ബ്രസീലിയ: സുപ്രീംകോടതി ജഡ്ജി അലക്സാണ്ട്രെ ഡി മൊ റേസുമായുള്ള വടംവലിക്കൊടുവിൽ സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമായ എക്സ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ജഡ്ജിയുടെ നടപടികൾ സെൻസർഷിപ്പിനു തുല്യമാണെന്ന് എക്സ് ആരോപിച്ചു. അതേസമയം, ബ്രസീലിയൻ ജനതയ്ക്ക് ഇപ്പോഴും എക്സ് ഉപയോഗിക്കാമെന്നു കന്പനി ഉടമ ഇലോൺ മസ്ക് അറിയിച്ചിട്ടുണ്ട്. ബ്രസീലിലെ തീവ്രവലതുപക്ഷ നിലപാടുകൾ പുലർത്തുന്ന മുൻ പ്രസിഡന്റ് ജയിർ ബോൾസൊനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ ബ്ലോക് ചെയ്യണമെന്ന് ജഡ്ജി മൊറേസ് എക്സിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നേരിടുന്ന ഈ അനുയായികൾ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നിത്. ഇതിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ജഡ്ജിയെ വിമർശിച്ചു. റീആക്ടിവേറ്റ് ചെയ്യുന്ന ഓരോ അക്കൗണ്ടിനും 19,774 ഡോളർവച്ച് പ്രതിദിന പിഴ വിധിച്ചുകൊണ്ടാണ് ജഡ്ജി തിരിച്ചടിച്ചത്. എക്സിന്റെ ബ്രസീലിയൻ പ്രതിനിധി അറസ്റ്റിലാവുമെന്ന മുന്നറിയിപ്പും ജഡ്ജി നല്കി. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് ബ്രസീലിലെ ബിസിനസ് അവസാനിപ്പിക്കുന്നതെന്ന്…
Read MoreCategory: NRI
തായ്ലൻഡിൽ വീണ്ടും ഷിനവത്ര ഭരണം ; മുപ്പത്തേഴുകാരി പെറ്റൊംഗ്റ്റാൺ പ്രധാനമന്ത്രി
ബാങ്കോക്ക്: തായ്ലൻഡ് ഭരണം വീണ്ടും ഷിവത്ര കുടുംബത്തിലേക്ക്. പ്യൂ തായ് പാർട്ടി നേതാവും മുപ്പത്തൊന്പതുകാരിയുമായ പെറ്റൊംഗ്റ്റാൺ ഷിനവത്രയെ പുതിയ പ്രധാനമന്ത്രിയായി പാർലമെന്റ് തെരഞ്ഞെടുത്തു. മുൻ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്സിൻ ഷിനവത്രയുടെ മകളാണ്. മുൻ പ്രധാനമന്ത്രി ശ്രെത്ത താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നേതാവിനായി പാർലമെന്റിൽ വോട്ടെടുപ്പുണ്ടായത്. പെറ്റൊംഗ്റ്റാണിന് 319 പേരുടെ പിന്തുണ ലഭിച്ചപ്പോൾ 145 പേർ എതിർത്തു. തായ്ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, ഷിനവത്ര കുടുംബത്തിൽനിന്നുള്ള നാലാമത്തെ പ്രധാനമന്ത്രി എന്നീ ബഹുമതികൾ പെറ്റൊംഗ്റ്റാൺ സ്വന്തമാക്കി. പെറ്റൊംഗ്റ്റാണിന്റെ പിതൃസഹോദരി യിംഗ്ലക് ഷിനവത്ര മുന്‍പ് പ്രധാനമന്ത്രിയായിരുന്നു. തായ്ലൻഡിലും ബ്രിട്ടനിലുമായി വിദ്യാഭ്യാസം ചെയ്ത പെറ്റൊംഗ്റ്റാൺ കുറച്ചുകാലം കുടുംബ ബിസിനസുകളിൽ പങ്കാളിയായിരുന്നു. 2021ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ പ്യൂ തായ് പാർട്ടിയുടെ അധ്യക്ഷയായി. അഴിമതിക്കേസിൽപ്പെട്ടയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന്റെ പേരിലാണ് മുൻ പ്രധാനമന്ത്രി താവിസിനെ ഭരണഘടനാ…
Read Moreഎം പോക്സ് പടരുന്നു ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം ഇതുവരെ 15,000ത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 461 മരണവും റിപ്പോർട്ട് ചെയ്തതായാണു കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണു കണക്ക്. കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട,…
Read Moreനയതന്ത്രം ഊർജിതം; ബ്രിട്ടീഷ് ഫ്രഞ്ച്, മന്ത്രിമാർ പശ്ചിമേഷ്യയിൽ
ദോഹ: പശ്ചിമേഷ്യാ സംഘർഷം വർധിക്കാതിരിക്കാനായി അന്താരാഷ്ട്രതലത്തിൽ നയതന്ത്രനീക്കങ്ങൾ ഊർജിതമായി. ഗാസാ വെടിനിർത്തലിനുള്ള ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നതിനിടെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി സ്റ്റെഫാൻ സെഷോർണെയും പശ്ചിമേഷ്യയിലെത്തി. ഗാസയിലെ ഇസ്രേലി പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,000 പിന്നിട്ടതും ഇറാനും ഹിസ്ബുള്ള ഭീകരരും ഇസ്രയേലിനെ ആക്രമിക്കാൻ കോപ്പുകൂട്ടുന്നതുമാണ് ആശങ്കയ്ക്കു കാരണം. കഴിഞ്ഞമാസം അവസാനം ഹമാസ് മേധാവി ഇസ്മയിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇസ്രയേലിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇറാൻ ആക്രമണം നടത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ടെന്ന് ഡേവിഡ് ലാമി പറഞ്ഞു. സമാധാനത്തിനു വൈകിയിട്ടില്ലെന്നും എന്തു വിലകൊടുത്തും സംഘർഷം വ്യാപിക്കുന്നതു തടയണമെന്നും സ്റ്റെഫാൻ സെഷോർണെ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാർ ഇന്നലെ ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സുമായി ജറൂസലെമിലും പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയുമായി അധിനിവേശ വെസ്റ്റ്ബാങ്കിലെ രമല്ലയിലും കൂടിക്കാഴ്ച നടത്തി. ഇതിനിടെ,…
Read Moreബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണം: പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹസീനയുടെ ആദ്യ പ്രതികരണം
ന്യൂഡൽഹി: ബംഗ്ലദേശിൽ നടന്നത് ഭീകരാക്രമണമാണെന്നും പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നും മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന. പ്രധാനമന്ത്രി സ്ഥാനത്തുനിന്നുപുറത്താക്കപ്പെട്ടശേഷമുള്ള ഹസീനയുടെ ആദ്യ പ്രതികരണമാണിത്. മകൻ സയീബ് വാസെദാണ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഹസീനയുടെ പിതാവ് ഷേഖ് മുജീബുർ റഹ്മാൻ കൊല്ലപ്പെട്ടതിന്റെ വാർഷികാചരണം ഓഗസ്റ്റ് 15നാണ്. ഈ ദിവസം രാജ്യത്ത് നൽകിയിരുന്ന അവധി ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു. പ്രക്ഷോഭത്തിൽ മുജീബുർ റഹ്മാന്റെ പ്രതിമകളും മ്യൂസിയങ്ങളും തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ഹസീനയുടെ പ്രസ്താവന. “രാഷ്ട്രപിതാവ് അങ്ങേയറ്റം അപമാനിക്കപ്പെട്ടു. അവർ അപമാനിച്ചത് ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ രക്തത്തെക്കൂടിയാണ്. ബംഗ്ലദേശ് ജനതയോട് ഞാൻ നീതി ആവശ്യപ്പെടുന്നു’ -ഹസീന പറഞ്ഞു. അതിനിടെ പ്രക്ഷോഭത്തിനിടയിലെ പോലീസ് വെടിവയ്പിൽ ഷേഖ് ഹസീനയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി ഇടക്കാല സർക്കാർ കേസെടുത്തു.
Read Moreഇറാൻ-ഇസ്രയേൽ സംഘർഷം; ഗാസയിൽ വെടിനിർത്തിയാൽ ഇറാൻ പിന്മാറിയേക്കുമെന്നു ബൈഡൻ
വാഷിംഗ്ടൺ: ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽനിന്ന് ഇറാൻ പിന്മാറിയേക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഇസ്രയേലിനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ബൈഡന്റെ പ്രസ്താവന. ഹമാസ്-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ നാളെ ആരംഭിക്കുന്ന ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ആവശ്യപ്പെട്ടിരുന്നു. ‘ചർച്ചകൾക്കായി ഇരുവിഭാഗവും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറാണെന്നും വിശ്വസിക്കുന്നു’ -ബൈഡൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വൻശക്തി…
Read Moreഇറാൻ ഉടൻ ആക്രമിക്കും; നേരിടാനൊരുങ്ങി ഇസ്രയേൽ
വാഷിംഗ്ടൺ ഡിസി: ഇറാനോ ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ഉടൻ ഇസ്രയേലിനെ ആക്രമിക്കുമെന്നു യുഎസ് മുന്നറിയിപ്പു നല്കി. ആക്രമണം ഈ ആഴ്ചതന്നെ ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നു വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിർബി പറഞ്ഞു. ഇസ്രയേലിനു നേർക്കുള്ള ഭീഷണിയിൽനിന്ന് ഇറാൻ പിന്മാറണമെന്നു വൻ ശക്തികളായ യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള വൻശക്തി നേതാക്കൾ പരസ്പരം ഫോണിൽ ചർച്ച നടത്തുകയും ഇറാനോ ഇറാന്റെ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളോ ആക്രമണം നടത്തിയാൽ ഇസ്രയേലിനെ സംരക്ഷിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. സംഘർഷം വ്യാപിക്കുന്നതു തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ഫോണിൽ ചർച്ച നടത്തി. ഇറാന്റെ കണക്കുകൂട്ടൽ പിഴയ്ക്കാമെന്നും സംയമനം പാലിക്കണമെന്നും സ്റ്റാർമർ…
Read Moreബംഗ്ലാദേശിൽ നീതിക്കായി ലക്ഷങ്ങളുടെ ന്യൂനപക്ഷ റാലി
ധാക്ക: ബംഗ്ലാദേശിൽ ഷേഖ് ഹസീന ഭരണകൂടത്തിനെതിരേ നടന്ന പ്രക്ഷോഭത്തിനിടെ ന്യൂനപക്ഷ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടതിൽ വൻ പ്രതിഷേധം. തലസ്ഥാനമായ ധാക്കയിലും രണ്ടാമത്തെ വലിയ നഗരമായ ചിറ്റഗോംഗിലും ശനിയാഴ്ച നടന്ന റാലികളിൽ ലക്ഷക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഹസീന ഭരണകൂടം വീണ അഞ്ചാം തീയതി മുതൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെട്ട 205 സംഭവങ്ങളുണ്ടായി. ബംഗ്ലാദേശിലെ 64 ജില്ലകളിൽ 52ലും ന്യൂനപക്ഷങ്ങൾ അക്രമം നേരിട്ടു. ഹസീനയുടെ അവാമി ലീഗ് പാർട്ടി നേതാക്കളായ രണ്ടു ഹൈന്ദവർ കൊല്ലപ്പെടുകയും നൂറു കണക്കിനു ഹൈന്ദവർക്കു പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനു ഹൈന്ദവർ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ചിറ്റഗോംഗിലെ ചിരാഗി പഹാർ ചത്വരത്തിൽ നടന്ന റാലിയിൽ ഏഴു ലക്ഷത്തോളം ഹൈന്ദവർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. സെൻട്രൽ ധാക്കയിലെ ഷാബാഗിൽ റാലി മൂലം മണിക്കൂറുകൾ ഗതാഗതം നിലച്ചു. ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുസ്ലിംകളും…
Read Moreട്രംപിന്റെ പ്രചാരണടീമിനു നേർക്ക് ഇറാന്റെ സൈബറാക്രമണം
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ പ്രചാരണ ടീം ഇറാന്റെ സൈബർ ആക്രമണത്തിനു വിധേയമായെന്നു സംശയം. ഹാക്കിംഗ് നടന്നുവെന്നും ഇതിനു പിന്നിൽ ഇറാനാകാമെന്നും പ്രചാരണവിഭാഗം അറിയിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസിനെക്കുറിച്ച് പ്രചാരണ ടീം നടത്തിയ അന്വേഷണ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഒരജ്ഞാതൻ അടുത്തിടെ യുഎസ് മാധ്യമമായ പോളിറ്റിക്കോയ്ക്ക് ഇ-മെയിൽ ചെയ്തിരുന്നു. ട്രംപിന്റെ ടീമിലെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്താണ് ഈ രേഖകൾ ചോർത്തിയതെന്നു കരുതുന്നു. ഇതിനു പുറമേ ജൂണിൽ ഒരു പ്രസിഡന്റ് സ്ഥാനാർഥിയെ ഇറേനിയൻ ഹാക്കർമാർ ലക്ഷ്യമിട്ടുവെന്നു മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ജെ.ഡി. വാൻസിനെ തെരഞ്ഞെടുത്ത സമയത്താണു ഹാക്കിംഗ് നടന്നതെന്ന് ട്രംപിന്റെ പ്രചാരണ ടീം അറിയിച്ചു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടാൽ മുൻ ഭരണകാലത്തേതുപോലെ ഇറാനോടു വിട്ടുവീഴ്ച ചെയ്യില്ലെന്നകാര്യം വ്യക്തമാണെന്നും ടീം കൂട്ടിച്ചേർത്തു. ട്രംപ് അടക്കമുള്ള…
Read Moreഅമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ആവേശം വിതറി കമല
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് ഡെമോക്രാറ്റുകള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയതായി വിവിധ സര്‍വേകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നാടകീയമായി മത്സരരംഗം വിട്ടശേഷം സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജ കമല ഹാരിസ് കൈവിട്ടുപോയ മത്സരം തിരിച്ചുപിടിച്ചു. കമല ഹാരിസും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഗവര്‍ണര്‍ ടിം വാൽസും ഡെമോക്രാറ്റുകളുടെ പ്രതീക്ഷ ഊതിക്കത്തിച്ചു. ഏറ്റവുമൊടുവില്‍ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ സര്‍വേയില്‍ ദേശീയതലത്തില്‍ കമലയ്ക്ക് ട്രംപിനുമേല്‍ ഒരു ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്കോണ്‍സിന്‍ എന്നിവിടങ്ങളില്‍ കമല ഹാരിസ് നേടിയ ലീഡാണ് ഏറ്റവും ശ്രദ്ധേയം. തേര്‍ട്ടിഫൈവ് എയിറ്റ് എന്ന പ്രമുഖ തെരഞ്ഞൈടുപ്പ് വിശകലന ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കമലയ്ക്ക് ദേശീയതലത്തില്‍ 2.1 ശതമാനം ലീഡുണ്ട്. ചാഞ്ചാടുന്ന സംസ്ഥാനങ്ങളിലും കമല ഹാരിസ് ലീഡെടുത്തു. അരിസോണ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപിന് അരശതമാനം മാത്രമാണ് ലീഡ്.…
Read More