ന്യൂയോർക്ക്: സ്കൂൾ വിദ്യാർഥികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിച്ച് ജോർജിയയിലെ രണ്ട് അധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജോർജിയയിലെ ഗോർഡൻ കൗണ്ടിയിൽ ഒരു സ്കൂളിൽ പഠിപ്പിക്കുന്ന റെയ് ലി ഗ്രീസൺ, ബ്രൂക്ലിൻ ഷൂലർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഗ്രീസൺ രണ്ടു വിദ്യാർഥികളുമായും ഷൂലർ ഒരു വിദ്യാർഥിയുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണു പരാതി. പ്രായപൂർത്തിയാകാത്തവരായിരുന്നു വിദ്യാർഥികൾ.
Read MoreCategory: NRI
പരീക്ഷണ പറക്കലിനിടെ റഷ്യൻ വിമാനം തകർന്നു; അപകടത്തിൽ മൂന്ന് മരണം
മോസ്കോ: പരീക്ഷണ പറക്കലിനിടെ റഷ്യയിൽ വിമാനം തകർന്നുവീണു മൂന്നുപേർ മരിച്ചു. റഷ്യൻ നിർമിത സൂപ്പർജെറ്റ് 100 വിമാനം മോസ്കോയിലെ കൊളോമെൻസ്കി ജില്ലയിലെ വനമേഖലയിലാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും അധികൃതർ പറഞ്ഞു. പാശ്ചാത്യ നിർമിത വിമാനങ്ങൾക്കു പകരമായി റഷ്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വിമാനമാണ് സുഖോയ് സൂപ്പർജെറ്റ്.
Read Moreഅബുദാബിയിലെ റോഡിന് മലയാളിയുടെ പേര്; ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യുഎഇ
അബുദാബി: റോഡിന് മലയാളി ഡോക്ടറുടെ പേരു നൽകി ആദരിച്ച് യുഎഇ. രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പത്തനംതിട്ട സ്വദേശി ഡോ. ജോര്‍ജ് മാത്യുവിന്റെ പേര് അബുദാബിയിലെ റോഡിന് നല്‍കിയത്. അല്‍ മഫ്റഖിലെ ഷെയ്ഖ് ഷക്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനാണ് ജോര്‍ജ് മാത്യു സ്ട്രീറ്റ് എന്ന് പേരു നൽകിയത്. രാജ്യത്തിനായി പ്രവർത്തിച്ചവരെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് റോഡിന് പേര് നൽകിയത്. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജോര്‍ജ് മാത്യു വളര്‍ന്നത്. 1963ല്‍ എംബിബിഎസ് ബിരുദം നേടി. വിവാഹശേഷം യുഎഇയിലേക്ക് മാറി. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചതെന്ന് ജോര്‍ജ് മാത്യു പറഞ്ഞു. അല്‍ ഐന്‍ റീജണിന്റെ മെഡിക്കല്‍ ഡയറക്ടർ, ഹെല്‍ത്ത് അതഥോറിറ്റി കണ്‍സള്‍ട്ടന്റ് തുടങ്ങിയ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
Read Moreനേപ്പാളിൽ പ്രചണ്ഡ വീണു; ശർമ ഒലി പ്രധാനമന്ത്രിയാകും
കാഠ്മണ്ഡു: നേപ്പാളി പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 69 പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്. 275 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 138 പേരുടെ പിന്തുണ വേണമായിരുന്നു. 2022 ഡിസംബർ 25ന് അധികാരമേറ്റ പ്രചണ്ഡ മുന്‍പ് നാലുവട്ടം വിശ്വാസവോട്ടിനെ അതിജീവിച്ചിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേതൃത്വം നല്കുന്ന സിപിഎൻ-യുഎംഎൽ പ്രചണ്ഡയുടെ പാർട്ടിക്കുള്ള പിന്തുണ കഴിഞ്ഞയാഴ്ച പിൻവലിച്ചതാണ് ഇപ്പോഴത്തെ പരാജയത്തിനു കാരണം. ശർമ ഒലി നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രി ശർമ ഒലി ആയിരിക്കുമെന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദൂബേ വ്യക്തമാക്കി.
Read Moreനേപ്പാളിൽ മണ്ണിടിച്ചിൽ: രണ്ടു ബസുകൾ നദിയിൽ വീണു; 65 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ബസുകൾ നദിയിൽ പതിച്ച് ഏഴ് ഇന്ത്യക്കാരടക്കം 65 പേരെ കാണാതായി. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മുഗ്ലിംഗ് റോഡിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന 24 പേർ കയറിയ ഏഞ്ചൽ ബസും കാഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്ക് പോകുകയായിരുന്ന 41 പേർ കയറിയ ഗൺപത് ഡീലക്സ് ബസുമാണ് ദുരന്തത്തിൽപ്പെട്ടത്. മണ്ണിടിഞ്ഞപ്പോൾ ബസുകൾ ത്രിശൂലി നദിയിലേക്ക് വീഴുകയായിരുന്നു. ഗൺപത് ഡീലക്സ് ബസിൽ യാത്ര ചെയ്തിരുന്ന മൂന്നു പേർ മാത്രമാണു രക്ഷപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തിൽ പലരും ബസിന്റെ ജനാലകളിൽനിന്ന് പുറത്തേക്കു തെറിച്ചതായി രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. കാണാതായ ഇന്ത്യക്കാരിൽ സന്തോഷ് താക്കൂർ, സുരേന്ദ്ര സാഹ്, ആദിത് മിയാൻ, സുനിൽ, ഷാനവാജ് ആലം, അൻസാരി എന്നിങ്ങനെ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെയാണ് ദുരന്തമുണ്ടായ സ്ഥലം. ദിവസങ്ങളായി മേഖലയിൽ പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിനു…
Read Moreയുഎസ് പ്രസിഡന്റ് സ്ഥാനാർഥി തെരഞ്ഞെടുപ്പ്; ‘ഞാൻ തന്നെ ഏറ്റവും യോഗ്യന്‍’; ജോ ബൈഡൻ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറാൻ ആലോചിക്കുന്നില്ലെന്നും സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും പ്രഖ്യാപിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിൽ മുന്നോട്ടുതന്നെ പോകും. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീണ്ടും മത്സരിക്കുന്നതില്‍നിന്നു പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണകാലയളവിൽ സാമ്പത്തികമേഖല വൻ പുരോഗതി കൈവരിച്ചു. തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നത്. കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു. അതിനിടെ, നാറ്റോ സമ്മേളനത്തിനിടെ ജോ ബൈഡന് നാക്കുപിഴ സംഭവിച്ചത് വന്‍ ചര്‍ച്ചയായി. യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയെ, പ്രസിഡന്റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. ഉടൻതന്നെ തിരുത്തുകയുംചെയ്തു. അതേസമയം, ഡോണൾഡ് ട്രംപ് അമേരിക്കയെ നയിക്കാൻ അയോഗ്യനെന്നു വിമർശിച്ച് ന്യൂ യോർക്ക് ടൈംസ് മുഖപ്രസംഗം എഴുതി. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും…
Read More‘ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല’; ഇന്ത്യൻ നിലപാടിൽ അമേരിക്കയ്ക്ക് അതൃപ്തി
ഡൽഹി: റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധത്തിനെതിരേ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഒരേസമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ല. ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ ആഗ്രഹിക്കുന്നതിനെ ബഹുമാനിക്കുന്നു. എന്നാൽ, യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മൾ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പറഞ്ഞു.
Read More‘ദി ഷൈനിംഗ്’ താരം ഷെല്ലി ഡുവൽ അന്തരിച്ചു
ടെക്സാസ്: പ്രമുഖ അമേരിക്കൻ നടിയും വിഖ്യാത സംവിധായകൻ റോബർട്ട് ആർട്ട്മാന്റെ ചിത്രങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു നടി ഷെല്ലി ഡുവൽ (75) അന്തരിച്ചു. “ദി ഷൈനിംഗ്’, “ആനി ഹാൾ’എന്ന ചിത്രങ്ങളിലൂടെയാണു താരം ലോകപ്രശസ്തിയിലേക്കെത്തിയത്. ടെക്സാസിലെ ബ്ലാങ്കോയിലെ വസതിയിൽ ഉറക്കത്തിലായിരുന്നു അന്ത്യം സംഭവിച്ചത്. പ്രമേഹരോഗത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1970ൽ പുറത്തിറങ്ങിയ “ബ്രൂസ്റ്റർ മക്ക്ലൗഡ്’ എന്ന ഡാർക്ക് കോമഡി ചിത്രത്തിലൂടെയായിരുന്നു ഷെല്ലിയുടെ അരങ്ങേറ്റം. 1975ലെ “നാഷ്വില്ലെ’ എന്ന ചിത്രത്തിലൂടെ ഷെല്ലി പ്രേക്ഷകരെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു. 1977ലെ “3 വിമെൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കാൻ ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്.
Read Moreപർവതാരോഹകന്റെ മൃതദേഹം 22 വർഷം മഞ്ഞിനടിയിൽ; ഒടുവിൽ കണ്ടെത്തി
ലിമ: പെറുവിൽനിന്നു കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം 22 വർഷത്തിനുശേഷം കണ്ടെത്തി. 22,000 അടി ഉയരമുള്ള ഹുവാസ്കരൻ പർവതം കയറുന്നതിനിടെ 2002 ജൂണിൽ കാണാതായ വില്യം സ്റ്റാംഫലിന്റെ (59) മൃതദേഹമാണു കണ്ടെത്തിയത്. മഞ്ഞുവീഴ്ചയ്ക്കിടെയായിരുന്നു ഇദ്ദേഹം അപ്രത്യക്ഷനായത്. തെരച്ചിലും മറ്റും അക്കാലത്ത് നടന്നെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ മഞ്ഞുരുകലിനെത്തുടർന്നാണ് ഇപ്പോൾ മൃതദേഹം വെളിപ്പെട്ടത്. ദീർഘകാലം മഞ്ഞിനടിയിൽ കിടന്നെങ്കിലും സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും മറ്റും നശിച്ചിരുന്നില്ല. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ പാസ്പോർട്ടാണു മൃതദേഹം തിരിച്ചറിയാൻ പോലീസിന് സഹായകമായത്.
Read Moreമോദി ഓസ്ട്രിയയിൽ; 40 വർഷത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യസന്ദർശനം
വിയന്ന: രണ്ടു ദിവസത്തെ ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. ഇന്ത്യൻ പൗരന്മാരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇന്ന് ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തുകയും ചെയ്യും. റഷ്യൻ സന്ദർശനത്തിനു ശേഷം മോസ്കോയിൽനിന്നാണ് അദ്ദേഹം ഓസ്ട്രിയയിലെത്തിയത്. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്. പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും.
Read More