ജോ ​ബൈ​ഡ​ന്‍റെ പേ​രി​ലും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ; അമ്പ​ര​ന്ന് അ​മേ​രി​ക്ക


ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യെ അ​ന്പ​ര​പ്പി​ച്ച് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ പ്ര​ച​രി​ച്ചു. ബൈ​ഡ​നെ അ​നു​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഡീ​പ് ഫേ​ക്ക് ശ​ബ്ദ​രേ​ഖ​യാ​ണ് പു​റ​ത്തു​വ​ന്ന​ത്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്റ്റേ​റ്റ് പ്രൈ​മ​റി​യി​ൽ ആ​രും വോ​ട്ട് ചെ​യ്യ​രു​തെ​ന്ന ബൈ​ഡ​ന്‍റെ ശ​ബ്ദ​ത്തി​ലു​ള്ള സ​ന്ദേ​ശ​മാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പ്ര​ച​രി​ച്ച​ത്.

ന്യൂ ​ഹാം​ഷെ​യ​ർ സ്റ്റേ​റ്റി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു പ​രാ​മ​ർ​ശം. ഈ ​വോ​ട്ടെ​ടു​പ്പി​ൽ ആ​രും വോ​ട്ട് ചെ​യ്യ​രു​തെ​ന്നും ആ ​വോ​ട്ടു​ക​ൾ ന​വം​ബ​റി​ലേ​ക്ക് ക​രു​ത​ണ​മെ​ന്നു​മാ​ണ് ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.

സ​ന്ദേ​ശ​ത്തി​ൽ ബൈ​ഡ​ൻ പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ച​ക​ങ്ങ​ള​ട​ക്കം ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ ​ഐ) ഉ​പ​യോ​ഗി​ച്ച് ബൈ​ഡ​ന്‍റെ ശ​ബ്ദം അ​നു​ക​രി​ച്ചു​ള്ള റോ​ബോ കോ​ളാ​ണ് വോ‌​ട്ട‌​ർ​മാ​ർ​ക്ക് ല​ഭി​ച്ച​തെ​ന്നു പി​ന്നീ​ട് വ്യ​ക്ത​മാ​യി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ല്ലെ​ങ്കി​ൽ മ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ലാ​യി സൃ​ഷ്‌​ടി​ച്ച​തോ മാ​റ്റ​പ്പെ​ട്ട​തോ ആ​യ വീ​ഡി​യോ​ക​ളോ ചി​ത്ര​ങ്ങ​ളോ ആ​ണു ഡീ​പ്ഫേ​ക്കു​ക​ൾ.

ഒ​റി​ജി​ന​ലാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന​മെ​ന്ന വി​ധ​മാ​ണ് ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ളു​ടെ നി‍‌‍​ർ​മാ​ണം. ഇ​ന്ത്യ​യി​ൽ ര​ശ്മി​ക മ​ന്ദാ​ന, സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​രു​ടെ ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ ഇ​റ​ങ്ങി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Related posts

Leave a Comment