റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ തൃശൂർ സ്വദേശി കൊ​ല്ല​പ്പെ​ട്ട​ത് ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ; സു​ഹൃ​ത്തിനും പരിക്ക്

തൃ​ശൂ​ർ: മ​നു​ഷ്യ​ക്ക​ട​ത്തി​നിരയായി റ​ഷ്യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ത്തി​ൽ അകപ്പെട്ട തൃ​ശൂ​ർ കുട്ട നെല്ലൂർ കരുണ ലെയിൻ തോലത്ത് ബി​നി​ൽ (32) കൊ​ല്ല​പ്പെ​ട്ട​ത് യുക്രെയ്ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ലെ​ന്നു സു​ഹൃ​ത്ത് ജ​യി​ൻ കുര്യൻ. ബി​നി​ലി​നെ കഴിഞ്ഞ അ​ഞ്ചിനാ​ണു കൂ​ലി​പ്പ​ട്ടാ​ള​ത്തിനൊ​പ്പം ചേർത്തത്. മറ്റൊരു സം​ഘ​ത്തി​നൊ​പ്പം പോ​കു​ന്ന​തി​നി​ടെ ബി​നി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ന്നു ജ​യി​ൻ ബി​നി​ലി​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ചു.തൊ​ട്ടു​പി​ന്നാ​ലെ ഉ​ണ്ടാ​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ ജ​യി​നും (27) പ​രി​ക്കേ​റ്റു. ജ​യി​നി​പ്പോ​ൾ മോ​സ്കോ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​പ്പെ​ട്ട ബി​നി​ലിന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. കു​ടും​ബ സു​ഹൃ​ത്ത് വ​ഴി ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ബി​നി​ലി​നും ജെ​യി​നും റ​ഷ്യ​യി​ലേ​ക്ക് പോ​യ​ത്. ഇ​ല​ക്ട്രീ​ഷ്യ​ൻ ജോ​ലി എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രു​വ​രെ​യും റ​ഷ്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. അ​വി​ടത്തെ മ​ല​യാ​ളി ഏ​ജ​ന്‍റ് ക​ബ​ളി​പ്പി​ച്ച് ഇ​രു​വ​രെ​യും കൂ​ലി​പ്പ​ട്ടാ​ള​ത്തി​നൊ​പ്പം ചേർക്കുക യായിരുന്നു. മ​നു​ഷ്യ​ക്ക​ട​ത്തി​ന് ഇ​ര​യാ​യ യു​വാ​ക്ക​ളെ ര​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബി​നി​ലിന്‍റെ മ​ര​ണവാ​ർ​ത്ത എ​ത്തി​യ​ത്. ബി​നി​ലി​ന്‍റെ മൃ​ത​ദേ​ഹ​വും മോ​സ്കോ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ജ​യി​നെ​യും…

Read More

സം​സ്ക​രി​ച്ച പെ​പ്പ​റോ​ണി ബീ​ഫ് യു​എ​ഇ​യി​ൽ നി​രോ​ധി​ച്ചു

ദു​ബാ​യ്: പ്ര​ത്യേ​ക​രീ​തി​യി​ൽ സം​സ്ക​രി​ച്ചെ​ടു​ക്കു​ന്ന പെ​പ്പ​റോ​ണി ബീ​ഫി​ന്‍റെ വി​ൽ​പ​ന യു​എ​ഇ​യി​ൽ നി​രോ​ധി​ച്ചു. അ​പ​ക​ട​കാ​രി​യാ​യ ലി​സ്റ്റീ​രി​യ മോ​ണോ സൈ​റ്റോ​ജീ​ൻ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം മാം​സ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യാ​നും ഇ​തി​ന്‍റെ ഉ​ത്പാ​ദ​നം നി​ർ​ത്താ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗ​ർ​ഭി​ണി​ക​ൾ, 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ തു​ട​ങ്ങി​യ​വ​രി​ൽ ഈ ​ബാ​ക്ടീ​രി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു. 2025 മാ​ർ​ച്ചി​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന 250 ഗ്രാം ​പാ​ക്കേ​ജ് ഉ​ത്പ​ന്ന​ങ്ങ​ളി​ലാ​ണ് ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ​ത്. യു​എ​ഇ​യി​ൽ ഇ​ത്ത​രം ബീ​ഫ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക​മ്പ​നി​ക​ൾ​ക്കെ​തി​രേ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഐ​സി​സി​ക്ക് ഉ​പ​രോ​ധം ചു​മ​ത്താ​ൻ യു​എ​സ് കോ​ൺ​ഗ്ര​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹേ​ഗി​ലെ അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി​ക്കെ​തി​രേ (ഐ​സി​സി) ഉ​പ​രോ​ധം ചു​മ​ത്തു​ന്ന ബി​ൽ അ​മേ​രി​ക്ക​യി​ലെ ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ ഐ​സി​സി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. അ​മേ​രി​ക്ക​യി​ലെ​യോ മി​ത്ര​രാ​ജ്യ​ങ്ങ​ളി​ലെ​യോ പൗ​ര​ന്മാ​ർ​ക്കെ​തി​രേ നി​യ​മ​വി​രു​ദ്ധ അ​ന്വേ​ഷ​ണം, അ​റ​സ്റ്റ് എ​ന്നി​വ​യ്ക്കു മു​തി​രു​ന്ന ഐ​സി​സി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ 140നെ​തി​രേ 230 വോ​ട്ടു​ക​ൾ​ക്കാ​ണു ബി​ൽ പാ​സാ​യ​ത്. ബി​ൽ ഇ​നി സെ​ന​റ്റ് പ​രി​ഗ​ണി​ക്കും. മു​ന്പ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ബി​ൽ സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ബി​ൽ പാ​സാ​യേ​ക്കും. ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ നെ​ത​ന്യാ​ഹു​വി​നും ഹ​മാ​സ് നേ​താ​ക്ക​ൾ​ക്കും എ​തി​രേ ന​വം​ബ​റി​ലാ​ണ് ഐ​സി​സി അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Read More

നീ​ല​ച്ചി​ത്ര ന​ടി​ക്കു പ​ണം കൊ​ടു​ത്ത കേ​സി​ൽ ട്രം​പി​നു ശി​ക്ഷ ‘ഉ​പാ​ധി​ര​ഹി​ത മോ​ച​നം’

ന്യൂ​യോ​ർ​ക്ക്: സ്ഥാ​ന​മേ​റ്റെ​ടു​ക്കാ​ൻ പ​ത്തു​ദി​വ​സം മാ​ത്രം ശേ​ഷി​ക്കു​ന്ന നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷ. നീ​ല​ച്ചി​ത്ര​ന​ടി​ക്കു പ​ണം​കൊ​ടു​ത്ത​കാ​ര്യം മ​റ​ച്ചു​വ​യ്ക്കാ​ൻ ക​ള്ള​ക്ക​ണ​ക്കെ​ഴു​തി​യെ​ന്ന കേ​സി​ൽ ‘ഉ​പാ​ധി​ര​ഹി​ത​മാ​യി വി​ട്ട​യ​യ്ക്കു​ന്നു’ എ​ന്ന ശി​ക്ഷ​യാ​ണ് ന്യൂ​യോ​ർ​ക്ക് കോ​ട​തി ജ​ഡ്ജി ഹു​വാ​ൻ മെ​ർ​ഷാ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ട്രം​പി​നു ജ​യി​ൽ​ശി​ക്ഷ​യോ പി​ഴ​യോ വി​ധി​ക്കി​ല്ലെ​ന്ന് ജ​ഡ്ജി മു​ൻ​പേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, ഭ​ര​ണ​ത​ട​സം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ നാ​ലു വ​ർ​ഷ​ത്തേ​ക്കു ശി​ക്ഷ പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്ന ട്രം​പി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യും ജ​ഡ്ജി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ അ​വി​ഹി​ത​ബ​ന്ധം പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ സ്റ്റോ​മി ഡാ​നി​യ​ൻ​സ് എ​ന്ന വ​നി​ത​യ്ക്ക് ട്രം​പ് 1,30,000 ഡോ​ള​ർ കൊ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം. ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തെ നി​യ​മം അ​നു​സ​രി​ച്ച് പ​ണം കൊ​ടു​ത്ത​തി​ൽ തെ​റ്റി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​യ്ക്കാ​ൻ ബി​സി​ന​സ് രേ​ഖ​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രാ​ൾ ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.…

Read More

ദു​രി​ത​ത്തീ​യി​ൽ ലോ​സ് ആ​ഞ്ച​ല​സ്: മരണം 11 ആയി; ക​ത്തി​ച്ചാ​ന്പ​ലാ​യ​ത് 30,000 ഏ​ക്ക​ർ

ന്യൂ​യോ​ര്‍​ക്ക്: ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ട്ടു​തീ വി​ത​ച്ച​തു വ​ൻ​നാ​ശ​ന​ഷ്ടം. നാ​ലു ദി​വ​സ​മാ​യി നാ​ശം​വി​ത​യ്ക്കു​ന്ന തീ​യി​ൽ മ​ര​ണം 11 ആ​യി. 30,000 ഏ​ക്ക​ർ ക​ത്തി​ച്ചാ​ന്പ​ലാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ശ​ക്ത​മാ​യ കാ​റ്റ് തീ ​ആ​ളി​പ്പ​ട​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. അ​തേ​സ​മ‍​യം, തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കാ​ലി​ഫോ​ർ​ണി​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫോ​റ​സ്ട്രി ആ​ൻ​ഡ് ഫ​യ​ർ പ്രൊ​ട്ട​ക്ഷ​ൻ അ​നു​സ​രി​ച്ച്, ഈ​റ്റ​ണി​ലെ തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്. പാ​ലി​സേ​ഡ്‌​സ് മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് തീ​യ​ണ​യ്ക്കു​ന്ന​തി​ൽ പു​രോ​ഗ​തി​യു​ള്ള​ത്. ഹ​ർ​സ്റ്റി​ൽ 37 ശ​ത​മാ​നം തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​പ്പോ​ൾ, ലി​ഡി​യ​യി​ലെ ക​ണ​ക്ക് 75 ശ​ത​മാ​ന​മാ​ണ്. ലോ​സ് ആ​ഞ്ച​ല​സി​ൽ മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി​യ​ത് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ അ​നി​യ​ന്ത്രി​ത​മാ​ക്കി. കാ​റ്റി​ന്‍റെ വേ​ഗ​ത കു​റ​ഞ്ഞ​തോ​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ​നി​ന്നു വെ​ള്ളം പ​ന്പ് ചെ​യ്ത് തീ ​അ​ണ​യ്ക്കു​ന്ന​ത്…

Read More

ജോ​സ​ഫ് ഔ​ൺ ല​ബ​നീ​സ് പ്ര​സി​ഡ​ന്‍റ്

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ സാ​യു​ധേ​സ​നാ മേ​ധാ​വി ജോ​സ​ഫ് ഔ​ൺ രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യി ആ​ഴ്ക​ൾ​ക്ക​ക​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ഔ​ണി​ന്‍റെ കാ​ലാ​വ​ധി 2022 ഒ​ക്‌​ടോ​ബ​റി​ൽ അ​വ​സാ​നി​ച്ച​താ​ണ്. ല​ബ​നീ​സ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ഹി​സ്ബു​ള്ള​യു​ടെ നി​ല​പാ​ടു​ക​ൾ മൂ​ല​മാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ ക​ണ്ടെ​ത്താ​ൻ വൈ​കി​യ​ത്. സി​റി​യ​യി​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് അ​സാ​ദു​മാ​യി ബ​ന്ധ​മു​ള്ള ചെ​റു ക്രി​സ്ത്യ​ൻ പാ​ർ​ട്ടി‍​യു​ടെ നേ​താ​വ് സു​ലൈ​മാ​ൻ ഫ്രാ​ഗി​യേ​യാ​ണ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്കു ഹി​സ്ബു​ള്ള പി​ന്തു​ണ​ച്ചി​രു​ന്ന​ത്. ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ ഹി​സ്ബു​ള്ള ദു​ർ​ബ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​ഗി​യേ ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ​ര​ത്തി​ൽ​നി​ന്നു പി​ന്മാ​റി. പാ​ർ​ല​മെ​ന്‍റി​ൽ ര​ണ്ടാം റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ലാ​ണ് ജോ​സ​ഫ് ഔ​ണി​ന് ജ​യി​ക്കാ​ൻ വേ​ണ്ട മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. ല​ബ​ന​നി​ലെ രാ​ഷ്‌​ട്രീ​യ​ധാ​ര​ണ അ​നു​സ​രി​ച്ച് പ്ര​സി​ഡ​ന്‍റ് പ​ദ​വി മാ​റോ​നീ​ത്ത ക്രൈ​സ്ത​വ സ​മു​ദാ​യ​ത്തി​നും പ്ര​ധാ​ന​മ​ന്ത്രി​പ​ദ​വി സു​ന്നി മു​സ്‌​ലിം​ക​ൾ​ക്കും സ്പീ​ക്ക​ർ സ്ഥാ​നം ഷി​യാ‌​ക​ൾ​ക്കു​മാ​യി വീ​തം​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ…

Read More

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി എ​ലോ​ൺ മ​സ്ക്

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പെ​ൺ​കു​ട്ടി​ക​ളെ 1990ക​ൾ മു​ത​ൽ പീ​ഡി​പ്പി​ച്ചു​പോ​രു​ന്ന വി​വി​ധ കു​ടി​യേ​റ്റ​സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ അ​ന്നു പ്രൊ​സി​ക്യൂ​ട്ട​ർ ജ​ന​റ​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ത്തി​ല്ല എ​ന്നാ​രോ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ന്‍റെ ഉ​ട​മ​യും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ എ​ലോ​ൺ മ​സ്ക് രം​ഗ​ത്ത്. പീ​ഡ​ക​രാ​യ പാ​ക്കി​സ്ഥാ​നി കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ളി​ലെ യു​വാ​ക്ക​ളെ തൊ​ടാ​തി​രു​ന്ന ഭ​ര​ണ​കൂ​ട​ത്തി​നും പോ​ലീ​സി​നു​മെ​തി​രേ ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി മ​സ്ക് എ​ക്സി​ലൂ​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്ന ഈ ​ത​ർ​ക്കം പ്ര​ധാ​ന​മ​ന്ത്രി കെ​യി​ർ സ്റ്റാ​ർ​മ​റി​ന്‍റെ ക​സേ​ര തെ​റി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​വി​ലു​ണ്ട്. മ​സ്കി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ സ്റ്റാ​ർ​മ​ർ ത​ള്ളി​ക്ക​ള​ഞ്ഞെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ നി​ഷ്ക്രി​യ​ത്വം ര​ണ്ടു​ല​ക്ഷ​ത്തോ​ളം ബ്രി​ട്ടീ​ഷ് പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​കാ​തി​ക്ര​ത്തി​ന്‍റെ ഇ​ര​ക​ളാ​ക്കി​ത്തീ​ർ​ത്തു എ​ന്നാ​ണ് ആ​രോ​പ​ണം. കു​റ്റ​വാ​ളി​ക​ളാ​യ പാ​ക്കി​സ്ഥാ​നി​ക​ളെ പി​ടി​കൂ​ടു​ന്ന​ത് വം​ശീ​യ​വി​ദ്വേ​ഷ​മാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മോ എ​ന്ന ഭ​യ​മാ​ണു ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​തി​ൽ​നി​ന്നു പോ​ലീ​സി​നെ പി​ന്തി​രി​പ്പി​ച്ച​ത​ത്രെ! 1997 മു​ത​ൽ ന​ട​ന്നു​വ​ന്ന പീ​ഡ​ന​പ​ര​ന്പ​ര​യെ​ക്കു​റി​ച്ച് ടൈം​സ് ഓ​ഫ് ല​ണ്ട​ൻ 2011ൽ ​ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് പു​റം​ലോ​കം ഇ​ക്കാ​ര്യ​മ​റി​യു​ന്ന​ത്. 1997 മു​ത​ൽ 2013…

Read More

“അ​വി​ഭ​ക്ത ഇ​ന്ത്യ’ സെ​മി​നാ​റി​ലേ​ക്ക് പാ​ക്കി​സ്ഥാ​നും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ (ഐ​എം​ഡി) 150-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന “അ​വി​ഭ​ക്ത ഇ​ന്ത്യ’ സെ​മി​നാ​റി​ലേ​ക്ക് പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളെ​യും ക്ഷ​ണി​ച്ച് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഭൂ​ട്ടാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, മ്യാ​ൻ​മ​ർ, മാ​ലി​ദ്വീ​പ്, ശ്രീ​ല​ങ്ക, നേ​പ്പാ​ൾ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യാ​ണ് ക്ഷ​ണി​ച്ച​ത്. പു​റ​മേ, മി​ഡി​ൽ ഈ​സ്റ്റ്, സെ​ൻ​ട്ര​ൽ, തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്ഷ​ണം അ​യ​ച്ചി​ട്ടു​ണ്ട്. ക്ഷ​ണം ല​ഭി​ച്ച വി​വ​രം പാ​ക്കി​സ്ഥാ​ൻ സ്ഥി​രീ​ക​രി​ച്ചു. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള സ്ഥി​രീ​ക​ര​ണം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഐ​എം​ഡി സ്ഥാ​പി​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ഭ​ക്ത ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Read More

അ​ല​ക്സാ​ണ്ട​ർ ഷാ​ലെ​ൻ​ബെ​ർ​ഗ് ഓ​സ്ട്രി​യ​ൻ ചാ​ൻ​സ​ല​ർ

വി​യ​ന്ന: ഓ​സ്ട്രി​യ​യി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഷാ​ലെ​ൻ​ബെ​ർ​ഗ് വെ​ള്ളി​യാ​ഴ്ച ഇ​ട​ക്കാ​ല ചാ​ൻ​സ​ല​റാ​യി അ​ധി​കാ​ര​മേ​ൽ​ക്കും. നി​ല​വി​ലെ ചാ​ൻ​സ​ല​ർ കാ​ൾ നെ​ഹാ​മ​ർ ഏ​താ​നും ദി​വ​സം മു​ന്പ് രാ​ജി​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സെ​പ്റ്റം​ബ​റി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു നെ​ഹാ​മ​റു​ടെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ വാ​ൻ ഡെ​ർ ബെ​ല്ല​ൻ തീ​വ്ര വ​ല​തു നി​ല​പാ​ടു​ക​ൾ പു​ല​ർ​ത്തു​ന്ന ഫ്രീ​ഡം പാ​ർ​ട്ടി​യോ​ടു സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Read More

ഗ്രീ​ൻ​ലാ​ൻ​ഡ്, പാ​ന​മ ക​നാ​ൽ: സൈ​നി​ക ന​ട​പ​ടി ഒ​ഴി​വാ​ക്കു​മെ​ന്ന ഉ​റ​പ്പു ന​ല്കാ​തെ ട്രം​പ്

മ​യാ​മി: പാ​ന​മ ക​നാ​ലും ഗ്രീ​ൻ​ലാ​ൻ​ഡും അ​മേ​രി​ക്ക​യോ​ടു കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി​യോ സാ​ന്പ​ത്തി​ക സ​മ്മ​ർ​ദ​മോ പ്ര​യോ​ഗി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന ന​ല്കി നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സൈ​നി​ക, സാ​ന്പ​ത്തി​ക ന​ട​പ​ടി​ക​ൾ ഉ​പ​യോ​ഗി​ക്കി​ല്ല എ​ന്ന ഉ​റ​പ്പു ന​ല്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ല്കു​ക​യാ​യി​രു​ന്നു ട്രം​പ്. അ​ത്ത​രം ഉ​റ​പ്പു ന​ല്കാ​നാ​വി​ല്ലെ​ന്നും അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ, സാ​ന്പ​ത്തി​ക സു​ര​ക്ഷ​യ്ക്ക് ഗ്രീ​ൻ​ലാ​ൻ​ഡും പാ​ന​മ ക​നാ​ലും ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ത​ന്‍റെ വാ​ഗ്ദാ​നം നി​ര​സി​ക്ക​പ്പെ​ട്ടാ​ൽ ഡെ​ന്മാ​ർ​ക്കി​നു​മേ​ൽ ചു​ങ്കം ചു​മ​ത്തും. കാ​ന​ഡ​യെ സ​ഹാ​യി​ക്കു​ന്ന​തു​കൊ​ണ്ട് അ​മേ​രി​ക്ക​യ്ക്കു പ്ര​യോ​ജ​ന​മി​ല്ലെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​ന്ന ട്രം​പ്, ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​വും ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്വീ​പു​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡ് പ​ണം കൊ​ടു​ത്തു വാ​ങ്ങാ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്നു നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. പാ​ന​മ ക​നാ​ലി​ന്‍റെ നി​യ​ന്ത്ര​ണം അ​മേ​രി​ക്ക വീ​ണ്ടും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കാ​ന​ഡ​യെ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ട്രം​പ്…

Read More