ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു

ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ. ക​ഴി​ഞ്ഞ​ദി​വ​സം സെ​ൻ​ട്ര​ൽ ക്യൂ​ൻ​സ്‌​ലാ​ൻ​ഡി​ലെ പ​ട്ട​ണ​മാ​യ യെ​പ്പൂ​ണി​ൽ വ​ച്ചു മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ലേ​ബ​ർ പാ​ർ​ട്ടി എം​പി​യാ​യ ബ്രി​ട്ടാ​നി ലോ​ഗ പ​റ​യു​ന്ന​ത്. ഈ ​പ​ട്ട​ണ​ത്തി​ൽ സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​താ​യി ഒ​ന്നി​ല​ധി​കം സ്ത്രീ​ക​ൾ ത​ന്നോ​ട് പ​ങ്കു​വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ഗ​യെ ആ​ക്ര​മി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Read More

യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി

ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. ഷാ​ർ​ജ​യി​ലെ അ​ൽ സ​ജാ ഫീ​ൽ​ഡി​ന് വ​ട​ക്കു​വ​ശ​ത്താ​യി ഷാ​ർ​ജ നാ​ഷ​ണ​ൽ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ​ത്തി​ലാ​ണ് വാ​ണി​ജ്യ ഉ​ത്പാ​ദ​ത്തി​ന് പ​ര്യാ​പ്ത​മാ​യ അ​ള​വി​ലു​ള്ള വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നു ല​ഭ്യ​മാ​വാ​ൻ സാ​ധ്യ​ത​യു​ള്ള വാ​ത​ക​ത്തി​ന്‍റെ അ​ള​വും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് യു​എ​ഇ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഷാ​ർ​ജ​യി​ലെ അ​ഞ്ചാ​മ​ത്തെ ഓ​ൺ​ഷോ​ർ ഫീ​ൽ​ഡാ​ണ് അ​ൽ ഹ​ദി​ബ. ഇ​തി​ന് പു​റ​മെ അ​ൽ സ​ജാ, കാ​ഹി​ഫ്, മ​ഹാ​നി, മു​അ​യ​ദ് എ​ന്നീ ഓ​ൺ​ഷോ​ർ ഫീ​ൽ​ഡു​ക​ളാ​ണു​ള്ള​ത്.

Read More

ഇ​സ്ര​യേ​ലു​മാ​യു​ള്ള വ്യാ​പാ​ര​ബ​ന്ധം വി​ച്ഛേ​ദി​ച്ച് തു​ർ​ക്കി

അ​ങ്കാ​റ: ​ഇ​സ്ര​യേ​ലു​മാ​യു​ള്ള വ്യാ​പ​ര ഇ​ട​പാ​ടു​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി തു​ർ​ക്കി അ​റി​യി​ച്ചു. ഗാ​സ​യി​ൽ സ്ഥി​രം വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി ഇ​ട​ത​ട​വി​ല്ലാ​തെ സ​ഹാ​യ​വി​ത​ര​ണം ഉ​റ​പ്പാ​ക്കി​യാ​ലേ ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യും പു​നഃ​സ്ഥാ​പി​ക്കൂ എ​ന്ന് തു​ർ​ക്കി വാ​ണി​ജ്യ മ​ന്ത്രി ഒ​മ​ർ ബൊ​ലാ​ത് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര വ്യാ​പാ​ര ഉ​ട​ന്പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ഏ​കാ​ധി​പ​തി​യെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് ഇ​സ്ര​യേ​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് ആ​രോ​പി​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കാ​നും ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ല്കി​യെ​ന്നും കാ​റ്റ്സ് കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ർ​ക്കി​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 700 കോ​ടി ഡോ​ള​റി​ന്‍റെ വ്യാ​പാ​രം ന​ട​ന്നി​രു​ന്നു. ഇ​സ്ര​യേ​ലി​ന്‍റെ ഇ​റ​ക്കു​മ​തി​യി​ൽ തു​ർ​ക്കി​ക്ക് അ​ഞ്ചാം സ്ഥാ​ന​വും തു​ർ​ക്കി​യു​ടെ ക​യ​റ്റു​മ​തി​യി​ൽ ഇ​സ്ര​യേ​ലി​ന് 13-ാം സ്ഥാ​ന​വു​മു​ണ്ട്. 1949ൽ ​ഇ​സ്ര​യേ​ലി​നെ ആ​ദ്യ​മാ​യി അം​ഗീ​ക​രി​ച്ച മു​സ്‌​ലിം രാ​ജ്യ​മാ​ണ് തു​ർ​ക്കി. എ​ന്നാ​ൽ, അ​ടു​ത്ത പ​തി​റ്റാ​ണ്ടു​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം പ​ല​പ്പോ​ഴും മോ​ശ​മാ​യി​ട്ടു​ണ്ട്. തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ൻ ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ൽ…

Read More

നൈജറിലെ യുഎസ് സൈനിക താവളത്തിൽ റഷ്യൻ സൈനികർ

നി​യാ​മി: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ നൈ​ജ​റി​ലെ യു​എ​സ് സൈ​നി​കതാ​വ​ള​ത്തി​ൽ റ​ഷ്യ​ൻ സേ​ന​യും. യു​എ​സ് സേ​ന രാ​ജ്യം വി​ട​ണ​മെ​ന്ന് നൈ​ജ​റി​ലെ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് റ​ഷ്യ​ൻ സൈ​നി​ക​ർ ത​ല​സ്ഥാ​ന​മാ​യ നി​യാ​മി​യി​ലെ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തോ​ടു ചേ​ർ​ന്ന ‘എ​യ​ർ​ബേ​സ് 101’ താ​വ​ള​ത്തി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ട​ത്. റ​ഷ്യ​ൻ സൈ​നി​ക​ർ അ​മേ​രി​ക്ക​ൻ സേ​ന​യ്ക്കു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നി​ല്ലെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ അ​റി​യി​ച്ചു. റ​ഷ്യ​ക്കാ​ർ വേ​റെ കോന്പൗ​ണ്ടി​ലാ​ണെ​ന്നും യു​എ​സ് സൈ​നി​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. റ​ഷ്യ-​യു​എ​സ് സൈ​നി​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​നു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് നി​രീ​ക്ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളെ നേ​രി​ടു​ന്ന​തി​നാ​ണ് യു​എ​സ് സേ​ന നൈ​ജ​റി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന യു​എ​സി​ന്‍റെ മു​ഖ്യ കേ​ന്ദ്രം ഇ​വി​ടെ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം നൈ​ജ​ർ പ​ട്ടാ​ളം അ​ട്ടി​മ​റി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ശേ​ഷ​മാ​ണ് യു​എ​സു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​യ​ത്. യു​എ​സ് സേ​ന നൈ​ജ​ർ വി​ട​ണ​മെ​ന്ന് മാ​ർ​ച്ചി​ൽ പ​ട്ടാ​ള​ ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടു. എ​യ​ർ​ബേ​സ്…

Read More

കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു; രക്ഷാപ്രവർത്തനത്തിന് സൈന്യം

ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്നി​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 22 പേ​ർ മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 90 പേ​രെ കാ​ണാ​താ​യെ​ന്നും 1,65,000 പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. രക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സൈ​ന്യ​വും രം​ഗ​ത്തു​ണ്ട്. ഒ​രു മാ​സ​മാ​യി തു​ട​രു​ന്ന മ​ഴ​ക്കെ​ടു​തി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലു​മാ​യി വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി​ക്കു പു​റ​മെ ടാ​ൻ​സാ​നി​യ​ൻ തീ​രം ല​ക്ഷ്യ​മാ​ക്കി വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ‘ഹി​ദാ​യ’ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് മ​റ്റൊ​രു ഭീ​ഷ​ണി​യാ​കു​ന്നു. മ​ണി​ക്കൂ​റി​ൽ 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ച്ചേ​ക്കാ​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​യ്റോ​ബി​യി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​ള്ള മാ​യ് മാ​ഹി​യു​വി​ൽ താ​ത്കാ​ലി​ക ഡാം ​ത​ക​ർ​ന്ന് നി​ര​വ​ധി ഗ്രാ​മീ​ണ​ർ മ​രി​ച്ചി​രു​ന്നു. ഈ ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട 52 പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 49 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ 178 ഡാ​മു​ക​ളു​ടെ പ​രി​സ​ര​ത്തു​ള്ള…

Read More

റ​ഷ്യ​ൻ മാ​തൃ​ക​യി​ൽ നി​യ​മം; ജോ​ർ​ജി​യ​യി​ൽ പ്ര​തി​ഷേ​ധം

തി​ബ്‌​ലി​സി: റ​ഷ്യ​ൻ മാ​തൃ​ക​യി​ൽ വി​മ​ത​ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​യി പ്ര​ത്യേ​ക നി​യ​മ​മു​ണ്ടാ​ക്കു​ന്ന ജോ​ർ​ജി​യ​ൻ സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി. പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധം പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. 63 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​റു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കു​ണ്ട്. വി​ദേ​ശ ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന കാ​ര്യം സം​ഘ​ട​ന​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശി​ക്കു​ന്ന നി​യ​മം (വി​ദേ​ശ ഏ​ജ​ന്‍റ് ബി​ൽ) മാ​സാ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണു ഭ​ര​ണം ന​ട​ത്തു​ന്ന ജോ​ർ​ജി​യ​ൻ ഡ്രീം ​പാ​ർ​ട്ടി​യു​ടെ നീ​ക്കം. റ​ഷ്യ​യി​ൽ 2012 മു​ത​ൽ ഇ​ത്ത​രം നി​യ​മ​മു​ണ്ട്. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും കൂ​ച്ചു​വി​ല​ങ്ങി​ടാ​നാ​ണു നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യാ​ലും ബി​ല്ലി​നെ വീ​റ്റോ ചെ​യ്യു​മെ​ന്നു ജോ​ർ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ലോം സു​ര​ബി​ഷ്‌​വി​ല്ലി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​റ്റോ മ​റി​ക​ട​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ഡ്രീം ​പാ​ർ​ട്ടി​ക്കു പാ​ർ​ല​മെ​ന്‍റി​ലു​ണ്ട്. യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ അം​ഗ​മാ​കാ​നു​ള്ള ജോ​ർ​ജി​യ​യു​ടെ മോ​ഹ​ങ്ങ​ൾ​ക്കു തി​രി​ച്ച​ടി​യാ​കും ഈ ​നി​യ​മ​മെ​ന്നു യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഉ​ർ​സു​ല വോ​ൺ ദെ​ർ…

Read More

ദു​ബാ​യി​ൽ ഒ​രു​ങ്ങു​ന്നു വ​മ്പൻ വി​മാ​ന​ത്താ​വ​ളം; അ​ഞ്ച് റ​ൺ​വേ​ക​ൾ;  പ​ദ്ധ​തി​ച്ചെ​ല​വ് 3,000 കോ​ടി

ദു​ബാ​യ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ളം ദു​ബാ​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. നി​ല​വി​ലെ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി വ​ലി​പ്പ​മു​ള്ള​താ​യി​രി​ക്കും പു​തി​യ അ​ൽ മ​ക്തൂം അ​ന്താ​രാ​ഷ്ട്രാ വി​മാ​ന​ത്താ​വ​ളം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ൽ മ​ക്തൂ​മി​ലേ​ക്കു മാ​റ്റും. വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും നി​ർ​മാ​ണം. അ​ഞ്ച് സ​മാ​ന്ത​ര റ​ൺ​വേ​ക​ളും 400 എ​യ​ർ​ക്രാ​ഫ്റ്റ് ഗേ​റ്റു​ക​ളു​മ​ട​ക്കം പ്ര​തി​വ​ർ​ഷം 260 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പു​തി​യ എ​യ​ർ​പോ​ട്ടി​ലു​ണ്ടാ​കും. പ​ദ്ധ​തി​ച്ചെ​ല​വ് ഏ​ക​ദേ​ശം 3,000 കോ​ടി രൂ​പ. ആ​ദ്യ​ഘ​ട്ടം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.  

Read More

മാ​​ര്‍​പാ​​പ്പ​​യ്ക്ക് ഏ​​ല​​ക്കാ​​മാ​​ല സ​​മ്മാ​​നിച്ച് ദ​​മ്പ​​തി​​ക​​ൾ

കോ​​ട്ട​​യം: ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പ​​യെ സ​​ന്ദ​​ര്‍​ശി​​ച്ച് ഏ​​ല​​ക്കാ​​മാ​​ല അ​​ണി​​യി​​ക്കാ​​നാ​​യ​​തി​​ന്‍റെ നി​​ര്‍​വൃ​​തി​​യി​​ലാ​​ണ് അ​​യ​​ര്‍​ക്കു​​ന്നം ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ ജോ​​സ്-​​മോ​​ളി ദ​​മ്പ​​തി​​ക​​ള്‍. സു​​ഗ​​ന്ധം പ്ര​​സ​​രി​​ക്കു​​ന്ന ഏ​​ല​​ക്കാ​​മാ​​ല അ​​ണി​​ഞ്ഞ് ഇ​​വ​​രു​​ടെ മ​​ക​​ന്‍ യൂ​​റോ​​പ്പി​​ല്‍ ഉ​​പ​​രി​​പ​​ഠ​​നം ന​​ട​​ത്തു​​ന്ന ഫാ. ​​ജോ​​ജി​​ന്‍ ഇ​​ല​​ഞ്ഞി​​ക്ക​​ല്‍ ഉ​​ള്‍​പ്പെ​​ടെ കേ​​ര​​ള​​ത്തി​​ല്‍​നി​​ന്നു​​ള്ള നാ​​ല്‍​പ​​തം​​ഗ വൈ​​ദി​​ക​​ര്‍​ക്കൊ​​പ്പം ഫോ​​ട്ടോ എ​​ടു​​ക്കാ​​നും പാ​​പ്പ അ​​വ​​സ​​രം ന​​ല്‍​കി. റോം ​​സ​​ന്ദ​​ര്‍​ശ​​ന വേ​​ള​​യി​​ല്‍ ഏ​​പ്രി​​ല്‍ 24ന് ​​രാ​​വി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ച​​ത്വ​​ര​​ത്തി​​ല്‍​വ​​ച്ചാ​​യി​​രു​​ന്നു ആ​​ദ​​രം. വ​​ണ്ട​​ന്‍​മേ​​ട്ടി​​ലെ തോ​​ട്ട​​ത്തി​​ല്‍ വി​​ള​​ഞ്ഞ ഏ​​ല​​ക്കാ​​കൊ​​ണ്ടാ​​ണ് ജോ​​സ് മാ​​ല ഒ​​രു​​ക്കി​​യ​​ത്. അ​​വ​​സ​​രം ല​​ഭി​​ച്ചാ​​ല്‍ ഇ​​ത് പാ​​പ്പാ​​യെ അ​​ണി​​യാ​​ക്കാം എ​​ന്നേ പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നു​​ള്ളൂ. യു​​റോ​​പ്യ​​ന്‍ പാ​​ക്കേ​​ജ് ടൂ​​റി​​ല്‍ പ​​ങ്കെ​​ടു​​ത്തു​​വ​​രു​​ന്ന ജോ​​സി​​നും മോ​​ളി​​ക്കും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യാ​​ണ് മാ​​ല അ​​ണി​​യി​​ക്കാ​​ന്‍ അ​​വ​​സ​​രം ല​​ഭി​​ച്ച​​ത്. എ​​ട്ടു മി​​നി​​റ്റ് മ​​ല​​യാ​​ളി സം​​ഘ​​ത്തോ​​ടു മാ​​ര്‍​പാ​​പ്പ സം​​സാ​​രി​​ച്ചു. ഇ​​വ​​ര്‍​ക്കൊ​​പ്പ​​മു​​ള്ള മ​​ല​​യാ​​ളി ടൂ​​ര്‍ സം​​ഘം ച​​ത്വ​​ര​​ത്തി​​ല്‍ മ​​റ്റ് തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കൊ​​പ്പം നി​​ന്ന് ഫ്രാ​​ന്‍​സി​​സ് പാ​​പ്പാ​​യെ അ​​ടു​​ത്തു​​ക​​ണ്ടു.

Read More

അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം അ​ന്ത​രി​ച്ചു ; യു​എ​ഇ​യി​ൽ 7 ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം

അ​ബു​ദാ​ബി: അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്‍​യാ​ൻ അ​ന്ത​രി​ച്ചു. അ​ബു​ദാ​ബി ഭ​ര​ണാ​ധി​കാ​രി​യു​ടെ എ​ൽ ഐ​ൻ മേ​ഖ​ലാ പ്ര​തി​നി​ധി​യും ഇ​പ്പോ​ഴ​ത്തെ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‍​യാ​ന്‍റ് അ​മ്മാ​വ​നു​മാ​ണ് ശൈ​ഖ് ത​ഹ്‍​നൂ​ൻ. യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത് ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടും. അ​ടു​ത്തി​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ യു​എ​ഇ പ്ര​സി​ഡ​ന്‍റി​നൊ​പ്പം ശൈ​ഖ് ത​ഹ്‍​നൂ​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

Read More

യു​എ​ഇ​യി​ൽ വീ​ണ്ടും മ​ഴ​സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ

ദു​ബാ​യ്: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. മ​ഴ​യും അ​ത് കാ​ര​ണ​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ദു​ബാ​യ് വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ അ​ൽ​പം നേ​ര​ത്തെ ഇ​റ​ങ്ങ​ണം. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നേ​രി​ട്ട് ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്ക​ണ​മെ​ന്നു രാ​ജ്യ​ത്തെ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യും നി‍​ർ​ദേ​ശി​ച്ചു. ഷാ​ർ​ജ, ദു​ബാ​യ് എ​മി​റേ​റ്റു​ക​ളി​ൽ സ്കൂ​ളു​ക​ളി​ൽ വി​ദൂ​ര പ​ഠ​ന​രീ​തി സ്വീ​ക​രി​ക്കും. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണ് യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

Read More