നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ​യ്ക്ക് യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം

കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി​ക്ക് മ​ക​ളെ കാ​ണാ​നാ​യി യെ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന സ​ന​യി​ലേ​ക്കു​ള്ള യാ​ത്രാ​നു​മ​തി ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് യാ​ത്ര വൈ​കു​ന്ന​ത്. ഇ​വി​ടേ​യ്ക്കു​ള്ള യാ​ത്രാ​നു​മ​തി​ക്കാ​യി അ​ധി​കൃ​ത​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭി​ക്കാ​ന്‍ ഒ​രാ​ഴ്ച​യെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ല്‍ ഏ​ദ​ന്‍ വ​രെ​യു​ള്ള വി​സ​യാ​ണ് പ്രേ​മ​കു​മാ​രി​ക്ക് ല​ഭി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ല​പ്പെ​ട്ട യെ​മ​ന്‍ പൗ​ര​ന്റെ കു​ടും​ബ​ത്തെ നേ​രി​ല്‍​ക്ക​ണ്ട് ശി​ക്ഷ ഇ​ള​വ് നേ​ടാ​നാ​ണ് ഇ​ന്ത്യ​ന്‍ എം​ബ​സി മു​ഖേ​ന​യു​ള്ള ശ്ര​മം. യെ​മ​ന്‍ പൗ​ര​ന്റെ കു​ടും​ബം അ​നു​വ​ദി​ച്ചാ​ല്‍ മാ​ത്ര​മേ വ​ധ​ശി​ക്ഷ​യി​ല്‍ നി​ന്ന് നി​മി​ഷ പ്രി​യ​യെ ര​ക്ഷി​ക്കാ​നാ​വൂ.

Read More

പാ​ക് പ​ഞ്ചാ​ബി​ൽ ക്രൈ​സ്ത​വ​നും സി​ക്കു​കാ​ര​നും മ​ന്ത്രി​മാ​ർ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബി​ൽ ക്രൈ​സ്ത​വ​നാ​യ ഖ​ലീ​ൽ താ​ഹി​ർ സി​ന്ധു​വും സി​ക്കു​കാ​ര​നാ​യ സ​ർ​ദാ​ർ ര​മേ​ഷ് സിം​ഗ് അ​റോ​റ​യും മ​ന്ത്രി​മാ​രാ​യി സ്ഥാ​ന​മേ​റ്റു. മു​ഖ്യ​മ​ന്ത്രി മ​റി​യം ന​വാ​സി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ൽ മ​നു​ഷ്യാ​വ​കാ​ശ വ​കു​പ്പാ​ണ് സി​ന്ധു​വി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2013-2018 കാ​ല​ത്ത് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഷ​ഹ​ബാ​സ് ഷ​രീ​ഫി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലും സി​ന്ധു അം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഷ​ഹ​ബാ​സ് ഷ​രീ​ഫ്.വി​ഭ​ജ​ന​ത്തി​നു​ശേ​ഷം പാ​ക് പ​ഞ്ചാ​ബി​ൽ ആ​ദ്യ​മാ​യാ​ണു സി​ക്കു​കാ​ര​ൻ മ​ന്ത്രി​യാ​കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ വ​കു​പ്പാ​ണ് അ​റോ​റ​യ്ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ നേ​താ​വാ​യ അ​റോ​റ ന​വാ​സ് ഷ​രീ​ഫ് ന​യി​ക്കു​ന്ന പി​എം​എ​ൽ-​എ​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​ണ്. പ​ഞ്ചാ​ബ് പ്ര​വി​ശ്യ അ​സം​ബ്ലി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ സി​ക്കു​കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. 2016ൽ ​അ​റോ​റ​യ്ക്ക് നാ​ഷ​ണ​ൽ ഹ്യു​മ​ൻ റൈ​റ്റ്സ് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്നു.

Read More

93 രോ​ഗി​ക​ളെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​; ഡോ​ക്ട​ർ​ക്ക് വ​ധ​ശി​ക്ഷ

കെ​യ്റോ: ലൈം​ഗി​ക​മാ​യി രോ​ഗി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡോ​ക്ട​റെ തൂ​ക്കി കൊ​ല്ലാ​ൻ വി​ധി​ച്ച് കോ​ട​തി. ഈ​ജി​പ്തി​ലാ​ണ് സം​ഭ​വം. ത​ന്‍റെ ക്ലി​നി​ക്കി​ലെ​ത്തി​യ 93 രോ​ഗി​ക​ളെ​യാ​ണ് ഡോ​ക്ട​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. ഈ​ജി​പ്തി​ലെ ഗ്രാ​ൻ​ഡ് മു​ഫ്തി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​ണ് കേ​സി​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത്.  കെ​യ്റോ​യി​ലെ ശു​ബ്ര​യ്ക്ക് സ​മീ​പ​മു​ള്ള ക്ലി​നി​ക്കി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഡോ​ക്ട​ർ​ക്കെ​തി​രെ ഒ​രു സ്ത്രീ ​പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പീ​ഡ​ന​ങ്ങ​ളു​ടെ ക​ഥ പു​റ​ത്താ​വു​ന്ന​ത്. ഡോ​ക്ട​ർ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് പ​ക​ര​മാ​യി ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സ്ത്രീ ​ആ​രോ​പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലൈം​ഗി​ക ദു​രു​പ​യോ​ഗം ക്ലി​നി​ക്കി​ൽ ന​ട​ത്തി​യ​തി​നു​ള്ള തെ​ളി​വ് കി​ട്ടി. ക്ലി​നി​ക്കി​ലെ നി​രീ​ക്ഷ​ണ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഡോ​ക്ട​ർ 93 രോ​ഗി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി​ട്ടു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. ചി​ല​ർ ഡോ​ക്ട​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് സ​മ്മ​തി​ച്ചു. എ​ന്നാ​ൽ സ​മ്മ​തി​ക്കാ​ത്ത മ​റ്റു​ള്ള​വ​രെ മ​രു​ന്ന് ന​ൽ​കി മ​യ​ക്കി​യ​തി​ന് ശേ​ഷം പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് പു​റ​മേ ഡോ​ക്ട​ർ…

Read More

കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് 217 തവണയെടുത്ത് ജ​ർ​മ​ൻ​കാ​ര​ൻ

ബെ​ർ​ലി​ൻ: ​ജ​ർ​മ​നി​യി​ൽ അ​റു​പ​ത്തി​ര​ണ്ടു​കാ​ര​ൻ 217 ത​വ​ണ കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ത്ത​താ​യി ക​ണ്ടെ​ത്ത​ൽ. ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം അ​വ​ഗ​ണി​ച്ച് 29 മാ​സ​ത്തി​നി​ടെ​യാ​യി​ട്ടാ​ണ് ഇ​ത്ര​യും കു​ത്തി​വ​യ്പു​ക​ളെ​ടു​ത്ത​ത്. വാ​ക്സി​ൻ സ്വ​കാ​ര്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ‘ദ ​ലാ​ൻ​സെ​റ്റ് ഇ​ൻ​ഫെ​ക്‌​ഷ്യ​സ് ഡി​സീ​സ​സ്’ ജേ​ർ​ണ​ലി​ൽ പ​റ​യു​ന്നു. പ​ത്ര​വാ​ർ​ത്ത​ക​ളി​ലൂ​ടെ സം​ഭ​വ​മ​റി​ഞ്ഞ എ​ർ​ലാം​ഗ​ൻ -ന്യൂ​റം​ബെ​ർ​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ഇ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ചു​വ​രു​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​നാ​ക്കി. ആ​വ​ശ്യ​ത്തി​ല​ധി​കം പ്ര​തി​രോ​ധ​മ​രു​ന്ന് ശ​രീ​ര​ത്തി​നു ഹാ​നി​ക​ര​മാ​ണെ​ന്നാ​ണ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. പ​ക്ഷേ, ഇ​ദ്ദേ​ഹ​ത്തി​ന് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ഒ​രി​ക്ക​ൽ പോ​ലും കോ​വി​ഡ് വ​ന്നി​ട്ടി​ല്ലെ​ന്നും അ​നു​മാ​നി​ക്കു​ന്നു.

Read More

ചെ​ങ്ക​ട​ലി​ൽ ഹൂ​തി ആ​ക്ര​മ​ണം: മ​ല​യാ​ളി ഉ​ൾ​പ്പ​ടെ മൂ​ന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ മ​ല​യാ​ളി ഉ​ൾ​പ്പ​ടെ മൂ​ന്നു ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. ഗ്രീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രൂ ​കോ​ണ്‍​ഫി​ഡ​ന്‍​സ് എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ബാ​ര്‍​ബ​ഡോ​സി​നു വേ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഹൂ​തി​ക​ൾ ഏ​റ്റെ​ടു​ത്തു. ചെ​ങ്ക​ട​ലി​ലെ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ മ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More

ഗൂ​ഗി​ൾ എ​ഐ ടെ​ക്‌​നോ​ള​ജി വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ച ചൈ​നീ​സ് പൗ​ര​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗൂ​ഗി​ളി​ൽ നി​ന്ന് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക വി​ദ്യ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ച്ച​തി​ന് ചൈ​നീ​സ് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റെ അ​റ​സ്റ്റ് ചെ​യ്തു. ലി​യോ​ൺ ഡിം​ഗ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നാ​ല് കേ​സു​ക​ളു​ണ്ടെ​ന്ന് യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ മെ​റി​ക് ഗാ​ർ​ല​ൻ​ഡ് പ​റ​ഞ്ഞു. ര​ണ്ട് ചൈ​നീ​സ് ക​മ്പ​നി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച കാ​ലി​ഫോ​ർ​ണി​യ​യി​ലെ നെ​വാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് ചൈ​നീ​സ് ക​മ്പ​നി​ക​ളി​ൽ ര​ഹ​സ്യ​മാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ ഗൂ​ഗി​ളി​ന്‍റെ നെ​റ്റ്‌​വ​ർ​ക്കി​ൽ നി​ന്ന് ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ത​ന്‍റെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ ദേ​ശീ​യ സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും മ​റ്റ് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ​യും മോ​ഷ​ണം നീ​തി​ന്യാ​യ വ​കു​പ്പ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മെ​റി​ക് ഗാ​ർ​ല​ൻ​ഡ് പ​റ​ഞ്ഞു. ‌അ​മേ​രി​ക്ക​യി​ൽ വി​ക​സി​പ്പി​ച്ച സെ​ൻ​സി​റ്റീ​വ് ടെ​ക്നോ​ള​ജി​ക​ൾ കൈ​വ​ശം വ​യ്ക്കാ​ൻ പാ​ടി​ല്ലാ​ത്ത​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തു​ന്ന​ത് ഞ​ങ്ങ​ൾ ത​ട​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ശ്രീ​ല​ങ്ക​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 108 കോ​ടി​യു​ടെ ഹാ​ഷി​ഷ് പി​ടി​കൂ​ടി; നാ​ലു​പേ​ർ അറസ്റ്റിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തീ​ര​ത്ത്  ബോ​ട്ടി​ൽ നി​ന്നും 108 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലെ മ​ണ്ഡ​പം തീ​ര​ത്തി​ന​ടു​ത്ത് നി​ന്നും 99 കി​ലോ ഹാ​ഷി​ഷ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സും ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​ട്ടി​ൽ ഡി​ആ​ർ​ഐ, ചെ​ന്നൈ സോ​ണ​ൽ യൂ​ണി​റ്റ്, ഐ​സി​ജി മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ണ്ഡ​പം ക​ട​ൽ​ത്തീ​ര​ത്തി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ റൂ​ട്ട് വ​ഴി ഇ​ന്ത്യ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​ത്രി​യി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ൽ വ​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ന്നാ​ർ ഉ​ൾ​ക്ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​ൽ, ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നാ​ണെ​ന്നും പാ​മ്പ​ൻ തീ​ര​പ്ര​ദേ​ശ​ത്ത് നി​ന്നും ഒ​രാ​ൾ കൈ​മാ​റി​യ​താ​ണ് ഇ​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യി​ലു​ള്ള​വ​ർ​ക്ക് കൈ​മാ​റാ​നാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച…

Read More

പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​വും തൊ​ഴി​ല​വ​സ​ര​വും

ക​ണ്ണൂ​ർ: പ്ല​സ്ടു​വി​നു​ശേ​ഷം ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്ന് ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ ആ​ദ്യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​നം (ബി2 ​ലെ​വ​ൽ വ​രെ), നി​യ​മ​ന പ്ര​ക്രി​യ​യി​ലു​ട​നീ​ള​മു​ള്ള പി​ന്തു​ണ, ജ​ർ​മ​നി​യു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത, ജ​ർ​മ​നി​യി​ലെ​ത്തി​യ​ശേ​ഷം പ​ഠ​ന​സ​മ​യ​ത്ത് പ്ര​തി​മാ​സ സ്റ്റൈ​പ്പെ​ൻ​ഡ് എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണു പ​ദ്ധ​തി. ജ​ർ​മ​നി​യി​ൽ ര​ജി​സ്‌​റ്റേ​ര്‍ ഡ്‌ ​ന​ഴ്സാ​യി പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള വൊ​ക്കേ​ഷ​ണ​ൽ ന​ഴ്സിം​ഗ് ട്രെ​യി​നിം​ഗാ​ണു പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്ന​ത്. ബ​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന സ​യ​ൻ​സ് സ്ട്രീ​മി​ൽ പ്ല​സ്ടു​വി​നു കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് triplewin.norka@kerala. gov.in എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ സി.​വി, മോ​ട്ടി​വേ​ഷ​ൻ ലെ​റ്റ​ർ, ജ​ർ​മ​ൻ ഭാ​ഷാ​യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം, വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 21ന​കം അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു…

Read More

ചെ​ങ്ക​ട​ലി​ൽ അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ഹൂ​തി വി​മ​ത​ർ

ക​യ്‌​റോ: ചെ​ങ്ക​ട​ലി​ൽ അ​മേ​രി​ക്ക​യു​ടെ ര​ണ്ട് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ സൈ​നി​ക ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ വി​വ​രം ഹൂ​തി വി​മ​ത ഗ്രൂ​പ്പി​ന്‍റെ സൈ​നി​ക വ​ക്താ​വ് യ​ഹി​യ സ​രി​യ ആ​ണ് പു​റ​ത്ത് വി​ട്ട​ത്. നി​ര​വ​ധി മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ തൊ​ടു​ത്ത​താ​യി യ​ഹി​യ സ​രി​യ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക പ്ര​തി​ക​ര​ണ​മൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​ത് അ​ന്താ​രാ​ഷ്‌​ട്ര ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ക്ര​മ​ണം ഒ​ഴി​വാ​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ചു​റ്റി​യു​ള്ള ദൈ​ർ​ഘ്യ​മേ​റി​യ​തും ചെ​ല​വേ​റി​യ​തു​മാ​യ ക​ട​ൽ​മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​ല ക​മ്പ​നി​ക​ളും ഇ​പ്പോ​ൾ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ക​യാ​ണ്. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് ന​വം​ബ​ർ പ​കു​തി മു​ത​ൽ ഇ​തു​വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.

Read More

ഇ​ന്ത്യ​യു​മാ​യി ഇ​ട​ഞ്ഞ മാ​ലി​ദ്വീ​പു​മാ​യിപു​തി​യ സൈ​നി​കക്ക​രാ​ർ ഒ​പ്പു​വ​ച്ച് ചൈ​ന

മാ​ലി: മാ​ലി​ദ്വീ​പു​മാ​യി പു​തി​യ സൈ​നി​കക്കരാ​ർ ചൈ​ന ഒ​പ്പു​വ​ച്ചു. മാ​ല​ദ്വീ​പ് പ്ര​തി​രോ​ധ മ​ന്ത്രി ഗ​സ്സ​ൻ മൗ​മൂ​ണും പീ​പ്പി​ൾ​സ് റി​പ്പ​ബ്ലി​ക് ഓ​ഫ് ചൈ​ന​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മി​ലി​ട്ട​റി കോ​ഓ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഷാ​ങ് ബ​വോ​ഖും ത​മ്മി​ൽ ക​രാ​റി​ന്‍റെ രേ​ഖ​ക​ൾ കൈ​മാ​റി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ര​ണ്ട് സൈ​നി​ക ക​രാ​റു​ക​ളി​ൽ ഒ​പ്പു​വ​ച്ച​താ​യി മാ​ലി​യി​ലെ മാ​ധ്യ​മ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ത്യ​യ്ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ലു​ള്ള ബ​ന്ധ​ത്തി​ന് ഉ​ല​ച്ചി​ൽ ത​ട്ടി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പു​തി​യ ക​രാ​ർ. ക​രാ​റു​ക​ളി​ലൊ​ന്നി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം മാ​ലി​ദ്വീ​പി​ന് ഒ​രു ചെ​ല​വും കൂ​ടാ​തെ സൈ​നി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന് ചൈ​ന വ്യ​ക്ത​മാ​ക്കി. ചൈ​നീ​സ് ഗ​വേ​ഷ​ണ ക​പ്പ​ലാ​യ സി​യാ​ങ് യാ​ങ് ഹോ​ങ് 3 സം​ബ​ന്ധി​ച്ച് ഒ​രു സ​മാ​ന്ത​ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഈ ​ക​രാ​ർ ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര മേ​ഖ​ല​യി​ലെ സ​മു​ദ്ര ഗ​വേ​ഷ​ണ​ത്തെ സ്വാ​ധീ​നി​ച്ചേ​ക്കാം.

Read More