ഫ്ലോറിഡ: ‘ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ അമേരിക്കയെ ആശങ്കയിലാക്കി രൂപപ്പെട്ട “മിൽട്ടൺ’ ചുഴലിക്കാറ്റ് മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഇന്നു രാത്രി ഫ്ലോറിഡ തീരം തൊടും. അതിശക്തമായ കൊടുങ്കാറ്റിന് പുറമെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള മിൽട്ടൺ കാറ്റിനെ ഏറ്റവും അപകടകരമായ ചുഴലിക്കാറ്റെന്ന നിലയിൽ കാറ്റഗറി 5 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥയും അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. ടാമ്പ, ക്ലിയർവാട്ടർ വിമാനത്താവളങ്ങൾ അടച്ചിടും. മെക്സിക്കോ ഉൾക്കടലിനു കുറുകെ ഫ്ലോറിഡ പെനിൻസുലയിലേക്കാണ് ‘മിൽട്ടൺ’ നീങ്ങുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ മേഖലയിൽനിന്ന് ഇതിനകം ഒഴിപ്പിച്ചു. കരയിലേക്കു കടക്കുന്നതിന് മുമ്പ് കൊടുങ്കാറ്റ് ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കനത്തനാശം വിതച്ചേക്കുമെന്നാണു മുന്നറിയിപ്പ്. ഒരാഴ്ച മുൻപ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നു 232 പേർ മരിച്ചിരുന്നു.
Read MoreCategory: NRI
നിർമിതബുദ്ധി ഗവേഷണങ്ങൾക്ക് ഭൗതികശാസ്ത്ര നൊബേൽ
സ്റ്റോക്ഹോം: ആർട്ടിഫിഷൽ ഇന്റലിജൻസിലെ (നിർമിതബുദ്ധി) സുപ്രധാന ഘടകമായ ‘മെഷീൻ ലേണിംഗ്’ സാങ്കേതികവിദ്യ വികസിപ്പിക്കാൻ നേതൃത്വം നല്കിയ ജെഫ്രി ഹിന്റൺ (76), ജോൺ ഹോപ്ഫീൽഡ് (91) എന്നീ ശാസ്ത്രജ്ഞർ ഈ വർഷത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം പങ്കുവച്ചു. മുഖം തിരിച്ചറിയൽ (ഫേഷ്യൽ റെക്കഗ്നിഷൻ), ഭാഷാ തർജമ തുടങ്ങി ഇന്നു നിത്യജീവിതത്തിന്റെ ഭാഗമായ പല സാങ്കേതികവിദ്യകളും സാധ്യമാക്കിയത് ഇവരുടെ ഗവേഷണങ്ങളാണെന്നു റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് പറഞ്ഞു. ബ്രിട്ടീഷ്-കനേഡിയൻ വംശജനായ ഹിന്റണിനെ നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ എന്നാണു വിളിക്കുന്നത്. 2023ൽ ഗൂഗിളിൽനിന്നു വിരമിച്ച അദ്ദേഹം കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറോന്റോയിൽ പ്രഫസറാണ്. അമേരിക്കക്കാരനായ ഹോപ്ഫീൽഡ്, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലും പ്രഫസറാണ്. 1.1 കോടി സ്വീഡിഷ് ക്രോണർ ( 11 ലക്ഷം ഡോളർ) വരുന്ന സമ്മാനത്തുക ഇരുവരും പങ്കുവയ്ക്കും. ന്യൂറൽ നെറ്റ്വർക്ക് എന്ന മേഖലയിൽ പ്രഫ. ഹിന്റൺ നടത്തിയ ഗവേഷണങ്ങളാണ് ചാറ്റ്ജിപിടി…
Read Moreനസറുള്ളയുടെ പിൻഗാമി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഹസൻ നസറുള്ള വധിക്കപ്പെട്ടതിനു പിന്നാലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ തലവനാകുമെന്നു കരുതപ്പെടുന്ന ഹാഷെം സഫിയുദ്ദീനും കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റ്. കഴിഞ്ഞ വ്യാഴാഴ്ച ഇസ്രേലി സേന സഫിയുദ്ദീനെ ലക്ഷ്യമിട്ട് ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സഫിയുദ്ദീനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണു റിപ്പോർട്ട്. മൂന്നു പതിറ്റാണ്ട് ഹിസ്ബുള്ളയെ നയിച്ച ഹസൻ നസറുള്ള കഴിഞ്ഞ മാസം 27നാണ് ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. നസറുള്ളയുടെ ബന്ധുവാണു ഷിയാ പുരോഹിതനായ ഹാഷിം സഫിയുദ്ദീൻ. നേതൃത്വമില്ലാത്ത സംഘടനയായി ഹിസ്ബുള്ള മാറിയെന്ന് ഇസ്രേലി സേനയുടെ വടക്കൻ കമാൻഡിനെ സന്ദർശിച്ച യൊവാവ് ഗാലന്റ് പറഞ്ഞു.
Read Moreകമല ജയിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്ന് മസ്ക്
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് ജയിച്ചാൽ താൻ ജയിലിൽ പോകേണ്ടിവരുമെന്നു ലോകത്തെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്ക്. മാധ്യമപ്രവർത്തകനായ ടക്കർ കാൾസണുമായുള്ള ടിവി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മസ്ക്. കമലയുടെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനു മസ്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അഭിമുഖം. പെൻസിൽവേനിയയിലെ ട്രംപിന്റെ തെരഞ്ഞെടുപ്പു പരിപാടിയിലും മസ്ക് പങ്കെടുത്തിരുന്നു. ട്രംപ് ജയിച്ചില്ലെങ്കിൽ അമേരിക്കയിലെ അവസാന തെരഞ്ഞെടുപ്പാകും ഇതെന്നു മസ്ക് അഭിപ്രായപ്പെട്ടു. കമല ഹാരിസിന്റെ ഡെമോക്രാറ്റിക് സർക്കാർ ലക്ഷക്കണക്കിനു കുടിയേറ്റക്കാർക്കു പൗരത്വം നല്‍കും. പിന്നീടുള്ള തെരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് ഇവരായിരിക്കും. 1986ലെ കുടിയേറ്റ പരിഷ്കരണ നടപടികളാണു കലിഫോർണിയ സംസ്ഥാനത്തെ ഡെമോക്രാറ്റിക് കോട്ടയാക്കിയതെന്നും മസ്ക് ചൂണ്ടിക്കാട്ടി. നസറുള്ളയെ ഉന്മൂലനം ചെയ്തു. അയാളുടെ പിൻഗാമിയും കൊല്ലപ്പെട്ടിരിക്കാനാണു സാധ്യത. ഹിസ്ബുള്ളയുടെ ആയുധശേഷിയും കുറഞ്ഞതായി ഗാലന്റ് കൂട്ടിച്ചേർത്തു. ഇതിനിടെ, ഹിസ്ബുള്ളയുടെ ജിഹാദ് കൗൺസിലംഗവും…
Read Moreപേനാക്കത്തി ഉപയോഗിച്ച് ഹൃദയശസ്ത്രക്രിയ! ഡോക്ടർക്കെതിരേ കേസ്
ലണ്ടൻ: ഓപ്പറേഷൻ തിയറ്ററിൽ അണുവിമുക്തമാക്കിയ സര്‍ജിക്കൽ ബ്ലൈഡ് കിട്ടാതെ വന്നപ്പോള്‍ പേനാക്കത്തി ഉപയോഗിച്ച് ഡോക്ടർ ഹൃദയശസ്ത്രക്രിയ നടത്തി! ഇംഗ്ലണ്ടിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്. സ്വിസ് ആര്‍മിയുടെ പേനാക്കത്തി (Swiss Army penknife) ആണത്രെ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഭക്ഷണം കഴിക്കവേ പഴം മുറിക്കാന്‍ ഉപയോഗിച്ചശേഷമാണു പേനാക്കത്തി ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചതെന്നും എന്നാൽ രോഗിക്കു കുഴപ്പമൊന്നും സംഭവിച്ചില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ പറയുന്നു. സർജന്റെയോ രോഗിയുടെയോ പേര് റിപ്പോർട്ടിലില്ല. പേനാക്കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തേണ്ട അടിയന്തര സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ധന്റെ പെരുമാറ്റം സംശയാസ്പദമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Read Moreഅമേരിക്കയിൽ ‘ഹെലൻ’ ചുഴലിക്കാറ്റിനു പിന്നാലെ ‘മിൽട്ടൻ’ വരുന്നു; ഫ്ലോറിഡ നഗരങ്ങളിൽ അടിയന്തരാവസ്ഥ
ഫ്ലോറിഡ: അമേരിക്കയിൽ കനത്ത നാശം വിതച്ച “ഹെലൻ’ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ “മിൽട്ടൻ’ ചുഴലി കൂടി എത്തുന്നു. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങളിൽ കാറ്റഗറി 4 ശക്തിയോടെ “മിൽട്ടൺ’ നാളെ നിലംതൊടാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കം തുടങ്ങിയിട്ടുണ്ട്. സെന്റ് പീറ്റേർസ്ബർഗ്, ടാമ്പാ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ നാളെ അടയ്ക്കും. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകി. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 225 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച ഹെലൻ ചുഴലിക്കാറ്റിലും പേമാരിയിലും 232 പേർ മരിച്ചിരുന്നു. നോർത്ത് കരോലിനയിൽ ആണ് ഏറ്റവും കൂടുതൽ പേർക്കു ജീവൻ നഷ്ടപ്പെട്ടത്. 117 പേരാണ് നോർത്ത് കരോലിനയിൽ മരിച്ചത്. സൗത്ത് കരോലിനയിൽ മരിച്ചത് 48 പേരാണ്. ജോർജിയയിൽ 33 പേരും ഫ്ലോറിഡയിൽ 20 പേരും ടെന്നസിയിൽ 12പേരും…
Read Moreലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിനു തീപിടിച്ചു: യാത്രക്കാർ രക്ഷപ്പെട്ടു
ലാസ് വേഗാസ്: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയറിന്റെ ഭാഗത്തുനിന്നു തീയും പുകയും പടർന്നു. അമേരിക്കയിലെ നെവാഡയിലെ ലാസ് വേഗസിലാണ് സംഭവം. 190 യാത്രക്കാരുമായി സാൻഡിയാഗോയിൽനിന്നെത്തിയ ഫ്രൊണ്ടിയർ എയർലൈൻ വിമാനത്തിന്റെ ടയറിന് തീപിടിച്ചാണ് അപകടമുണ്ടായത്. റൺവേയിൽ വിമാനം തൊട്ടതിന് പിന്നാലെ പിൻ ടയറിന്റെ ഭാഗത്തുനിന്നു തീ പടരുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ തൽസമയത്തെ ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചുവെന്നു വിമാനത്താവള അധികൃതർ പറഞ്ഞു. പുക കണ്ടതിന് പിന്നാലെ പൈലറ്റ് എമർജൻസി പ്രഖ്യാപിച്ചതിനാൽ അഗ്നിരക്ഷാ സേന തയാറായി നിന്നിരുന്നു. തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഇറാനിൽ ഭൂകമ്പം; ആണവബോംബ് പരീക്ഷിച്ചതെന്നു സംശയം
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷം യുദ്ധഭീതി ഉയർത്തുന്നതിനിടെ ഇറാനിൽ ഭൂകമ്പം. ഒക്ടോബർ അഞ്ചിനാണ് ഇറാനിൽ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ 10.45ന് സെംനാൻ പ്രവിശ്യയിലെ അരാദാൻ കൗണ്ടിയിലാണ് ഉണ്ടായത്. ഇത് സ്വാഭാവിക ഭൂകന്പമല്ലെന്നും ഇറാൻ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണെന്നും സംശയമുയരുന്നുണ്ട്. 12 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഒക്ടോബർ ഒന്നിന് 180 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിനുനേരേ ഇറാൻ തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreപ്രവാസികൾക്കായി കെഎസ്എഫ്ഇ നിക്ഷേപ പദ്ധതി ആരംഭിച്ചു
റിയാദ്: പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ നിക്ഷേപ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടത്തിയ യോഗത്തിൽ കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, കെഎസ്എഫ്ഇ ഡയറക്ടർ എം.സി. രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. കെഎസ്എഫ്ഇ പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓൺലൈനിൽ ഇടപാടുകൾ നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്.
Read Moreപാക്കിസ്ഥാനിൽ ‘കൂടത്തായി’ മോഡൽ കൂട്ടക്കൊല: കൊല്ലപ്പെട്ടത് 13 പേർ, യുവതിയും കാമുകനും അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈർപുരിൽ കൂടത്തായി മോഡൽ കൂട്ടക്കൊല. മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി. പ്രണയ ബന്ധത്തിൽ വീട്ടുകാർ എതിർപ്പറിയിച്ചതിന് പിന്നാലെയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ ഷെയ്സ്ത ബ്രോഹി, കാമുകന് അമീര്‍ ബക്ഷ് എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 19 നായിരുന്നു കൂട്ടുകുടുംബത്തിലെ 13 പേർ മരിച്ചത്. ഒൻപതുപേർ തത്ക്ഷണം മരിക്കുകയും മറ്റ് നാല് പേർ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കൂട്ടമരണം ഭക്ഷ്യവിഷബാധ ഏറ്റായിരിക്കാമെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാൽ ഒരു കുടുംബം ഒന്നാകെ മരണത്തിന് കീഴടങ്ങിയിട്ടും ഷെയ്സ്തയ്ക്ക് മാത്രം ഒന്നും സംഭവിക്കാത്തത് പോലീസിൽ സംശയമുണ്ടാക്കി. പിന്നാലെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരക വിഷാംശം കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ കൂട്ടക്കൊല വ്യക്തമാകുകയായിരുന്നു. അമീറുമായുള്ള വിവാഹത്തിന്…
Read More