ബ്ര​സീ​ലി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു വീ​ണു 62 മ​ര​ണം; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു

സാ​വോ​പോ​ളോ: ബ്ര​സീ​ലി​ൽ വി​ൻ​യെ​ദോ ന​ഗ​ര​ത്തി​ൽ യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് 62 പേ​ർ കൊ​ല്ല​പ്പെ​ട്ടു. സാ​വോ​പോ​ളോ ന​ഗ​ര​ത്തി​ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് വി​മാ​നം വീ​ണ​ത്. ഒ​രു വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണ് വി​മാ​നം പ​തി​ച്ച​തെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. പ​രാ​ന സം​സ്ഥാ​ന​ത്തെ ക​സ്ക​വെ​ലി​ൽ​നി​ന്നു സാ​വോ​പോ​ളോ​യി​ലെ മു​ഖ്യ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന എ​ടി​ആ​ർ-72 വി​മാ​നം ആ​ടി​യു​ല​ഞ്ഞ് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 58 യാ​ത്ര​ക്കാ​രും നാ​ല് ക്രൂ ​അം​ഗ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വോ​പാ​സ് എ​യ​ർ​ലൈ​ൻ​സ് അ​റി​യി​ച്ചു. വി​മാ​നം നി​യ​ന്ത്ര​ണ​മ​റ്റു കു​ത്ത​നെ വീ​ഴു​ന്ന​തി​ന്‍റെ​യും തീ​പി​ടി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ 1,000ലേ​റെ ബം​ഗ്ലാ​ദേ​ശി​ക​ൾ; നു​ഴ​ഞ്ഞു​ക​യ​റ്റം പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​എ​സ്എ​ഫ്

സി​ലി​ഗു​രി (പ​ശ്ചി​മ​ബം​ഗാ​ൾ): ബം​ഗ്ലാ​ദേ​ശി​ലെ ആ​ഭ്യ​ന്ത​ര​രം​ഗം ക​ലു​ഷി​ത​മാ​യ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു കൂ​ട്ട​ത്തോ​ടെ ക​ട​ക്കാ​നു​ള്ള ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്). പ​ശ്ചി​മ ബം​ഗാ​ളി​ലെ കൂ​ച്ച് ബെ​ഹാ​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി​യി​ലൂ​ടെ ആ​യി​ര​ത്തി​ലേ​റെ​പ്പേ​രാ​ണു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. പൗ​ര​ന്മാ​രെ തി​രി​കെ​കൊ​ണ്ടു​പോ​കാ​ൻ ബോ​ർ​ഡ​ർ ഗാ​ർ​ഡ് ബം​ഗ്ലാ​ദേ​ശ് (ബി​ജി​ബി) ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ബി​എ​സ്എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ക​യാ​ണെ​ന്നും ബി​എ​സ്എ​ഫ് വ​ക്താ​വ് പ​റ​ഞ്ഞു. ഷേ​ഖ് ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്താ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

ഷേ​ഖ് ഹ​സീ​ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നു മ​ക​ൻ

ധാ​ക്ക: ക​ലാ​പ​മ​ര​ങ്ങേ​റി​യ ബം​ഗ്ലാ​ദേ​ശി​ൽ സ്ഥി​തി​ഗ​തി​ക​ൾ മെ​ച്ച​പ്പെ​ടു​ന്ന​തി​നാ​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യേ​ക്കു​മെ​ന്നു സൂ​ച​ന. ഹ​സീ​ന​യു​ടെ മ​ക​ൻ സ​ജീ​ബ് വ​സേ​ദ് ആ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ഹ​സീ​ന ഒ​രു രാ​ജ്യ​ത്തും അ​ഭ​യം തേ​ടി​യി​ട്ടി​ല്ലെ​ന്നും ഉ​ട​ൻ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ​ജീ​ബ് വ​സേ​ദ് വ്യ​ക്ത​മാ​ക്കി. അ​വാ​മി ലീ​ഗ് പാ​ർ​ട്ടി​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ലാ​ണ് ഹ​സീ​ന ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നാ​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നും സ​ജീ​ബ് വ​സേ​ദ് പ​റ​ഞ്ഞു. ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​ജ്യം വി​ട്ട ഹ​സീ​ന ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലാ​ണ്

Read More

ഇ​റാ​ഖി​ൽ വി​വാ​ഹ​പ്രാ​യം പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഒ​ൻ​പ​ത് ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 15

ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഒ​ൻ​പ​തും ആ​ൺ​കു​ട്ടി​ക​ളു​ടേ​ത് 15 വ​യ​സു​മാ​ക്കാ​ൻ നീ​ക്കം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ഭേ​ദ​ഗ​തി ഉ​ട​ൻ ദേ​ശീ​യ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. നി​ല​വി​ൽ ഇ​റാ​ഖി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ കു​റ​ഞ്ഞ വി​വാ​ഹ പ്രാ​യം 18 ആ​ണ്. ഭേ​ദ​ഗ​തി ന​ട​പ്പാ​യി ക​ഴി​ഞ്ഞാ​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​ള്ള വി​വാ​ഹ​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം ഒ​ൻ​പ​ത് വ​യ​സും ആ​ൺ​കു​ട്ടി​ക​ളു​ടേ​ത് 15 വ​യ​സും ആ​കും. കു​ടും​ബ​കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​യെ​യോ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​യോ പൗ​ര​ൻ​മാ​ർ​ക്ക് സ​മീ​പി​ക്കാം എ​ന്നും ഭേ​ദ​ഗ​തി ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. ഇ​റാ​ക്കി പാ​ർ​ല​മെ​ന്‍റി​ലെ യാ​ഥാ​സ്ഥി​തി​ക ഷി​യാ​ക​ളാ​ണ് നി​യ​മ ഭേ​ദ​ഗ​തി​ക്കു പി​ന്നി​ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​വ്വേ​റെ ച​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തി​ന് സു​ന്നി, ഷി​യാ വി​ഭാ​ഗ​ങ്ങ​ൾ ആ​റു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ നീ​ക്കം ഇ​റാ​ഖി​നെ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​സം​ഘ​ട​ന​യാ​യ ഹ്യൂ​മ​ൻ റൈ​റ്റ് വാ​ച്ച് പ​റ​ഞ്ഞു.

Read More

അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് മ​രി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: അ​യ​ര്‍​ല​ൻഡിലെ കൗ​ണ്ടി മ​യോ​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ ക​ള​പ്പു​ര​യി​ല്‍ ലി​സി സാ​ജു(59) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന ഭ​ര്‍​ത്താ​വ് സാ​ജു, ര​ണ്ട് ബ​ന്ധു​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ന്‍ 59 നാ​ഷ​ണ​ല്‍ റോ​ഡി​ല്‍ ന്യൂ​പോ​ര്‍​ട്ടി​നും മു​ള്‍​റാ​നി​ക്കു​മി​ട​യി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൗ​ണ്ടി കി​ല്‍​ഡെ​യ​റി​ല്‍ താ​മ​സി​ക്കു​ന്ന ലി​സി റോ​സ്‌ കോ​മ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ല്‍ ന​ഴ്‌​സാ​യി​രു​ന്നു. മ​ക്ക​ള്‍: എ​ഡ്വി​ന്‍, ദി​വ്യ. അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read More

ഇ​സ്മ​യി​ൽ ഹ​നി​യ​യു​ടെ വ​ധം; പ്ര​തി​കാ​രം ഉ​ചി​ത​സ​മ​യ​ത്ത് വേ​ണ്ട​രീ​തി​യി​ലെ​ന്ന് ഇ​റാ​ൻ

ജി​ദ്ദ: ഹ​മാ​സ് നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ​യു​ടെ വ​ധ​ത്തി​ലു​ള്ള പ്ര​തി​കാ​രം ഉ​ചി​ത​മാ​യ സ​മ​യ​ത്ത് വേ​ണ്ട​രീ​തി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഇ​റാ​നി​ലെ ആ​ക്ടിം​ഗ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബാ​ഖെ​റി അ​ലി ബാ​ഗേ​രി കാ​നി. ഹ​നി​യ​യു​ടെ വ​ധം ച​ർ​ച്ച​ചെ​യ്യാ​നാ​യി സൗ​ദി​യി​ലെ ജി​ദ്ദ​യി​ൽ ചേ​ർ​ന്ന ഒ​ഐ​സി (ഇ​സ്‌​ലാ​മി​ക സ​ഹ​ക​ര​ണ സ​മി​തി) യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​റാ​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​നി​യ ക്രൂ​ര​മാ​യി വ​ധി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്നും ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണു ന​ട​ന്ന​തെ​ന്നും യോ​ഗ​ത്തി​നു​ശേ​ഷം ഒ​ഐ​സി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​നെ​തി​രാ​യ ഇ​റേ​നി​യ​ൻ സൈ​നി​ക ന​ട​പ​ടി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കാ​ൻ യോ​ഗം ത​യാ​റാ​യി​ല്ല. ഇ​റാ​ന്‍റെ​യും പ​ല​സ്തീ​ൻ‌ നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണു ബു​ധ​നാ​ഴ്ച ഒ​ഐ​സി യോ​ഗം ചേ​ർ​ന്ന​ത്. ഹ​നി​യ​വ​ധം ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് സൗ​ദി​യും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​തി​നി​ടെ, പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ്യാ​പി​ക്കാ​തി​രി​ക്കാ​നാ​യി ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ജോ​ർ​ദാ​ൻ, ഖ​ത്ത​ർ,…

Read More

ബം​ഗ്ലാ​ദേ​ശി​നു ര​ണ്ടാം സ്വാ​ത​ന്ത്ര്യം; ക്ര​മ​സ​മാ​ധാ​നം വീ​ണ്ടെ​ടു​ക്ക​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന​യി​ലെ​ന്ന് യൂ​നു​സ്

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നു വീ​ണ്ടും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന പ്ര​ഫ. മു​ഹ​മ്മ​ദ് യൂ​നു​സ്. ക്ര​മ​സാ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും രാ​ഷ്‌​ട്ര​പു​ന​ർ​നി​ർ​മാ​ണ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പാ​രീ​സി​ൽ​നി​ന്ന് ഇ​ന്ന​ലെ ബം​ഗ്ലാ​ദേ​ശി​ൽ തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് 2.10ന് ​ധാ​ക്ക​യി​ലെ ഹ​സ്ര​ത് ഷാ​ജ​ലാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ യൂ​നു​സി​നെ സൈ​നി​ക മേ​ധാ​വി വ​കീ​ർ ഉ​സ് സ​മാ​നും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ളും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ഷേ​ഖ് ഹ​സീ​ന​യ്ക്കെ​തി​രേ വി​ജ​യ​ക​ര​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. “ബം​ഗ്ലാ​ദേ​ശി​നു വീ​ണ്ടും സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചി​രി​ക്കു​ന്നു. ഈ ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​ണം. അ​രാ​ജ​ക​ത്വ​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളും അ​വ​സാ​നി​പ്പി​ച്ച് ക്ര​മ​സ​മാ​ധാ​ന​നി​ല വീ​ണ്ടെ​ടു​ക്കു​ന്ന​തി​ലാ​യി​രി​ക്കും സ​ർ​ക്കാ​രി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​രി​നു ബാ​ധ്യ​ത​യു​ണ്ട്. രാ​ജ്യം നി​ങ്ങ​ളു​ടെ ക​ര​ങ്ങ​ളി​ലാ​ണ്. നി​ങ്ങ​ളു​ടെ ഇ​ച്ഛ​യ്ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്തെ പു​ന​ർ​നി​ർ​മി​ക്ക​ണം ”- വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. യൂ​നു​സ് പ​റ​ഞ്ഞു.…

Read More

പാ​ക്കി​സ്ഥാ​നി​ൽ ക്രി​സ്ത്യ​ൻ യു​വ​തി​ക​ൾ​ക്കെ​തി​രേ മ​ത​നി​ന്ദാ​ക്കു​റ്റ​ത്തി​നു കേ​സ്

ലാ​ഹോ​ർ: ഖു​റാ​നെ അ​വ​ഹേ​ളി​ച്ചു​വെ​ന്നാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ക്രൈ​സ്ത​വ യു​വ​തി​ക​ൾ​ക്കെ​തി​രേ കേ​സ്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ടൊ​ബാ ടെ​ക് സിം​ഗ് ജി​ല്ല​യി​ൽ​പ്പെ​ട്ട ഗൊ​ജ്ര സ്വ​ദേ​ശി​നി​ക​ളാ​യ സെ​യ്മ മ​സി‌​ഹ് (20), സ​ഹോ​ദ​രി സോ​ണി​യ മ​സി​ഹ് (18) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വീ​ടി​നു പു​റ​ത്ത് ഖു​ർ ആ​നി​ന്‍റെ പേ​ജു​ക​ൾ അ​ട​ങ്ങി​യ ചാ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ ജ​ന​ക്കൂ​ട്ടം സ​ഹോ​ദ​രി​മാ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. സെ​യ്മ​യെ മ​ർ​ദി​ച്ച​ശേ​ഷം ജ​ന​ക്കൂ​ട്ടം പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട സോ​ണി​യ​യ്ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ക്ര​മം ഭ​യ​ന്ന് യു​വ​തി​ക​ളു​ടെ കു​ടും​ബം സ്ഥ​ല​ത്തു​നി​ന്ന് താ​മ​സം മാ​റ്റി. അ​തേ​സ​മ​യം, യു​വ​തി​ക​ൾ​ക്കെ​തി​രേ​യു​ള്ള ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് മൈ​നോ​റി​റ്റീ​സ് അ​ല​യ​ൻ​സ് പാ​ക്കി​സ്ഥാ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ക്മ​ൽ ഭാ​ട്ടി പ​റ​ഞ്ഞു. യു​വ​തി​ക​ളു​ടെ കു​ടും​ബ​വു​മാ​യി ശ​ത്രു​ത​യി​ലു​ള്ള അ‍‌​യ​ൽ​വാ​സി​യാ​ണു വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി ആ​ളു​ക​ളെ വി​ളി​ച്ചു​കൂ​ട്ടി​യ​തെ​ന്നും ഭാ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മ​നു​ഷ്യ​ക്ക​ട​ത്ത്; പ്ര​തി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​നെ ചൈ​ന​യി​ലെ​ത്തി​ച്ച കൊ​ച്ചി​ക്കാ​ര​ന്‍ ഏ​ജ​ന്‍റി​നാ​യി അ​ന്വേ​ഷ​ണം

കൊ​ച്ചി: ലാ​വോ​സി​ലെ യിം​ഗ് ലോം​ഗ് എ​ന്ന ചൈ​നീ​സ് ക​മ്പ​നി​യി​ലേ​ക്ക് കൊ​ച്ചി​യി​ല്‍ നി​ന്ന് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി​നെ മു​മ്പ് ചൈ​ന​യി​ലെ​ത്തി​ച്ച കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഏ​ജ​ന്റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ത​ങ്ങ​ള്‍ ന​ഗ​ര്‍ സ്വ​ദേ​ശി അ​ഫ്‌​സ​ര്‍ അ​ഷ​റ​ഫി (34)നെ​യാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാം ​സു​ന്ദ​റി​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​ആ​ര്‍. മ​നോ​ജ്, തോ​പ്പും​പ​ടി എ​സ്എ​ച്ച്ഒ സി.​ടി. സ​ഞ്ജ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ എ​റ​ണാ​കു​ളം പ​ന​മ്പി​ള്ളി ന​ഗ​റി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന ഷു​ഹൈ​ബ് ഹ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കൊ​ച്ചി​യി​ല്‍ മാ​ത്രം ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത് 25ല​ധി​കം പേ​ര്‍ ലാ​വോ​സി​ലെ ചൈ​നീ​സ് ക​മ്പ​നി യി​ങ് ലോ​ണ്‍ എ​ന്ന…

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ആൾക്കൂട്ടം ഇടിച്ചു ക‍യറി; ഹ​സീ​ന രാ​ജ്യം വി​ട്ട​ത് വ​സ്ത്ര​ങ്ങ​ൾ പോ​ലും എ​ടു​ക്കാ​തെ

ധാ​ക്ക: സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യ്ക്ക് രാ​ജ്യം വി​ടാ​ൻ സൈ​ന്യം ന​ൽ​കി​യ​ത് വെ​റും 45 മി​നി​റ്റ് മാ​ത്രം. അ​ധി​ക വ​സ്ത്ര​ങ്ങ​ൾ പോ​ലും എ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​ണ് ഹ​സീ​ന​യും സം​ഘ​വും രാ​ജ്യം വി​ട്ട​ത്. മി​ലി​ട്ട​റി ട്രാ​ൻ​സ്പോ​ർ​ട്ട് ജെ​റ്റി​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹ​സീ​ന ഡ​ൽ​ഹി​ക്ക് സ​മീ​പ​മു​ള്ള ഹി​ൻ​ഡ​ൺ എ​യ​ർ​ബേ​സി​ലാ​ണ് ഇ​റ​ങ്ങി​യ​ത്. ഇ​ന്ത്യ​യു​ടെ പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫീ​സി​ലെ അം​ഗ​ങ്ങ​ളാ​ണ് സം​ഘ​ത്തി​നു​ള​ള വ​സ്ത്ര​വും നി​ത്യ ഉ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും വാ​ങ്ങാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. പ്ര​ഷോ​ഭം ക​ന​ത്ത​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടാ​ണ് സം​ഘം ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

Read More