ധാക്ക: കലാപം അരങ്ങേറിയ ബംഗ്ലാദേശിൽ സമാധാന നൊബേൽ സമ്മാന ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ ഇന്ന് അധികാരമേൽക്കും. രാത്രി എട്ടിനാണു സത്യപ്രതിജ്ഞ. പാരീസിൽ ആയിരുന്ന മുഹമ്മദ് യൂനുസ് ഇന്ന് ഉച്ചയ്ക്ക് 2.10ന് ധാക്കയിൽ വിമാനമിറങ്ങുമെന്നാണ് വിവരം. യൂനുസ് നയിക്കുന്ന മന്ത്രിസഭയിൽ 15 അംഗങ്ങൾ ഉണ്ടാകുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്നു പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ വിദ്യാര്‍ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദീൻ ആണ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി പ്രഖ്യാപിച്ചത്. സംവരണവിരുദ്ധ പ്രതിഷേധം ശക്തമായതോടെ ഷേഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്കു കടന്നതോടെയാണ് ഇടക്കാല സർക്കാർ അധികാരത്തിലെത്തുന്നത്. അക്രമങ്ങൾ നിയന്ത്രിക്കണമെന്നും സമാധാനം പാലിക്കണമെന്നും യൂനുസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിൽ വിദ്യാർഥി…
Read MoreCategory: NRI
ചൈനയിലേക്ക് മനുഷ്യക്കടത്ത്; കൊച്ചിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍
കൊച്ചി: ചൈനയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ തോപ്പുംപടി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അഷ്കര്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ലാവോസിലെ യിങ് ലോംഗ് കമ്പനിയിലേക്കാണ് നാലു ലക്ഷം രൂപ വാങ്ങി തൊഴിലാളികളെ കയറ്റിയച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ആറു പേരാണ് ഇത്തരത്തില്‍ ചൈനയിലേക്ക് പോയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ തോപ്പുംപടി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
Read Moreയുഎസിൽ ട്രംപിനെയടക്കം വധിക്കാൻ പദ്ധതി; പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍. ഇറാനിലെ ഭരണാധികാരികളും ഉന്നതനേതാക്കളുമായി രഹസ്യ ഇടപാടുകളുള്ള ആസിഫ് മെര്‍ച്ചന്റ്(46) ആണ് അറസ്റ്റിലായത്. അമേരിക്ക വിടാനൊരുങ്ങുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഇതുമായി ബന്ധപ്പെട്ട കുറ്റപത്രം യുഎസ് ജസ്റ്റീസ് ഡിപാര്‍ട്ട്മെന്റ് ന്യൂയോർക്ക് കോടതിയിൽ സമര്‍പ്പിച്ചു. നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാട് ചെയ്തതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്ക്കനേരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ കൊല നടത്താനാണു പദ്ധതിയെന്നാണു കരുതുന്നത്. ആസിഫ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കസ്റ്റഡിയിലാണുള്ളത്.
Read Moreഹമാസിനു പുതിയ തലവൻ; തൊട്ടു പിന്നാലെ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം
ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ പിൻഗാമിയായി ഗാസ മുനമ്പ് മേധാവിയായ യഹിയ സിൻവാറിനെ തെരഞ്ഞെടുത്തതിനു പിന്നാലെ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം. ഗാസ മുനമ്പിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു. ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവനായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യഹിയ സിൻവാർ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെന്റ് നേതാവാണ്. ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചതിനു മിനിറ്റുകൾക്കുള്ളിലാണ് ഇസ്രയേലിലേക്ക് റോക്കറ്റുകൾ അയച്ചത്. ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിന്റെ പുതിയ മേധാവിയെ നിയമിച്ചത്. അതിനിടെ യഹിയ സിൻവാറിനെ വേഗത്തിൽ ഇല്ലാതാക്കാൻ ഇസ്രയേൽ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. ഹമാസ് സംഘടനയെ ഭൂമിയിൽനിന്നു തുടച്ചുനീക്കണമെന്നും വിദേശകാര്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Read Moreബംഗ്ലാദേശ് കലാപം; ബ്രിട്ടനു പിന്നാലെ അമേരിക്കയും കൈവിട്ടു; ഷേഖ് ഹസീന ഡൽഹിയിൽ രഹസ്യകേന്ദ്രത്തിൽ
ന്യൂഡൽഹി: ബംഗ്ലാദേശിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാഷ്ട്രീയ അഭയത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇന്ത്യയിൽ കഴിയുന്ന ഹസീനയെ ബ്രിട്ടനു പിന്നാലെ അമേരിക്കയും കൈവിട്ടതായാണു റിപ്പോർട്ട്. ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി ബംഗ്ലാദേശിലെ പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അടുത്തബന്ധമാണ് യുഎസ് സർക്കാരും ഹസീനയും തമ്മിൽ ഉണ്ടായിരുന്നത്. എന്നാൽ, സമീപകാലത്ത് തന്നെ പുറത്താക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഹസീന പരോക്ഷമായി പറഞ്ഞിരുന്നു. സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരിലാണ് യുഎസ് അകന്നതെന്നു പറയുന്നു. ബ്രിട്ടനിലേക്കു പോകാനായിരുന്നു ഹസീനയുടെ തീരുമാനം. അതിന്റെ ഭാഗമായാണു ഹസീന ഇന്ത്യയിലെത്തിയത്. എന്നാൽ, ഹസീനയുടെ അഭയത്തിൽ ബ്രിട്ടൻ അനുകൂല നിലപാട് സ്വീകരിച്ചില്ല. ആദ്യമെത്തിയ സുരക്ഷിതരാജ്യം ഏതാണോ അവിടെതന്നെ തുടരുന്നതായിരിക്കും നല്ലതെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. അതേസമയം, ഷേഖ് ഹസീനയ്ക്ക് ഇന്ത്യയിൽ സ്ഥിരമായി അഭയം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. കുറച്ചുസമയത്തേക്ക് ഇന്ത്യയിൽ തങ്ങാനുള്ള…
Read Moreബംഗ്ലാദേശിൽ സംഗീതജ്ഞന്റെ വീടിനു തീയിട്ടു; സംഗീതോപകരണങ്ങളുടെ ശേഖരം നശിപ്പിച്ചു
ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിനു കലാപകാരികൾ തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32ൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അക്രമികൾ ഇരച്ചെത്തിയത്. പിന്നാലെ വീടു കൊള്ളയടിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവസമയം, ആനന്ദയും ഭാര്യയും മകനും വീട്ടിലില്ലായിരുന്നതിനാൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. കൈ കൊണ്ട് നിർമിച്ച മൂവായിരത്തിലധികം സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം വീട്ടിലുണ്ടായിരുന്നു. ഇതു മുഴുവനും കലാപകാരികൾ തീയിട്ടുനശിപ്പിച്ചു. ഗേറ്റ് തകർത്താണ് അക്രമികൾ വീടിനകത്തേക്കു പ്രവേശിച്ചത്. തുടർന്നു വാതിലുകൾ കുത്തിത്തുറന്നു. പിന്നലെ ഫർണിച്ചറുകളും കണ്ണാടികളും ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാം കവർന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു പറഞ്ഞു. ഗാനരചയിതാവും ഗായകനുമായ രാഹുൽ ആനന്ദ ധാക്കയിൽ ജോലർ ഗാൻ എന്ന പേരിൽ ബാൻഡ് നടത്തുകയാണ്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ വൻ ആക്രമണമാണ് ബംഗ്ലാദേശിൽ നടക്കുന്നത്.
Read Moreബംഗ്ലാദേശ് കലാപം; ഷേഖ് ഹസീന ഡൽഹിയിൽ; ഇന്ത്യ ജാഗ്രതയിൽ
ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെത്തുടർന്നു രാജിവച്ചു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷേഖ് ഹസീന ഡൽഹിയിൽ തുടരുന്നു. അവർ എവിടേക്ക് പോകുമെന്നതിൽ ഇന്നു വ്യക്തതയുണ്ടാകും.ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറോടെ ഷേഖ് ഹസീന ഇറങ്ങിയത്. ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ ഇന്ത്യയിൽ തുടരുമെന്നാണു ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്നു വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ബംഗ്ളാദേശിലെ സംഭവങ്ങളിൽ പ്രതികരിക്കാതെ ഇന്ത്യ മൗനം തുടരുകയാണ്. ഡൽഹിയിലെത്തിയ ഖസീനയെ മകൾ സയിമ വാജേദ് വ്യോമ താവളത്തിൽ എത്തി ഇന്നലെ കണ്ടിരുന്നു. ഡൽഹിയിൽ ലോകാരോഗ്യ സംഘടന റീജണൽ ഡയറക്ടറാണ് സയിമ. അതിനിടെ ഷേഖ് ഹസീന ഇനി ബംഗ്ളാദേശ് രാഷ്ട്രീയത്തിലേക്കില്ലെന്നു മകൻ സാജിബ് വാജേദ് വ്യക്തമാക്കി. ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും…
Read Moreകുടിയേറ്റവിരുദ്ധ കലാപം: യുകെയിൽ നൂറുകണക്കിന് അക്രമികൾ അറസ്റ്റിൽ
ലണ്ടൻ: യുകെയിൽ കുടിയേറ്റക്കാർക്കെതിരേ നടന്ന വ്യാപക ആക്രമണത്തിൽ നൂറുകണക്കിന് അക്രമികൾ അറസ്റ്റിലായി. സംഘർഷാവസ്ഥ നിയന്ത്രിക്കാനുള്ള നടപടികളിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ പോലീസിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഭാഗമായവർ ഖേദിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം തുടങ്ങിയ സംഘർഷം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ലിവർപൂളിനു സമീപമുള്ള സൗത്ത്പോർട്ടിൽ കഴിഞ്ഞയാഴ്ച മൂന്നു സ്കൂൾ വിദ്യാർഥിനികൾ കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു കുടിയേറ്റക്കാർക്കെതിരേ ഞായറാഴ്ച വ്യാപക ആക്രമണം അരങ്ങേറിയത്. വിദ്യാർഥിനികളെ കൊലപ്പെടുത്തിയത് അനധികൃത കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെത്തുടർന്നായിരുന്നു അക്രമപരന്പരയുണ്ടായത്. കുടിയേറ്റവിരുദ്ധ സംഘടനകളുടെ പ്രവർത്തകരെ നേരിടാൻ കുടിയേറ്റക്കാരും രംഗത്തിറങ്ങിയതോടെ സംഘർഷം കനത്തു. സൗത്ത്പോർട്ടിലാണു കലാപം ആരംഭിച്ചത്. കുടിയേറ്റക്കാരും അഭയാർഥികളും തങ്ങുന്ന ഹോട്ടലുകൾക്കു നേർക്ക് ആക്രമണമുണ്ടായി. നിരവധി മോസ്കുകളും ആക്രമിക്കപ്പെട്ടു. നിരവധി കടകൾ തകർത്ത പ്രതിഷേധക്കാർ കടകൾ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. കല്ലേറും പടക്കമേറും തീവയ്പും പലയിടത്തുമുണ്ടായി. ഏതാനും മലയാളികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മലയാളികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ…
Read Moreഹിസ്ബുള്ള ഡ്രോൺ ആക്രമണം: രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്
ജറുസലേം: വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇസ്രേലി സൈനികർക്ക് പരിക്ക്. തിങ്കളാഴ്ച പുലർച്ചെ ഗലീലിയിലെ അയ്ലത് ഹഷാഹാറിലായിരുന്നു ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിലാണ് സൈനികർക്കു പരിക്കേറ്റത്. വടക്കൻ ഇസ്രയേലിലെ സൈനികതാവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നു ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു മറുപടിയാണിതെന്നും ഹിസ്ബുള്ള അറിയിച്ചു. തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ്സ അൽ ജബാൽ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ മേഖലയിൽ സംഘർഷം രൂക്ഷമാണ്.
Read Moreപോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശി കടൽമാർഗം രാജ്യംവിട്ടെന്ന് സംശയം
വൈപ്പിൻ: തൃശൂർ അയ്യന്തോൾ കോടതി പരിസരത്തുനിന്നും പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട മയക്ക് മരുന്ന് കേസിലെ തടവുപുള്ളിയായ ശ്രീലങ്കൻ സ്വദേശിക്ക് വേണ്ടി പോലീസ് വൈപ്പിൻ മേഖലയിലെ ഹാർബറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. കൊളംബോ സ്വദേശിയായ അജിത്ത് കിഷൻ (51) നെയാണ് ഹാർബറുകളിൽ തെരയുന്നത്. മത്സ്യമേഖലയുമായി ബന്ധമുള്ള ഇയാൾ മത്സ്യതൊഴിലാളിയും ബോട്ടുടമയുമാണത്രേ. ബോട്ട് ഓടിക്കാനും അറിയാം. ഈ സാഹചര്യത്തിൽ ഇയാൾ തൃശൂരിൽനിന്നും ഏറ്റവും അടുത്ത മത്സ്യ ബന്ധന തുറുഖമായ മുനമ്പത്തെത്തി എതെങ്കിലും മത്സ്യ ബന്ധന ബോട്ടിൽ കയറി കടലിലേക്ക് പോയിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പോലീസ് ഹാർബറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. മാത്രമല്ല ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിൽ പോകുന്ന സമയമായിരുന്നതിനാൽ കയറിപ്പോകാനും സാഹചര്യം അനുകൂലമായിരുന്നുവെന്നതും പോലീസിന്റെ സംശയത്തിനു ആക്കം കൂട്ടുന്നു. പോലീസ് ഇയാൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് മത്സ്യ ബന്ധന ബോട്ട്…
Read More