വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസി പ്രൈമറിയിൽ ഡോണൾഡ് ട്രംപിനെ കീഴടക്കി നിക്കി ഹേലി. ഹേലിയുടെ ആദ്യ പ്രൈമറി വിജയമാണിത്. നിർണായകമായ സൂപ്പർ ട്യൂസ്ഡേ മത്സരത്തിൽ ഹേലിക്ക് കരുത്തു പകരുന്നതാണ് ഈ വിജയം. സൂപ്പർ ട്യൂസ്ഡേയിൽ 16 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹേലിക്ക് 1274 വോട്ടും ട്രംപിന് 676 വോട്ടുമാണു ലഭിച്ചത്. രാജ്യമൊട്ടാകെ ഹേലിക്ക് 43 ഡെലഗേറ്റുകളെ ലഭിച്ചു. ട്രംപിന് 247 പേരുടെ പിന്തുണയുണ്ട്. റിപ്പബ്ലിക്കൻ പ്രസിഡൻഷൽ പ്രൈമറിയിൽ വിജയിക്കുന്ന ആദ്യ വനിതയാണ് നിക്കി ഹേലി. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻവംശജയുമാണു ഹേലി. ഇന്ത്യൻ വംശജരായ ബോബി ജിൻഡാൽ(2016), കമലാ ഹാരിസ്(2020), വിവേക് രാമസ്വാമി(2024) എന്നീ ഇന്ത്യൻവംശജർക്ക് ഒരു പ്രൈമറിയിൽപ്പോലും വിജയിക്കാനായില്ല. സ്വന്തം സംസ്ഥാനമായ സൗത്ത് കരോളൈനയിൽ ഹേലി പരാജയപ്പെട്ടിരുന്നു.
Read MoreCategory: NRI
പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് അധികാരമേറ്റു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തുടർച്ചയായ രണ്ടാം തവണയും ഷഹബാസ് ഷെരീഫ് അധികാരമേറ്റെടുത്തു. പ്രസിഡന്റ് ആരിഫ് അൽവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റിന്റെ വസതിയായ ഐവാൻ-ഇ-സദറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ) ഉം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) അധികാരം പങ്കിടുന്നതു സംബന്ധിച്ച് ധാരണയിലെത്തിയതിനു പിന്നാലെയാണ് ഷഹബാസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനെ 2022ഏപ്രിൽ മുതൽ ഷഹബാസാണ് നയിക്കുന്നത്. ചടങ്ങിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ്, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ്, പിപിപി നേതാവും സിന്ധ് മുഖ്യമന്ത്രിയുമായ മുറാദ് അലി ഷാ എന്നിവരും പിഎംഎൽ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഷഹബാസ്, സർക്കാർ രൂപീകരിക്കാൻവേണ്ട ഭൂരിപക്ഷം നേടിയിരുന്നു. 336 അംഗ പാർലമെന്റിൽ പിഎംഎൽ–എന്നിന്റെയും പിപിപിയുടെയും സമവായ സ്ഥാനാർഥിയായ ഷെഹബാസിന് 201 വോട്ട് ലഭിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പിടിഐയുടെ സ്ഥാനാർഥി…
Read Moreഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണം; കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; രണ്ട് മലയാളികൾക്ക് പരിക്ക്
ജറുസലേം: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന് മാക്സ്വെല്ലാണ് മരിച്ചത്. മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ രണ്ട് മലയാളികള്‍ അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11നാണ് ആക്രമണം നടന്നത്. മര്‍ഗാലിയത്തിലെ കൃഷി സ്ഥലത്താണ് ഷെല്‍ പതിച്ചത്. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരാണ് ആക്രമണത്തിന് ഇരയായത്.
Read Moreപാക്കിസ്ഥാനിൽ കനത്ത മഴ; മരണം 35
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 50ലേറെ പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കനത്ത മഴയാണ്. മഴയിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നത്. ഇവിടെ മാത്രം 30 പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ അഞ്ചു പേർ മരിച്ചു. ഇവിടെനിന്ന് പതിനായിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എഴുന്നൂറോളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
Read Moreഷെഹ്ബാസ് ഷരീഫ് വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഷെഹ്ബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പാർലമെന്റിന്റെ അധോസഭയായ ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ എതിർസ്ഥാനാർഥി ഒമർ അയൂബ് ഖാനെ 92നെതിരേ 201 വോട്ടുകൾക്കാണു തോൽപ്പിച്ചത്. ഷെഹ്ബാസ് ഇന്ന് പ്രസിഡന്റ് ആരിഫ് അൽവിയുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിജയത്തിനു പിന്നാലെ നടത്തിയ പ്രസംഗത്തിൽ കാഷ്മീർ വിഷയം എടുത്തിട്ട ഷെഹ്ബാസ്, അയൽക്കാരുമായി ബന്ധം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. കാഷ്മീരിനെ പലസ്തീനുമായിട്ടാണ് അദ്ദേഹം താരതമ്യം ചെയ്തത്. കാഷ്മീരികളുടെയും പലസ്തീനികളുടെയും സ്വാതന്ത്ര്യത്തിനായി ദേശീയ അസംബ്ലി പ്രമേയം പാസാക്കണമെന്ന് ഷെഹ്ബാസ് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ സുഹൃത്തുക്കളുടെ എണ്ണം വർധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധചെലുത്തും. അയൽക്കാരടക്കം എല്ലാ മുൻനിര രാജ്യങ്ങളുമായും ബന്ധം മെച്ചപ്പെടുത്തും. വൻകിട കളികളിൽ പാക്കിസ്ഥാൻ പങ്കാളിയാകില്ല. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് പാക്കിസ്ഥാൻ കടന്നുപോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു. എഴുപത്തിരണ്ടുകാരനായ ഷെഹ്ബാസ് മുൻ പ്രധാനമന്ത്രിയും പിഎംഎൽ-എൻ പാർട്ടിയുടെ പരമോന്നത നേതാവുമായ നവാസ് ഷരീഫിന്റെ…
Read Moreജരൻവാല കലാപം: ക്രൈസ്തവ സഹോദരങ്ങൾ കുറ്റവിമുക്തർ
ലാഹോർ: 24 പള്ളികളും ഒട്ടേറെ ക്രൈസ്തവഭവനങ്ങളും ചുട്ടെരിക്കപ്പെട്ട ജരൻവാല കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് മുസ്ലിംകൾ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി കണ്ടെത്തി. 2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരൻവാലയിൽ ക്രൈസ്തവരെ ജനക്കൂട്ടം ആക്രമിച്ചത്. ഖുറാൻ താളുകൾ കീറിയ നിലയിൽ കണ്ടെത്തിയതാണ് കലാപത്തിനു പ്രേരണയായത്. തീവ്രനിലപാടുകൾ പുലർത്തുന്ന തെഹ്രിക് എ ലബ്ബായിക് പാക്കിസ്ഥാൻ എന്ന പാർട്ടി അക്രമത്തിനു നേതൃത്വം നല്കി. പള്ളികൾക്കു പുറമേ 86 ക്രൈസ്തവ ഭവനങ്ങളും തീവച്ചുനശിപ്പിച്ചു. അക്രമപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ പൗോലീസ് അറസ്റ്റ് ചെയ്തു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ സഹോദരങ്ങളെയും അറസ്റ്റ് ചെയ്തു. കുപ്രസിദ്ധമായ മതനിന്ദാനിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തത്. എന്നാൽ പ്രദേശത്തെ രണ്ടു മുസ്്ലിംകൾ ക്രൈസ്തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി…
Read Moreഅമേരിക്കയിൽ ടെക്സാസിനെ വിഴുങ്ങി കാട്ടുതീ; രണ്ടു മരണം
യുഎസ്: അമേരിക്കയിൽ നാശം വിതച്ച് കാട്ടുതീ പടരുന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണമായത്. നിരവധി ആളുകളെ സുരക്ഷിതമായ ഇടത്തേക്കു മാറ്റിയിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി പടർന്നു പിടിക്കുന്ന കാട്ടുതീ ഏറ്റവും അധികം ബാധിച്ചത് വടക്കൻ മേഖലകളെയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണു സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് കാട്ടുതീ. ടെക്സാസിലെ ഒരു ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു. ഒക് ലഹോമയിലേക്ക് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
Read Moreമലയാളി ഐഎസ് ഭീകരന് അഫ്ഗാനില്‍ പിടിയിൽ
മലപ്പുറം: മലയാളി ഐഎസ് ഭീകരന് അഫ്ഗാനിസ്ഥാനില്‍ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ് ലാം ആണ് പിടിയിലായതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. അഫ്ഗാന് ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സനവുള്‍ ഇസ് ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണ്. തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 നുശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനിൽനിന്നുള്ള വാര്‍ത്തകളിൽ പറയുന്നു.
Read Moreചവറ്റുകുട്ടയിൽനിന്നു കിട്ടിയ കുഞ്ഞിനെ ദത്തെടുത്ത് യുഎസ് ദമ്പതികൾ
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ടൗണിൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ അമേരിക്കൻ ദമ്പതികൾ ദത്തെടുത്തു. 2023 ജൂൺ 16നാണു ചവറ്റുകുട്ടയിൽനിന്നു കുഞ്ഞിനെ ലഭിച്ചത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കുഞ്ഞിനെ ഹസാരിബാഗിലെ ശിശുക്ഷേമ വകുപ്പിന് കൈമാറി. ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റിയുടെ പോർട്ടൽ വഴി ദത്തെടുക്കൽ അറിയിപ്പു നൽകിയപ്പോൾ കുഞ്ഞിനെ ദത്തെടുക്കാമെന്ന് അറിയിച്ച് അമേരിക്കൻ ദമ്പതികൾ രംഗത്തെത്തുകയായിരുന്നു. കുഞ്ഞിനെ ദമ്പതികൾക്കു കൈമാറി.
Read Moreആരോഗ്യപ്രവർത്തകർക്ക് ഓസ്ട്രേലിയയിൽ നിരവധി അവസരങ്ങൾ
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക. പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്‍സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച…
Read More