ഭാ​ര്യ​യെ കൊ​ന്ന് ജ്യൂ​സാ​ക്കി ആ​സി​ഡി​ൽ ഇ​ട്ടു: ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​ത​യു​ടെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ബി​ന്നി​ഗെ​ൻ: മു​ൻ മി​സ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഫൈ​ന​ലി​സ്റ്റാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം അ​റ​ക്ക​വാ​ളി​നും ക​ത്തി​ക്കും ക​ഷ്ണ​ങ്ങ​ളാ​ക്കി​യ​ശേ​ഷം ഹാ​ൻ​ഡ് ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ജ്യൂ​സ് ആ​ക്കി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ 38 കാ​രി​യാ​യ മു​ൻ മോ​ഡ​ൽ ക്രി​സ്റ്റീ​ന ജോ​ക്സി​മോ​വി​ച്ചാ​ണ് അ​രും​കൊ​ല ​ചെ​യ്യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ദാ​രു​ണ സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ബേ​സി​നി​ലാ​ണു സം​ഭ​വം. വ​സ​തി​യി​ൽ വ​ച്ചാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച് കു​ഴ​മ്പ് പ​രു​വ​ത്തി​ലാ​ക്കി​യ​ശേ​ഷം ഇ​ത് ആ​സി​ഡി​ൽ ഇ​ട്ട് ഭ​ർ​ത്താ​വ് തോ​മ​സ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം തോ​മ​സി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ്വ​യ​ര​ക്ഷ​യ്ക്കു​വേ​ണ്ടി​യാ​ണ് ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ മൊ​ഴി. അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ന​സി​ക​രോ​ഗ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ പ്ര​തി​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. 2007 ലെ…

Read More

ബ​ഹി​രാ​കാ​ശ​ന​ട​ത്ത​ത്തി​ൽ ച​രി​ത്ര​മാ​യി ജാ​ര​ദ് ഐ​സ​ക്മാ​ൻ

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​ൻ‌ ശ​ത​കോ​ടീ​ശ്വ​ര​ൻ ജാ​ര​ദ് ഐ​സ​ക്മാ​നും സ്പേ​സ് എ​ക്സ് ജീ​വ​ന​ക്കാ​രി സാ​റാ ഗി​ൽ​സും ബ​ഹി​രാ​കാ​ശ​ന​ട​ത്തം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ച​രി​ത്രം​കു​റി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് വാ​ണി​ജ്യ​സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ക്തി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തു ന​ട​ക്കു​ന്ന​ത്. ജാ​ര​ദ് ഐ​സ​ക്മാ​ൻ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ 4.22നാ​ണ് സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ൽ​നി​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്. തു​ട​ർ​ന്ന് സാ​റ ഗി​ൽ​സും പു​റ​ത്തി​റ​ങ്ങി. ഇ​രു​വ​രും ഏ​താ​ണ്ട് 15 മി​നി​ട്ട് ബ​ഹി​രാ​കാ​ശ​ത്തു ചെ​ല​വ​ഴി​ച്ചു. ഡ്രാ​ഗ​ൺ പേ​ട​കം ഈ ​സ​മ​യം ഭൂ​മി​യി​ൽ​നി​ന്ന് 736 കി​ലോ​മീ​റ്റ​ര്‌ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു. റി​ട്ട. യു​എ​സ് വ്യോ​മ​സേ​നാ പൈ​ല​റ്റ് സ്കോ​ട്ട് പൊ​ട്ടീ​റ്റ്, മ​ല​യാ​ളി​ബ​ന്ധ​മു​ള്ള അ​ന്ന മേ​നോ​ൻ എ​ന്നി​വ​രും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു പേ​രും ബ​ഹി​രാ​കാ​ശ​ന​ട​ത്തം ചെ​യ്തി​ല്ല.​ബ​ഹി​രാ​കാ​ശ​ത്തു​നി​ന്ന് മ​ട​ങ്ങു​ന്ന നാ​ൽ​വ​ർ​സം​ഘം ര​ണ്ടു​ദി​വ​സ​ത്തി​നി​കം ഭൂ​മി​യി​ലി​റ​ങ്ങും. സ്പേ​സ് എ​ക്സി​ന്‍റെ പോ​ളാ​രി​സ് ഡോ​ൺ എ​ന്ന ഈ ​ദൗ​ത്യ​ത്തി​നു​വേ​ണ്ട മു​ഴു​വ​ൻ തു​ക​യും ചെ​ല​വ​ഴി​ച്ച​ത് ജാ​ര​ദ് ഐ​സ​ക്മാ​നാ​ണ്. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി…

Read More

നോ​ത്ര് ദാം ബ​സി​ലി​ക്ക മാ​ർ​പാപ്പ കൂ​ദാ​ശ ചെ​യ്യും

പാ​​രീ​​സ്: പു​​ന​​രു​​ദ്ധ​​രി​​ച്ച പാ​​രീ​​സി​​ലെ നോ​​ത്ര് ദാം ​​ബ​​സി​​ലി​​ക്ക​​യു​​ടെ കൂ​​ദാ​​ശാ​​ക​​ർ​​മം ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഡി​​സം​​ബ​​ർ എ​​ട്ടി​​നു ന​​ട​​ക്കു​​മെ​​ന്നു പ്രതീക്ഷിക്കുന്നതായി റെ​​ക്‌​ട​​ർ മോ​​ൺ. ഒ​​ലി​​വ​​ർ റി​​ബാ​​ദോ ദ്യൂ​​മാ അ​​റി​​യി​​ച്ചു. 2019 ഏ​​പ്രി​​ൽ 15നു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ പ​​ള്ളി​​യു​​ടെ ഗോ​​പു​​ര​​വും മേ​​ൽ​​ക്കൂ​​ര​​യും ത​​ക​​ർ​​ന്നു​​വീ​​ഴു​​ക​​യും വ​​ലി​​യ നാ​​ശ​​ന​​ഷ്‌​ട​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഗോ​​പു​​ര​​വും മേ​​ൽ​​ക്കൂ​​ര​​യും പു​​നഃ​​സ്ഥാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു. പ​​ണി​​ക​​ൾ​​ക്കു​​വേ​​ണ്ടി കെ​​ട്ടി​​യു​​​യ​​ർ​​ത്തി​​യ ത​​ട്ടു​​ക​​ൾ അ​​ഴി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യ എ​​ട്ട് ഓ​​ട്ടു​​മ​​ണി​​ക​​ൾ പുതുക്കിയ ശേഷം ഇ​​ന്ന​​ലെ പ​​ള്ളി​​യി​​ലെ​​ത്തി​​ച്ചു. പ​​ള്ളി​​യു​​ടെ വ​​ട​​ക്കേ ഗോ​​പു​​ര​​ത്തി​​ൽ സ്ഥാ​​പി​​ക്കാ​​നു​​ള്ള​​വ​​യാ​​ണ് ഇ​​വ. ഇ​​വ​​യി​​ൽ ഏ​​റ്റ​​വും വ​​ലു​​തി​​ന്‍റെ പേ​​ര് ഗ​​ബ്രി​​യേ​​ൽ എ​​ന്നാ​​ണ്- ഭാ​​രം 4.1 ട​​ൺ. നോ​​ത്ര് ദാ​​മി​​ൽ ആ​​കെ 20 മ​​ണി​​ക​​ളു​​ണ്ട്. ഇ​​വ​​യി​​ൽ ഏ​​റ്റ​​വും ഭാ​​ര​​മു​​ള്ള ര​​ണ്ടെ​​ണ്ണം തെ​​ക്കേ ഗോ​​പു​​ര​​ത്തി​​ലാ​​ണ്- 13 ട​​ണ്ണാ​​ണ് ഒ​​ന്നി​​ന്‍റെ ഭാ​​രം. ബ​​സി​​ലി​​ക്ക റെ​ക്‌​ട​​ർ മ​​ണി​​ക​​ൾ വെ​​ഞ്ച​​രി​​ച്ചു. വ​​രും​ദി​​വ​​സ​​ങ്ങ​​ളി​​ൽ മ​​ണി​​ക​​ൾ മ​​ണി​​മാ​​ളി​​ക​​യി​​ൽ സ്ഥാ​​പി​​ക്കും. പ​​ള്ളി​​യു​​ടെ അ​​തി​​ജീ​​വ​​ന​​ത്തി​​ന്‍റെ അ​​ട​​യാ​​ള​​മാ​​ണു മ​​ണി​​ക​​ളെ​​ന്നും അ​​വ​​യു​​ടെ സ്വ​​രം…

Read More

ട്രംപിന്‍റെ തൊപ്പി വച്ച് ജോ ബൈഡൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ, ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തൊ​​​പ്പി ധ​​​രി​​​ച്ച​​​തു കൗ​​​തു​​​ക​​​മാ​​​യി. 9/11 ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ 23-ാം വാ​​​ർ​​​ഷി​​​കാ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​ൽ​​​ക്വ​​​യ്ദ ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്ത നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നു ത​​​ക​​​ർ​​​ന്ന പെ​​​ൻ​​​സി​​​ൽ​​​വേ​​​നി​​​യ​​​യി​​​ൽ അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​ന​​​യു​​​മാ​​​യി കു​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ബൈ​​​ഡ​​​ൻ. അ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ളു​​​ടെ ത​​​ല​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ‘ട്രം​​​പ് 2024’ എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ തൊ​​​പ്പി​​​യാ​​​ണ് ബൈ​​​ഡ​​​ൻ വാ​​​ങ്ങി സ്വ​​​ന്തം ത​​​ല​​​യി​​​ൽ ഒ​​​രു നി​​​മി​​​ഷ​​​ത്തേ​​​ക്കു വ​​​ച്ച​​​ത്. ഇ​​​തി​​​നു പ​​​ക​​​രം പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സീ​​​ലു​​​ള്ള തൊ​​​പ്പി​​​യി​​​ൽ ഓ​​​ട്ടോ​​​ഗ്രാ​​​ഫ് പ​​​തി​​​ച്ചു ന​​​ല്കി. ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബൈ​​​ഡ​​​ന്‍റെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മ​​​ല ഹാ​​​രി​​​സും ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും ത​​​മ്മി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. 9/11 അ​​​നു​​​സ്മ​​​ര​​​ണ​​​ദി​​​ന​​​ത്തി​​​ൽ ഐ​​​ക്യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് തൊ​​​പ്പി​​കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ബൈ​​​ഡ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് വൈ​​​റ്റ്ഹൗ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ബൈ​​​ഡ​​​ന്‍റെ പി​​​ന്തു​​​ണ​​​യ്ക്കു ന​​​ന്ദി എ​​​ന്നാ​​​ണു ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ ടീം ​​​പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

Read More

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ​ണ​ൾ‌​ഡ് ട്രം​പും ക​മ​ല ഹാ​രി​സും. ട്രം​പ് വ​രു​ത്തി​യ വി​ന​ക​ൾ നീ​ക്കു​ക​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​ന്ന് ക​മ​ല ഹാ​രി​സ് സം​വാ​ദ​ത്തി​ൽ പ​റ​ഞ്ഞു. ബൈ​ഡ​ന്‍റെ ഭ​ര​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ധ്യ​വ​ർ​ഗം തി​രി​ച്ച​ടി നേ​രി​ടു​ന്നെ​ന്നു ട്രം​പ് തി​രി​ച്ച​ടി​ച്ചു. ക്യാ​പ്പി​റ്റ​ൽ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചും ചൂ​ടേ​റി​യ സം​വാ​ദ​മാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന​ത്. ത​നി​ക്ക് ഖേ​ദ​മി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വ​മാ​ണ് അ​തെ​ന്ന് ആ​ക്ര​മ​ണ​ത്തെ ക​മ​ല കു​റ്റ​പ്പെ​ടു​ത്തി. ട്രം​പി​നെ​തി​രാ​യ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ക​മ​ല ആ​യു​ധ​മാ​ക്കി​യ​പ്പോ​ൾ‌ അ​ഭ​യാ​ർ​ഥി പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം ട്രം​പ് ആ​യു​ധ​മാ​ക്കി. ഗ​ർ​ഭഛി​ദ്ര നി​യ​മ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വാ​ഗ്വാ​ദ​മാ​ണ് ന​ട​ന്ന​ത്. ക​മ​ല ജ​യി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ഇ​സ്ര​യേ​ൽ ഇ​ല്ലാ​താ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. സം​വാ​ദം തു​ട​ങ്ങും മു​ൻ​പ് ക​മ​ല ഹാ​രി​സും ട്രം​പും പ​ര​സ്പ​രം ഹ​സ്ദാ​നം ന​ട​ത്തി. ര​ണ്ടു മാ​സം മു​ൻ​പ്…

Read More

മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ല, സ​ഹ​താ​പം മാ​ത്രം: മോ​ദി ശ​ത്രു​വാ​ണെ​ന്നു ക​രു​തു​ന്നി​ല്ലെന്ന്  രാ​ഹു​ൽ ഗാന്ധി

വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വാ​സ്ത​വ​ത്തി​ൽ മോ​ദി​യോ​ടു സ​ഹ​താ​പ​മാ​ണു​ള്ള​തെ​ന്നും രാ​ഹു​ൽ. യു​എ​സി​ലെ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ ജോ​ർ​ജ്ടൗ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നി​ങ്ങ​ൾ ആ​ശ്ച​ര്യ​പ്പെ​ടും, പ​ക്ഷേ യ​ഥാ​ർ​ഥ​ത്തി​ൽ മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് ഒ​രു കാ​ഴ്ച​പ്പാ​ടു​ണ്ട്, ആ ​കാ​ഴ്ച​പ്പാ​ടി​നോ​ട് യോ​ജി​ക്കു​ന്നി​ല്ല. പ​ക്ഷെ മോ​ദി​യെ വെ​റു​ക്കു​ന്നി​ല്ല. വാ​സ്ത​വ​ത്തി​ൽ, പ​ല നി​മി​ഷ​ങ്ങ​ളി​ലും മോ​ദി​യോ​ടു സ​ഹ​ത​പി​ക്കു​ന്നു. മോ​ദി ശ​ത്രു​വാ​ണെ​ന്നു ക​രു​തു​ന്നി​ല്ല – രാ​ഹു​ൽ പ​റ​ഞ്ഞു. മൂ​ന്നു ദി​വ​സ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​ണു രാ​ഹു​ൽ.  

Read More

‘യാ​ഗി’ ചു​ഴ​ലി​ക്കാ​റ്റി​ൽ വി​യ​റ്റ്നാം വി​റ​ച്ചു, 64 മ​ര​ണം; 20 യാ​ത്ര​ക്കാ​രു​മാ​യി ബ​സ് ഒ​ലി​ച്ചു​പോ​യി

ഹാ​നോ​യ്: വി​യ​റ്റ്നാ​മി​ൽ വീ​ശി​യ​ടി​ച്ച യാ​ഗി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 64പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​വോ വാം​ഗ് പ്ര​വി​ശ്യ​യി​ൽ 20 യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് ഒ​ലി​ച്ചു​പോ​യി. ഫു​തോ പ്ര​വി​ശ്യ​യി​ൽ പാ​ലം ത​ക​ർ​ന്നു. ഈ ​വ​ർ​ഷം ഏ​ഷ്യ​യി​ൽ വീ​ശു​ന്ന ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​യ​റ്റ്നാം തീ​രം​തൊ​ട്ട​ത്. തീ​ര​പ്ര​ദേ​ശ​ത്തു​ള്ള 50,000 പേ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച തെ​ക്ക​ൻ ചൈ​ന​യി​ലെ ഹൈ​നാ​ൻ ദ്വീ​പി​ലൂ​ടെ ക​ട​ന്നു​പോ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ എ​ട്ടു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ന​ശി​ച്ചു. ചു​ഴ​ലി​ക്കാ​റ്റ് ആ​ദ്യം തീ​രം​തൊ​ട്ട ഫി​ലി​പ്പീ​ൻ​സി​ൽ 16 പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.

Read More

ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടും: രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണം; കിം ​ജോം​ഗ് ഉ​ൻ

സോ​ൾ: ഉ​ത്ത​ര​കൊ​റി​യ​യി​ൽ ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉ​ൻ പ​റ​ഞ്ഞു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ സ്ഥാ​പ​ക വാ​ർ​ഷി​ക​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കിം. ​രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​ണ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഏ​തു​സ​മ​യ​ത്തും ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള പാ​ട​വം നേ​ട​ണ​മെ​ന്നും കിം ​പ​റ​ഞ്ഞു. അ​മേ​രി​ക്ക​യും അ​നു​യാ​യി​ക​ളും ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ശ​ക്ത​മാ​യ സൈ​നി​ക സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണെ​ന്നും ഉ​ത്ത​ര​കൊ​റി​യ​ൻ പ​ര​മാ​ധി​കാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ല​യാ​ളി മ​ന്ത്രി​യാ​യി

പാ​ലാ: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​ന്‍ ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്. ഓ​സ്‌​ടേ​ലി​യ​യി​ല്‍ മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന ബ​ഹു​മ​തി​യാ​ണ് ജി​ന്‍​സ​ണ്‍ ചാ​ള്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്‌. നോ​ര്‍​ത്തേ​ണ്‍ ടെ​റി​ട്ട​റി റീ​ജ​ണ​ല്‍ അ​സം​ബ്ലി​യി​ലാ​ണ് ഇ​ദ്ദേ​ഹം മ​ന്ത്രി​യാ​യ​ത്. മൂ​ന്നി​ല​വ് സ്വ​ദേ​ശി ജി​ന്‍​സ​ണ്‍ ചാ​ള്‍​സ്‌ പു​ന്ന​ത്താ​നാ​യി​ല്‍ ചാ​ള്‍​സ് ആ​ന്‍റ​ണി​യു​ടെ​യും ഡെ​യ്‌​സി ചാ​ള്‍​സി​ന്‍റെ​യും പു​ത്ര​നാ​ണ്. സ്‌​പോ​ര്‍​ട്‌​സ് സാ​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ ചു​മ​ത​ല ജി​ന്‍​സ​ണ് ല​ഭി​ക്കും. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സാ​ന്‍​ഡേ​ഴ്‌​സ​ണ്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​മാ​ണ് ജി​ന്‍​സ​ണ്‍ വി​ജ​യി​ച്ച​ത്. എ​ട്ട് വ​ര്‍​ഷ​മാ​യി ലേ​ബ​ര്‍ പാ​ര്‍​ട്ടി പ്ര​തി​നി​ധി​യും മ​ന്ത്രി​സ​ഭ​യി​ലെ മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും നി​ല​വി​ല്‍ മ​ന്ത്രി​സ​ഭാ അം​ഗ​വു​മാ​യ കെ​യ്റ്റ് വെ​ര്‍​ഡ​ര്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് ലി​ബ​റ​ല്‍ പാ​ര്‍​ട്ടി പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ച്ച് ജി​ന്‍​സ​ണ്‍ തി​രി​ച്ചു​പി​ടി​ച്ച​ത്. ന​ഴ്‌​സിം​ഗ് മേ​ഖ​ല​യി​ല്‍ ജോ​ലി നേ​ടി 2011ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ത്തി​യ ജി​ന്‍​സ​ണ്‍ നി​ല​വി​ല്‍ നോ​ര്‍​ത്തേ​ണ്‍ ടെ​റി​ട്ട​റി സ​ര്‍​ക്കാ​രി​ന്‍റെ ടോ​പ് എ​ന്‍​ഡ് മെ​ന്‍റ​ൽ ഹെ​ല്‍​ത്ത് ഡ​യ​റ​ക്ട​റും ചാ​ള്‍​സ് ഡാ​ര്‍​വി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ല​ക്ച​റ​റു​മാ​ണ്.

Read More

‘അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​തു ന​ല്ല ബ​ന്ധം’; ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​യ​ൽ​ക്കാ​രു​മാ​യും സ​മാ​ധാ​ന​മാ​ണ് ത​ന്‍റെ രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫ്. പ്ര​തി​രോ​ധ-​ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷ​രീ​ഫ്. എ​ല്ലാ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ ബ​ന്ധ​മാ​ണ് ത​ന്‍റെ രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ സാ​ത​ന്ത്ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ ഒ​രു രാ​ജ്യ​ത്തി​നെ​തി​രേ​യും ആ​ക്ര​മ​ണം ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പു​രോ​ഗ​തി​യും സ​മാ​ധാ​ന​വും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ സ​മാ​ധാ​ന​മാ​ണു രാ​ജ്യം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ വി​ദ്വേ​ഷ​മാ​യി മാ​റാ​ൻ രാ​ജ്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ അ​സിം മു​നീ​ർ പ​റ​ഞ്ഞു. സാ​യു​ധ സേ​ന​യും രാ​ജ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം ഹൃ​ദ​യ​സ്പ​ർ​ശി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More