കിം കുടുംബത്തിന്‍റെ പ്രതിച്ഛായ രൂപപ്പെടുത്തിയ കിം കി നാം അന്തരിച്ചു

പ്യോ​ഗ്യാം​ഗ്: പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ത്ത​ര​കൊ​റി​യ ഭ​രി​ക്കു​ന്ന കിം ​കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നു നേ​തൃ​ത്വം ന​ല്കി​യ മു​ൻ പ്രൊ​പ്പ​ഗാ​ന്‍റ മ​ന്ത്രി കിം ​കി നാം (94) ​അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന സം​സ്ക്കാ​ര​ചട​ങ്ങി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും പ​ങ്കെ​ടു​ത്തു. കി​മ്മി​ന്‍റെ പി​താ​വ് കിം ​ജോം​ഗ് ഇ​ൽ, ഉ​ത്ത​ര​കൊ​റി​യ​ൻ സ്ഥാ​പ​ക ഭ​ര​ണാ​ധി​കാ​രി​യും കി​മ്മി​ന്‍റെ മു​ത്ത​ച്ഛ​നു​മാ​യ കിം ​ഇ​ൽ സും​ഗ് എ​ന്നി​വ​രു​ടെ പ​രി​വേ​ഷം ജ​ന​ങ്ങ​ളി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തി​ൽ കിം ​കി നാം ​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. കി​മ്മി​ന്‍റെ പി​താ​വി​ന്‍റെ കാ​ല​ത്ത് 1966ൽ ​പ്രൊ​പ്പ​ഗാ​ന്‍റ വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി​ട്ടാ​ണ് ജോ​ലി തു​ട​ങ്ങു​ന്ന​ത്. കി​മ്മി​ന്‍റെ പി​താ​വു​മാ​യി വ​ള​രെ അ​ടു​പ്പം പു​ല​ർ​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം വൈ​കാ​തെ രാ​ജ്യ​ത്തി​ന്‍റെ മു​ഖ​പ​ത്ര​മാ​യ റോ​ഡോം​ഗ് സി​ൻ​മു​ണി​ന്‍റെ മേ​ധാ​വി​യാ​യി. ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും വി​വ​ര​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ന്ന​ത് കിം ​കി നാം ​നി​യ​ന്ത്രി​ച്ചി​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ​യും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ​യും…

Read More

ഇ​സ്ര​യേ​ലി​ന് ആ​യു​ധ​ക്ക​യ​റ്റു​മ​തി ത​ട​ഞ്ഞ് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ല​ക്ഷ​ക്ക​ണ​ക്കി​നു പ​ല​സ്തീ​നി​ക​ൾ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ൽ ഉ​പ​യോ​ഗി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഇ​സ്ര​യേ​ലി​നു​ള്ള ആ​യു​ധ​ക്ക​യ​റ്റു​മ​തി നി​ർ​ത്തി​വ​ച്ച​താ​യി അ​മേ​രി​ക്ക സ്ഥി​രീ​ക​രി​ച്ചു. സ്ഫോ​ട​ന​ശേ​ഷി കൂ​ടി​യ ബോം​ബു​ക​ളു​ടെ ക​യ​റ്റു​മ​തി​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച നീ​ട്ടി​വ​ച്ച​ത്. ജ​നം തി​ങ്ങി​നി​റ​ഞ്ഞ റാ​ഫ​യി​ലെ സൈ​നി​ക​ന​ട​പ​ടി​ക​ൾ അ​മേ​രി​ക്ക​യ്ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഇ​സ്ര​യേ​ലി​നു ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രേ​ലി സേ​ന ടാ​ങ്കു​ക​ളു​മാ​യി റാ​ഫ അ​തി​ർ​ത്തി പി​ടി​ച്ചി​രു​ന്നു. ഈ​ജി​പ്തി​ൽ​നി​ന്ന് ഗാ​സ​യി​ലേ​ക്കു സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചേ​രു​ന്ന പാ​ത ഇ​സ്ര​യേ​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ പാ​ത തു​റ​ന്നി​ല്ല. അ​തേ​സ​മ​യം, ഇ​തി​ന​ടു​ത്തു​ള്ള കെ​റം ഷാ​ലോം ക്രോ​സിം​ഗ് ഇ​ന്ന​ലെ വീ​ണ്ടും തു​റ​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റാ​യി. ഏ​താ​നും ദി​വ​സം മു​ന്പ് ഹ​മാ​സ് ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ക്രോ​സിം​ഗ് അ​ട​ച്ച​ത്. റാ​ഫ​യോ​ടു ചേ​ർ​ന്ന് ക​ഴി​ഞ്ഞ രാ​ത്രി​ക​ളി​ൽ ശ​ക്ത​മാ​യ ബോം​ബിം​ഗ് ന​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.14 ല​ക്ഷം പേ​ർ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന റാ​ഫ​യി​ൽ ഇ​സ്ര​യേ​ൽ സൈ​നി​ക​ന​ട​പ​ടി​ക്കു മു​തി​ര​രു​തെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ അ​ഭി​പ്രാ​യം. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ…

Read More

ബ്ര​സീ​ലിൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; 100 പേ​ർ മ​രി​ച്ചു

സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും കു​റ​ഞ്ഞ​ത് 100 പേ​ർ മ​രി​ച്ചു. ഒ​രു ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ത​ക​രു​ക​യോ സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്തു. നാ​ഷ​ണ​ൽ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, സം​സ്ഥാ​ന​ത്തെ ക​വി​ഞ്ഞൊ​ഴു​കു​ന്ന ന​ദി​ക​ളും വെ​ള്ള​പ്പൊ​ക്ക​വും ഏ​ക​ദേ​ശം 1.45 ദ​ശ​ല​ക്ഷം ആ​ളു​ക​ളെ ബാ​ധി​ച്ചു. ഏ​ക​ദേ​ശം 200,000 ജ​ന​ങ്ങ​ളെ അ​വ​രു​ടെ വീ​ടു​ക​ൾ വി​ട്ടു​പോ​കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യും ചെ​യ്തു. സി​വി​ൽ ഡി​ഫ​ൻ​സ് ഏ​ജ​ൻ​സി​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഏ​പ്രി​ൽ 29 ന് ​ദു​ര​ന്ത​മു​ണ്ടാ​യ​തി​ന് ശേ​ഷം എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള 99,800 വ​സ​തി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഭ​വ​ന, പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കൃ​ഷി, ക​ന്നു​കാ​ലി, വ്യ​വ​സാ​യം, വാ​ണി​ജ്യം, സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം ക​ണ​ക്കി​ലെ​ടു​ത്ത് 4.6 ബി​ല്യ​ൺ റി​യാ​ൽ (ഏ​ക​ദേ​ശം $904 ദ​ശ​ല​ക്ഷം) സാ​മ്പ​ത്തി​ക ന​ഷ്ടം കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്നു.

Read More

ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി കാ​ന​ഡ​യി​ൽ വീ​ടി​ള്ളിൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി​യെ കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ക​ണ്ണം​മ്പു​ഴ ലാ​ൽ കെ. ​പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഡോ​ണ (30) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. വീ​ട് പൂ​ട്ടി കി​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ണ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ചാ​ല​ക്കു​ടി പാ​ല​സ്റോ​ഡി​ൽ പ​ടി​ക്ക​ല സാ​ജ​ന്‍റെ​യും ഫ്ലോ​റ​യു​ടെ​യും മ​ക​ളാ​ണ് ഡോ​ണ. ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ് ലാ​ലി​ന്‍റെ​യും ഡോ​ണ​യു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ കാ​ന​ഡ​യി​ലു​ള്ള ബ​ന്ധുക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്നു. മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

Read More

എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാപകമായി സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ക​ണ്ണൂ​രി​ൽ നി​ന്നും ഷാ​ർ​ജ, മ​സ്ക​റ്റ്, അ​ബു​ദാ​ബി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 2.50ന് ​പു​റ​പ്പ​ടേ​ണ്ട ഷാ​ർ​ജ വി​മാ​ന​വും രാ​വി​ലെ 8.50ന് ​പു​റ​പ്പ​ടേ​ണ്ട മ​സ്ക​ത്ത് വി​മാ​ന​വും റ​ദ്ദാ​ക്കി. ക​രി​പ്പൂ​രി​ല്‍ നി​ന്നും റാ​ല്‍​ഖൈ​മ, ദു​ബാ​യ്, ജി​ദ്ദ, ദോ​ഹ, ബ​ഹ​റി​ന്‍, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മ​സ്‌​ക​ത്ത്, ദു​ബാ​യ്, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ഇ​തേ​തു​ട​ർ​ന്ന് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ന​ൽ​കു​ക​യോ വി​ദേ​ശ യാ​ത്ര​യ്ക്കാ​യി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​ത്തേ​ക്ക് ടി​ക്ക​റ്റ് മാ​റ്റി ന​ൽ​കു​ക​യോ പ​ണം മ​ട​ക്കി ന​ൽ​കു​ക​യോ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്; അപകടം പ്രഭാത നടത്തത്തിനിടെ

വാ​ഷിം​ഗ്ട​ൺ ഡി​സി: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് അ​ധ്യ​ക്ഷ​ൻ കെ.​പി. യോ​ഹ​ന്നാ​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. യു​എ​സി​ലെ ടെ​ക്‌​സാ​സി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ (ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 5.15) പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെ.​പി. യോ​ഹ​ന്നാ​നെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. നാ​ല് ദി​വ​സം മു​മ്പാ​ണ് അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ത്. സാ​ധാ​ര​ണ ഡാ​ള​സി​ലെ ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ന്‍റെ കാ​മ്പ​സി​നു​ള്ളി​ൽ പ്ര​ഭാ​ത​സ​വാ​രി ന​ട​ത്തു​ന്ന കെ.​പി. യോ​ഹ​ന്നാ​ൻ പ​ള്ളി​യു​ടെ പു​റ​ത്ത് റോ​ഡി​ലേ​ക്ക് ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​ത്.

Read More

കൊ​യി​ലാ​ണ്ടി​യി​ല്‍ പി​ടി​കൂ​ടി​യ ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു

കൊ​ച്ചി: കൊ​യി​ലാ​ണ്ടി​യി​ല്‍ പു​റം​ക​ട​ലി​ല്‍​നി​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ എ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം ഇ​ന്ന് പു​ല​ര്‍​ച്ചെ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ആ​റ് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് കോ​സ്റ്റ​ല്‍ പോ​ലീ​സ് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ച​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് സം​ശ​യാ​സ്പ​ദ​മാ​യ യാ​തൊ​രു സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ്‌​പോ​ണ്‍​സ​റു​ടെ പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​താ​ണെ​ന്ന് ഇ​വ​ര്‍ കോ​സ്റ്റ​ല്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​റാ​നി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ സം​ഘ​ത്തി​ല്‍ ഉ​ള്ള​വ​രാ​ണി​വ​ര്‍. സ​യ്യ​ദ് സൗ​ദ് ജാ​ബ​രി എ​ന്ന​യാ​ളാ​ണ് സ്‌​പോ​ണ്‍​സ​ര്‍. എ​ന്നാ​ല്‍ വാ​ഗ്ദാ​നം ചെ​യ്ത ശ​മ്പ​ള​മോ പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ വി​ഹി​ത​മോ ഇ​വ​ര്‍​ക്ക് ല​ഭി​ച്ചി​ല്ല. അ​മി​ത​മാ​യി ജോ​ലി ചെ​യ്യി​ക്ക​ലും മ​തി​യാ​യ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​ത്ത അ​വ​സ്ഥ​യ്ക്കു​മൊ​പ്പം മ​ര്‍​ദ​ന​വും ഏ​ല്‍​ക്കേ​ണ്ടി​വ​ന്ന​തോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ മൊ​ഴി​യി​ലു​ള്ള​ത്. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​ത്. ഇ​വ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കൂ​ടു​ത​ല്‍…

Read More

ഹ​മാ​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ റാ​ഫ​യി​ൽ ക​ര​യു​ദ്ധ​ത്തി​ന് ഇ​സ്ര​യേ​ൽ

ടെ​ൽ​അ​വീ​വ്: ഗാ​സ​യി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ‌​യ റാ​ഫ​യി​ൽ ക​ര​യു​ദ്ധ​ത്തി​ന് ഇ​സ്ര​യേ​ൽ നീ​ക്കം. റാ​ഫ​യി​ൽ​നി​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ൽ സൈ​ന്യം ഉ​ത്ത​ര​വി​ട്ടു​ക​ഴി​ഞ്ഞു. ഇ​തോ​ടെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളും വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഹ​മാ​സി​ന്‍റെ പ്ര​ധാ​ന​ശ​ക്തി​കേ​ന്ദ്ര​മാ​ണ് റാ​ഫ​യെ​ന്നാ​ണ് ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കാ​ൻ റാ​ഫ ക​ര​യു​ദ്ധം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം റാ​ഫ​യെ ആ​ക്ര​മി​ക്കാ​നു​ള്ള നീ​ക്കം അ​ന്താ​രാ​ഷ്‌​ട്ര മ​ധ്യ​സ്ഥ​രു​ടെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് ഖ​ത്ത​റും ഹ​മാ​സും മു​ന്ന​റി​യി​പ്പു ന​ൽ​കി. റാ​ഫ​യി​ലെ ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളോ​ട് ഇ​വി​ടെ​നി​ന്നു മാ​റാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്ന് സൈ​നി​ക വ​ക്താ​വ് ല​ഫ്.​കേ​ണ​ൽ മ​ദാ​വ് ഷോ​ഷ്നി അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ഒ​രു പ​രി​മി​ത ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നും ഇ​ത് വ​ലി​യ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നോ​ടി​യാ​ണോ​യെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ഷോ​ഷ്നി പ​റ​ഞ്ഞു. ഗാ​സ​യി​ൽ ക​ര​യാ​ക്ര​മ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. റാ​ഫ​യി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​ക​യ​ല്ലാ​തെ ഇ​സ്ര​യേ​ലി​ന് മ​റ്റ് മാ​ർ​ഗ​മി​ല്ലെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി യോ​വ് ഗ​ല​ന്‍റ് യു​എ​സ് പ്ര​തി​രോ​ധ…

Read More

വീ​ണ്ടും ബ​ഹി​രാ​കാ​ശ ‌യാ​ത്ര​യ്ക്ക് സു​നി​താ വി​ല്യം​സ്

ന്യൂയോ​​​​ർ​​​​ക്ക്: ബ​​​​ഹി​​​​രാ​​​​കാ​​​​ശ ‌യാ​​​​ത്ര​​​​യ്ക്ക് വീ​​​​ണ്ടും ത​​​​യാ​​​​റെ​​​​ടു​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി സു​​​​നി​​​​താ വി​​​​ല്യം​​​​സ്. മൂ​​​​ന്നാം ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്ര​​​​യ്ക്കൊ​​​​രു​​​​ങ്ങു​​​​ന്ന സു​​​​നി​​​​ത ബോ​​​​യിം​​​​ഗി​​​​ന്‍റെ സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​ വാ​​​​ഹ​​​​ന പ​​​​രി​​​​ശീ​​​​ല​​​​ന​​​​യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കും. ഇ​​ന്ന് ഫ്ലോ​​​​റി​​​​ഡ​​​​യി​​​​ലെ കേ​​​​പ് കാ​​​​ന​​​​വെ​​​​റ​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​റി​​​​ന്‍റെ വി​​​​ക്ഷേ​​​​പ​​​​ണം. ബു​​​​ച്ച് വി​​​​ൽ​​​​മോ​​​​ർ എ​​​​ന്ന ബ​​​​ഹി​​​​രാ​​​​കാ​​​​ശ യാ​​​​ത്രി​​​​ക​​​​നും സു​​​​നി​​​​ത​​​​യ്ക്കൊ​​​​പ്പ​​​​മു​​​​ണ്ടാ​​​​കും. മ​​​​നു​​​​ഷ്യ​​​​രു​​​​മാ​​​​യി സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ പ​​​​രീ​​​​ക്ഷ​​​​ണ​​​​യാ​​​​ത്ര​​​​യാ​​​​ണി​​​​ത്. വാ​​​​ണി​​​​ജ്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് സ്റ്റാ​​​​ർ​​​​ലൈ​​​​ന​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നാ​​​​സ​​​​യു​​​​മാ​​​​യി​​​​ച്ചേ​​​​ർ​​​​ന്നു​​​​ള്ള ഈ ​​​​പ​​​​രീ​​​​ക്ഷ​​​​ണം. ഇ​​​​തു​​​​വ​​​​രെ​​​​യാ​​​​യി സു​​​​നി​​​​താ വി​​​​ല്യം​​​​സ് 322 ദി​​​​വ​​​​സം ബ​​​​ഹി​​​​രാ​​​​കാ​​​​ശ​​​​ത്ത് ചെ​​​​ല​​​​വ​​​​ഴി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 58 വ​യ​സു​കാ​രി​യാ​യ സു​നി​ത​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ​യാ​ത്ര 2006 ഡി​സം​ബ​റി​ൽ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലേ​ക്കാ​യി​രു​ന്നു. 2007 ജൂ​ൺ 22 വ​രെ അ​വ​ർ അ​വി​ടെ​ക്ക​ഴി​ഞ്ഞു. അ​ന്ന് 29 മ​ണി​ക്കൂ​റും 17 മി​നി​റ്റും ബ​ഹി​രാ​കാ​ശ​ത്തു​ന​ട​ന്ന് റി​ക്കാ​ർ​ഡി​ട്ടു. 2012-ൽ ​വീ​ണ്ടും അ​ന്താ​രാ​ഷ്‌‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​പ്പോ​യ അ​വ​ർ അ​ത്ത​വ​ണ​യും ന​ട​ന്നു. ആ​കെ ന​ട​ത്തം 50 മ​ണി​ക്കൂ​റും 40 മി​നി​റ്റും.…

Read More

ഇ​ന്ത്യ​ക്കാ​രു​ടെ അ​റ​സ്റ്റ്: കാ​ന​ഡ ശ​ക്ത​മാ​യ നി​യ​മ​വാ​ഴ്ച​യു​ള്ള രാ​ജ്യ​മെ​ന്നു ജ​സ്റ്റി​ൻ ട്രൂ​ഡോ

ഒ​ട്ടാ​വ: കാ​ന​ഡ ശ​ക്ത​മാ​യ നി​യ​മ​വാ​ഴ്ച​യു​ള്ള രാ​ജ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി. ശ​ക്ത​വും സ്വ​ത​ന്ത്ര​വു​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു പ്ര​തി​ബ​ദ്ധ​ത​യും നി​യ​മ​വാ​ഴ്ച​യു​മു​ള്ള രാ​ജ്യ​മാ​ണു കാ​ന​ഡ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രി​ൽ പ​രി​മി​ത​പ്പെ​ടു​ത്താ​തെ വി​പു​ല​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. നി​ജ്ജ​ർ വ​ധ​ത്തോ​ടെ ത​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് കാ​ന​ഡ​യി​ലെ സി​ക്ക് വി​ഭാ​ഗം ക​രു​തു​ന്നു. സു​ര​ക്ഷി​ത​മാ​യും ഭ​യ​മി​ല്ലാ​തെ​യും വി​വേ​ച​ന​മി​ല്ലാ​തെ​യും ജീ​വി​ക്കാ​നാ​കു​ക​യെ​ന്ന​ത് എ​ല്ലാ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​മാ​ണ്’’-​അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ജ്ജ​ർ​വ​ധ​ത്തി​ൽ ഇ​ന്ത്യ​ക്കു പ​ങ്കു​ണ്ടെ​ന്നു ജ​സ്റ്റി​ൻ ട്രൂ​ഡോ 2023 സെ​പ്റ്റം​ബ​റി​ൽ പ​റ​ഞ്ഞ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി​രു​ന്നു. ട്രൂ​ഡോ​യു​ടെ ആ​രോ​പ​ണം ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.

Read More