കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു ടെ​ല​ഗ്രാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു; ടെ​ല​ഗ്രാം മേ​ധാ​വി പ​വേ​ൽ ദു​റോ​വി​നെ ഫ്ര​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

പാ​രീ​സ്: ​മെ​സേ​ജിം​ഗ് ആ​പ്പാ​യ ടെ​ല​ഗ്രാ​മി​ന്‍റെ സി​ഇ​ഒ പ​വേ​ൽ ദു​റോ​വി​നെ ഫ്ര​ഞ്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ വ​ട​ക്ക​ൻ പാ​രീ​സി​ലെ ലെ ​ബൂ​ർ​ഷെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു ടെ​ല​ഗ്രാം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന കേ​സി​ലെ വാ​റ​ന്‍റി​ലാ​ണ് അ​റ​സ്റ്റെ​ന്നു ഫ്ര​ഞ്ച് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ദു​റോ​വി​ന്‍റെ അ​റ​സ്റ്റി​ൽ റ​ഷ്യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു. മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ ദു​റോ​വ് റ​ഷ്യ​യി​ലാ​ണു ജ​നി​ച്ച​തെ​ങ്കി​ലും ദു​ബാ​യി​ലാ​ണു താ​മ​സം. ഫ്രാ​ൻ​സി​ലും യു​എ​ഇ​യി​ലും പൗ​ര​ത്വ​മു​ണ്ട്. റ​ഷ്യ​യി​ലും സോ​വ്യ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും പ്ര​ചാ​ര​മു​ള്ള ടെ​ല​ഗ്രാം ആ​പ്പ് 2013ലാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. ദു​റോ​വി​ന്‍റെ സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ൾ പ്ര​തി​പ​ക്ഷം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി റ​ഷ്യ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ൽ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച​തി​നു പി​ന്നാ​ലെ 2014ൽ ​അ​ദ്ദേ​ഹം റ​ഷ്യ വി​ട്ടു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റ​ഷ്യ​ൻ സ​ർ​ക്കാ​ർ 2018ൽ ​ടെ​ല​ഗ്രാം നി​രോ​ധി​ച്ചു. 2021ലാ​ണ് പി​ന്നീ​ട് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ച​ത്. ദു​റോ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള കാ​ര​ണം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും…

Read More

നേ​പ്പാ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ‌ 41 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു ; മ​രി​ച്ച​തു മ​ഹാ​രാ​ഷ്‌​ട്ര​ക്കാ​ർ

കാ​ഠ്മ​ണ്ഡു: ഇ​ന്ത്യ​യി​ൽ​നി​ന്നു നേ​പ്പാ​ളി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബ​സ് മാ​ർ​സ്യാം​ഗ്ദി ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 41പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ജ​ൽ​ഗാ​വ് ജി​ല്ല​ക്കാ​രാ​ണു മ​രി​ച്ച​വ​രി​ലേ​റെ​യും. നേ​പ്പാ​ളി​ലെ ത​നാ​ഹു​ൻ ജി​ല്ല​യി​ലെ ഐ​ന​പ​ഹാ​ര​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 43 യാ​ത്ര​ക്കാ​രാ​ണു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ​ക്കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി ഗി​രീ​ഷ് മ​ഹാ​ജ​ൻ മും​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ചു. ഗോ​ര​ഖ്പു​രി​ൽ​നി​ന്നു കാ​ഠ്മ​ണ്ഡു​വി​ലേ​ക്കു പൊ​ഖാ​റ വ​ഴി സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് ബ​സ്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​നം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്നു നാ​സി​ക്കി​ലെ​ത്തി​ക്കു​മെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു കൈ​മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.  

Read More

യു​ക്രെ​യ്നി​ൽ സ​മാ​ധാ​ന​ത്തി​ന് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​മെ​ന്ന് മോ​ദി

കീ​വ്: യു​ക്രെ​യ്നി​ൽ എ​ത്ര​യും വേ​ഗം സ​മാ​ധാ​നം ക​ണ്ടെ​ത്തു​ന്ന​തി​നു സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​മെ​ന്ന് ഇ​ന്ത്യ​യു​ടെ ഉ​റ​പ്പ്. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു. സം​ഘ​ർ​ഷ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് റ​ഷ്യ​യും യു​ക്രെ​യ്നും കൂ​ടു​ത​ൽ അ​ടു​ത്തു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. വ​ള​രെ വി​ശ​ദ​മാ​യ തു​റ​ന്ന ച​ർ​ച്ച​യാ​ണ് മോ​ദി​യും സെ​ല​ൻ​സ്കി​യും ത​മ്മി​ൽ ന​ട​ന്ന​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നാ​ലു ക​രാ​റു​ക​ളി​ലും മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഒ​പ്പി​ട്ടു. കാ​ർ​ഷി​ക, ഭ​ക്ഷ്യ, മ​രു​ന്ന് വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റു​ക​ൾ​ക്കൊ​പ്പം സാം​സ്കാ​രി​ക സ​ഹ​ക​ര​ണ​ത്തി​നു​മാ​ണു ധാ​ര​ണ. റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​നു പ​രി​ഹാ​ര​മെ​ന്ന ദൗ​ത്യ​മു​ൾ​പ്പെ​ടെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. റ​ഷ്യ​ൻ പ്ര​വി​ശ്യ​യി​ൽ യു​ക്രെ​യ്ൻ സേ​ന പു​തി​യ പോ​ർ​മു​ഖം തു​റ​ന്നു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണു പ​ത്തു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ട്രെ​യി​ൻ യാ​ത്ര​യി​ലൂ​ടെ മോ​ദി കീ​വി​ൽ എ​ത്തി​യ​ത്. 2022-ൽ ​റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം എ​ല്ലാ ലോ​ക​നേ​താ​ക്ക​ളും പോ​ള​ണ്ടി​ലി​റ​ങ്ങി…

Read More

വി​ദേ​ശ​പ​ഠ​ന സ​ഹാ​യ​ത്തു​ക 30 ല​ക്ഷ​മാ​യി വർധിപ്പിക്കു മെന്ന് കേന്ദ്ര മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍

പാ​ലാ: ഉ​ന്ന​ത​പ​ഠ​ന​ത്തി​ന് വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്ക് 20 ല​ക്ഷം രൂ​പ പ​ലി​ശ​ര​ഹി​ത​മാ​യി ന​ല്‍​കു​ന്ന കേ​ന്ദ്ര പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് സീ​റോ​മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ അ​സം​ബ്ലി​യി​ല്‍ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ ക്ഷേ​മ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍. പ​ദ്ധ​തി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​യ്പ എ​ടു​ക്കു​ന്ന​വ​ര്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. 30 ല​ക്ഷ​മാ​യി തു​ക വ​ര്‍​ധി​പ്പി​ക്കും. വ​ര്‍​ധി​പ്പി​ച്ച തു​ക​യ്ക്ക് ചെ​റി​യ പ​ലി​ശ ഈ​ടാ​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു. സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യി കേ​ര​ളീ​യ സ​മൂ​ഹ​ത്തെ വ​ള​ര്‍​ത്തി​യ​തി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യ്ക്ക് നി​ര്‍​ണാ​യ പ​ങ്കു​ണ്ട്. തീ​വ്ര​വാ​ദ ചി​ന്ത​ക​ളി​ല്ലാ​ത്ത ആ​ധ്യാ​ത്മി​ക​ത​യി​ല്‍ യു​വ​ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​ഭി​മാ​ന​മു​ണ്ട്.

Read More

ട്രം​പി​നു വ​ധ​ഭീ​ഷ​ണി: 66കാ​ര​ൻ പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ കൊ​ല്ലു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​രി​സോ​ണ സ്വ​ദേ​ശി പി​ടി​യി​ൽ. 66കാ​ര​നാ​യ റൊ​ണാ​ൾ​ഡ് ലീ ​സി​വ്രൂ​ഡി​നെ​യാ​ണു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നോ​മി​നി​യാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പ്, ത​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ക്സി​ക്കോ​യു​മാ​യു​ള്ള യു​എ​സ് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ കൊ​ച്ചി​സ് കൗ​ണ്ടി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. ന​വം​ബ​ർ അ​ഞ്ചി​നു ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​ക​ളു​ടെ പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ഇ​ത്. ഈ ​മാ​സ​മാ​ദ്യം, ട്രം​പി​ന്‍റെ എ​തി​രാ​ളി​യും നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ‍​യ ക​മ​ല ഹാ​രി​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വി​ർ​ജീ​നി​യ​ക്കാ​ര​നെ​തി​രേ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ജൂ​ലൈ​യി​ൽ, ട്രം​പി​നു​നേ​രേ വ​ധ​ശ്ര​മ​മു​ണ്ടാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ട്രം​പി​ന്‍റെ ചെ​വി​ക്കു പ​രി​ക്കേ​റ്റു.

Read More

ആ​ഡം​ബ​ര ബോ​ട്ട് ദു​ര​ന്തം; അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

പ​ലേ​ർ​മോ: ഇ​റ്റ​ലി​യി​ലെ സി​സി​ലി തീ​ര​ത്ത് ആ​ഡം​ബ​ര​ബോ​ട്ട് മു​ങ്ങി കാ​ണാ​താ​യ ബ്രി​ട്ടീ​ഷ് ശ​ത​കോ​ടീ​ശ്വ​ര​ൻ മൈ​ക്കി​ൾ ലി​ഞ്ച് അ​ട​ക്കം അ​ഞ്ചു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച​ത്തെ അ​പ​ക​ട​ത്തി​ൽ ആ​റു പേ​രെ​യാ​ണു കാ​ണാ​താ​യ​ത്. ത​ട്ടി​പ്പു​കേ​സി​ൽ മൈ​ക്കി​ൾ ലി​ഞ്ചി​നെ യു​എ​സ് കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ ബോ​ട്ട് കൊ​ടു​ങ്കാ​റ്റി​ൽ​പ്പെ​ട്ട് മു​ങ്ങു​ക​യാ​യി​രു​ന്നു. ലി​ഞ്ചി​ന്‍റെ സു​ഹൃ​ത്തു​ക്ക​ള​ട​ക്കം പ​ത്തു യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രു​മാ​ണു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. 11 ജീ​വ​ന​ക്കാ​രെ​യും നാ​ലു യാ​ത്ര​ക്കാ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. മൈ​ക്കി​ൾ ലി​ഞ്ചി​ന്‍റെ മ​ക​ൾ ഹ​ന്ന, മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​നാ​ഥ​ൻ ബ്ലൂ​മ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണു കാ​ണാ​താ​യ​ത്.

Read More

എം​പോ​ക്സ് ഏ​ഷ്യ​യി​ലും; ആ​ദ്യ കേ​സ് താ​യ്‌​ല​ൻ​ഡി​ൽ

ബാ​ങ്കോ​ക്ക്: പു​തി​യ ഇ​നം വൈ​റ​സ് മൂ​ല​മു​ള്ള എം​പോ​ക്സ് രോ​ഗം താ​യ്‌​ല​ൻ​ഡി​ൽ സ്ഥി​രീ​ക​രി​ച്ചു. ഏ​ഷ്യ​യി​ലെ ആ​ദ്യ കേ​സാ​ണി​ത്. യൂ​റോ​പ്പി​ലെ ആ​ദ്യ കേ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്വീ​ഡ​നി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 14ന് ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ത്തു​നി​ന്നെ​ത്തി​യ 66 വ​യ​സു​ള്ള യൂ​റോ​പ്യ​നി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്നു താ​യ്‌​ല​ൻ​ഡി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​സീ​സ് ക​ൺ​ട്രോ​ൾ അ​റി​യി​ച്ചു. മ​ധ്യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ എം​പോ​ക്സ് പ​ട​ർ​ത്തു​ന്ന ക്ലേ​ഡ് വ​ൺ ബി ​എ​ന്ന​യി​നം വൈ​റ​സ് ത​ന്നെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ലും ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പ​ഴ​കി​യ 43 പേ​രെ ക​ണ്ടെ​ത്തി. ഇ​വ​രെ മൂ​ന്നാ​ഴ്ച നി​രീ​ക്ഷി​ക്കും. കോം​ഗോ​യി​ൽ ആ​രം​ഭി​ച്ച എം​പോ​ക്സ് ബാ​ധ ബു​റു​ണ്ടി, കെ​നി​യ, റു​വാ​ണ്ട, യു​ഗാ​ണ്ട രാ​ജ്യ​ങ്ങ​ളി​ലും പ​ട​രു​ക​യാ​ണ്. പു​തി​യ​യി​നം വൈ​റ​സ് മൂ​ല​മു​ള്ള രോ​ഗ​ത്തി​നു മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രോ​ഗി​യു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യാ​ണു രോ​ഗം പി​ടി​പെ​ടു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് പോ​ലെ അ​തി​വേ​ഗം പ​ട​രു​ന്ന രോ​ഗ​മ​ല്ല. പ​നി​യു​ടേ​തു​പോ​ലു​ള്ള ല​ക്ഷ​ണ​ങ്ങ​ളും ച​ർ​മ​ത്തി​ൽ വ​സൂ​രി​യു​ടേ​തു​പോ​ലു​ള്ള…

Read More

അ​മേ​രി​ക്ക​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ര​ണ്ടു​പേ​ർ മ​രി​ച്ചു

ടെ​ക്‌​സ​സ്: അ​മേ​രി​ക്ക​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ടെ​ക്‌​സ​സി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. ഡേ​സ​ഷ്‌​ലെ​മെ​യ​ര്‍ ഫീ​ല്‍​ഡ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍​നി​ന്നു പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ന്‍​ത​ന്നെ ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ൻ ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഹൈ​വേ​യി​ല്‍ ഇ​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യും ത​ക​ര്‍​ന്നു.

Read More

ഹി​സ്ബു​ള്ള​യു​ടെ ആ​യു​ധ ഡി​പ്പോ​ക​ളി​ൽ  ഇ​സ്ര​യേ​ൽ ബോം​ബി​ട്ടു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​ക്കാ താ​ഴ്‌​വ​ര​യി​ലെ ഹി​സ്ബു​ള്ള​യു​ടെ ആ​യു​ധ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം. ഇ​റാ​നി​യ​ൻ പി​ന്തു​ണ​യു​ള്ള മി​ലി​ഷ്യ​യു​ടെ പ്ര​ധാ​ന ശ​ക്തി​കേ​ന്ദ്ര​ത്തി​ലെ ആ​യു​ധ ഡി​പ്പോ​ക​ൾ​ക്കു​നേ​രേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.ഇ​സ്ര​യേ​ലി​നു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ലെ​ബ​ന​നി​ലെ യു​ദ്ധോ​പ​ക​ര​ണ വെ​യ​ർ​ഹൗ​സു​ക​ൾ ആ​ക്ര​മി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലി പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗാ​ല​ന്‍റ് പ​റ​ഞ്ഞ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​നു​ള്ള തി​രി​ച്ച​ടി​യാ​യി ഇ​സ്ര​യേ​ൽ അ​ധി​നി​വേ​ശ ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ ഇ​സ്ര​യേ​ലി സൈ​നി​ക ലോ​ജി​സ്റ്റി​ക് സൈ​റ്റി​നു​നേ​രേ ക​ത്യു​ഷ റോ​ക്ക​റ്റു​ക​ൾ തൊ​ടു​ത്ത​താ​യി ഹി​സ്ബു​ള്ള വ​ക്താ​ക്ക​ൾ പ​റ​ഞ്ഞു

Read More

ഇ​റാ​നി​ൽ ബ​സ് മ​റി​ഞ്ഞ്  35 പാ​ക് തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു; അനുശോചിച്ച് പാക്കിസ്ഥാൻ

ടെ​ഹ്റാ​ൻ: പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് ഇ​റാ​ഖി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ് ഇ​റാ​നി​ലെ യാ​സ്ദ് പ്ര​വി​ശ്യ​യി​ൽ മ​റി​ഞ്ഞ് 35 പേ​ർ മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ലാ​ർ​കാ​ന ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​കെ 53 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ചെ​റു​മ​ക​ൻ ഹു​സൈ​ൻ ക​ർ​ബ​ല യു​ദ്ധ​ത്തി​ൽ മ​രി​ച്ച​തി​നെ അ​ട​യാ​ള​പ്പെ​ടു​ത്തി അ​ർ​ബെ​യി​ൻ അ​നു​സ്മ​ര​ണ​ത്തി​നാ​യി ഇ​റാ​ഖി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു തീ​ർ​ത്ഥാ​ട​ക​ർ. പാ​ക്കി​സ്ഥാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ഇ​ഷാ​ഖ് ദാ​ർ, മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Read More