ചെ​ങ്ക​ട​ലി​ൽ ഹൂ​തി ആ​ക്ര​മ​ണം: മ​ല​യാ​ളി ഉ​ൾ​പ്പ​ടെ മൂ​ന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ മ​ല​യാ​ളി ഉ​ൾ​പ്പ​ടെ മൂ​ന്നു ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്.

ഗ്രീ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രൂ ​കോ​ണ്‍​ഫി​ഡ​ന്‍​സ് എ​ന്ന ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​രീ​ബി​യ​ന്‍ രാ​ജ്യ​മാ​യ ബാ​ര്‍​ബ​ഡോ​സി​നു വേ​ണ്ടി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഹൂ​തി​ക​ൾ ഏ​റ്റെ​ടു​ത്തു. ചെ​ങ്ക​ട​ലി​ലെ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ മ​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts

Leave a Comment