ജറുസലേം: ലെബനനിൽനിന്ന് ഇസ്രയേലിലേക്കു ഹിസ്ബുള്ള ഭീകരർ വ്യാപക മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചയോടെ രാജ്യത്തിന്റെ വടക്കൻമേഖല ലക്ഷ്യമാക്കി 50 ഓളം മിസൈലുകളാണ് ലെബനനിൽ നിന്നു തൊടുത്തുവിട്ടതെന്ന് സൈന്യം അറിയിച്ചു. മിസൈലുകൾ ചിലതു തകർക്കുകയും ചിലതു നിലത്തു പതിക്കുകയും ചെയ്തു. അതേസമയം, സഫേദ് പട്ടണത്തിലേക്ക് മിസൈലുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read MoreCategory: NRI
ഷാംഗ്ഹായ് ഉച്ചകോടി; മംഗോളിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനനഗരിയായ ഇസ്ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ ലുവ്സന്നംസ്രായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് എസ്. ജയശങ്കർ ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. മംഗോളിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യ-മംഗോളിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) 23-ാമത് യോഗത്തിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിലെത്തിയ ജയ്ശങ്കറിനെ നൂർ ഖാൻ എയർബേസിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇല്യാസ് മെഹമൂദ് നിസാമിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി എസ്. ജയ്ശങ്കർ സൗഹൃദസംഭാഷണം നടത്തി. ഉച്ചകോടിയിലെത്തുന്ന രാഷ്ട്രനേതാക്കൾക്കായി ഷരീഫിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി. കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം…
Read Moreഇന്ത്യക്കെതിരെ ശക്തമായ തെളിവുകൾ; അന്വേഷണത്തിന് സഹകരിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ജസ്റ്റിൻ ട്രൂഡോ. ഈ തെളിവുകൾ ഇന്ത്യക്ക് കൈമാറി. ഇന്ത്യയുടെ ആറ് പ്രതിനിധികൾക്കെതിരെയാണ് തെളിവുകളുള്ളത്. എന്നാൽ ഈ തെളിവുകൾ ഇന്ത്യ നിഷേധിക്കുകയായിരുന്നുവെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. കൂടാതെ, തുടരന്വേഷണത്തിന് ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു. കാനഡേയിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ ചില വിഭാഗങ്ങളെ ഇന്ത്യ ലക്ഷ്യം വച്ചു. പതിറ്റാണ്ടുകളായി കാനഡയ്ക്ക് ഇന്ത്യയുമായി നല്ല ബന്ധമാണ്. കാനഡയുടെ സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
Read Moreട്രംപിനെ തുണയ്ക്കുമോ മസ്കിന്റെ സ്വപ്നങ്ങൾ
ബഹിരാകാശത്തുനിന്ന് അതിവേഗം പാഞ്ഞിറങ്ങിയ 250 ടണ്‍ തൂക്കവും 400 അടി ഉയരവുമുള്ള റോക്കറ്റ് ബൂസ്റ്ററിനെ യന്ത്രക്കൈ ഉപയോഗിച്ച് സ്പേസ് എക്സ് പിടിച്ചെടുത്ത് മറ്റൊരു വിസ്മയം തീര്‍ത്തിരിക്കുകയാണ് ഇലോണ്‍ മസ്ക്. റോക്കറ്റുകളെ പുനരുപയോഗിച്ച് ചന്ദ്രനിലും ചൊവ്വയിലും സഞ്ചരികളെ ബഹിരാകാശയാത്രയ്ക്കു കൊണ്ടുപോകാനുള്ള ചെലവ് കുറയ്ക്കാന്‍ ഇതു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണഗതിയിയില്‍ ഇത്തരം റോക്കറ്റുകള്‍ കടലില്‍ പതിച്ച് നഷ്ടപ്പെടുകയാണ് പതിവ്. സ്പേസ് എക്സ് കൂടാതെ ടെസ്ല ഇലക്ട്രിക് കാര്‍, ടെസ്ല റോബോട്ട്, ചൊവ്വയില്‍ മനുഷ്യവാസം, ഗതാഗതത്തിന് ഭൂഗര്‍ഭ ടണലുകള്‍, ഉപഗ്രഹം വഴി ലോകമെമ്പാടും ഇന്റര്‍നെറ്റ്, തലച്ചോറില്‍ കംപ്യൂട്ടര്‍ ചിപ് തുടങ്ങിയ നിരവധി ആശയങ്ങളുള്ള മസ്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനു പൂര്‍ണ പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ സമ്പത്തും ഇപ്പോള്‍ ട്രംപിനായി വിനിയോഗിക്കുന്നു. ട്രംപിനു വെടിയേറ്റ പെന്‍സില്‍വാനിയയില്‍ നടന്ന റിപ്പബ്ലിക്കന്‍…
Read Moreക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ-ബലാഹ്: വടക്കൻ ലബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു.ഐതൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. മാറോ നൈറ്റ് ക്രിസ്ത്യൻ വിഭാഗം വസിക്കുന്ന ഐതൂവിൽ നിരവധി പള്ളികളുണ്ട്. ആയിരത്തിലേറെ പേർ താമസിക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഖലയിൽ ആദ്യമായാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ലബനന്റെ തെക്കൻഭാഗം കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഭീകരർ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 51 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളകളുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു.
Read Moreലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം: 117 പേർക്കു പരിക്ക്
ബെയ്റൂട്ട്: ലബനനിൽ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ടു സമാധാനസേനാംഗങ്ങൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിനുനേരേ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. മധ്യഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്കൂളിനുനേരെയാണ് വ്യോമാക്രമണമുണ്ടായത്. അൻപതിലധികം പേർക്ക് പരിക്കേറ്റു. യുദ്ധത്തിൽ കുടിയിറക്കപ്പെട്ടവരുടെ അഭയകേന്ദ്രമായിരുന്നു റുഫൈദ സ്കൂൾ. ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ പോലും ആശുപത്രിയുടെ തറയിൽ കിടത്തിയിരിക്കുകയാണ്. അതേസമയം, സ്കൂൾ താവളമാക്കിയ ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു. ഹമാസ് ഭീകരർ ജനങ്ങളെ പരിചയാക്കുന്നതായി ഇസ്രേലി…
Read Moreമില്ട്ടന് ചുഴലിക്കൊടുങ്കാറ്റ് തീരം വിട്ടു: 11 മരണം, 30 ലക്ഷം വീടുകള്‍ ഇരുട്ടില്‍
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ച “മില്ട്ടന്’ ചുഴലിക്കൊടുങ്കാറ്റ് തീരം വിട്ടു. 11 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്നു 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗത്തിൽ കരതൊട്ട മില്ട്ടന് ചുഴലിക്കൊടുങ്കാറ്റ് ശക്തികുറഞ്ഞ് 150 കിലോമീറ്ററിലേക്കു താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടക്കത്തിൽ കാറ്റഗറി അഞ്ചിൽ പെടുത്തിയിരുന്ന കാറ്റ് നിലവിൽ കാറ്റഗറി ഒന്നിലാണുള്ളത്. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തില്‍ പ്രവേശിക്കുന്ന മില്‍ട്ടന്റെ വേഗം ഇനിയും താഴും. താംപ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നിവിടങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇതുവരെ 42.2 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഫ്ലോറിഡയിലെ ചില മേഖലകളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്. മുന്നറിയിപ്പ് പ്രകാരം ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചിരുന്നതിനാലാണു ആളപായം കുറഞ്ഞത്.…
Read Moreഇസ്രേലി ആക്രമണത്തിൽ യുഎൻ സേനാംഗങ്ങൾക്കു പരിക്ക്
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റു. നക്കൗരയിലെ സമാധാനസേനാ ഹെഡ്ക്വാർട്ടേഴ്സിനു നേർക്ക് ഇസ്രേലി ടാങ്കുകൾ വെടിവയ്ക്കുകയായിരുന്നു. ഇവിടുത്തെ വാച്ച്ടവറിലുണ്ടായിരുന്ന സൈനികർക്കാണു പരിക്കേറ്റത്. സൈനികരുടെ നില ഗുരുതരമല്ല. റാസ് നക്കൗരയിലെ യുഎൻ സമാധാനസേനാ ആസ്ഥാനവും ഇസ്രേലി സേന ആക്രമിച്ചു. സമാധാനസേനാംഗങ്ങളുടെ ബങ്കറിനു നേർക്കായിരുന്നു ആക്രമണം. വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകർന്നു. നിരീക്ഷണ കാമറകൾ വെടിവച്ചു നശിപ്പിച്ചു. സമാധാനസേനയ്ക്കു നേർക്കുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ സേന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Read Moreമിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം
താംപ: മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവമാടിയ അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് പരക്കെ നാശം. നാലു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. നൂറിലധികം വീടുകൾ തകർന്നു. 30 ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചുമാറ്റിയത് അടക്കമുള്ള മുന്നൊരുക്കങ്ങൾ ദുരന്തവ്യാപ്തി കുറച്ചതായി അനുമാനിക്കുന്നു. കാറ്റഗറി മൂന്നിലേക്കു താണ മിൽട്ടൻ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗത്തിലാണു കരതൊട്ടത്. വേഗം 150 കിലോമീറ്ററായി താഴ്ന്ന കാറ്റിനെ കാറ്റഗറി ഒന്നിലേക്കു താഴ്ത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഫ്ലോറിഡയിലൂടെ കടന്നുപോയി വീണ്ടും അറ്റ്ലാന്റിക് സമുദ്രത്തിൽ പ്രവേശിക്കുന്ന മിൽട്ടന്റെ വേഗം ഇനിയും താഴും. കൊടുങ്കാറ്റ് മൂലം ഫ്ലോറിഡയിൽ കനത്ത മഴയുണ്ടായി. താന്പ ബേ മേഖലയിലെ താന്പ, സെന്റ് പീറ്റേഴ്സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ മിന്നൽപ്രളയം ഉണ്ടാകാമെന്നാണു മുന്നറിയിപ്പ്. സെന്റ് പീറ്റേഴ്സ്ബർഗിൽ 42.2 സെന്റമീറ്റർ മഴ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതിനിടെ പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കിർക്ക് എന്നു പേരുള്ള ചുഴലിക്കൊടുങ്കാട്ട്…
Read Moreലോകം യുദ്ധമുഖത്താകുന്പോൾ ഇന്ത്യ-ആസിയാൻ ബന്ധം നിർണായകമെന്ന് മോദി
വിയന്റിയാൻ: കലാപകലുഷിതമായ ലോകാന്തരീക്ഷത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിനു നിർണായക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിൽ 21-ാമത് ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ പത്തുവർഷംകൊണ്ട് ഇന്ത്യ-ആസിയാൻ വ്യാപാരം ഇരട്ടിയായി. അതിപ്പോൾ 130 ബില്യൺ ഡോളറിലധികമായി. 21-ാം നൂറ്റാണ്ട് ഏഷ്യയുടെ, ഇന്ത്യയുടെ നൂറ്റാണ്ടാണ്. അത് ആസിയാൻ രാജ്യങ്ങളുടേതാണെന്നും മോദി കൂട്ടിച്ചേർത്തു. അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നത് ബ്രൂണെ ദാരുസലാം, മ്യാൻമർ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പുർ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ്.
Read More