മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് വീണ്ടും മമ്മൂട്ടിക്കൊപ്പം ഒരു മലയാളസിനിമയില്‍ അഭിനയിക്കുന്നു. ഇമ്മാനുവേല്‍
Read MoreCategory: Movies
ബിപാഷയുടെ പിറന്നാള്‍ ഓസ്ട്രിയയില്‍
ബോളിവുഡ് സുന്ദരി ബിപാഷ ബസു ഇത്തവണ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഭര്‍ത്താവിനൊപ്പം ഓസ്ട്രിയയില്‍. താരം തന്റെ 37-ാം പിറന്നാളാണ് ഭര്‍ത്താവ്
Read Moreഗോഡ് സേ
ആകാശവാണിയിലെ അവതാരകനാണ് ഹരിചന്ദ്രന്‍. തൊണ്ണൂറുകളുടെ കാലഘട്ടത്തിന്റെ ചെറുപ്പക്കാരന്‍. മദ്യപാനി, മടിയന്‍, അവസരവാദി ഇതുമാത്രമല്ല അ
Read Moreകുഞ്ഞ് പട്ടൗഡിയുടെ ചിത്രവുമായി സെയ്ഫ്
ഡിസംബര്‍ 20ന് സെയ്ഫിനും കരീനയ്ക്കും കുഞ്ഞ് പിറന്നതു മുതല്‍ വാര്‍ത്തകളില്‍ താരമാണ് തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന്
Read Moreആരാധ്യയ്ക്ക് കൂട്ട് ആസാദ്! ഐശ്വര്യയുടേയും അഭിഷേകിന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന്‍ ആസാദും നൃത്തവേദിയില്‍ ഒന്നിച്ച്! വീഡിയോ കാണാം
ബോളിവുഡ് ആരാധകരുടെയും പ്രക്ഷകരുടെയും ശ്രദ്ധ അടുത്ത തലമുറയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഐശ്വര്യാറായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയും ആമിര്‍ഖാന്റെ മകന്‍ ആസാദ് റാവു ഖാനും പഠിക്കുന്നത് ഒരേ സ്‌കൂളിലാണെന്നത് ഒട്ടുമിക്ക ബോളിവുഡ് പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇരുവരുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആരാധകര്‍ നേരത്തേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുറത്തു വിട്ടിട്ടുമുണ്ട്. ഇവരുടെ സ്‌കൂളിലെ ഒരു വാര്‍ഷികാഘോഷമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മാതാപിതാക്കളായ അഭിഷേകിന്റെയും ഐശ്വര്യാറായിയുടേയും ആമിര്‍ഖാന്റെയും മുന്നില്‍ ആരാധ്യയും ആസാദും ചേര്‍ന്ന് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നൃത്ത പരിപാടിയും അത് മാതാപിതാക്കള്‍ ആസ്വദിക്കുന്നതിന്റെ വീഡിയോയുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മക്കളുടെ പ്രകടനം കാണാന്‍ ആമിര്‍ഖാനും ഐശ്വര്യാറായിയും അഭിഷേക് ബച്ചനുമെല്ലാം ആദ്യ വരിയില്‍ തന്നെ ഉണ്ടായിരുന്നു. ധീരുഭായി അംബാനി അന്താരാഷ്ട്ര സ്‌കൂളിലാണ് ഇരുവരും പഠിക്കുന്നത്. വീഡിയോയില്‍ സ്‌കൂളിന്റെ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിയും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. റെയില്‍ ഗാഡി എന്ന…
Read Moreഗൗതം ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്
ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്ന്പൃഥ്വിരാജ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൗതം മേനോന്റെ ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണിനിര ക്കുന്നുണ്ട്. ഇതിനിടെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗൗതം മേനോനില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റിയെന്ന് പൃഥ്വി വ്യക്തമാക്കി. മറ്റു ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കു ന്നതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതെന്നും നടന്‍ വ്യക്തമാക്കുന്നു. വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം മേനോന്‍ തന്നെയാണ് മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുന്നത്. കന്നടയില്‍ പുനീത് രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലു ങ്കില്‍ ചിത്രം ആരു…
Read Moreഅവയവദാനത്തിന്റെ മഹത്വവുമായി ജീവാമൃതം
ചരിത്രത്തില്‍ ആദ്യമായി ഒരു മെഡിക്കല്‍ കോളജില്‍ പൂര്‍ണമായും ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നാഷണല്‍ സിനിമ ജീവാമൃതത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിലെ എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായി രുന്നു ചിത്രീകരണം. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയാവും ചിത്രം പുറത്തുവരിക. അവയവദാനം എന്ന മഹത്കര്‍മം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരളാ നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) അഥവാ മൃതസഞ്ജീവനിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ജീവാമൃ തത്തിന്റെ ചിത്രീകരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പൂര്‍ത്തിയായത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ് മൃതസ ഞ്ജീവനിയുടെ ഗുഡ്‌വില്‍ അംബാസഡര്‍. കാറ്റ്‌സ് മീഡിയയുടെയും ലൈറ്റ് വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ അനീഷ് പെരുനാട് നിര്‍മിക്കുന്ന ചിത്രം ഗിരീഷ് കല്ലട കഥയെഴുതി സംവിധാനം ചെയ്യുന്നു. ഡോ. സി. ഉണ്ണികൃഷ്ണന്‍ തിരക്കഥയൊരുക്കിയിരിക്കുന്നു. സ്ക്രിപ്റ്റ് മേല്‍നോട്ടം ഡോ. തോമസ്…
Read Moreഅനാമികയിലൂടെ ഹിറ്റ് സംഗീത ജോഡികള്‍
യൂട്യൂബില്‍ പ്രേക്ഷകരുടെ ഹരമായി മാറിയ ‘അനാമിക’ എന്ന ഹിറ്റ് ആല്‍ബത്തിലൂടെ ഒരു സംഗീത ജോഡി ശ്രദ്ധേയരാകുന്നു. സംഗീത സംവിധായകന്‍ അരുണ്‍ വെണ്‍പാല, ഗാനരചയിതാവ് രഞ്ജു എന്നീ സംഗീത ജോഡികളാണ്, സൂരജ് സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത അനാമികയിലൂടെ ശ്രദ്ധേയരായത്.അഞ്ച് വ്യത്യസ്ത ഗാനങ്ങളാണ് ‘അനാമിക’യ്ക്കു വേണ്ടി അരുണ്‍-രഞ്ജു ടീം തയാറാക്കിയത്. എല്ലാ പ്രേക്ഷകരെയും ഹരം കൊള്ളിക്കുന്ന പ്രണയ ഗാനങ്ങള്‍. വ്യത്യസ്ത മായ സംഗീതവും, വേറിട്ട ആലാപനശൈലി കൊണ്ടും ശ്രദ്ധേയമായ ഈ ഗാനങ്ങള്‍ സൂരജ് സുകുമാരന്‍ നായരുടെ ചിത്രീകരണംകൊണ്ടും ശ്രദ്ധേയമായി.2012 മുതല്‍ സംഗീത ലോകത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സംഗീത ജോഡികള്‍ ‘അനാമിക’യ്ക്ക് മുമ്പ് തയ്യാറാക്കിയ, ‘സ്വര്‍ഗാധിപന്‍’, ‘മൈ ലോര്‍ഡ്’, ‘ക്രൈസ്റ്റ് ദ കിംഗ്’ എന്നീ ആല്‍ബങ്ങളും ശ്രദ്ധേയമായി രുന്നു. 2016-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ആല്‍ബവും ഇവരുടെ ‘മൈ ലോര്‍ഡ്’ ആണ്. അമ്പതോളം ഹിറ്റ് ഗാനങ്ങള്‍ ഈ ടീമിന്റേതായി…
Read Moreപുതുമുഖ നായികയുടെ ടെന്‍ഷന്‍: ജോമോള്‍
വളരെ നീണ്ട ഇടവേളയായതിനാല്‍ അഭിനയം മറന്നോ എന്ന് കാമറയ്ക്കു മുന്നിലെത്തിയാലറിയാമെന്നു ജോമോള്‍. എന്ന് സ്വന്തം…
Read Moreസ്ത്രീകള്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപ്പെടേണ്ടവര്‍;എന്റെ ഹൃദയത്തിലാണ് അവരുടെ സ്ഥാനം;ഷാരൂഖ് ഖാന്‍
ന്യൂഡല്‍ഹി :ബംഗളൂരു സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച് നിരവധി സിനിമാതാരങ്ങളാണ് രംഗത്തുവന്നത്. ഏറ്റവും അവസാനമായി ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ്. അക്ഷയ്കുമാര്‍ ,അനുഷ്‌ക ശര്‍മ്മ ,ശേഖര്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, മലൈക അറോറ തുടങ്ങിയവര്‍ മുമ്പ് ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതികരണമറിയിച്ചിരുന്നു. ഈ ലോകത്തെ ഓരോ പെണ്‍കുട്ടിയെയും ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഈ ലോകത്ത് സ്ത്രീകള്‍ ഇല്ലെങ്കില്‍ നമ്മളുമില്ല എന്ന് ഓരോരുത്തരും മനസ്സിലാക്കണമെന്നും കിംഗ് ഖാന്‍ പറഞ്ഞു. സ്ത്രീകള്‍ ജോലിചെയ്യുന്നവരോ വീട്ടമ്മമാരോ ആയിക്കൊള്ളട്ടെ അവരെ ബഹുമാനിക്കണം. ഈ സമൂഹത്തിലെ ഓരോ മാതാപിതാക്കളും സ്ത്രീകളെ ബഹുമാനിക്കേണ്ടതെങ്ങനെയെന്ന് അവരുടെ ആണ്‍മക്കളെ പഠിപ്പിക്കുവാന്‍ ബാധ്യസ്ഥരാണെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. പുതുവര്‍ഷ രാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
Read More