ഇ​ന്ത്യ​ൻ ദേ​ശീ​യ​ പ​താ​ക​യെ അ​പ​മാ​നി​ച്ച​തി​ൽ മു​ൻ മാ​ലി​ദ്വീ​പ് മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞു

മാ​ലി: ഇ​ന്ത്യ​ൻ ദേ​ശീ​യ​പ​താ​ക​യെ അ​നാ​ദ​രി​ക്കു​ന്ന ഒ​രു ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട മാ​ലി​ദ്വീ​പ് മ​ന്ത്രി മ​റി​യം ഷി​യൂ​ന ക്ഷ​മാ​പ​ണം ന​ട​ത്തി. മാ​ല​ദ്വീ​പി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ എം​ഡി​പി​യോ​ടു​ള്ള എ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ച്ച ചി​ത്രം ഇ​ന്ത്യ​ൻ പ​താ​ക​യു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്നു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​ത് മ​നഃ​പൂ​ർ​വ​മാ​യി​രു​ന്നി​ല്ല. ഇ​തു​മൂ​ല​മു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ആ​ത്മാ​ർ​ഥ​മാ​യി ഖേ​ദി​ക്കു​ന്നു- അ​വ​ർ എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ മാ​ലി​ദ്വീ​പ് ആ​ഴ​ത്തി​ൽ വി​ല​മ​തി​ക്കു​ന്ന​താ​യും രാ​ജ്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​താ​യും ഷി​യൂ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ലി​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു​വി​ന്‍റെ ഭ​ര​ണ​ക​ക്ഷി​യി​ൽ പെ​ട്ട​യാ​ളാ​ണു മ​റി​യം ഷി​യൂ​ന.

Read More

യു​എ​സി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: മൂ​ന്നാ​ഴ്ച മു​മ്പ് അ​മേ​രി​ക്ക​യി​ല്‍ കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്താ​ഫി​നെ(25) ആ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക്ലീ​വ്ലാ​ന്‍​ഡ് സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന് രാ​വി​ലെ ഇ​യാ​ളെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ന്യൂ​യോ​ര്‍​ക്കി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി മ​ര​ണം കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 2023ല്‍ ​ആ​ണ് മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ അ​ര്‍​ഫാ​ത്താ​ഫ് യു​എ​സി​ലെ​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​വ​ര്‍​ഷം യു​എ​സി​ല്‍ മ​ര​ണ​പ്പെ​ടു​ന്ന പ​തി​നൊ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യു​ള്ള മ​ര​ണ​ങ്ങ​ള്‍ യു​എ​സി​ലെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. യു​എ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 2022-2023 വ​ര്‍​ഷം 2.6 ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ രാ​ജ്യ​ത്തേ​ക്ക് കു​ടി​യേ​റി. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​തി​ലും 35 ശ​ത​മാ​നം അ​ധി​ക​മാ​ണി​ത്.

Read More

കുടിയേറ്റം നിയന്ത്രിക്കാൻ നടപടികളുമായി ന്യൂസിലൻഡ്

  വെ​​​ല്ലിം​​​ഗ്ട​​​ൺ: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കു പി​​​ന്നാ​​​ലെ കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ന്യൂ​​​സി​​​ല​​​ൻ​​​ഡും. കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വീ​​​സ നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ജോ​​​ലി​​​ക​​​ൾ​​​ക്ക് ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ നി​​​ർ​​​ബ​​​ന്ധ​​​മാ​​​ക്കു​​​ക, തൊ​​​ഴി​​​ൽ വീ​​​സ​​​ക​​​ൾ​​​ക്ക് മി​​​നി​​​മം വൈ​​​ദ​​​ഗ്ധ്യ​​​വും തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യ പ​​​രി​​​ധി​​​യും നി​​​ശ്ച​​​യി​​​ക്കു​​​ക, കു​​​റ​​​ഞ്ഞ വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് സ്ഥി​​​ര​​​മാ​​​യി താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ധി നി​​​ല​​​വി​​​ലെ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണു ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. ഉ​​​യ​​​ർ​​​ന്ന വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​​​ലും നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ലു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി എ​​​റി​​​ക്ക സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജ്യ​​​ത്തു സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ക്ഷാ​​​മം നേ​​​രി​​​ടു​​​ന്ന​​​തി​​​നാ​​​ൽ അ​​​വ​​​രെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന പ​​​രോ​​​ക്ഷ സൂ​​​ച​​​ന​​​യും മ​​​ന്ത്രി ന​​​ൽ​​​കി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തേ​​​ക്ക് കു​​​ടി​​​യേ​​​റി​​​യ​​​ത് 1,73,000 വി​​​ദേ​​​ശി​​​ക​​​ളാ​​​ണെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള കു​​​ടി​​​യേ​​​റ്റം തു​​​ട​​​രു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തി​​​ന് ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. 5.1 ദ​​​ശ​​​ല​​​ക്ഷം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ കോ​​​വി​​​ഡി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കു​​​ടി​​​യേ​​​റ്റം വ​​​ർ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ​​​ത്.  …

Read More

യുദ്ധം ഏഴാം മാസത്തിലേക്ക് ; ഗാസയിൽ മരണം 33,137

ഏ​​​​ഴാം മാ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന ഗാ​​​​സ യു​​​​ദ്ധം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​ന​​​​ക​​​​ളൊ​​​​ന്നും ല​​​​ഭ്യ​​​​മ​​​​ല്ല. ആ​​​​റു മാ​​​​സ​​​​ത്തെ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്നു ത​​​​രി​​​​പ്പ​​​​ണ​​​​മാ​​​​യ ഗാ​​​​സ പ​​​​ട്ടി​​​​ണി​​​​യു​​​​ടെ​​​​യും പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​യു​​​​ടെ​​​​യും പി​​​​ടി​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്നു. വേ​​​​ൾ​​​​ഡ് സെ​​​​ൻ​​​​ട്ര​​​​ൽ കി​​​​ച്ച​​​​ണി​​​​ന്‍റെ ഏ​​​​ഴു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ ഗാ​​​​സ​​​​യി​​​​ലെ ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണം അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​ണ്. ഗാ​​​​സ ​​നി​​​​വാ​​​​സി​​​​ക​​​​ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി. ഹ​​​മാ​​​സി​​​നെ പൂ​​​ർ​​​ണ​​​മാ​​​യി ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യു​​​ക​​​യെ​​​ന്ന ഇ​​​സ്രേ​​​ലി ല​​​ക്ഷ്യം ഇ​​​നി​​​യും ഏ​​​റെ ദൂ​​​രെ​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ന്ന​​​ദ്ധ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നു​​​മേ​​​ൽ യു​​​എ​​​സും ബ്രി​​​ട്ട​​​നും അ​​​ട​​​ക്ക​​​മു​​​ള്ള സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ​​​മ്മ​​​ർ​​​ദം ശ​​​ക്ത​​​മാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന് ഹ​​​​മാ​​​​സ്, ഇ​​​​സ്‌​​​ലാ​​​​മി​​​​ക് ജി​​​​ഹാ​​​​ദ് ഭീ​​​​ക​​​​ര​​​​ർ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഇ​​​​സ്രേ​​​​ലി സേ​​​​ന ന​​​​ട​​​​ത്തു​​​​ന്ന നി​​​​ർ​​​​ദാ​​​​ക്ഷി​​​​ണ്യ യു​​​​ദ്ധ​​​​ത്തി​​​​ൽ ഗാ​​​​സ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട പ​​​​ല​​​​സ്തീ​​​​നി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 33,137 ആ​​​​യി. ഇ​​​​തി​​​​ൽ ഏ​​​​താ​​​​ണ്ട് എ​​​​ഴു​​​​പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​നി​​​​ത​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്ന് ഹ​​​​മാ​​​​സി​​​​ന്‍റെ ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് പ​​​​റ​​​​യു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 12,000 പേ​​​​ർ ഭീ​​​​ക​​​​ര​​​​രാ​​ണെ​​​​ന്നാണ്…

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് യാത്രാബോട്ടാക്കി; മൊ​സാം​ബി​ക് തീ​ര​ത്ത്  ബോ​ട്ട് മു​ങ്ങി 91 മ​ര​ണം

മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം 91 പേ​ർ മ​രി​ച്ചു.നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു.130 പേ​രു​മാ​യി നം​പു​ല പ്ര​വി​ശ്യ​യി​ലെ ദ്വീ​പി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. യാ​ത്ര​യ്ക്കാ​യി മാ​റ്റം​വ​രു​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്ര​യ്ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തും അ​മി​ത​ഭാ​ര​വു​മാ​ണ് ബോ​ട്ട് മു​ങ്ങാ​ൻ കാ​ര​ണം. അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​യ​താ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സന്നദ്ധപ്രവർത്തകരുടെ മരണം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി

ടെ​​​ൽ അ​​​വീ​​​വ്: വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ന്‍റെ ഏ​​​ഴു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ടു മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പു​​​റ​​​ത്താ​​​ക്കി​​​യെ​​​ന്നും മൂ​​​ന്നു സൈ​​​നി​​​ക​​​ർ​​​ക്കു താ​​​ക്കീ​​​തു ന​​​ല്കി​​​യെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ അ​​​റി​​​യി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച​​​ത്തെ ദാ​​​രു​​​ണ സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്ന​​​ട​​​ക്കം അ​​​തി​​​രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ടു​​​ന്ന​​​തി​​​നി​​​ടെ, ആ​​​ക്ര​​​മ​​​ണം വ​​​ലി​​​യ അ​​​പ​​​രാ​​​ധ​​​മാ​​​ണെ​​​ന്നു സ​​​മ്മ​​​തി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ മേ​​​ജ​​​ർ റാ​​​ങ്കി​​​ലു​​​ള്ള ബ്രി​​​ഗേ​​​ഡ് ഫ​​​യ​​​ർ സ​​​പ്പോ​​​ർ​​​ട്ട് ക​​​മാ​​​ൻ​​​ഡ​​​ർ, റി​​​സ​​​ർ​​​വ് സേ​​​ന​​​യി​​​ൽ കേ​​​ണ​​​ൽ റാ​​​ങ്കു​​​ള്ള ബ്രി​​​ഗേ​​​ഡ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണു പു​​​റ​​​ത്താ​​​ക്കി​​​യ​​​ത്. ഡ്രോ​​​ൺ പ​​​ക​​​ർ​​​ത്തി​​​യ അ​​​വ്യ​​​ക്ത ദൃ​​​ശ്യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും ഗു​​​രു​​​ത​​​ര​​​മാ​​​യ ച​​​ട്ട​​​ലം​​​ഘ​​​നം ന​​​ട​​​ന്നു​​​വെ​​​ന്നും ഇ​​​സ്ര​​​യേ​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്. റി​​​ട്ട. മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ യൊ​​​വാ​​​വ് ഹാ​​​ർ-​​​ഇ​​​വ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്വേ​​​ഷ​​​ണം. ദാ​​​രു​​​ണ​​​സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​സ്ര​​​യേ​​​ലി​​​നാ​​​ണെ​​​ന്നും സം​​​ഭ​​​വി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​നി സം​​​ഭ​​​വി​​​ക്കി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​മെ​​​ന്നും സൈ​​​നി​​​ക വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പ​​​റ​​​ഞ്ഞു.

Read More

യു​എ​ഇ ലു​ലു ഗ്രൂ​പ്പി​ൽ നി​ന്നും ഒ​ന്ന​ര​ക്കോ​ടിയുടെ ക​വ​ർ​ച്ച; ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​ബു​ദാ​ബി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ (ആ​റ് ല​ക്ഷം ദി​ര്‍​ഹം) അ​പ​ഹ​രി​ച്ച് മു​ങ്ങി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​നെ അ​ബു​ദാ​ബി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ര്‍ നാ​റാ​ത്ത് സു​ഹ​റ മ​ന്‍​സി​ലി​ല്‍ പു​തി​യ​പു​ര​യി​ല്‍ മു​ഹ​മ്മ​ദ് നി​യാ​സ് ( 38) ആ​ണ് അ​ബു​ദാ​ബി പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​ബു​ദാ​ബി ഖാ​ലി​ദി​യ മാ​ളി​ലെ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് കാ​ഷ് ഓ​ഫി​സ് ഇ​ന്‍ ചാ​ര്‍​ജാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​ണ​മ​പ​ഹ​രി​ച്ച് മു​ങ്ങി​യ​ത്. പാ​സ്പോ​ർ​ട്ട് ലു​ലു ഗ്രൂ​പ്പ് അ​ധി​കൃ​ത​ർ നി​യ​മാ​നു​സ​ര​ണം വാ​ങ്ങി സൂ​ക്ഷി​ച്ച​തി​നാ​ൽ ഇ​യാ​ൾ​ക്ക് രാ​ജ്യം വി​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത് പ്ര​തി​യെ വേ​ഗം പി​ടി​കൂ​ടു​ന്ന​തി​ന് സ​ഹാ​യി​ച്ചു. നി​യാ​സ് ക​ഴി​ഞ്ഞ 15 വ​ര്‍​ഷ​മാ​യി ലു​ലു ഗ്രൂ​പ്പി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​ബു​ദാ​ബി​യി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​ബു​ദാ​ബി​യി​ല്‍ നി​യാ​സി​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. നി​യാ​സി​ന്‍റെ തി​രോ​ധാ​ന​ത്തി​നു ശേ​ഷം ഇ​വ​ര്‍ മ​റ്റാ​രേ​യും അ​റി​യി​ക്കാ​തെ പെ​ട്ടെ​ന്ന്…

Read More

സ്ട്രാ​സ്ബ​ർ​ഗ് ഭീ​ക​രാ​ക്ര​മ​ണം: പ്ര​തി​യെ സ​ഹാ​യി​ച്ച​തി​ന് 30 വ​ർ​ഷം ത​ട​വ്

പാ​രീ​സ്: സ്ട്രാ​സ്ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി അ​ഞ്ചു​പേ​രെ വ​ധി​ച്ച ഷെ​രീ​ഫ് ഷെ​ഖാ​ത്തി​ന് ആ​യു​ധം ന​ല്കി സ​ഹാ​യി​ച്ച ഓ​ഡ്രി മോ​ൺ​യെ​ഹി​യ​യ്ക്ക് (42) ഫ്ര​ഞ്ച് കോ​ട​തി 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 2018 ഡി​സം​ബ​ർ 11ന് ​ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട ഷെ​രീ​ഫി​നെ ഫ്ര​ഞ്ച് പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചി​രു​ന്നു. തോ​ക്കും ക​ത്തി​യു​മു​പ​യോ​ഗി​ച്ച് ഷെ​രീ​ഫ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 11 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച തോ​ക്ക് ന​ല്കി​യ​ത് ഓ​ഡ്രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​രു​വ​രും ജ​യി​ലി​ൽ ഒ​രേ സെ​ല്ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​രാ​ണ്. അ​തേ​സ​മ​യം ഓ​ഡ്രി​ക്കെ​തി​രേ ഭീ​ക​രാ​ക്ര​മ​ണ​ക്കു​റ്റം തെ​ളി​ഞ്ഞി​ട്ടി​ല്ല. തോ​ക്ക് ന​ല്കി​യ​ത് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നാ​ണെ​ന്ന് ഇ​യാ​ൾ​ക്ക​റി​യി​ല്ലാ​യി​രു​ന്നു.​ഷെ​രീ​ഫി​നെ സ​ഹാ​യി​ച്ച​തി​ന് മ​റ്റു ര​ണ്ടു പേ​ർ​ക്ക് ചെ​റി​യ ശി​ക്ഷ​ക​ൾ ല​ഭി​ച്ചു. കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന നാ​ലാ​മ​നെ വെ​റു​തേ​വി​ട്ടു.

Read More

താ​യ്‌​വാ​ൻ ഭൂ​ക​മ്പം; കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ​ തു​ട​രു​ന്നു

താ​​​​യ്പെ​​​​യ്: താ​​​​യ്‌​​​​വാ​​​​നി​​​​ലു​​​​ണ്ടാ​​​​യ ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ​​ തു​​​​ട​​​​രു​​​​ന്നു. നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു ശേ​​​​ഷ​​​​വും വി​​​​വ​​​​ര​​​​മൊ​​​​ന്നു​​​​മി​​​​ല്ല. ഇ​​​​വ​​​​ർ​​​​ക്കാ​​​​യു​​​​ള്ള തെ​​​​ര​​​​ച്ചി​​​​ൽ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ ഒ​​​​ൻ​​​​പ​​​​ത് പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 821 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. രാ​​​​ജ്യ​​​​ത്ത് കാ​​​​ൽ​​​​നൂ​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ​​​​യു​​​​ണ്ടാ​​​​യ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ ഭൂ​​​​ക​​​​മ്പ​​​​മാ​​​​ണു ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ കി​​​​ഴ​​​​ക്ക​​​​ൻ തീ​​​​ര​​​​ന​​​​ഗ​​​​ര​​​​ം ഹു​​​​വാ​​​​ലി​​​​യ​​​​നി​​​​ൽ ത​​​​ക​​​​ർ​​​​ന്ന​​​​ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ എ​​​​സ്ക​​​​വേ​​​​റ്റ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ നീ​​​​ക്കം ചെ​​​​യ്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ൽ 48 വീ​​​​ടു​​​​ക​​​​ൾ​​​​ക്കു കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യി മേ​​​​യ​​​​ർ ഹ്സു ​​​​ചെ​​​​ൻ-​​​​വെ​​​​യ് പ​​​​റ​​​​ഞ്ഞു. ചി​​​​ല കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​ത്ത​​​​റ​​​​ ഇള​​​​കി ചെ​​​​രി​​​​ഞ്ഞ​​​​നി​​​​ല​​​​യി​​​​ലാ​​​​ണ്. പ​​​​ല​​​​രും ടെ​​​​ന്‍റു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഭൂ​​​​രി​​​​പ​​​​ക്ഷം ഹു​​​​വാ​​​​ലി​​​​യ​​​​ൻ നി​​​​വാ​​​​സി​​​​ക​​​​ളും സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ലോ​​​​ക്ക​​​​ൽ ട്രെ​​​​യ്നു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. താ​​​​യ്‌​​​​വാ​​​​ൻ സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ർ നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യി താ​​​​യ്‌​​​​വാ​​​​ൻ സെ​​​​ൻ​​​​ട്ര​​​​ൽ വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. 130ഓ​​​​ളം ആ​​​​ളു​​​​ക​​​​ൾ…

Read More

ഇ​റാ​ൻ ജ​യി​ലു​ക​ൾ കൊ​ല​ക്ക​ള​മാ​കു​ന്നു​വെ​ന്ന് ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ

ന്യൂ​​യോ​​ർ​​ക്ക്: ഇ​​റാ​​നി​​ലെ ജ​​യി​​ലു​​ക​​ൾ കൊ​​ല​​ക്ക​​ള​​ങ്ങ​ളാ​​കു​​ന്നു​​വെ​​ന്നും ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ത്രം 853 പേ​​ർ ശി​​ര​​ച്ഛേ​​ദ​​ത്തി​​നി​​ര​​യാ​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നും രാ​​ജ്യാ​​ന്ത​​ര മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന​​യാ​​യ ആം​​നെ​​സ്റ്റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ. വ​​ധ​​ശി​​ക്ഷ​​ക​​ൾ​ക്കു ത​​ട​​യി​​ടാ​​ൻ രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ലു​​ള്ള ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​മാ​​ണെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം വ​​രും​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ആ​​യി​​ര​​ങ്ങ​​ളെ തൂ​​ക്കി​​ലേ​​റ്റാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ആം​​ന​​സ്റ്റി പ​​റ​​ഞ്ഞു. ഇ​​റാ​​ൻ അ​​ധി​​കാ​​രി​​ക​​ൾ അ​​വ​​രു​​ടെ ഭ​​ര​​ണ​​കൂ​​ടം അ​​നു​​വ​​ദി​​ച്ച കൊ​​ല​​പാ​​ത​​ക​​ പ​​ര​​മ്പ​​ര​​ക​​ൾ തു​​ട​​രു​​ക​​യാ​​ണ്. അ​​ത് ജ​​യി​​ലു​​ക​​ളെ കൊ​​ല​​ക്ക​​ള​​ങ്ങ​​ളാ​​ക്കി മാ​​റ്റി. മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 48 ശ​​ത​​മാ​​നം അ​​ധി​​കം വ​​ധ​​ശി​​ക്ഷ​​യാ​​ണ് ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മു​​ണ്ടാ​​യ​​ത്. 56 ശ​​ത​​മാ​​നം വ​​ധ​​ശി​​ക്ഷ​​ക​​ളും മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കു​​റ്റ​​ങ്ങ​​ൾ​​ക്കാ​​ണ് -​​ആം​​ന​​സ്റ്റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി. സ​​മൂ​​ഹ​​ത്തി​​ലു​​ട​​നീ​​ളം ഭ​​യം വ​​ള​​ർ​​ത്താ​​നും കൂ​​ടു​​ത​​ൽ പ്ര​തി​ഷേ​ധ​പ്ര​​ക​​ട​​ന​​ങ്ങ​​ൾ ത​​ട​​യാ​​നും അ​​ധി​​കാ​​രി​​ക​​ൾ വ​​ധ​​ശി​​ക്ഷ​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​വെ​​ന്ന് ആം​​നെ​​സ്റ്റി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ച് 20 വ​​രെ കു​​റ​​ഞ്ഞ​​ത് 95 വ​​ധ​​ശി​​ക്ഷ​​ക​​ളെ​​ങ്കി​​ലും ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​റാ​​ന്‍റെ സ്വ​​ഭാ​​വ​​ത്തി​​ൽ മാ​​റ്റ​​മൊ​​ന്നും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും ആം​​ന​​സ്റ്റി ചൂ​​ണ്ടി​​ക്കാ​​ട്ടി. വ​ധ​ശി​ക്ഷ​യ്ക്കു വി​ധേ​യ​രാ​ക്ക​പ്പെ​ട്ട​വ​രു​ടെ യ​​ഥാ​​ർ​​ഥ സം​​ഖ്യ വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്നും സം​​ഘ​​ട​​ന…

Read More