ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയെങ്കിലും അവിടത്തെ ടൂറിസത്തിനു തിരിച്ചടിയാകുന്നു. മാലദ്വീപിലേക്കുള്ള എല്ലാ ബുക്കിംഗും റദ്ദാക്കിയതായി ഈസ്മൈട്രിപ്പ്. കോം അറിയിച്ചു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് യുവജന സഹമന്ത്രി മറിയം ഷിവുന അപകീർത്തികരമായ പരാമർശം നടത്തിയത്. സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത അടിയാകുമെന്നു കണ്ട് മാലദ്വീപ് വേഗത്തിൽ മന്ത്രിമാർക്കെതിരേ നടപടി സ്വീകരിച്ചെങ്കിലും അതുകൊണ്ടൊന്നും ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ ആളിപ്പടരുന്ന മാലദ്വീപ് വിരുദ്ധ വികാരം ശമിച്ചിട്ടില്ല. ഇന്ത്യയിലെ ചലച്ചിത്ര, ക്രിക്കറ്റ് താരങ്ങളടക്കമുള്ളവർ മാലദ്വീപിനെതിരേ രംഗത്തെത്തി. അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ, സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ മാലദ്വീപ് മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചും മാലദ്വീപിനേക്കാൾ മനോഹര ഇടമായി…
Read MoreCategory: NRI
ആഗോള മലയാളി പ്രവാസി സംഗമം 18 മുതല്‍ തിരുവല്ലയില്‍
തിരുവല്ല: അഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷന്‍ കോണ്‍ക്ലേവ് – 2024, 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടക്കും. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ചെയ്തവരുടെ എണ്ണം അറുപതിനായിരം കടന്നതായി സംഘാടക സമിതി രക്ഷാധികാരി ഡോ: ടി എം തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 12009 പേര് പത്തനംതിട്ടയില്‍ നിന്നും 13007 പേര് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും 10078 പേര് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 27 721 പേര് വിദേശ രാജ്യങ്ങളില്‍ നിന്നുമാണ്. ഒരു ലക്ഷം പേര് ഓണ്‍ലൈനായും 3000 പേര് നേരിട്ടും കോണ്‍ക്ലേവില്‍ സംബന്ധിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസില്ല. നേരിട്ട് പങ്കെടുക്കുന്നവരില്‍ താമസവും ഭക്ഷണവും വേണ്ടവര്‍ 1000 രൂപ രജിസ്ട്രേഷന് ഫീസായി നല്‍കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷന് കൗണ്ടര്‍ 19 ന് രാവിലെ ഒമ്പതിന് തിരുവല്ല സെന്റ്…
Read Moreബംഗ്ലാദേശിൽ ട്രെയിനിനു തീയിട്ടു; 5 മരണം; നിരവധിപ്പേർക്ക് പരിക്ക്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്നു സംശയം
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് പാസഞ്ചർ ട്രെയിനിന് അക്രമികൾ തീയിട്ടു. തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നഗരമായ ജെസോറിൽനിന്നു ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്സ്പ്രസിൽ ഇന്നലെ രാത്രി ഒന്‍പതോടെയാണു തീപിടിത്തമുണ്ടായത്. രാത്രി 10.20ഓടെ തീ നിയന്ത്രണ വിധേയമാക്കി. അക്രമികൾ തീയിട്ടതിനെ തുടർന്നു ട്രെയിനിന്റെ നാല് കോച്ചുകളിലേക്കു തീ പടരുകയായിരുന്നു. കത്തുന്ന ട്രെയിനിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ പെട്ടെന്നു പടർന്നു. നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. ധാക്കയിലെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതിലെ യാത്രക്കാരിൽ പലരും ഇന്ത്യൻ പൗരന്മാരാണെന്നാണു വിവരം.ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. ക്രമസമാധാനപാലനത്തിനായി ബംഗ്ലാദേശിലുടനീളം സൈന്യത്തെ വിന്യസിച്ചു. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ നടന്നതെന്ന്…
Read Moreസൽമാൻ രാജാവിന്റെ അതിഥിയായി 1,000 വിദേശികൾക്ക് ഉംറക്ക് അവസരം
റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈവർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകിയത്. മതകാര്യവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഈ പദ്ധതി ഉതകുമെന്നു മതകാര്യമന്ത്രി പറഞ്ഞു. ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ് ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂനിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മന്ത്രി പറഞ്ഞു.
Read Moreഅമേരിക്കയിലെ സ്കൂളില്‍ വെടിവയ്പ്; ആറാം ക്ലാസുകാരന് കൊല്ലപ്പെട്ടു; വെടിവച്ച 17കാരനും മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്കൂളില്‍ പതിനേഴുകാരന് നടത്തിയ വെടിവയ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവയ്പുണ്ടായത്. വെടിവച്ചയാൾ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ സ്വയം വെടിവച്ചതായാണ് വിവരം. ശൈത്യകാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന ദിവസമാണു സംഭവം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പാണ് വെടിവയ്പ് നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read Moreപാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധ കടത്ത്; പിടിച്ചെടുത്ത് അത്യാധുനിക .30-ബോർ ചൈനീസ് പിസ്റ്റൾ; ഒരാൾ അറസ്റ്റിൽ
അമൃത്സർ: പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് ശ്രമം പോലീസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് അമൃത്സറിലെ ഗാഗർമാൽ ഗ്രാമത്തിൽ താമസിക്കുന്ന സിമർ മാൻ എന്ന സിമ്രൻജിത് സിംഗ് ആണ് അറസ്റ്റിലായത്. മയക്കുമരുന്നിന് പുറമെ ഇയാളുടെ പക്കൽ നിന്ന് അഞ്ച് വെടിയുണ്ടകളും അത്യാധുനിക .30-ബോർ ചൈനീസ് പിസ്റ്റളും പോലീസ് കണ്ടെടുത്തു. പിടിയിലായ പ്രതി, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരായ പത്താൻ, അമീർ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞു. അമൃത്സർ കമ്മീഷണറേറ്റിലെ ചെഹാർത്ത പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട്, ആംസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Moreഅഫ്ഗാനിസ്ഥാനിൽ അരമണിക്കൂറിനുള്ളിൽ രണ്ടു ഭൂചലനം
ഫൈസാബാദ്: അഫ്ഗാനിസ്ഥാനിൽ അരമണിക്കൂറിനുള്ളിൽ രണ്ടു ഭൂചലനങ്ങൾ. ഫൈസാബാദിൽനിന്നു 100 കിലോമീറ്റർ കിഴക്കായി ഇന്നു പുലർച്ചെ 12.28നായിരുന്നു 4.4 തീവ്രത രേഖപ്പെടുത്തിയ ആദ്യഭൂചലനം. ഫൈസാബാദിൽനിന്നു 126 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12.55ന് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2023 ഡിസംബർ 12ന് റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി. രണ്ടായിരത്തോളം പേരാണ് അന്നു മരിച്ചത്. പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 50 പേര് മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണു ജപ്പാനെ വിറപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങളും ഉണ്ടായി.
Read Moreപ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ച് ദുബായ്
ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായിൽ ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നു. എമിറേറ്റിലെ മുഴുവന്‍ വില്പനക്കാര്ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികാരികള്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും. ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്തു ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
Read Moreബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഡ്രൈവർക്ക്
അബുദാബി: ബിഗ് ടിക്കറ്റ് സീരിസ് 259 ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് അൽ എയ്നിൽ ഡ്രൈവറായ മുനാവർ ഫൈറൂസ് നേടി. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നയാളാണ് മുനാവർ. 30 സുഹൃത്തുക്കൾക്കൊപ്പമാണ് മുനാവർ ടിക്കറ്റെടുത്തത്. പ്രൈസ് മണി തുല്യമായി വീതിക്കാനാണ് തീരുമാനം. ഗ്രാൻഡ് പ്രൈസിന് പുറമെ പത്ത് പേർ ഒരു ലക്ഷം ദിർഹം വീതം നേടി. ഇതേ നറുക്കെടുപ്പിൽതന്നെ ആഴ്ച്ചയിലെ നറുക്കെടുപ്പ് വിജയിയായി സുതേഷ് കുമാർ കുമരേശൻ എന്നയാളെ പ്രഖ്യാപിച്ചു. എത്തിഹാദ് എയർവെയ്സിൽ എൻജിനീയറാണ് സുതേഷ്.
Read Moreദക്ഷിണകൊറിയയില്‍ പ്രതിപക്ഷ നേതാവിന് കുത്തേറ്റു
സോള്‍: ദക്ഷിണകൊറിയയില്‍ പ്രതിപക്ഷ നേതാവ് ലീ ജാ മ്യൂങ്ങിനു ആള്‍ക്കൂട്ടത്തിനിടയില്‍ കുത്തേറ്റു. പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ ലീയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണദൃശ്യങ്ങള്‍ ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ലീയെ കുഴഞ്ഞുവീഴുന്നതും സഹായി തൂവാല കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തില്‍ അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് അക്രമിയെ കീഴപ്പെടുത്തി. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ലീ വിവിധ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ്. എട്ട് ബില്യണ്‍ ഡോളര്‍ ഉത്തരകൊറിയയിലേക്കു കടത്തിയ സ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും ലീക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ലീയ്ക്കെതിരെയുണ്ടായ ആക്രമണത്തില്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ആശങ്ക രേഖപ്പെടുത്തി.
Read More