചിഹ്നമായി നില്‍ക്കുന്നത്. അപ്പോഴും പുതിയ വര്‍ഷത്തെ വളരെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഉറ്റു നോക്കുന്നു. പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരമാകുമ്പോള്‍ തിയറ്ററുകളില്‍ ആഘോഷം നിറയ്ക്കാന്‍ മലയാള സിനിമ സജീവമാവുകയാണ്. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ താരത്തിന്റെയും സിനിമ വിശേഷങ്ങളിലൂടെ ഒരെത്തി നോട്ടം… മോഹന്‍ലാല്‍ പുലിമുരുകന്റെ മെഗാവിജയത്തിനു ശേഷമെത്തുന്ന പുതു വര്‍ഷത്തിലും ഒരുപിടി വമ്പന്‍ ചിത്രങ്ങളാണ് മോഹന്‍ലാലിനു…
Read Moreസംഘട്ടനരംഗത്തിനിടെ തലകുത്തിവീണ പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിംഗിനിടെ പരിക്ക്. ഹോളിവുഡ് പരമ്പരയായ ക്വാണ്ടിക്കോയുടെ ചിത്രികരണത്തിനിടയിലാണ് അപകടമുണ്ടായത്. ചിത്രത്തിലെ സംഘട്ടന രംഗത്തിനിടയില്‍ കാല്‍തെറ്റി തല നിലത്തടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.നിസാര പരിക്കുകളാണ് പ്രിയങ്കയ്ക്കുള്ളതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രിയങ്കയ്ക്ക് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച നടന്ന ക്വാണ്ടിക്കോയുടെ അണിയറപ്രവര്‍ത്തകരുമായി നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ പ്രിയങ്കയുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. ഇതിന്റെ ചിത്രീകരണത്തിനായി പ്രിയങ്ക ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയിരുന്നു.
Read Moreസോനവും രാധികയും ഒരു ചിത്രത്തില്‍
ബോളിവുഡിന്റെ താരറാണിമാരായ രാധിക ആപ്തെയും സോനം കപൂറും ഒരേ ചിത്രത്തില്‍ ഒന്നിക്കുന്നു. ജോളി എല്‍ എല്‍ ബി 2 എന്ന അക്ഷയ് കുമാര്‍ ചിത്രം റിലീസാകുന്നതിന് മുന്‍പേ മറ്റൊരു അക്ഷയ് കുമാര്‍ ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നു. ബല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാന് ആണ് അക്ഷയ് കുമാര്‍ ഇനി അഭിനയിക്കാന്‍ പോകുന്ന സിനിമ. ഈ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികമാരായാണ് സോനവും രാധികയും എത്തുന്നത്. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണ് പാഡ്മാന്.ഒരേ സമയം രണ്ട് ബോളിവുഡ് താരറാണിമാര്‍ അഭിനയിക്കുന്നു എന്നതിനാല്‍ തന്നെ വന്‍ പ്രതീക്ഷയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.രാധികാ ആപ്തെയും സോനം കപൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. പത്മശ്രീ ജേതാവായ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവ ചരിത്രമാണ് പാഡ്മാന്. കോയന്പത്തൂര്കാരനായ അരുണാചലം പാവപ്പെട്ടവര്‍ക്ക് വേണ്ടി വില കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന…
Read Moreഅനു ഇമ്മാനുവല്‍ വിക്രമിനൊപ്പം
സ്വപ്നസഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ അനു ഇമ്മാനുവല്‍ രണ്ടു തെലുങ്കു ചിത്രങ്ങള്‍ക്കുശേഷം തമിഴിലേക്ക് ചുവടുമാറുന്നു. ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിലാണ് അനു അഭിനയിക്കുന്നത്. വിക്രമാണ് നായകന്. മറ്റൊരു നായിക കൂടെ ചിത്രത്തിലുണ്ടാവും. ഒണ്ടര്ഗ എന്റര്ടൈന്മെന്റും എസ്കേപ് ആര്‍ട്ടിസ്റ്റ് മദനും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ഒരു റോ ഏജന്റായാണു വിക്രം ചിത്രത്തിലെത്തുന്നത്. വിശാല്‍ നായകനായി എത്തുന്ന തുപ്പരിവാളന്‍ എന്ന തമിഴ് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്. മിസ്കിന് സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണു ചിത്രം. തെലുങ്കില്‍ ഓക്സിജന്‍ എന്ന ചിത്രം അനു പൂര്‍ത്തിയാക്കിയിട്ടുണ്ട് ഈ ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്നാണു സൂചന. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയാണ് അനു സിനിമയില്‍ അരങ്ങേറിയത്.
Read More