ഇ​സ്രേ​ലി ആ​ക്ര​മ​ണം; മൂ​ന്നു ല​ബ​നീ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

പാ​രി​സ്: ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​നീ​സ് സേ​ന​യി​ലെ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ ല​ബ​ന​നി​ലെ യേ​തെ​ർ ഗ്രാ​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ഒ​ഴി​പ്പി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സൈ​നി​ക​ർ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രു ഓ​ഫീ​സ​റും ഉ​ൾ​പ്പെ​ടു​ന്നു. സെ​പ്റ്റം​ബ​റി​ൽ ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ യു​ദ്ധ​മാ​രം​ഭി​ച്ച​ശേ​ഷം ഇ​ത് എ​ട്ടാം ത​വ​ണ​യാ​ണു ല​ബ​നീ​സ് സേ​ന ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​നി​ടെ, ല​ബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ല​ക്ഷ്യ​മി​ട്ട് ഫ്ര​ഞ്ച് ത​ല​സ്ഥാ​ന​മാ​യ പാ​രി​സി​ൽ അ​ന്താ​രാ​ഷ്‌​ട്ര ഉ​ച്ച​കോ​ടി ആ​രം​ഭി​ച്ചു. ല​ബ​ന​നി​ൽ ജീ​വ​കാ​രു​ണ്യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു പു​റ​മേ ല​ബ​നീ​സ് സേ​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് ഉ​ച്ച​കോ​ടി. ഹി​സ്ബു​ള്ള-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തി​നു​ള്ള ന​യ​ത​ന്ത്ര പ​രി​ഹാ​ര​ത്തി​ൽ ല​ബ​നീ​സ് സേ​ന​യ്ക്കു പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കാ​നാ​കു​മെ​ന്നാ​ണു നി​ഗ​മ​നം. വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​യി ഹി​സ്ബു​ള്ള​ക​ൾ പി​ൻ​വാ​ങ്ങു​ന്ന തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ല​ബ​നീ​സ് സേ​ന​യെ വി​ന്യ​സി​ക്കാ​നാ​കും. നി​ല​വി​ൽ ഇ​സ്ര​യേ​ലി​നോ​ടു ചേ​ർ​ന്ന തെ​ക്ക​ൻ അ​തി​ർ​ത്തി ഹി​സ്ബു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ല​ബ​നീ​സ് സേ​ന​യ്ക്ക് ഇ​വി​ടെ കാ​ര്യ​മാ​യ സ്വാ​ധീ​ന​മി​ല്ല. ല​ബ​നീ​സ് സേ​ന​യി​ൽ 6,000 പേ​രെ​ക്കൂ​ടി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നെ ഉ​ച്ച​കോ​ടി പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ…

Read More

ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്; പു​തി​യ സ​ർ​വേ​യി​ൽ ട്രം​പി​നു മു​ൻ​തൂ​ക്കം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു 10 ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നു വാ​ശി​യേ​റു​ന്നു. വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും ഇ​രു​വ​രും തു​ട​രു​ക​യാ​ണ്. ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഫാ​സി​സ്റ്റെ​ന്നു ക​മ​ല വി​ശേ​ഷി​പ്പി​ച്ച​താ​ണു പു​തി​യ സം​ഭ​വം. സി​എ​ൻ​എ​ൻ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ട്രം​പ് ഫാ​സി​സ്റ്റാ​ണെ​ന്നു ക​മ​ല പ​റ​ഞ്ഞ​ത്. പ്ര​സി​ഡ​ന്‍റ് പ​ദ​വി വ​ഹി​ക്കാ​ൻ ട്രം​പ് അ​നു​യോ​ജ്യ​ന​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വൈ​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ച്ച പ​ല റി​പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അം​ഗ​ങ്ങ​ളും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യു​മ​ട​ക്കം ട്രം​പ് പ​ദ​വി​ക്ക് അ​നു​യോ​ജ്യ​ന​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ക​മ​ല വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം അ​ഭി​പ്രാ​യ സ​ർ​വേ​ക​ളു​ടെ ഫ​ലം മാ​റി​മ​റി​യു​ക​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി പു​റ​ത്തു​വ​ന്ന വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ വോ​ട്ടെ​ടു​പ്പ് സ​ർ​വേ ഫ​ല​ത്തി​ൽ ട്രം​പ് മു​ന്നേ​റു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. ഹാ​രി​സി​നേ​ക്കാ​ൾ നേ​രി​യ ലീ​ഡ് ട്രം​പ്…

Read More

കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​നം ആ​ക്ര​മി​ച്ചു; ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഭീ​ക​ര​സം​ഘ​ട​ന​യാ​യ പീ​പ്പി​ൾ​സ് ആ​ന്‍റി-​ഫാ​സി​സ്റ്റ് ഫ്ര​ണ്ട് (പി​എ​എ​ഫ്എ​ഫ്). പാ​ക്കി​സ്ഥാ​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി പി​എ​എ​ഫ്എ​ഫി​ന് ബ​ന്ധ​മു​ണ്ട്. ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സൈ​നി​ക വാ​ഹ​ന​ത്തി​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. നാ​ട്ടു​കാ​രാ​യ ര​ണ്ടു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളും കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബാ​രാ​മു​ള്ള ജി​ല്ല​യി​ലെ ബു​ട​പ​ത്രി സെ​ക്ട​റി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നു​വെ​ന്നും പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​നാ​യി വ​ന​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സൈ​നി​ക​രെ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഗ​ന്ദേ​ർ​ബാ​ലി​ൽ തൊ​ഴി​ലാ​ളി ക്യാ​ന്പി​നു​നേ​രേ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണു മ​റ്റൊ​രു ഭീ​ക​രാ​ക്ര​മ​ണം കൂ​ടി ന​ട​ന്ന​ത്. ജ​മ്മു കാ​ഷ്മീ​രി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്.

Read More

ബം​ഗ്ലാ​ദേ​ശി​ൽ ഷേ​ഖ് ഹ​സീ​ന​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ്ക്ക് വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ പാ​ർ​ട്ടി​യു​ടെ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ്ക്ക് തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം ബം​ഗ്ലാ​ദേ​ശ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഓ​ഗ​സ്റ്റി​ൽ ഷേ​ഖ് ഹ​സീ​ന​യു​ടെ സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​നു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഈ ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ പ​ങ്കാ​ളി​ത്തം ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 15 വ​ർ​ഷ​ത്തെ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് ഷെ​യ്ഖ് ഹ​സീ​ന ഓ​ഗ​സ്റ്റി​ൽ രാ​ജ്യം വി​ട്ടി​രു​ന്നു.  

Read More

തു​ർ​ക്കി​യി​ൽ ഭീ​ക​രാ​ക്ര​മ​ണം 5 മ​ര​ണം, 22 പേ​ർ​ക്കു പ​രി​ക്ക്; ഭീ​ക​ര​സം​ഘ​ത്തി​ൽ വ​നി​ത‍​യും

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ലെ ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ അ​ങ്കാ​റ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണം അ​ഞ്ചാ​യി. 22പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കു​ർ​ദി​ഷ് തീ​വ്ര​വാ​ദി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് തു​ർ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ലി യെ​ർ​ലി​കാ​യ പ​റ​ഞ്ഞു. തു​ർ​ക്കി ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ക​ലാ​പ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രാ​ണു കു​ർ​ദു​ക​ൾ. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ലു​പേ​ർ ട​ർ​ക്കി​ഷ് എ​യ്റോ​സ്പേ​സ് ജീ​വ​ന​ക്കാ​രും ഒ​രാ​ൾ ടാ​ക്സി ഡ്രൈ​വ​റു​മാ​ണ്. അ​ങ്കാ​റ​യി​ൽ​നി​ന്ന് 40 കി​ലോ​മീ​റ്റ​ർ വ​ട​ക്കു സ്ഥി​തി​ചെ​യ്യു​ന്ന ട​ർ​ക്കി​ഷ് എ​യ്‌​റോ​സ്‌​പേ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ (ടി​എ​ഐ) ആ​സ്ഥാ​ന​ത്തി​നു സ​മീ​പ​ത്താ​ണ് വ​ന്‍ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വെ​ടി​വ​യ്പു​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളി​ൽ തോ​ക്കു​മാ​യി തെ​രു​വി​ൽ വെ​ടി​യു​തി​ർ​ക്കു​ന്ന സ്ത്രീ​യെ​യും പു​രു​ഷ​നെ​യും കാ​ണാം.  

Read More

സി​റി​യ​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം, 2 മ​ര​ണം

ഡ​മാ​സ്ക​സ്: ഗാ​സ​യ്ക്കും ലെ​ബ​ന​നും പു​റ​മെ സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ലും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം. ഇ​ന്നു പു​ല​ർ​ച്ചെ ഡ​മാ​സ്ക​സി​ലെ ക​ഫ​ർ സൂ​സ​യി​ലെ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​നു​നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നു സി​റി​യ​ൻ സ​ർ​ക്കാ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ​ന റി​പ്പോ​ർ​ട്ട് ചെ​യ്തു. ര​ണ്ടു പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സി​റി​യ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് ഇ​സ്ര​യേ​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സി​റി​യ​യി​ൽ, ഇ​റാ​ൻ ബ​ന്ധ​മു​ള്ള കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് പ​ല​സ്തീ​നി​യ​ൻ സം​ഘ​ട​ന​യാ​യ ഹ​മാ​സ് ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷ​മാ​ണ് സി​റി​യ​യി​ൽ തി​രി​ച്ച​ടി ശ​ക്ത​മാ​ക്കി​യ​ത്.‌‌

Read More

ലോ​ക സു​ര​ക്ഷ​യ്ക്ക് യു​ദ്ധ​മ​ല്ല, ച​ർ​ച്ച​യും ന​യ​ത​ന്ത്ര​വു​മാ​ണ് വേ​ണ്ട​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

മോ​സ്കോ: . ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ല. യു​ദ്ധ​മ​ല്ല, ലോ​ക സു​ര​ക്ഷ​യ്ക്ക് ച​ർ​ച്ച​യും ന​യ​ത​ന്ത്ര​വുമാണ് ആ​വ​ശ്യ​മെ​ന്ന്  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ലാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​ന്നി​ച്ച് നി​ന്ന് ഭീ​ക​ര​വാ​ദ​ത്തെ​യും യു​വാ​ക്ക​ളെ മ​ത​മൗ​ലി​ക​വാ​ദി​ക​ളാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യും നേ​രി​ട​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ബ്രി​ക്സി​ലേ​ക്ക് കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളെ കൊ​ണ്ടു വ​രു​ന്ന​ത് സ​മ​വാ​യ​ത്തി​ലൂ​ടെ​യാ​ക​ണ​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കാ​യി റ​ഷ്യ​യി​ലെ ക​സാ​നി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്ക്‌ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ ഉ​ജ്വ​ല സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. ശേ​ഷം ഇ​രു​നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. യു​ക്രൈ​നു​മാ​യു​ള്ള സം​ഘ​ർ​ഷം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

Read More

കൊ​ല്ല​പ്പെ​ട്ട ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ ബ​ങ്ക​റി​ൽ 4,200 കോ​ടി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും

ബെ​യ്റൂ​ട്ട്: കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ ബ​ങ്ക​റി​ൽ​നി​ന്ന് 500 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ (4,200 കോ​ടി രൂ​പ) സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ. ബെ​യ്റൂ​ട്ടി​ലെ ഒ​രു ആ​ശു​പ​ത്രി​ക്ക് കീ​ഴി​ലെ ര​ഹ​സ്യ ബ​ങ്ക​റി​ലാ​യി​രു​ന്നു ഇ​വ​യെ​ന്ന് ഇ​സ്ര​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് വ​ക്താ​വ് റി​യ​ർ അ​ഡ്മി​റ​ൽ ഡാ​നി​യ​ൽ ഹ​ഗാ​രി വെ​ളി​പ്പെ​ടു​ത്തി. “ബ​ങ്ക​ർ ബോ​ധ​പൂ​ർ​വ​മാ​ണ് ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ൽ സ്ഥാ​പി​ച്ച​ത്. അ​തി​ൽ 500 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സ്വ​ർ​ണ​വും പ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ആ ​പ​ണം ലെ​ബ​ന​നെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​മാ​യി​രു​ന്നു, പ​ക്ഷേ അ​ത് ഹി​സ്ബു​ള്ള​യെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പോ​യി’ ഡാ​നി​യ​ൽ ഹ​ഗാ​രി പ​റ​ഞ്ഞു.

Read More

കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ന്‍റെ അ​ന​ന്ത​രാ​വ​കാ​ശി​യെ​യും ഇ​സ്ര​യേ​ൽ വ​ധി​ച്ചു

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ​റു​ള്ള​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി ഹാ​ഷിം സ​ഫീ​ദ്ദീ​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം. ബെ​യ്‌​റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നാ​ഴ്ച മു​മ്പ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സ​ഫീ​ദ്ദീ​ൻ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു സൈ​ന്യം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​നോ​ടു ഹി​സ്ബു​ള്ള പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം 27 നാ​യി​രു​ന്നു ന​സ​റു​ള്ള​യു​ടെ മ​ര​ണം. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ന​സ​റു​ള്ള​യ്ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളും മ​റ്റു പ​രി​പാ​ടി​ക​ളും ഏ​റെ​ക്കാ​ല​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന​ത് ന​സ​റു​ള്ള​യു​ടെ ബ​ന്ധു കൂ​ടി​യാ​യ സ​ഫീ​ദ്ദീ​ൻ ആ​യി​രു​ന്നു. ഹി​സ്ബു​ള്ള​യു​ടെ സാ​മ്പ​ത്തി​ക, ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രെ​ല്ലാം ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ടു ക​ഴി​ഞ്ഞു. ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൾ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

Read More

ക്യൂ​ബ​യി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷം; തെ​രു​വി​ൽ  അ​ടു​പ്പു കൂ​ട്ടി ജ​ന​ങ്ങ​ൾ

ഹ​വാ​ന: ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ക്യൂ​ബ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. രാ​ജ്യ​ത്തെ പ്ര​ധാ​ന പ​വ​ർ പ്ലാ​ന്‍റു​ക​ളി​ലൊ​ന്ന് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക്യൂ​ബ ഇ​രു​ട്ടി​ലാ​യ​ത്. ക്യൂ​ബ​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ വൈ​ദ്യു​തി ഇ​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി. ജ​ല​വി​ത​ര​ണ​മു​ൾ​പ്പെ​ടെ മു​ട​ങ്ങി. ആ​ളു​ക​ൾ തെ​രു​വു​ക​ളി​ൽ അ​ടു​പ്പു കൂ​ട്ടി വി​റ​ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത്. ക്യൂ​ബ​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും സ്കൂ​ളു​ക​ളും സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ല സ്ഥാ​പ​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹ​വാ​ന​യു​ടെ കി​ഴ​ക്ക് മാ​റ്റാ​ൻ​സാ​സ് പ്ര​വി​ശ്യ​യി​ലെ അ​ന്‍റ​ണി​യോ ഗ്വി​റ്റ​റ​സ് തെ​ർ​മോ പ​വ​ർ പ്ലാ​ന്‍റി​ലു​ണ്ടാ​യ ത​ക​രാ​റാ​ണ് ക്യൂ​ബ​യെ ഇ​രു​ട്ടി​ലാ​ക്കി​യ​ത്. 20 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ നേ​രി​യ രീ​തി​യി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ടെ​ങ്കി​ലും ഹ​വാ​ന​യു​ടെ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ഴും ഇ​രു​ട്ടി​ലാ​ണ്. പൂ​ർ​ണ​തോ​തി​ൽ വൈ​ദ്യു​തി എ​പ്പോ​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ക്യൂ​ബ​യി​ൽ പ​വ​ർ പ്ലാ​ന്‍റ് ത​ക​രാ​റി​ലാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​യ​ല്ലെ​ങ്കി​ലും ഇ​ത്ര​യും മോ​ശാ​മാ​യ അ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത് ന​ടാ​ടെ​യാ​ണെ​ന്നു…

Read More