ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്കു പുറപ്പെട്ടു. ഇന്നു മുതൽ 24 വരെ കസാൻ നഗരത്തിൽ നടക്കുന്ന ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്താനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അടക്കമുള്ള മറ്റ് ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നുള്ള നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും സാധ്യതയുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് പ്രതിസന്ധി എന്നിവ ഉൾപ്പെടെയുള്ള ആഗോള അശാന്തിയുടെ പശ്ചാത്തലത്തിലാണ് ഉച്ചകോടി. പുടിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ബ്രിക്സ് ഉച്ചകോടിക്ക് മുമ്പ് ലഡാക്ക് അതിര്ത്തിയില് പട്രോളിംഗ് നടത്താന് ഇന്ത്യയും ചൈനയും തമ്മില് ധാരണയായത് ശ്രദ്ധേയമായി. ഈ വർഷം രണ്ടാം തവണയാണ് മോദിയുടെ റഷ്യൻ സന്ദർശനം. ജൂലൈയിൽ മോസ്കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.…
Read MoreCategory: NRI
ബെയ്റൂട്ടിൽ ആശുപത്രിക്കു സമീപം ഇസ്രയേൽ ബോംബിട്ടു: കുട്ടിയടക്കം 4 മരണം
ബെയ്റൂട്ട്: തെക്കൻ ബെയ്റൂട്ടിനു സമീപമുള്ള ആശുപത്രിക്കു സമീപം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. ആക്രമണത്തിൽ റഫീഖ് ഹരിരി യൂണിവേഴ്സിറ്റി ആശുപത്രിക്കു കാര്യമായ നാശനഷ്ടമുണ്ടായി. ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടും ആക്രമണം നടന്നതായി ലബനൻ പറഞ്ഞു. ആക്രമണത്തിൽ തകർന്ന വിമാനത്താവളത്തിലെ ചില കെട്ടിടങ്ങളുടെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവച്ചു. അതേസമയം, ആശുപത്രിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടില്ലെന്ന് ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. തെക്കൻ ബെയ്റൂട്ടിൽ പതിമൂന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇസ്രയേൽ അറിയിച്ചു. തെക്കൻ ബെയ്റൂട്ടിലെ ആശുപത്രിയിൽ ഹിസ്ബുള്ള അര ബില്യൺ ഡോളർ സൂക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം ലെബനൻ നിഷേധിച്ചു.
Read Moreമോദിയുടെ ആശങ്കകളെ അഭിനന്ദിക്കുന്നു; നിരന്തരം ഈ വിഷയം ഉന്നയിക്കുന്നതിൽ അദ്ദേഹത്തോട് നന്ദിയുള്ളവരാണ്; വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശങ്കകളെ അഭിനന്ദിക്കുന്നുവെന്നും നിരന്തരം ഈ വിഷയം ഉന്നയിക്കുന്നതിൽ ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ട്. ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. റഷ്യ, ഇന്ത്യ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഒക്ടോബർ 22 മുതൽ 24 വരെ കസാനിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പുടിൻ. റഷ്യയിൽ ഇന്ത്യൻ സിനിമകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്. ഞങ്ങൾ ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് താൽപര്യമുണ്ടെങ്കിൽ അവരെ റഷ്യയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താം. ഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖല ഫാർമസ്യൂട്ടിക്കൽസ് ആണ്.…
Read Moreഅടങ്ങാതെ ഇസ്രയേൽ: ഗാസയിൽ 21 സ്ത്രീകളടക്കം 33 പേർ കൂടി കൊല്ലപ്പെട്ടു; പോരാട്ടം തുടരുമെന്നു ഹമാസ്
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. മരിച്ചവരിൽ 21 പേർ സ്ത്രീകളാണ്. 89 പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. വടക്കൻ ഗാസയിലെ ജബലിയയിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാന്പിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണം. വ്യോമാക്രമണത്തിൽ നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും തകർന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. രണ്ടാഴ്ചയായി ജബലിയ കേന്ദ്രീകരിച്ചു സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ നിരവധി ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേൽ പറഞ്ഞു. ഹമാസ് തലവൻ യഹിയ സിന്വറിന്റെ മരണം സ്ഥിരീകരിച്ച ഹമാസിന്റെ ഡെപ്യൂട്ടി ചീഫ് ഖലീൽ അൽ-ഹയ്യ, ജറുസലെം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ ഹമാസ് പോരാട്ടം തുടരുമെന്നു പറഞ്ഞു.
Read Moreബ്രിക്സ് ഉച്ചകോടി: വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരം ദ്വിദിന സന്ദർശനം; പ്രധാനമന്ത്രി റഷ്യയിലേക്ക്
ന്യൂഡൽഹി: പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിന്റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം. റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഉച്ചകോടിക്കു പുറമേ ബ്രിക്സ് രാഷ്ട്രത്തലവന്മാരുമായി ഉഭയകക്ഷി ചർച്ചയും പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒരേ ആശയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആഗോളവികസനവും സുരക്ഷയും ശക്തമാക്കുക എന്നതാണ് ഇത്തവണത്തെ സമ്മേളന ദൗത്യം.
Read Moreഹമാസ് തലവന്റെ വധം: സംഘർഷം തീരുന്നതിന്റെ തുടക്കമെന്ന് നെതന്യാഹു; ലോകത്തിന് നല്ല ദിവസമെന്ന് ബൈഡൻ
ജറുസലേം: ഹമാസിന്റെ പരമോന്നത നേതാവ് യഹിയ സിൻവറിന്റെ മരണം ഗാസയിലെ സംഘർഷം അസ്തമിക്കുന്നതിന്റെ തുടക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യഹിയയുടെ വധിച്ചത് ലോകത്തിന് ഒരു “നല്ല ദിവസമാണ്’ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു. ഒക്ടോബര് ഏഴിന് ഇസ്രയേലില് ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന് യഹിയ സിൻവർ മരിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് സിൻവറിനെ റാഫയിൽ വധിച്ചതെന്നും നെതന്യാഹു പറഞ്ഞു. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും സംഘർഷങ്ങൾ അവസാനിക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യഹിയ സിൻവറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ ജോ ബൈഡൻ പ്രശംസിച്ചു. ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കാനും സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചർച്ച ചെയ്യാനും അഭിനന്ദിക്കാനുമായി നെതന്യാഹുവുമായി ഉടൻതന്നെ സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു. യഹിയ സിൻവർ…
Read Moreകുടിയിറക്കിന് മാതൃക: ഇറ്റലിയെ പിന്തുടരാൻ യൂറോപ്യൻ രാജ്യങ്ങൾ
ബ്രസൽസ്: അഭയാർഥികളെ കുടിയിറക്കാനുള്ള ഇറ്റാലിയൻ മാതൃക കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ പിന്തുടരുമെന്നു സൂചന. ഇറ്റാലിയൻ മാതൃക യൂറോപ്യൻ യൂണിയൻ (ഇയു) വിശദമായി പഠിക്കുമെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ വ്യക്തമാക്കി. ബ്രസൽസിൽ ഇന്നലെ ആരംഭിച്ച ദ്വിദിന ഇയു ഉച്ചകോടിയുടെ മുഖ്യ അജൻഡയും കുടിയേറ്റ പ്രശ്നമാണ്. കുടിയേറ്റക്കാരെ പുറത്താക്കുന്നതിനു നിയമം വേണമെന്ന നിർദേശം വയ്ക്കുമെന്ന് ഉച്ചകോടിക്കു മുന്പായി ഇയു നേതാക്കൾക്കയച്ച കത്തിൽ ഉർസുല അറിയിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി ഇറ്റലിയിലെത്തുന്ന കുടിയേറ്റക്കാരെ അൽബേനിയയിലേക്കു മാറ്റാനുള്ള പദ്ധതിക്കാണു കഴിഞ്ഞദിവസം തുടക്കം കുറിച്ചത്. സ്ത്രീകൾ, കുട്ടികൾ, രോഗബാധിതർ എന്നിവരെ ഇറ്റലിയിൽ നിലനിർത്തി ശേഷിക്കുന്നവരെ അൽബേനിയയിലെ രണ്ടു പ്രോസസിംഗ് കേന്ദ്രങ്ങളിലേക്കു മാറ്റുന്നതാണു പദ്ധതി. കഴിഞ്ഞദിവസം ഇങ്ങനെ 16 പേരെ അൽബേനിയയിലെത്തിച്ചു. ഇതിൽ പ്രായപൂർത്തിയായിട്ടില്ലെന്നു കണ്ടെത്തിയ രണ്ടു പേരെയും രോഗബാധിതരായ രണ്ടു പേരെയും ഇറ്റലിയിലേക്കു തിരിച്ചു കൊണ്ടുപോകും. പ്രോസസിംഗ് കേന്ദ്രങ്ങളുടെ ചുമതല ഇറ്റാലിയൻ…
Read Moreസിൻവറിനെയും വധിച്ചു ; ഹമാസ് നേതൃനിരയെ ഉന്മൂലനം ചെയ്ത് ഇസ്രയേൽ
ടെൽ അവീവ്: ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് സ്ഥിരീകരിച്ചു. ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിൻവറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്സ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളിലൊരാൾ സിൻവർ ആകാമെന്ന് ഇസ്രേലി സേന നേരത്തേ അറിയിച്ചിരുന്നു. ഡിഎൻഎ സാന്പിൾ അടക്കം പരിശോധിച്ചാണ് മരണം സ്ഥിരീകരിച്ചത്. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിർന്ന നേതാക്കളായ ഇസ്മയിൽ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേൽ നേരത്തേ വധിച്ചിരുന്നു. ഇസ്മയിൽ ഹനിയ ജൂലൈ അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെയാണു സിൻവർ ഹമാസിന്റെ പരമോന്നത നേതൃപദവിയായ പോളിറ്റ്ബ്യൂറോ ചെയർമാനായത്. ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നു പറയുന്നു. സിൻവർ വധിക്കപ്പെട്ട സൈനിക നടപടിയിൽ ബന്ദികൾക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഗാസയിലെ ഖാൻ യൂനിസ് സ്വദേശിയായ സിൻവർ…
Read Moreപ്രായത്തിൽ രണ്ടാമനായി ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ: അധികാരത്തിലിരിക്കുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ എന്ന നേട്ടത്തിലെത്തി ഫ്രാൻസിസ് മാർപാപ്പ. 93-ാമത്തെ വയസിൽ ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പയാണ് ഇക്കാര്യത്തിൽ ഒന്നാമത്. 1903 ജൂലൈ 20ന് ദിവംഗതനായ ലിയോ പതിമൂന്നാമൻ മാർപാപ്പ 34,108 ദിവസമാണു ജീവിച്ചതെങ്കിൽ 1936 ഡിസംബർ 17ന് ജനിച്ച ജോർജ് മാരിയോ ബെർഗൊളിയോ എന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ 32,082 ദിവസം പൂർത്തിയാക്കി. 1652ൽ ജനിച്ച ക്ലമന്റ് 12-ാമൻ മാർപാപ്പയായിരുന്നു അധികാരത്തിലിരുന്ന പ്രായംകൂടിയ രണ്ടാമത്തെ മാർപാപ്പ. 1740 ഫെബ്രുവരി ആറിനു ദിവംഗതനായ അദ്ദേഹം 32,081 ദിവസമാണു ജീവിച്ചത്.
Read Moreവിട്ടുകൊടുക്കാതെ ട്രംപ്; കമല ഹാരിസിന്റെ ലീഡ് കുറയുന്നു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകുന്നതായി അഭിപ്രായസർവേകൾ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനു ജനപിന്തുണ വർധിക്കുന്നതായും കണ്ടെത്തി. എൻബിസി ന്യൂസ് നടത്തിയ സർവേയിൽ ട്രംപും കമലയും 48 ശതമാനം പിന്തുണയുമായി ഒപ്പത്തിനൊപ്പമെത്തി. കഴിഞ്ഞമാസം ഇവർ നടത്തിയ സർവേയിൽ കമലയ്ക്ക് നാലു പോയിന്റ് ലീഡ് ഉണ്ടായിരുന്നതാണ്. എബിസി ന്യൂസിന്റെ പുതിയ സർവേയിൽ കമല 50 ശതമാനം പിന്തുണയുമായി മുന്നിലാണ്. ട്രംപിന് 48 ശതമാനം പിന്തുണയുണ്ട്. കഴിഞ്ഞമാസത്തെ സർവേയിൽ കമലയ്ക്ക് 52ഉം ട്രംപിന് 46ഉം ശതമാനമായിരുന്ന. സിബിഎസ് ന്യൂസ് സർവേയിൽ കമലയ്ക്ക് 51ഉം ട്രംപിന് 48ഉം ശതമാനമാണ് പിന്തുണ. കഴിഞ്ഞ സർവേയിൽ കമല നാലു പോയിന്റ് മുന്നിലായിരുന്നു. സ്ത്രീവോട്ടർമാരുടെ പിന്തുണ നേടുന്നതിൽ കമല മുന്നിലാണ്. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പരന്പരാഗത വോട്ടർമാരായ ആഫ്രിക്കൻ, ഹിസ്പാനിക് വംശജരെ…
Read More