‘കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ടു സി​നി​മ സീ​രി​യ​സ് ബി​സി​ന​സാ​ണ്, 24 വ​ർ​ഷ​മാ​യി ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലു​ണ്ട്’: ശാ​ലി​ൻ സോ​യ

കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ ത​നി​ക്കൊ​രു സീ​രി​യ​സ് ബി​സി​ന​സാ​ണെ​ന്ന് ശാ​ലി​ൻ സോ​യ. നൂ​റ​ല്ല എ​ന്‍റെ അ‍​ഞ്ഞൂ​റ് ശ​ത​മാ​ന​വും കൊ​ടു​ത്താ​ണ് ഞാ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന​തും. 24 വ​ർ​ഷ​മാ​യി ഞാ​ൻ ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലു​ണ്ട്. അ​തൊ​രു ത​മാ​ശ​യ​ല്ല​ല്ലോ. 10 വ​ർ​ഷ​മാ​യി സം​വി​ധാ​നം ചെ​യ്യാ​നാ​ണ് ട്രൈ ​ചെ​യ്യു​ന്ന​ത്. എ​ട്ടു ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഒ​രു സി​നി​മ​യും ചെ​യ്തു. ഇ​പ്പോ​ൾ പു​തി​യ ഫീ​ച്ച​ർ ഫി​ലിം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​യി പ​ല​രേ​യും അ​പ്രോ​ച്ച് ചെ​യ്യു​മ്പോ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​തി​ന് ഒ​രു കാ​ര​ണം കു​ക്ക് വി​ത്ത് കോ​മാ​ളി​യി​ലെ എ​ന്‍റെ ഇ​മേ​ജാ​ണ്. പി​ന്നീ​ടു സം​സാ​രി​ച്ച് ക​ൺ​വി​ൻ​സ് ചെ​യ്തു ക​ഴി​യു​മ്പോ​ൾ സം​വി​ധാ​ന​ത്തി​ൽ ഞാ​ൻ സീ​രി​യ​സാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​കും. വ​ള​രെ ട്രി​ക്കി ജോ​ബാ​ണ് സം​വി​ധാ​നം. പ​ക്ഷേ, എ​നി​ക്ക​ത് ഇ​ഷ്ട​മാ​ണ് എ​ന്ന് ശാ​ലി​ൻ സോ​യ പ​റ​ഞ്ഞു.

Read More

ഒ​ടി​യ​ന്‍റെ ക​ഥ പ​റ​യു​ന്ന ഒ​ടി​യ​ങ്കം 19ന് ​തി​യ​റ്റ​റു​ക​ളി​ൽ

ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​വീ​ൺ​കു​മാ​ർ മു​ത​ലി​യാ​ർ നി​ർ​മി​ച്ച് സു​നി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഒ​ടി​യ​ങ്കം. ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ, നി​ഷാ റി​ധി, അ​ഞ്ജ​യ് അ​നി​ൽ, ഗോ​പി​നാ​ഥ്‌ രാ​മ​ൻ, സോ​ജ, വ​ന്ദ​ന, വി​ന​യ, പീ​ശ​പ്പി​ള്ളി രാ​ജീ​വ​ൻ, ശ്രീ​മൂ​ല​ന​ഗ​രം പൊ​ന്ന​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെ​യി​ല​ർ റി​ലീ​സാ​യി. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ഭി​ജി​ത്ത് അ​ഭി​ലാ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. ച​രി​ത്ര​ത്താ​ളു​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ഒ​ടി​യ​ന്‍റെ പി​റ​വി​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഒ​ടി​യ​ങ്ക​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങു​ന്ന​ത്. പ്ര​ണ​യ​വും പ്ര​തി​കാ​ര​വും ഇ​ഴ​ചേ​ർ​ത്ത് ദൃ​ശ്യ​ഭം​ഗി​ക്കും സം​ഗീ​ത​ത്തി​നും ഒ​രു പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ഒ​ടി​യ​ങ്കം 19ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. വി​വേ​ക് മു​ഴ​ക്കു​ന്ന്, ജ​യ​കു​മാ​ർ കെ ​പ​വി​ത്ര​ൻ, ജ​യ​ൻ പാ​ല​ക്ക​ൽ എ​ന്നി​വ​രു​ടേ​താ​ണു വ​രി​ക​ൾ. സം​ഗീ​തം- റി​ജോ​ഷ്, എ​ഡി​റ്റിം​ഗ്- ജി​തി​ൻ ഡി ​കെ, സം​ഘ​ട്ട​നം- അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ഷാ​ജി കോ​ഴി​ക്കോ​ട്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷെ​യ്ഖ്…

Read More

ഹൃ​ദ​യ​പൂ​ർ​വം സി​നി​മ​യ്ക്കു പേ​രി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ: സ​ത്യ​ൻ അ​ന്തി​ക്കാ​ട്

ഹൃ​ദ​യ​പൂ​ർ​വം സി​നി​മ​യ്ക്കു പേ​രി​ട്ട​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. അ​മാ​നു​ഷി​ക​ന​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ ക​ഥ എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്. ഒ​ര​വാ​ർ​ഡ് നൈ​റ്റി​ൽ മോ​ഹ​ൻ​ലാ​ലും ഞാ​നും ഉ​ണ്ടാ​യി​രു​ന്നു. അ​വി​ടെ വ​ച്ച് എ​ന്താ​ണു ക​ഥ എ​ന്ന് മോ​ഹ​ൻ​ലാ​ൽ ചോ​ദി​ച്ചു. ആ ​കാ​ര​ക്ട​റി​നെ കു​റി​ച്ചും രൂ​പ​വും പ​റ​ഞ്ഞു കൊ​ടു​ത്തു. കു​റ​ച്ചു​ക​ഴി​ഞ്ഞ് മോ​ഹ​ൻ​ലാ​ൽ തോ​ളി​ൽ കൈ​യി​ട്ട് എ​ന്‍റെ ചെ​വി​യി​ൽ പ​റ​ഞ്ഞു. ന​മു​ക്ക് ഇ​തി​ന് ഹൃ​ദ​യ​പൂ​ർ​വം എ​ന്ന് പേ​രി​ട്ടാ​ലോ എ​ന്ന്. ആ ​ടൈ​റ്റി​ൽ എ​ഴു​തി​യ​തും മോ​ഹ​ൻ​ലാ​ൽ ആ​ണ് എ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട് പ​റ​ഞ്ഞു.

Read More

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച് ഐ​ശ്വ​ര്യ ല​ക്ഷ്മി

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണെ​ന്നു പ്ര​ഖ്യാ​പി​ച്ച് ന​ടി ഐ​ശ്വ​ര്യല​ക്ഷ്മി. സ​ഹാ​യി​ക്കു​മെ​ന്നു ക​രു​തി​യ ഒ​രു​കാ​ര്യം ത​ന്നെ വി​ഴു​ങ്ങു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ക്കു​ന്ന​തെ​ന്ന് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. സി​നി​മ​യി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന് താ​ന്‍ ക​രു​തി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത് ത​ന്‍റെ മൗ​ലി​ക​മാ​യ ചി​ന്ത​ക​ളെ ഇ​ല്ലാ​താ​ക്കി. ചെ​റി​യ സ​ന്തോ​ഷ​ങ്ങ​ളെ​പ്പോ​ലും ബാ​ധി​ച്ചു. വി​സ്മ​രി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റ്റെ​ടു​ത്താ​ണ് താ​ന്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങു​ന്ന​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി. ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ കു​റി​പ്പ് പ​ങ്കു​വെ​ച്ച​തി​ന് പി​ന്നാ​ലെ “സോ​ഷ്യ​ല്‍​മീ​ഡി​യി​ല്‍ ഇ​ല്ല’ എ​ന്ന് ബ​യോ​യും മാ​റ്റി. ഐ​ശ്വ​ര്യ ല​ക്ഷ്മി പ​ങ്കു​വ​ച്ച കു​റി​പ്പ് ഇ​ങ്ങ​നെ…“എ​ന്‍റെ ജോ​ലി തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും എ​ന്ന തോ​ന്ന​ലി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ആ​ശ​യ​ത്തെ ഞാ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്ന​ത്. ജോ​ലി ചെ​യ്യു​ന്ന ഇ​ൻ​ഡ​സ്ട്രി​യു​ടെ സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച്, കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഞാ​ൻ വി​ചാ​രി​ച്ചു. പ​ക്ഷ,േ എ​ന്നെ സ​ഹാ​യി​ക്കാ​ൻ വേ​ണ്ടി പി​ന്തു​ട​ർ​ന്ന ആ ​സം​ഗ​തി എ​ങ്ങ​നെ​യോ എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ച്ച്…

Read More

ഞ​ങ്ങ​ളു​ടെ മൂ​ല്യ​ബോ​ധം ഒ​രു​പോ​ലെ​യാ​ണ്: ഭ​ർ​ത്താ​വി​നെ​ക്കു​റി​ച്ച് അ​ഭി​രാ​മി പ​റ​ഞ്ഞ​വാ​ക്കു​ക​ൾ വൈ​റ​ൽ

രാഹു​ൽ പ​വ​ന​ൻ എ​ന്നാ​ണ് അ​ഭി​രാ​മി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. സ്കൂ​ൾ കാ​ല​ത്ത് തു​ട​ങ്ങി​യ പ്ര​ണ​യ​മാ​ണി​ത്. ഹൈ​സ്കൂ​ളി​ൽ വ​ച്ചാ​ണ് ഞ​ങ്ങ​ൾ‍ ക​ണ്ട​ത്. അ​ദ്ദേ​ഹ​ത്തി​ന് എ​ന്നെ ഇ​ഷ്ട​മാ​യി. എ​നി​ക്കും ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു. അ​തി​ന് ശേ​ഷം ഞാ​ൻ അ​ഭി​ന​യി​ക്കാ​ൻ പോ​യി. അ​ത് മാ​ച്ച് ചെ​യ്യാ​ൻ അ​ദ്ദേ​ഹ​വും ശ്ര​മി​ച്ചു. പക്ഷേ, ഞാ​ൻ തി​ര​ക്കി​ലാ​യി​രു​ന്നു. അ​തോ​ടെ ബ​ന്ധം വേ​ണ്ടെ​ന്നുവ​ച്ച് ഞ​ങ്ങ​ൾ പി​രി​ഞ്ഞു. പി​ന്നീ​ട് വീ​ണ്ടും യു​എ​സി​ൽ വ​ച്ച് ക​ണ​ക്‌‌​ട് ചെ​യ്തു. ബെ​സ്റ്റ് ഫ്ര​ണ്ടാ​യി. അ​ങ്ങ​നെ വീ​ണ്ടും ഇ​ഷ്ട​ത്തി​ലാ​യി. പെ​ട്ടെ​ന്നൊ​രു നി​മി​ഷം കൊ​ണ്ട് സം​ഭ​വി​ച്ച​ത​ല്ല. പ​തി​യെ ആ​ണ് പ്ര​ണ​യ​ത്തി​ലാ​യ​ത്. ഞ​ങ്ങ​ൾ ര​ണ്ടുപേ​രും തി​രു​വ​ന​ന്ത​പു​രം​കാ​രാ​ണ്. ഒ​രേ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു​ള്ള​വ​ർ. ഞ​ങ്ങ​ളു​ടെ മൂ​ല്യബോ​ധം ഒ​രു​പോ​ലെ​യാ​ണ്. വ്യ​ക്തി​ക​ളെ​ന്ന നി​ല​യി​ൽ വ​ള​രാ​ൻ ഞ​ങ്ങ​ൾ പ​ര​സ്പ​രം അ​നു​വ​ദി​ച്ചു. എ​ങ്ങ​നെ സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന​താ​ണ് എ​നി​ക്ക് രാ​ഹു​ലി​ൽ ഇ​ഷ്ട​പ്പെ​ട്ട​ത്. രാ​ഹു​ലി​ന്‍റെ അ​മ്മ വ​ള​രെ സ്ട്രോം​ഗാ​ണ്. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ സ​യ​ന്‍റി​സ്റ്റു​ക​ളി​ൽ ഒ​രാ​ൾ. ഒ​പ്പം രാ​ഹു​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ സ്ട്രോം​ഗ്…

Read More

അ​ങ്കം അ​ട്ട​ഹാ​സ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കി​ച്ചു

ട്രി​യാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ജി​ത് എ​സ്. നാ​യ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് അ​നി​ൽ​കു​മാ​ർ ജി, ​സാ​മു​വ​ൽ മ​ത്താ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച ഗ്യാം​ഗ്സ്റ്റ​ർ ഡ്രാ​മ ത്രി​ല്ല​ർ ചി​ത്രം അ​ങ്കം അ​ട്ട​ഹാ​സ​ത്തി​ലൂ​ടെ അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ് യു​എ​സി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ന്ന മ​ല​യാ​ളി​യാ​യ കി​ച്ചു. ടെ​ക്സാ​സി​ലെ ഡാ​ള​സി​ൽ ബി​സി​ന​സു​കാ​ര​നും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളി​ലൊ​രാ​ളു​മാ​യ സാ​മു​വ​ൽ മ​ത്താ​യി​യു​ടെ​യും മേ​ഴ്സി മ​ത്താ​യി​യു​ടെ​യും മ​ക​നാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​ര​നാ​യ കി​ച്ചു. ചി​ത്ര​ത്തി​ൽ നാ​യി​ക​യു​ടെ അ​നി​യ​ൻ ലു​ക്ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് കി​ച്ചു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. യു​എ​സി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ​യും സം​ഘാ​ട​ന​ത്തി​ലൂ​ടെ​യും കി​ച്ചു വ​ള​രെ സ​ജീ​വ​മാ​ണ്. കാ​മ്പും ക​ഴ​മ്പു​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഇ​ടംപി​ടി​ക്ക​ണ​മെ​ന്നാ​ണ് കി​ച്ചു​വി​ന്‍റെ മോ​ഹം. ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ കു​ടി​പ്പ​ക​യു​ടെ ക​ഥ പ​റ​യു​ന്ന അ​ങ്കം അ​ട്ട​ഹാ​സം ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ: അ​ജ​യ് തു​ണ്ട​ത്തി​ൽ.

Read More

മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ സു​സ്മി​ത​യ്ക്കും ഐ​ശ്വ​ര്യ​ക്കും തൊ​ട്ടു​പി​ന്നി​ൽ ഞാ​നും ഉ​ണ്ടാ​യി​രു​ന്നു: ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ശ്വേ​താ മേ​നോ​ൻ

മോ​ഡ​ലിം​ഗി​ലൂ​ടെ ക​രി​യ​റി​നു തു​ട​ക്കം കു​റി​ച്ച് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു വ​ന്നു മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മ​ട​ക്കം പ്ര​ശ​സ്തി നേ​ടി​യെ​ടു​ത്ത അ​ഭി​നേ​ത്രി​യാ​ണ് ശ്വേ​ത മേ​നോ​ന്‍. മ​ല​യാ​ള​ത്തി​ലാ​ണ് തു​ട​ക്ക​മെ​ങ്കി​ലും ശ്വേ​ത പി​ന്നീ​ടു പോ​യ​ത് ബോ​ളി​വു​ഡി​ലേ​ക്കാ​ണ്. വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി സം​സ്ഥാ​ന അ​വാ​ര്‍​ഡ് അ​ട​ക്കം നേ​ടി ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് താ​രം തി​ള​ങ്ങി​നി​ല്‍​ക്കു​ക​യാ​ണ്. പ​തി​റ്റാ​ണ്ടു​ക​ളു​ടെ സി​നി​മാ പാ​ര​മ്പ​ര്യ​മു​ള്ള ശ്വേ​ത മ​ല​യാ​ള ച​ല​ച്ചി​ത്ര താ​ര​സം​ഘ​ട​ന​യി​ലെ, ആ​ദ്യ​ത്തെ വ​നി​താ പ്ര​സി​ഡ​ന്‍റ് എ​ന്ന പ​ദ​വി​യും അ​ടു​ത്തി​ടെ നേ​ടി​യി​രു​ന്നു. അ​തോ​ടെ വാ​ര്‍​ത്ത​ക​ളി​ലും ച​ര്‍​ച്ച​ക​ളി​ലു​മൊ​ക്കെ താ​ര​ത്തി​ന്‍റെ പേ​ര് വീ​ണ്ടും നി​റ​യു​ക​യാ​ണ്. 1994 ല്‍ ​ഐ​ശ്വ​ര്യ റാ​യ് മി​സ് വേ​ൾ​ഡും സു​സ്മി​ത സെ​ൻ മി​സ് യൂ​ണി​വേ​ഴ്‌​സ് പ​ട്ട​വും നേ​ടി ആ​ഗോ​ള​വേ​ദി​യി​ല്‍ ഇ​ന്ത്യ അ​ഭി​മാ​ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ഇ​വ​ർ​ക്കൊ​പ്പം മി​സ് ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി​യാ​യ ശ്വേ​ത മേ​നോ​നും പ​ങ്കെ​ടു​ത്തി​രു​ന്ന വി​വ​രം പ​ല​ർ​ക്കു​മ​റി​യി​ല്ല. ഇ​പ്പോ​ഴി​താ ഇ​ന്ത്യ ടു​ഡേ കോ​ണ്‍​ക്ലേ​വ് സൗ​ത്ത് 2025 ല്‍ ​ത​ന്‍റെ സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളു​ടെ ഓ​ര്‍​മ​ക​ള്‍ പ​ങ്കി​ടു​ക​യാ​ണ്…

Read More

‘മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ്’ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും

കൊ​​​​ച്ചി: ന​​​​ട​​​​ന്‍ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍ പ്ര​​​​തി​​​​യാ​​​​യ ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പു​​​കേ​​​​സ് പ്ര​​​​ത്യേ​​​​ക സം​​​​ഘം അ​​​​ന്വേ​​​​ഷി​​​​ക്കും. എ​​​​റ​​​​ണാ​​​​കു​​​​ളം ക്രൈം​​​​ബ്രാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി ല​​​​ത്തീ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​മാ​​​​ണ് കേ​​​​സ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക. എ​​​​റ​​​​ണാ​​​​കു​​​​ളം ഡി​​​​സി​​​​പി വി​​​​നോ​​​​ദ് പി​​​​ള്ള​​​​യ്ക്കാ​​​​ണു മേ​​​​ല്‍​നോ​​​​ട്ട ചു​​​​മ​​​​ത​​​​ല. നി​​​​ല​​​​വി​​​​ല്‍ കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്ന സൗ​​​​ത്ത് എ​​​​സി​​​​പി രാ​​​​ജ്കു​​​​മാ​​​​റും അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്. പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍ ഡി​​​​ജി​​​​പി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ര്‍​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ലാ​​​​ഭ​​​​വി​​​​ഹി​​​​തം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ലാ​​​​ണ് സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​റി​​​​നെ നേ​​​​ര​​​​ത്തെ മ​​​​ര​​​​ട് പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്കു ഹൈ​​​​ക്കോ​​​​ട​​​​തി മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ഇ​​​​ള​​​​വ് തേ​​​​ടി സൗ​​​​ബി​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. വി​​​​ചാ​​​​ര​​​​ണ​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു സൗ​​​​ബി​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. പാ​​​​സ്‌​​​​പോ​​​​ര്‍​ട്ട് വി​​​​ട്ടു​​​​ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​ത്തു പോ​​​​കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള ആ​​​​വ​​​​ശ്യ​​​​വും ഹൈ​​​​ക്കോ​​​​ട​​​​തി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ത​​​​ള്ളി​​​​യി​​​രു​​​ന്നു.

Read More

‘ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ജു​ഡീ​ഷ്യ​റി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു, ആ​രു ചെ​യ്താ​ലും അ​ന്വേ​ഷ​ണം ന​ട​ത്തി തെ​റ്റു ചെ​യ്ത​വ​നെ ശി​ക്ഷി​ക്ക​ണം’: മ​ല്ലി​ക സു​കു​മാ​ര​ൻ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ പ​ല​രു​ടേ​യും പേ​രു​ക​ൾ പ​റ​യു​ന്നു​ണ്ട്. അ​വ​രാ​ണ് ഇ​വ​രാ​ണ് എ​ന്നൊ​ക്കെ പ​ല​രും പ​റ​യു​മ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചി​ട്ടു​ണ്ട് നി​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ടോ​യെ​ന്ന്. പ​ക്ഷെ ഒ​രു​കാ​ര്യ​മു​ണ്ട്, ഒ​രി​ക്ക​ലും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്തൊ​രു തെ​റ്റ് സം​ഭ​വി​ച്ചു. അ​തെ​ല്ലാ​വ​ർ​ക്കും അ​റി​യാ​മെ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ. ‘എ​ന്‍റെ മ​രു​മ​ക​ളാ​യ പൂ​ർ​ണി​മ​യൊ​ക്കെ അ​തി​ജീ​വി​ത​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം വ​ലി​യ സ​ങ്ക​ട​മാ​യി​രു​ന്നു, ര​ണ്ട് മൂ​ന്നാ​ല് ദി​വ​സം വീ​ട്ടി​ൽ ഭ​യ​ങ്ക​ര വി​ഷ​മ​മാ​യി​രു​ന്നു. ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ച്ച കാ​ര്യ​മാ​ണോ​യെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ പ​റ​യു​ന്ന​ത് കേ​ട്ടാ​ണ് കാ​ര്യ​മാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. ഇ​തു ചെ​യ്ത​ത് ആ​രാ​യാ​ലും ശ​രി, ഞാ​ൻ ഇ​വി​ടു​ത്തെ ജു​ഡീ​ഷ്യ​റി​യെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു. ചു​മ്മാ ക​യ​റി എ​ല്ലാ​വ​രേ​യും ശി​ക്ഷി​ക്കാ​ൻ കോ​ട​തി​ക്കു സാ​ധി​ക്കി​ല്ല. പ​ക്ഷേ, ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്നു​വെ​ന്ന​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. അ​പ്പോ​ൾ ഇ​താ​രാ​ണു ചെ​യ്ത​ത്? ആ​രു ചെ​യ്താ​ലും അ​ന്വേ​ഷ​ണം ന​ട​ത്തി തെ​റ്റു ചെ​യ്ത​വ​നെ ശി​ക്ഷി​ക്ക​ണം’ എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

Read More

ജെ​റി​യു​ടെ ആ​ൺ​മ​ക്ക​ൾ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ

ജി​ജോ സെ​ബാ​സ്റ്റ്യ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ജെ​റി​യു​ടെ ആ​ൺ​മ​ക്ക​ൾ എ​ന്ന സി​നി​മ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്നു. കേ​ര​ള​ത്തി​ൽ ശ്രീ​പ്രി​യ കം​ബ​യ​ൻ​സ്, ഗ​ൾ​ഫി​ൽ ഫി​ലിം മാ​സ്റ്റ​ർ എ​ന്നീ ക​മ്പ​നി​ക​ളാ​ണ് സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ക.ജെ​റി എ​ന്നൊ​രു പാ​വം പ്ര​വാ​സി വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​വ​ധി​ക്കു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വ​ന്തം ആ​ൺ മ​ക്ക​ളി​ൽ​നി​ന്നും ഭാ​ര്യ​യി​ൽ​നി​ന്നും അ​പ​രി​ചി​ത​ത്വം നേ​രി​ടേ​ണ്ടി വ​രു​ന്നു. ഇ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ത​ന്തു. ഡോ. ​സു​രേ​ഷ് പ്രേം, ​ഐ​ശ്വ​ര്യാ ന​മ്പ്യാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന സി​നി​മ​യി​ൽ നോ​ബി, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ബി​ജു ക​ലാ​വേ​ദി, ശൈ​ല​ജ പി. ​അ​മ്പു, നീ​തു ശി​വ, ചി​ത്ര വ​ർ​മ എ​ന്നി​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​.എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- മ​ഞ്ജു, ഡി​ഒ​പി- സു​നി​ൽ പ്രേം, ​എ​ഡി​റ്റ​ർ- കെ. ​ശ്രീ​നി​വാ​സ്, സം​ഗീ​തം- റി​ച്ചി​ൻ കു​ഴി​ക്കാ​ട്, പ​ശ്ചാ​ത്ത​ല സം​ഗീ​തം- മു​ര​ളി അ​പ്പാ​ട​ത്ത്, ചീ​ഫ് അ​സോ​സി​യേ​റ്റ്- ഡ​യ​റ​ക്ട​ർ സാ​ജു എ​ഴു​പു​ന്ന, ക​ല​ാസം​വി​ധാ​നം. ഷി​ബു​രാ​ജ്…

Read More