‘യു​ക്രെ​യ്ന് ഒ​രു പൈ​സ​പോ​ലും ന​ൽ​കി​ല്ലന്നു ട്രം​പ് പ​റ​ഞ്ഞു’; വെളിപ്പെടുത്തലുമായി ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി

ബു​ഡാ​പെ​സ്റ്റ്: യു​ക്രെ​യ്‌​ന് ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ലെ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ. “അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്, അ​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഒ​ന്നാ​മ​താ​യി, യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ൽ അ​ദ്ദേ​ഹം ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ല’. ഓ​ർ​ബ​ൻ പ​റ​ഞ്ഞു.”​അ​മേ​രി​ക്ക​ക്കാ​ർ പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ, ഈ ​യു​ദ്ധ​ത്തി​ന് യൂ​റോ​പ്യ​ന്മാ​ർ​ക്ക് മാ​ത്രം പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ മാ​ത്ര​മാ​ണ് യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​ത്’. ഓ​ർ​ബ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഓ​ർ​ബ​നും ട്രം​പും ഫ്ലോ​റി​ഡ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഓ​ർ​ബ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ട്രം​പി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​മ​ർ​ശി​ച്ചു. റ​ഷ്യ, യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷം ക്രെം​ലി​നു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന ഏ​ക യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​വാ​ണ് ഓ​ർ​ബ​ൻ.

Read More

ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന് ഇ​റ്റാ​ലി​യ​ന്‍ ഷെ​വ​ലി​യ​ര്‍ സ്ഥാ​നം

ആ​ല​പ്പു​ഴ: ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ലി​ന് ഇ​റ്റാ​ലി​യ​ന്‍ ഷെ​വ​ലി​യ​ര്‍ പ​ദ​വി കൈ​മാ​റി. ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി സ്വ​ദേ​ശി​യാ​യ ഡോ. ​തോ​മ​സ് മാ​ളി​യേ​ക്ക​ല്‍ ഇ​പ്പോ​ള്‍ എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം. ഇ​റ്റാ​ലി​യ​ന്‍ ഗ​വ​ണ്‍​മെന്‍റ് പൗരന്മാർക്കു ന​ല്കു​ന്ന പ​ര​മോ​ന്ന​ത സിവിലിയൻ ബ​ഹു​മ​തി​യാ​ണ് ഷെ​വ​ലി​യ​ര്‍ സ്ഥാ​നം. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ത​ന്നെ നേ​രി​ട്ടാ​ണ് ഈ ​ബ​ഹു​മ​തി ന​ല്‍​കു​ക. 2019-ല്‍ ​ല​ഭി​ച്ച ഈ ​ബ​ഹു​മ​തി കോ​വി​ഡി​ന്‍റെ കാ​ല​മാ​യ​തു​കൊ​ണ്ട് നേ​രി​ട്ടു കൈ​മാ​റി​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ ഇ​റ്റാ​ലി​യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി ഉ​ട​നെ തീ​രു​ന്ന​തു​കൊ​ണ്ട് പ്ര​ഖ്യാ​പി​ച്ച ബ​ഹു​മ​തി​ക​ളെ​ല്ലാം നേ​രി​ട്ടു കൊ​ടു​ത്തു തീ​ര്‍​ക്ക​ണ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി മും​ബൈ​യി​ലു​ള്ള ഇ​റ്റാ​ലി​യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ല്‍ എ​ത്തി ഷെ​വ​ലി​യ​ര്‍ മു​ദ്ര കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

വി​മാ​നം ആ​കാ​ശ​ച്ചു​ഴി​യി​ൽ വീണു; 50 പേ​ർ​ക്കു പ​രി​ക്ക്

സി​​​​ഡ്നി: വി​​​​മാ​​​​നം ആ​​​​കാ​​​​ശ​​​​ച്ചു​​​​ഴി​​​​യി​​​​ൽ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ 50 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. ചി​​​​ലി​​​​യ​​​​ൻ വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ ല​​​​താം എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ വി​​​​മാ​​​​ന​​​​മാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. സി​​​​ഡ്നി​​​​യി​​​​ൽ​​​​നി​​​​ന്നും ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. യാ​​​​ത്ര​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. 13 പേ​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. നി​​​​സാ​​​​ര​​​​ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ​​​​ക്ക് ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ പ്ര​​​​ഥ​​​​മ​​​​ശു​​​​ശ്രൂ​​​​ഷ ന​​​​ൽ​​​​കി. ബോ​​​​യിം​​​​ഗ്‌​​​​വി​​​​മാ​​​​നം പെ​​​​ട്ടെ​​​​ന്ന് താ​​​​ഴേ​​ക്കു പ​​​​തി​​​​ച്ച​​​​പ്പോ​​​​ഴു​​​​ണ്ടാ​​​​യ ഉ​​​​ല​​​​ച്ചി​​​​ലി​​​​ലാ​​​​ണ് യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ഈ ​​​​സ​​​​മ​​​​യം യാ​​​​ത്ര​​​​ക്കാ​​​​ർ സീ​​​​റ്റ് ബെ​​​​ൽ​​​​റ്റ് ധ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല. വി​​​​മാ​​​​നം ചി​​​​ലി​​​​യി​​​​ലെ സാ​ന്‍റി​യാ​ഗോയി​​​​ലേ​​​​ക്കു​​​​പോ​​​​കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു.

Read More

പു​തി​യ നി​ർ​വ​ച​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി; മാ​റ്റം വേ​ണ്ടെ​ന്ന് ഐ​റി​ഷ് ജ​ന​ത

  ഡ​ബ്ലി​ൻ: കു​ടും​ബം, സ്ത്രീ ​എ​ന്നി​വ​യ്ക്കു പു​തി​യ നി​ർ​വ​ച​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​ന് ഐ​റി​ഷ് സ​ർ​ക്കാ​ർ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​നം ത​ള്ളി​ക്ക​ള​ഞ്ഞു. കു​ടും​ബ​ത്തെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യും സ്ത്രീ​ക​ളെ കു​ടും​ബ​ത്തി​ന്‍റെ പ്ര​ചോ​ദ​ന​മാ​യി അ​വ​ത​രി​പ്പി​ച്ചും ഭ​ര​ണ​ഘ​ട​ന​യി​ൽ ന​ല്കി​യി​രി​ക്കു​ന്ന നി​ർ​വ​ച​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നാ​യി​രു​ന്നു ഹി​ത​പ​രി​ശോ​ധ​ന. കു​ടും​ബം എ​ന്ന വ്യ​വ​സ്ഥ​യി​ൽ വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ളും ഏ​ക ര​ക്ഷാ​ക​ർ​തൃ​ത്വ​വും ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. അ​മ്മ​മാ​ർ കു​ടും​ബ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി ജോ​ലി​ക്കു പോ​കേ​ണ്ട​തി​ല്ല എ​ന്ന​തി​നു പ​ക​രം, സ​ർ​ക്കാ​ർ കു​ടും​ബ​സം​ര​ക്ഷ​ണ​ത്തി​നു ശ്ര​മി​ക്കു​മെ​ന്ന വാ​ക്യം ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​ത​പ​രി​ശോ​ധ​ന​യ്ക്ക് 67.7ഉം ​സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​ത​പ​രി​ശോ​ധ​ന​യ്ക്ക് 73.9ഉം ​ശ​ത​മാ​നം എ​തി​ർ​വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​യ​ർ​ല​ൻ​ഡി​ൽ ഒ​രു ഹി​ത​പ​രി​ശോ​ധ​ന ഇ​ത്ര വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ത​ള്ളു​ന്ന​ത് ആ​ദ്യ​മാ​ണ്. ഫ​ലം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും ജ​ന​ഹി​തം സ​ർ​ക്കാ​ർ മാ​നി​ക്കു​മെ​ന്നും ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​രാ​ഡ്ക​ർ പ്ര​തി​ക​രി​ച്ചു.

Read More

ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000 പ​ല​സ്തീ​ൻ ഭീ​ക​ര​രെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 13,000 പ​ല​സ്തീ​ൻ “ഭീ​ക​ര​ർ’ ഉ​ണ്ടെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഒ​രു ജ​ർ​മ​ൻ പ​ത്ര​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തെ​ക്ക​ൻ ഗാ​സ​യി​ലെ റ​ഫ​യി​ലേ​ക്ക് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം വി​പു​ലീ​ക​രി​ക്കു​ന്ന​ത് ഹ​മാ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നു പ്ര​ധാ​ന​മാ​ണെ​ന്ന് ജ​ർ​മ​നി​യി​ലെ ബി​ൽ​ഡ് പ​ത്ര​ത്തോ​ട് നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ഏ​റ്റു​മു​ട്ട​ൽ അ​ഞ്ച് മാ​സം പി​ന്നി​ടു​മ്പോ​ൾ, പ​ല​സ്തീ​ൻ ആ​രോ​ഗ്യ അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത് ഏ​ക​ദേ​ശം 31,000 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​ണ്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 72 ശ​ത​മാ​നം സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Read More

ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി ഓ​സ്ട്രേ​ലി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ടു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ 36 കാ​രി​യെ ഓ​സ്‌​ട്രേ​ലി​യ​യി​ൽ വ​ച്ച് ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞു​മാ​യി ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ യു​വാ​വ് കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റി. ശ​നി​യാ​ഴ്ച​യാ​ണ് ചൈ​ത​ന്യ മ​ദ​ഗ​നി​യു​ടെ മൃ​ത​ദേ​ഹം ബ​ക്‌​ലി​യി​ലെ റോ​ഡ​രി​കി​ലെ വീ​ലി ബി​ന്നി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പ​മാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യു​ടെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്തെ​ഴു​തി​യി​ട്ടു​ണ്ടെ​ന്ന് ഉ​പ്പ​ൽ എം​എ​ൽ​എ ബ​ന്ദ​രി ല​ക്ഷ്മ റെ​ഡ്ഡി പ​റ​ഞ്ഞു. വി​വ​രം കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി​യു​ടെ ഓ​ഫീ​സി​നെ​യും അ​റി​യി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് മ​രു​മ​ക​ൻ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സ​മ്മ​തി​ച്ച​താ​യും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More

പ്രാ​യം വെ​റും ന​മ്പ​ർ മാ​ത്രം;​ തൊ​ണ്ണൂ​റ്റി​ര​ണ്ടി​ൽ അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങി മ​ർ​ഡോ​ക്

ലോ​സ് ആ​ഞ്ച​ല​സ്: മാ​ധ്യ​മ​ച​ക്ര​വ​ർ​ത്തി റൂ​പ​ർ​ട്ട് മ​ർ​ഡോ​ക് അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. തൊ​ണ്ണൂ​റ്റി​ര​ണ്ടു​കാ​ര​നാ​യ മ​ർ​ഡോ​ക്കും അ​റു​പ​ത്തേ​ഴു​കാ​രി​യാ​യ ഗേ​ൾ​ഫ്ര​ണ്ട് എ​ലേ​ന സു​ക്കോ​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ജൂ​ണി​ൽ വി​വാ​ഹം ഉ​ണ്ടാ​കു​മെ​ന്നാ​ണു ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ പ​ത​ന​ത്തി​നു മു​ന്പ് 1991ൽ ​മോ​സ്കോ​യി​ൽ​നി​ന്നു യു​എ​സി​ലേ​ക്കു കു​ടി​യേ​റി​യ എ​ലേ​ന സു​ക്കോ​വ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​ണ്. പ്ര​മേ​ഹ​ത്തെ​ക്കു​റി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യ​യി​ൽ പ​ഠ​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നു പ​റ​യു​ന്നു. റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ല​ക്സാ​ണ്ട​ർ സു​ക്കോ​വി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്നു എ​ലേ​ന. ഇ​വ​രു​ടെ മ​ക​ൾ ഡാ​ഷ, മ​റ്റൊ​രു റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ റോ​മാ​ൻ അ​ബ്രാ​മോ​വി​ച്ചി​ന്‍റെ മു​ൻ ഭാ​ര്യ​യാ​ണ്. മ​ർ​ഡോ​ക്കി​ന്‍റെ ചൈ​നീ​സ് വം​ശ​ജ​യാ​യ മു​ൻ ഭാ​ര്യ വെ​ൻ​ഡി ഡെം​ഗ് ന​ട​ത്തി​യ ഒ​രു പാ​ർ​ട്ടി​യി​ൽ​വ​ച്ചാ​ണ് എ​ലേ​ന​യു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. മ​ർ​ഡോ​ക്കി​ന്‍റെ ന​ട​ക്കാ​ൻ പോ​കു​ന്ന വി​വാ​ഹം അ​ഞ്ചാ​മ​ത്തേ​താ​ണെ​ങ്കി​ലും വി​വാ​ഹ​നി​ശ്ച​യം ആ​റാ​മ​ത്തേ​താ​ണ്. ആ​ൻ ലെ​സ്‌​ലി എ​ന്ന വ​നി​ത​യു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യം 2023 ഏ​പ്രി​ൽ റ​ദ്ദാ​ക്കി. ഓ​സ്ട്രേ​ലി​യ​യി​ൽ ജ​നി​ച്ച് പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യി​ത്തീ​ർ​ന്ന മ​ർ​ഡോ​ക്…

Read More

ഗാ​സ​യി​ൽ അ​മേ​രി​ക്ക തു​റ​മു​ഖം നി​ർ​മി​ക്കു​മെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: വേ​ഗ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു ഗാ​സ​യി​ൽ അ​മേ​രി​ക്ക​ൻ സേ​ന താ​ത്കാ​ലി​ക തു​റ​മു​ഖം നി​ർ​മി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സേ​ന ഗാ​സ​യി​ൽ കാ​ലു​കു​ത്തി​ല്ല. ഗാ​സ​യി​ലെ നാ​ലി​ലൊ​ന്നു ജ​ന​വും പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്നു യു​എ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ബൈ​ഡ​ന്‍റെ പ്ര​ഖ്യാ​പ​നം. നൂ​റു​ക​ണ​ക്കി​നു ലോ​റി സ​ഹാ​യ​വ​സ്തു​ക്ക​ൾ ഒ​റ്റ ദി​വ​സം​കൊ​ണ്ട് തു​റ​മു​ഖം വ​ഴി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്റ്റേ​റ്റ് ഓ​ഫ് ദ ​യൂ​ണി​യ​ൻ പ്ര​സം​ഗ​ത്തി​ൽ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി. ക​ട​ൽ​പ്പാ​ലം അ​ട​ക്കം ഉ​ൾ​പ്പെ​ടു​ന്ന തു​റ​മു​ഖം നി​ർ​മി​ക്കാ​ൻ ആ​ഴ്ച​ക​ളെ​ടു​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​തോ​ടെ ഭ​ക്ഷ​ണം, വെ​ള്ളം, മ​രു​ന്ന്, താ​ത്കാ​ലി​ക പാ​ർ​പ്പി​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​ലി​യ ക​പ്പ​ലു​ക​ളി​ലെ​ത്തി​ക്കാ​നാ​കും. ഇ​വ സൈ​പ്ര​സി​ൽ​നി​ന്നാ​യി​രി​ക്കും ഗാ​സ​യി​ലേ​ക്കു കൊ​ണ്ടു​വ​രി​ക. ഇ​തി​നു മു​ന്പാ​യി ഇ​സ്ര​യേ​ലി​ന്‍റെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. ഗാ​സ​യി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ സ​മു​ദ്ര ഇ​ട​നാ​ഴി തു​റ​ക്കു​മെ​ന്നു ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റോ​ൺ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ഇ​സ്രേ​ലി സേ​ന​യു​ടെ ആ​ക്ര​മ​ണം നേ​രി​ടു​ന്ന ഗാ​സ​യി​ൽ 30,800 പ​ല​സ്തീ​നി​ക​ളാ​ണ്…

Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം; റ​മ​ദാ​നി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​യി​ല്ലെ​ന്ന് ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​സ് ലിം​ക​ളു​ടെ വി​ശു​ദ്ധ മാ​സ​മാ​യ റ​മ​ദാ​നി​ൽ ഇ​സ്ര​യേ​ലി​നും ഹ​മാ​സി​നു​മി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ഉ​റ​പ്പാ​ക്കു​ന്ന​ത് ക​ഠി​ന​മാ​യി​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ഞ്ചു മാ​സ​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ക​രാ​ർ റ​മ​ദാ​നി​ൽ കൈ​വ​രി​ക്കാ​നാ​കു​മോ എ​ന്നു മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ച​പ്പോ​ൾ ഇ​തു ക​ഠി​ന​മാ​ണെ​ന്നു തോ​ന്നു​ന്നു​വെ​ന്നാ​യി​രു​ന്നു ബൈ​ഡ​ന്‍റെ മ​റു​പ​ടി. വേ​ഗ​ത്തി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു ഗാ​സ​യി​ൽ അ​മേ​രി​ക്ക​ൻ സേ​ന താ​ത്കാ​ലി​ക തു​റ​മു​ഖം നി​ർ​മി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സേ​ന ഗാ​സ​യി​ൽ കാ​ലു​കു​ത്തി​ല്ല. ഗാ​സ​യി​ലെ നാ​ലി​ലൊ​ന്നു ജ​ന​വും പ​ട്ടി​ണി​യു​ടെ വ​ക്കി​ലാ​ണെ​ന്നു യു​എ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ബൈ​ഡ​ന്‍റെ പ്ര​ഖ്യാ​പ​നം. പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​വ​സ്തു​ക്ക​ൾ ഒ​റ്റ ദി​വ​സം​കൊ​ണ്ടു തു​റ​മു​ഖം വ​ഴി എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് സ്റ്റേ​റ്റ് ഓ​ഫ് ദ ​യൂ​ണി​യ​ൻ പ്ര​സം​ഗ​ത്തി​ൽ ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധം; ഇ​ന്ത്യ​ക്കാ​രെ പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി; ഏ​ഴി​ട​ത്ത് സി​ബി​ഐ റെ​യ്ഡ്

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തി​ൽ പോ​രാ​ടു​ന്ന​തി​നാ​യി ഇ​ന്ത്യ​ക്കാ​രെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ്ര​ലോ​ഭി​പ്പി​ച്ചു ക​ട​ത്തി​യ​താ​യി സി​ബി​ഐ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. യു​വാ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്ത് ശൃം​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ട​പ​ടി തു​ട​ങ്ങി. ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, അം​ബാ​ല, ച​ണ്ഡി​ഗ​ഡ്, മ​ധു​രൈ, ചെ​ന്നൈ എ​ന്നീ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ലെ പ​ത്തി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ തെ​ര​ച്ചി​ൽ ന​ട​ത്തി. ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​മേ​ഖ​ല​യി​ലേ​ക്ക് യു​വാ​ക്ക​ളെ നി​യ​മി​ക്കു​ക​യോ അ​യ​യ്‌​ക്കു​ക​യോ ചെ​യ്‌​തു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​വി​ധ ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​ജ​ന്‍റു​മാ​ർ​ക്കു​മെ​തി​രേ സി​ബി​ഐ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തു​വ​രെ, യു​വാ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച 35 സം​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ലാ​പ്‌​ടോ​പ്പു​ക​ൾ, മൊ​ബൈ​ലു​ക​ൾ, ഡെ​സ്‌​ക്‌​ടോ​പ്പു​ക​ൾ തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക് ഉ​ക​ര​ണ​ങ്ങ​ളും 50 ല​ക്ഷം രൂ​പ​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പി​ടി​ച്ചെ​ടു​ത്തു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​താ​നും പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം…

Read More