പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്; വൈ​കി​ട്ട് ട്രെ​യി​നി​ൽ യു​ക്രൈ​നി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പോ​ള​ണ്ടി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പോ​ളി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യി ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 70 -ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് മോ​ദി​യു​ടെ പോ​ള​ണ്ട് സ​ന്ദ​ർ​ശ​നം. ഡോ​ണ​ൾ​ഡ് ട​സ്കു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ സ​മൂ​ഹം ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ലും മോ​ദി പ​ങ്കെ​ടു​ക്കും. ഇ​തി​നു​ശേ​ഷം വൈ​കി​ട്ട് മോ​ദി പോ​ള​ണ്ടി​ൽ​നി​ന്നു ട്രെ​യി​നി​ൽ യു​ക്രെ​യി​നി​ലേ​ക്ക് പോ​കും. പോ​ള​ണ്ടി​ലെ അ​തി​ർ​ത്തി ന​ഗ​ര​മാ​യ ഷെം​ഷോ​യി​ൽ​നി​ന്നു പ​ത്തു മ​ണി​ക്കൂ​ർ ട്രെ​യി​ൻ യാ​ത്ര ന​ട​ത്തി​യാ​വും മോ​ദി കീ​വി​ൽ എ​ത്തു​ക. ന​യ​ത​ന്ത്ര ബ​ന്ധം ആ​രം​ഭി​ച്ച് 30 വ​ര്‍​ഷ​മാ​കു​മ്പോ​ഴാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി യു​ക്രെ​യി​ൻ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. റ​ഷ്യ-​യു​ക്രൈ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മോ​ദി​യു​ടെ യു​ക്രൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് രാ​ഷ്ട്രീ​യ പ്ര​സ​ക്തി ഏ​റും. റ​ഷ്യ-​യു​ക്രെ​യി​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നി​ർ​ദ്ദേ​ശം യു​ക്രെ​യി​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യി​ൽ​നി​ന്ന്…

Read More

ആ​ഡം​ബ​ര​ബോ​ട്ട് ദു​ര​ന്തം: ശ​ത​കോ​ടീ​ശ്വ​ര​ൻ മൈ​ക്കി​ൾ ലി​ഞ്ചി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മാ​യി തെ​ര​ച്ചി​ൽ

പ​ലേ​ർ​മോ: ഇ​റ്റ​ലി​യി​ലെ സി​സി​ലി​യ​ൻ തീ​ര​ത്തു കൊ​ടു​ങ്കാ​റ്റി​ൽ മു​ങ്ങി​യ ആ​ഡം​ബ​ര​ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ബ്രി​ട്ടീ​ഷ് ടെ​ക് ശ​ത​കോ​ടീ​ശ്വ​ര​ൻ മൈ​ക്കി​ൾ ലി​ഞ്ച്, ലി​ഞ്ചി​ന്‍റെ പ​തി​നെ​ട്ടു​കാ​രി​യാ​യ മ​ക​ൾ ഹ​ന്ന, മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ ചെ​യ​ർ​മാ​ൻ ജോ​നാ​ഥ​ൻ ബ്ലൂ​മ​ർ, ബ്ലൂ​മ​റു​ടെ ഭാ​ര്യ ജൂ​ഡി, മൈ​ക്കി​ൾ ലി​ഞ്ചി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ക്രി​സ് മോ​ർ​വി​ല്ലോ, മോ​ർ​വി​ല്ലോ​യു​ടെ ഭാ​ര്യ നാ​ഡ എ​ന്നി​വ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​പ​ക​ട​മു​ണ്ടാ​യ സ​മ​യ​ത്ത് ബോ​ട്ടി​ൽ പ​ത്തു ജീ​വ​ന​ക്കാ​ര​ട​ക്കം 22 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്പ​തു ജീ​വ​ന​ക്കാ​ര​ട​ക്കം 15 പേ​ർ ര​ക്ഷ​പ്പെ​ട്ടു. ബോ​ട്ടി​ലെ കു​ക്ക് റി​ക്കാ​ർ​ഡോ തോ​മ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൈ​ക്കി​ൾ ലി​ഞ്ചി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ബ്രി​ട്ട​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബേ​സി​യാ​ൻ എ​ന്ന ആ​ഡം​ബ​ര​യാ​നം സി​സി​ലി​യി​ലെ പ​ലേ​ർ​മോ​യ്ക്ക​ടു​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കേ അ​പ്ര​തീ​ക്ഷി​ത​മാ​യി കൊ​ടു​ങ്കാ​റ്റി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. അ​ന്പ​തു മീ​റ്റ​ർ ആ​ഴ​ത്തി​ൽ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ കി​ട​ക്കു​ന്ന ബോ​ട്ടി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ൻ കോ​സ്റ്റ്ഗാ​ർ​ഡ് അ​റി​യി​ച്ചു. ബ്രി​ട്ട​നി​ലെ ബി​ൽ​ഗേ​റ്റ്സ്…

Read More

ക​ള്ള​ക്കേ​സി​ൽ ശി​ക്ഷി​ച്ച​ത് 11 വ​ർ​ഷം; ജ​യി​ലി​ൽ കി​ട​ന്ന​ത് 36 വ​ർ​ഷം; ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ൽ​നി​ന്നു ത്രി​പു​ര സ്വ​ദേ​ശി തി​രി​ച്ചെ​ത്തി

അ​ഗ​ർ​ത്ത​ല: ക​ള്ള​ക്കേ​സി​ൽ ബം​ഗ്ലാ​ദേ​ശ് ജ​യി​ലി​ൽ 36 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ച 62 കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ ഇ​ന്ന​ലെ ജ​ന്മ​നാ​ടാ​യ ത്രി​പു​ര​യി​ൽ തി​രി​ച്ചെ​ത്തി. 1988ൽ ​ബം​ഗ്ലാ​ദേ​ശി​ലെ കൊ​മി​ല്ല ജി​ല്ല​യി​ലു​ള്ള മാ​മ​നെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​സ്‌​പോ​ർ​ട്ടോ സാ​ധു​വാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​തെ​യാ​ണ് ഷാ​ജ​ഹാ​ൻ മി​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് പോ​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ളെ​ന്നു മു​ദ്ര​കു​ത്തി ഷാ​ജ​ഹാ​ൻ മി​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു. 11 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യാ​ണ് കോ​ട​തി വി​ധി​ച്ച​ത്. എ​ന്നാ​ൽ ശി​ക്ഷ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തെ മോ​ചി​പ്പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ത​യാ​റാ​യി​ല്ല. അ​ഗ​ർ​ത്ത​ല ആ​സ്ഥാ​ന​മാ​യു​ള്ള ഒ​രു ഫൗ​ണ്ടേ​ഷ​നാ​ണ് ഷാ​ജ​ഹാ​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. ഷാ​ജ​ഹാ​ൻ സെ​പാ​ഹി​ജാ​ല ജി​ല്ല​യി​ലെ സോ​ന​മു​റ സ​ബ് ഡി​വി​ഷ​നി​ലെ അ​തി​ർ​ത്തി​യി​ലു​ള്ള ദു​ർ​ഗാ​പു​രി​ലെ വീ​ട്ടി​ലെ​ത്തി.

Read More

യു​ക്രെ​യ്നി​ന്‍റെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം; റ​ഷ്യ​യു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ര്‍​ന്നു

മോ​സ്കോ: യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​യു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ര്‍​ന്നു.റ​ഷ്യ​യു​ടെ തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യാ​യ റോ​സ്‌​തോ​വി​ലു​ള്ള വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണു ത​ക​ര്‍​ന്ന​ത്. ആ​ക്ര​മ​ണം റ​ഷ്യ​ൻ അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ക്രെം​ലി​ന്‍റെ തെ​ക്ക് മൂ​ന്നും ബ്ര​യാ​ന്‍​സ്‌​ക് പ്ര​വി​ശ്യ​യു​ടെ അ​തി​ര്‍​ത്തി​യി​ല്‍ പ​തി​ന​ഞ്ചും ഡ്രോ​ണു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി. മോ​സ്‌​കോ​യെ ല​ക്ഷ്യം വ​ച്ച മൂ​ന്ന് ഡ്രോ​ണു​ക​ള്‍ പോ​ഡോ​ല്‍​സ്‌​ക് ന​ഗ​ര​ത്തി​ല്‍ വ​ച്ച് ത​ക​ര്‍​ത്ത​താ​യി മോ​സ്‌​കോ മേ​യ​ര്‍ സെ​ര്‍​ജി സോ​ബി​യാ​നി​ന്‍ വ്യ​ക്ത​മാ​ക്കി. ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. അ​ടു​ത്ത കാ​ല​ത്താ​യി റ​ഷ്യ​യു​ടെ നേ​ര്‍​ക്ക് വ്യോ​മ​മാ​ര്‍​ഗ​മു​ള്ള ആ​ക്ര​മ​ണം യു​ക്രെ​യ്ന്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റ​ഷ്യ​യു​ടെ യു​ദ്ധ​നീ​ക്ക​ത്തി​ന് ക​രു​ത്താ​കു​ന്ന സം​വി​ധാ​ന​ങ്ങ​ളെ ത​ക​ര്‍​ക്കു​ക​യാ​ണ് ആ​ക്ര​മ​ണ​ല​ക്ഷ്യം.

Read More

ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കൊ​ല​ക്കു​റ്റം; കേ​സു​ക​ളു​ടെ എ​ണ്ണം 15 ആ​യി

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് മു​ൻ​പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യ്ക്കെ​തി​രേ വീ​ണ്ടും കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. സം​വ​ര​ണ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് പു​തി​യ കേ​സ്. ഹ​സീ​ന​യ്ക്കും അ​വ​രു​ടെ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രേ​യാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ർ​പു​രി​ലും ഷെ​ർ ഇ ​ബം​ഗ്ലാ ന​ഗ​റി​ലു​മാ​യി ലി​ന്‍റ​ൺ ഹ​സ​ൻ ലാ​ലു, താ​രി​ക് ഹു​സൈ​ൻ എ​ന്നി​വ​ർ‌ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ട് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ‌ ചെ​യ്തി​രി​ക്കു​ന്ന​ത്. ലി​റ്റ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ധാ​ക്ക മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണു കേ​സെ​ടു​ത്ത​ത്. ഹ​സീ​ന, മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​സ​ദു​സ​മാ​ൻ ഖാ​ൻ ക​മാ​ൽ, മു​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഐ​ജി​പി) അ​ബ്ദു​ല്ല അ​ൽ മാ​മു​ൻ തു​ട​ങ്ങി 148 പേ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. താ​രി​ക്കി​ന്‍റെ അ​മ്മ ഫി​ദു​ഷി ഖാ​ത്തൂ​ൺ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹ​സീ​ന, മു​ൻ ഗ​താ​ഗ​ത മ​ന്ത്രി ഒ​ബൈ​ദു​ൽ ഖാ​ദ​ർ, മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ക​മ​ൽ, മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​സ​ൻ…

Read More

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ കു​ര​ങ്ങു​പ​നി പ​ട​രു​ന്നു; ഇ​ന്ത്യ​യി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; ആ​ഗോ​ള​ത​ല​ത്തി​ൽ ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ

ന്യൂ​ഡ​ൽ​ഹി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ കു​ര​ങ്ങു​പ​നി (മ​ങ്കി പോ​ക്സ്) വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം. ഇ​ന്ത്യ​യി​ൽ കു​ര​ങ്ങു​പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ എ​ത്തു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും അ​തി​ർ​ത്തി​യി​ലും നി​ർ​ദേ​ശം ന​ൽ​കി. എം ​പോ​ക്സ് കൂ​ടു​ത​ൽ വൈ​റ​ൽ സ്വ​ഭാ​വ​മു​ള്ള​തും പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​നാ​ൽ ക​ടു​ത്ത ജാ​ഗ്ര​ത വേ​ണ​ണെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ങ്കി പോ​ക്സ് രോ​ഗി​ക​ളെ ക്വാ​റ​ന്‍റൈ​ൻ ചെ​യ്യു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നും ഡ​ൽ​ഹി​യി​ൽ മൂ​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. റാം ​മ​നോ​ഹ​ർ ലോ​ഹ്യ ഹോ​സ്പി​റ്റ​ൽ, സ​ഫ്ദ​ർ​ജം​ഗ് ഹോ​സ്പി​റ്റ​ൽ, ലേ​ഡി ഹാ​ർ​ഡിം​ഗ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. എം ​പോ​ക്സ് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ശു​പ​ത്രി​ക​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ടും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ രാ​ജ്യ​ത്തെ 32 ല​ബോ​റ​ട്ട​റി​ക​ളി​ലാ​ണ് എം ​പോ​ക്സ് പ​രി​ശോ​ധ​ന​യ്ക്ക് സം​വി​ധാ​ന​മു​ള്ള​ത്. നി​ല​വി​ൽ രാ​ജ്യ​ത്ത് ഒ​രു പോ​ക്സ്…

Read More

ന​രേ​ന്ദ്ര മോ​ദി യു​ക്രെ​യ്നി​ലേ​ക്ക്; പോ​ള​ണ്ടും സ​ന്ദ​ർ​ശി​ക്കും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​നം 23 മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു പ​തി​റ്റാ​ണ്ടി​നി​ടെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ സെ​ല​ന്‍​സ്‍​കി​യു​മാ​യി മോ​ദി ച​ർ​ച്ച ന​ട​ത്തും. ച​ര്‍​ച്ച​ക​ളി​ലൂ​ടെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​ന്‍ നി​ല​പാ​ട്. ആ ​നി​ല​പാ​ടി​ല്‍​ത​ന്നെ​യാ​ണ് രാ​ജ്യം ഇ​പ്പോ​ഴും നി​ല്‍​ക്കു​ന്ന​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. യു​ക്രെ​യ്ൻ കൂ​ടാ​തെ പോ​ള​ണ്ടും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കും. പോ​ള​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ൾ​ഡ് ട​സ്കു​മാ​യും പ്ര​സി​ഡ​ന്‍റ് ആ​ന്ദ്രെ ദൂ​ദ​യു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

നേ​പ്പാ​ളി​ൽ വ​ന​ത്തി​ൽ കു​ടു​ങ്ങി​യ 3 ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ൽ വ​ന​ത്തി​ല​ക​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ​യും ഗൈ​ഡി​നെ​യും 10 മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ത്തി. കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 30 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് ഭ​ക്ത​പു​ർ ജി​ല്ല​യി​ലെ നാ​ഗ​ർ​കോ​ട്ട് വ​ന​ത്തി​ലാ​ണ് സം​ഘം വ​ഴി​തെ​റ്റി അ​ക​പ്പെ​ട്ട​ത്. തെ​ര​ച്ചി​ലി​ൽ ഹ​ൽ​ഹ​ലെ ഖൗ​പ പ്ര​ദേ​ശ​ത്താ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​ട്ട​യു​ടെ ക​ടി​യേ​റ്റ​ത​ല്ലാ​തെ മ​റ്റ് പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. നി​തി​ൻ തി​വാ​രി, ര​ശ്മി തി​വാ​രി, ത​നി​ഷ് തി​വാ​രി എ​ന്നീ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഗൈ​ഡ് ഹ​രി പ്ര​സാ​ദ് ഖ​രേ​ലി​യു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

നി​യ​മ​ലം​ഘ​നം; സൗ​ദി​യി​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ പി​ടി​യി​ലാ​യ​ത് 19,989 വി​ദേ​ശി​ക​ൾ

റി​യാ​ദ്: സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ സു​ര​ക്ഷാ​വ​കു​പ്പു​ക​ൾ ന​ട​ത്തി​യ റെ​യ്‌​ഡു​ക​ളി​ൽ 19,989 വി​ദേ​ശി​ക​ൾ അ​റ​സ്റ്റി​ലാ​യി. താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ർ പി​ടി​യി​ലാ​യ​ത്. 12,608 ഇ​ഖാ​മ നി​യ​മ​ലം​ഘ​ക​രും 4,519 അ​തി​ർ​ത്തി സു​ര​ക്ഷാ ച​ട്ട​ലം​ഘ​ക​രും 2,862 തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രും പി​ടി​യി​ലാ​യ​വ​രി​ൽ​പ്പെ​ടു​ന്നു. അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 913 പേ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Read More

മ​ഡു​റോ​യ്ക്കെ​തി​രേ വെ​ന​സ്വേ​ല​ൻ ജ​ന​ത

കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​യി​ൽ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇ​ന്ന​ലെ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​പ​ക്ഷ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ലെ പ്ര​ക​ട​ന​ത്തി​നു പ്ര​തി​പ​ക്ഷ​നേ​താ​വ് മ​രി​യ കോ​റി​ന മ​ച്ചാ​ഡോ നേ​തൃ​ത്വം ന​ല്കി. മ​ഡു​റോ സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി മ​രി​യ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ജൂ​ലൈ 28ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഡു​റോ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​തു ക്ര​മ​ക്കേ​ട് കാ​ണി​ച്ചാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ​ഡ്മു​ണ്ടോ ഗോ​ൺ​സാ​ല​സ് ജ​യി​ക്കു​മെ​ന്നാ​ണു ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഡു​റോ 52 ശ​ത​മാ​നം വോ​ട്ടു നേ​ടി ജ​യി​ച്ചെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​താ​ര്യ​ത​യി​ല്ലെ​ന്ന് യു​എ​സ്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ചി​ല ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ വി​ല​യി​രു​ത്തു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ മ​ഡു​റോ​യ്ക്കെ​തി​രേ വെ​ന​സ്വേ​ല​ൻ ജ​ന​ത പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ഡു​റോ​യ്ക്കു പി​ന്തു​ണ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷാ​സേ​ന​യു​ടെ പി​ന്തു​ണ​യും മ​ഡു​റോ​യ്ക്കു​ണ്ട്. പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2400 പേ​രെ മ​ഡു​റോ സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്തു.

Read More