യു​ക്രെ​യ്നി​ലേ​ക്കു റ​ഷ്യ​ൻ മി​സൈ​ൽ ആക്രമണം; 20 മ​ര​ണം, 73 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 73 പേ​ർ​ക്കു പ​രി​ക്കേ​റ്റു. യു​ക്രെ​യ്നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഒ​ഡെ​സ​യി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ളും ഗ്യാ​സ് പൈ​പ്പ‌്ലൈ​നു​ക​ളു​മു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 2014ൽ ​റ​ഷ്യ പി​ടി​ച്ചെ​ടു​ത്ത ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ​നി​ന്ന് ഇ​സ്‌​ക​ന്ദ​ർ മി​സൈ​ലു​ക​ളാ​ണ് ഒ​ഡെ​സ​യെ ല​ക്ഷ്യ​മാ​ക്കി റ​ഷ്യ അ​യ​ച്ച​തെ​ന്നു സി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റ​ക്ഷ്യ​യു​ടെ ആ​ക്ര​മ​ണം ഹീ​ന​മാ​യ ന​ട​പ​ടി​യാ​ണെ​ന്നു യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

Read More

ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന​വ​ർ​ക്കു നേ​രേ ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ ആ​ക്ര​മ​ണം; 20 പേ​ർ ​കൊ​ല്ല​പ്പെ​ട്ടു

ഗാ​​​​സ: ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​ കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​ർ​​​​ക്കു നേ​​​​രേ വീ​​​​ണ്ടും ഇ​​​​സ്ര​​​​യേ​​​​ൽ ആ​​ക്ര​​മ​​ണം. യു​​​​ദ്ധ​​​​ത്തി​​​​ൽ ത​​​​ക​​​​ർ​​​​ന്ന വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലെ ഭ​​​​ക്ഷ​​​​ണസ​​​​ഹാ​​​​യവി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 20 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു, 155 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ആ​​​​ഴ്ച​​​​ക​​​​ളാ​​​​യി സ​​​​ഹാ​​​​യ​​വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മീ​​​​പം വ്യാ​​​​ഴാ​​​​ഴ്ച വൈ​​​​കു​​ന്നേ​​ര​​മാ​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​ത്. ഭ​​​​ക്ഷ​​​​ണ​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങാ​​​​ൻ കാ​​​​ത്തു​​​​നി​​​​ന്ന​​​​വ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ലേ​​​​ക്ക് ഇ​​​​സ്ര​​​​യേ​​​​ലിന്‍റെ ഷെ​​​​ൽ​​​​ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പ​​​​ല​​​​സ്തീ​​​​ൻ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ഗാ​​​​സ​​​​യി​​​​ലെ 2.3 ദ​​​​ശ​​​​ല​​​​ക്ഷം ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ലി​​​​ലൊ​​​​ന്ന് പേ​​​​രും പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ണെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​ഷ്‌​​ട്ര​​സ​​​​ഭ പ​​​​റ​​​​യു​​​​ന്നു. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ം പേ​​​​രും ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ലാ​​​​ണ്. അതേസമയം, പ​​​​ല​​​​സ്തീ​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം ഇ​​​​സ്ര​​​​യേ​​​​ൽ നി​​​​ഷേ​​​​ധി​​​​ച്ചു. സം​​​​ഭ​​​​വം സ​​​​മ​​​​ഗ്ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. മു​​​​ൻ​​​​പും ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ സൈ​​​​ന്യം, മാ​​​​നു​​​​ഷി​​​​കസ​​​​ഹാ​​​​യം കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് നേ​​​​രേ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഫെ​​​​ബ്രു​​​​വ​​​​രി 29ന് ​​​​വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ഭ​​​​ക്ഷ​​​​ണ ട്ര​​​​ക്കി​​​​നു ചു​​​​റ്റും ത​​​​ടി​​​​ച്ചു​​​​കൂ​​​​ടി​​​​യ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക്…

Read More

വൈദികനെ വെടിവച്ചു കൊലപ്പെടുത്തി

ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. സെ​ന്‍റ് പാ​ട്രി​ക് സൊ​സൈ​റ്റി അം​ഗ​മാ​യ ഫാ. ​വി​ല്ല‍്യം ബ​ൻ​ഡ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​നീ​ൻ ക​ത്തീ​ഡ്ര​ലി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ന​ന്നാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ആ​ഫി​ക്ക​ക്കാ​ര​നാ​യി​രു​ന്നു അ​ക്ര​മി. പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കാ​ൻ എ​ന്ന വ്യാ​ജേ​ന ഇ​രു​ന്ന ഇ​യാ​ൾ പി​ന്നീ​ട് ഫാ. ​ബ​ൻ​ഡ​യ്ക്കൊ​പ്പം സ​ങ്കീ​ർ​ത്തി​യി​ലേ​ക്കു ക​ട​ക്കു​ക​യും പോ​ക്ക​റ്റി​ൽ ക​രു​തി​യി​രു​ന്ന തോ​ക്കെ​ടു​ത്ത് വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ക്ര​മി പു​റ​ത്തു കാ​ത്തു​കി​ട​ന്ന കാ​റി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വീ​ണ്ടും വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

Read More

നി​ല​യ്ക്കാ​തെ ഗാസയിലെ കൂ​ട്ട​ക്കു​രു​തി; കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ യു​ദ്ധ​മെ​ന്ന് ഫി​ലി​പ്പ് ല​സാ​രി​നി

ഗാ​​​​സ: ഇ​​​​സ്ര​​​​യേ​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഗാ​​​​സ​​​​യി​​​​ൽ 88 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 135 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തോ​​​​ടെ ഹ​​​​മാ​​​​സ്-​​​​ഇ​​​​സ്ര​​​​യേ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന പ​​​​ല​​​​സ്തീ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രു​​​​ടെ എ​​​​ണ്ണം 31,272 ആ​​​​യെ​​​​ന്ന് ഹ​​​​മാ​​​​സ് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. യു​​​​ദ്ധ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 73,024 ആ​​​​യി . യു​​​​ദ്ധ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് കു​​​​ട്ടി​​​​ക​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ പ​​​​ല​​​​സ്തീ​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള യു​​​​എ​​​​ൻ റി​​​​ലീ​​​​ഫ് ആ​​​​ൻ​​​​ഡ് വ​​​​ർ​​​​ക്ക്സ് ഏ​​​​ജ​​​​ൻ​​​​സി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ജ​​​​ന​​​​റ​​​​ൽ ഫി​​​​ലി​​​​പ്പ് ല​​​​സാ​​​​രി​​​​നി അ​​​​പ​​​​ല​​​​പി​​​​ച്ചു. ഗാ​​​​സ​​​​യി​​​​ൽ ക​​​​ഴി​​​​ഞ്ഞ നാ​​​​ലു മാ​​​​സ​​​​ത്തി​​​​നി​​​​ടെ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ലോ​​​​ക​​​​ത്താ​​​​ക​​​​മാ​​​​നം ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തേ​​​​ക്കാ​​​​ൾ പ​​​​ല​​​​മ​​​​ട​​​​ങ്ങ് വ​​​​ലു​​​​താ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പു​റ​ത്തു വ​രു​ന്ന ക​ണ​ക്കു​ക​ള്‍ ഞെ​ട്ടി​ക്കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണ്. ഈ ​​​​യു​​​​ദ്ധം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ യു​​​​ദ്ധ​​​​മാ​​​​ണ്. ഇ​​​​ത് അ​​​​വ​​​​രു​​​​ടെ ബാ​​​​ല്യ​​​​ത്തി​​​​നും ഭാ​​​​വി​​​​ക്കും മേ​​​​ലു​​​​ള്ള യു​​​​ദ്ധ​​​​മാ​​​​ണ്- അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 12,300 കു​ട്ടി​ക​ള്‍ ഗാ​സ​യി​ല്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

ആശങ്ക രേഖപ്പെടുത്തി അമേരിക്കയും ഐക്യരാഷ്‌ട്രസഭയും

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​യി​ലെ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ ആ​ശ​ങ്ക​യ​റി​യി​ച്ച് അ​മേ​രി​ക്ക​യും ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യും രം​ഗ​ത്ത്. അ​ടി​സ്ഥാ​ന​പ​ര​മാ​യി ത​ന്നെ വി​വേ​ച​ന​സ്വ​ഭാ​വ​മു​ള്ള​താ​ണു ന​ട​പ​ടി​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള യു​എ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ന​ട​പ​ടി മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ ത​ന്നെ​യാ​ണോ വ​രി​ക​യെ​ന്ന് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം പു​റ​ത്തു​വ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തോ​ടും തു​ല്യ​സ​മീ​പ​ന​മാ​ണു വേ​ണ്ട​തെ​ന്നും മ​ത​സ്വാ​ത​ന്ത്ര്യ​ത്തോ​ടു​ള്ള ബ​ഹു​മാ​നം അ​നി​വാ​ര്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന തു​ല്യ​ത​യ്ക്കും മ​തേ​ത​ര​ത്വ​ത്തി​നും ആ​ഘാ​ത​മാ​ണ് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന് ആ​ഗോ​ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യാ​യ ആം​നെ​സ്റ്റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

യു​എ​ഇ​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി; ജാ​ഗ്ര​താ നി​ർ​ദേ​ശം

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ​നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ അ​യ​ർ​ല​ൻ​ഡി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് അ​ധി​കൃ​ത​ർ. അ​ബു​ദാ​ബി​യി​ൽ​നി​ന്ന് അ​യ​ർ​ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ഡ​ബ്ലി​നി​ലേ​ക്ക് യാ​ത്ര ചെ​യ്ത​യാ​ളി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ഐ​റി​ഷ് ആ​രോ​ഗ്യ​വി​ഭാ​ഗം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​രും സ്ഥി​ക​രീ​ക​രി​ച്ചു. ഇ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത എ​ല്ലാ​വ​രും ഹെ​ൽ​ത്ത് സ​ർ​വീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഐ​റി​ഷ് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശി​ച്ചു. ഇ​വ​ർ വീ​ടു​ക​ളി​ൽ പ്ര​ത്യേ​കം മു​റി​യി​ൽ ത​നി​ച്ച് താ​മ​സി​ക്ക​ണം. മൂ​ക്കൊ​ലി​പ്പ്, ക​ണ്ണു​ക​ളി​ലെ ചു​വ​പ്പ് നി​റ​വും ചൊ​റി​ച്ചി​ലും, ക​ഴു​ത്തി​ന് ചു​റ്റും പാ​ടു​ക​ൾ, ക​ടു​ത്ത പ​നി എ​ന്നി​ങ്ങ​നെ​യാ​ണ് അ​ഞ്ചാം​പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ.

Read More

സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു, ടി​ക് ടോ​ക് പൂ​ട്ടാ​ൻ  യുഎസ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​ന്‍ ടി​ക് ടോ​ക് നി​രോ​ധി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക. ടി​ക് ടോ​ക് നി​രോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ബി​ല്‍ യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. ചൈ​നീ​സ് മാ​തൃ​ക​മ്പ​നി​യാ​യ ബൈ​റ്റ്ഡാ​ന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍​നി​ന്ന് ടി​ക് ടോ​ക് ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. ബൈ​റ്റ്ഡാ​ന്‍​സു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്കാ​ന്‍ ആ​റു മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണു ജ​പ്ര​തി​നി​ധി​സ​ഭ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 65നെ​തി​രേ 352 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പാ​സാ​ക്കി​യ​ത്. ടി​ക് ടോ​ക് ദേ​ശീ​യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ലാ​ണു നി​രോ​ധ​ന​ത്തി​നു നി​ര്‍​ദേ​ശ​മു​യ​ര്‍​ന്ന​ത്. സെ​ന​റ്റ് പാ​സാ​ക്കി​യാ​ല്‍ ബി​ല്‍ നി​ല​വി​ല്‍ വ​രും. ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നോ​ട് അ​നു​കൂ​ല സ​മീ​പ​ന​മാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​ള്ള​ത്.

Read More

ചൈ​ന​യിലെ റസ്റ്റോറന്‍റിൽ സ്ഫോ​ട​നം; ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു; 27 പേ​ർ​ക്ക് പ​രി​ക്ക്

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഹെ​ബെ​യ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു ക​ട​യി​ലു​ണ്ടാ​യ വാ​ത​ക ചോ​ർ​ച്ച മൂ​ല​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ബു​ധ​നാ​ഴ്ച രാ​വി​ലെ 7:54ന് ​സാ​ൻ​ഹെ ന​ഗ​ര​ത്തി​ലെ യാ​ൻ​ജി​യാ​വോ ടൗ​ൺ​ഷി​പ്പി​ലെ ഒ​രു ക​ട​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. പ​രി​ക്കേ​റ്റ​വ​രെ​യെ​ല്ലാം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

യു​ക്രെ​യ്‌​ന് 300 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്‌​ന് 300 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ അ​ടി​യ​ന്ത​ര സൈ​നി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്നും വ​ർ​ധി​ച്ചു​വ​രു​ന്ന ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പോ​ള​ണ്ടി​ന്‍റെ നേ​താ​ക്ക​ൾ വൈ​റ്റ് ഹൗ​സി​ലെ​ത്തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ചൊ​വ്വാ​ഴ്ച അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. യു​ക്രെ​യ്ന്‍റെ കൈ​വ​ശ​മു​ള്ള മി​സൈ​ലു​ക​ളും ഷെ​ല്ലു​ക​ളും മ​റ്റും ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ തീ​ർ​ന്നു​പോ​കു​മെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ യു​ക്രെ​യ്ൻ പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. പോ​ള​ണ്ട് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രെ​ജ് ദു​ഡ​യും പ്ര​ധാ​ന​മ​ന്ത്രി ഡൊ​ണാ​ൾ​ഡ് ട​സ്കി​നും ബൈ​ഡ​നു​മാ​യി വൈ​റ്റ് ഹൗ​സി​ൽ വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. “റ​ഷ്യ യു​ക്രെ​യ്നി​ൽ നി​ൽ​ക്കി​ല്ല. യൂ​റോ​പ്പി​നെ​യും അ​മേ​രി​ക്ക​യെ​യും സ്വ​ത​ന്ത്ര ലോ​ക​ത്തെ​യും അ​പ​ക​ട​ത്തി​ലാ​ക്കി​ക്കൊ​ണ്ട് പു​ടി​ൻ മു​ന്നോ​ട്ട് പോ​കും’. ബൈ​ഡ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം, 2022 ഫെ​ബ്രു​വ​രി​യി​ലെ റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ് ‍യു​ക്രെ​യ്‌​ന്‍റെ പോ​രാ​ട്ട​മെ​ന്ന് വൈ​റ്റ് ഹൗ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജേ​ക്ക് സ​ള്ളി​വ​ൻ പ​റ​ഞ്ഞു.

Read More

വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന; ജ​റു​സ​ലേ​മി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ വി​ന്യ​സി​ക്കും

ടെ​ൽ അ​വീ​വ്: റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച അ​ല്‍-​അ​ഖ്സ മസ്ജിദ് പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ലു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ല്‍ പോ​ലീ​സ് സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യ്ക്ക് ഞ​ങ്ങ​ള്‍ ത​യാ​റാ​ണ്. പോ​ലീ​സു​കാ​രി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രും ടെ​മ്പി​ള്‍ മൗ​ണ്ട് മേ​ഖ​ല​യി​ലാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് മി​രി​ത് ബെ​ന്‍ മേ​യ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച റ​മ​ദാ​ന്‍ ആ​രം​ഭി​ച്ച​ത് മു​ത​ല്‍ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കി​ഴ​ക്ക​ന്‍ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​ര​ത്തി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ‘ഈ ​റ​മ​ദാ​നി​നെ ശാ​ന്ത​മാ​ക്കാ​ന്‍ ഞ​ങ്ങ​ള്‍ എ​ല്ലാം ചെ​യ്യും.’ അ​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. തീ​വ്ര​വാ​ദി​ക​ളും ഹ​മാ​സും (പ​ല​സ്തീ​നി​യ​ന്‍) ഇ​സ്‌​ലാ​മി​ക് ജി​ഹാ​ദും പോ​ലു​ള്ള ഭീ​ക​ര സം​ഘ​ട​ന​ക​ള്‍ മേ​ഖ​ല​യെ പ്ര​കോ​പി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന​ത് ര​ഹ​സ്യ​മ​ല്ലെ​ന്നും അ​വ​ർ വ്യക്തമാക്കി. റ​മ​ദാ​ന്‍ മാ​സ​ത്തി​ന്‍റെ ആ​ദ്യ ആ​ഴ്ച​യി​ല്‍ മു​സ്‌​ലീ​മു​ക​ൾ​ക്ക് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ​തു​പോ​ലെ അ​ല്‍-​അ​ഖ്‌​സ പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ…

Read More