ഇ​സ്ര​യേ​ലി​ൽ ഹ​മാ​സി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം; അ​ന്വേ​ഷി​ക്കാ​ൻ യു​എ​ൻ

ന്യൂ​യോ​ർ​ക്ക്: ഇ​സ്ര​യേ​ലി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഹ​മാ​സ് ഭീ​ക​ര​ർ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് യു​എ​ൻ. ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ പ​രാ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ക്കും. ഇ​തി​നാ​യി യു​എ​ന്നി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​മീ​ള പാ​റ്റേ​ൺ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജ​റി​ക്ക് പ​റ‌​ഞ്ഞു. അ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​തി​ജീ​വി​ച്ച​വ​ർ, ദൃ​ക്സാ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. ഹ​മാ​സ് ത​ട​വി​ല​ക്കി​യ​ശേ​ഷം മോ​ചി​പ്പി​ച്ച​വ​രെ​യും സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. ഫോ​റ​ൻ​സി​ക് തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ സം​ഘം പ്ര​മീ​ള​യോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ച് മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ്

ന്യൂ​ഡ​ൽ​ഹി: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മൊ​ഹ​മ്മ​ദ് മൊ​യി​സു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചു. അ​തേ​സ​മ​യം, ഇ​ക്കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​ന്ത്യ. തെ​ര​ഞ്ഞ​ടു​പ്പി​ന് മു​മ്പ് സ​ന്ദ​ർ​ശ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രേ മാ​ല​ദ്വീ​പ് മ​ന്ത്രി​മാ​ർ ന​ട​ത്തി​യ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മൂ​ന്നു മ​ന്ത്രി​മാ​രെ മാ​ല​ദ്വീ​പ് പു​റ​ത്താ​ക്കു​ക​യും​ചെ​യ്തി​രു​ന്നു. വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്നു മാ​ല​ദ്വീ​പി​ലേ​ക്കു ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്രാ ബു​ക്കിം​ഗ് കു​ത്ത​നെ ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Read More

ത​ൽ​സ​മ​യ ടി​വി പ​രി​പാ​ടി​ക്കി​ടെ സ്റ്റു​ഡി​യോ​യി​ലേ​ക്കു തോ​ക്കു​ധാ​രി​ക​ൾ ഇ​ര​ച്ചു​ക​യ​റി

ഇ​ക്വ​ഡോ​ർ: ത​ൽ​സ​മ​യ ടി​വി പ​രി​പാ​ടി ന​ട​ക്കു​ന്ന സ്റ്റു​ഡി​യോ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ഇ​ര​ച്ചു​ക​യ​റി പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ത്തി. ഇ​ക്വ​ഡോ​റി​ലെ ടി​വി സ്റ്റേ​ഷ​ൻ ടി​സി​യു​ടെ ത​ത്സ​മ​യ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ഖം​മൂ​ടി ധ​രി​ച്ച ആ​യു​ധ​ധാ​രി​ക​ൾ ക​ട​ന്നു​ക​യ​റി അ​ക്ര​മം കാ​ണി​ച്ച​ത്. ചാ​ന​ലി​ൽ ലൈ​വ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന സ​മ​യ​ത്ത് തോ​ക്കു​ക​ളു​മാ​യി സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ അ​ക്ര​മ​കാ​രി​ക​ൾ തോ​ക്കു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി ജീ​വ​ന​ക്കാ​രോ​ടു ത​റ​യി​ൽ ഇ​രി​ക്കാ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ വെ​ടി​യു​ടെ ശ​ബ്ദം കേ​ൾ​ക്കു​ക​യും ചാ​ന​ലി​ൽ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി ത​ട​സ​പ്പെ​ടു​ക​യും​ചെ​യ്തു. അ​തേ​സ​മ​യം മ​റ്റൊ​രു ചാ​ന​ൽ ടി​വി, അ​ക്ര​മം ന​ട​ന്ന ചാ​ന​ലി​ന്‍റെ പു​റ​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്തു. ഗു​രു​ത​ര​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഇ​ക്വ​ഡോ​റി​ൽ പ്ര​സി​ഡ​ന്‍റ് ഡാ​നി​യ​ൽ നൊ​ബോ​വ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്താ​ണ് ടി​വി ചാ​ന​ൽ അ​തി​ക്ര​മ സം​ഭ​വം ന​ട​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ രാ​ജ്യ​ത്ത് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ വ​ർ​ധി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ്യ​ത്ത് ഏ​ഴ് പോ​ലീ​സു​കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Read More

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദ് പാ​ക്കി​സ്ഥാ​ന്‍റെ ക​സ്റ്റ​ഡി​യിലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു​എ​ന്‍ റി​പ്പോ​ര്‍​ട്ട്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ലാ​ണ് ഹാ​ഫി​സ് സ​യീ​ദ് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്. തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തി​നു 78 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ഹാ​ഫി​സ് സ​യീ​ദ്. യു​എ​ൻ പു​തു​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​യീ​ദി​നെ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ കു​റ്റ​വാ​ളി​ക​ളെ കൈ​മാ​റാ​നു​ള്ള ക​രാ​റി​ല്ലെ​ന്നാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​തി​ക​ര​ണം. പ​ണം ക​ട​ത്തു കേ​സി​ലാ​ണ് ഹാ​ഫി​സി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മും​താ​സ് സ​ഹ്റ പ​റ​ഞ്ഞു. അ​തേ​സ​മ​യം വ​രാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​ഫി​സി​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ മ​ക​ൻ ത​ൽ​ഹ സ​യീ​ദ് ല​ഹോ​റി​ലെ സ്ഥാ​നാ​ർ​ഥി​യാ​ണ്.

Read More

ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം; 6.7 തീ​വ്ര​ത

ഇ​ന്തോ​നേ​ഷ്യ: ഇ​ന്തോ​നേ​ഷ്യ​യി​ലെ ത​ലൗ​ദ് ദ്വീ​പു​ക​ളി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 6.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ​യാ​ണു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. 80 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം. മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ 160ലേ​റെ പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. രാ​ജ്യ​ത്ത് 155 ഭൂ​ച​ല​ന​ങ്ങ​ളാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​ൽ ആ​ദ്യ​ത്തെ ഭൂ​ച​ല​ന​ത്തി​ന് റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

Read More

യു​എ​ഇ പ്ര​സി​ഡ​ന്‍റി​നൊ​പ്പം മോ​ദി​യു​ടെ റോ​ഡ് ഷോ ​

അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. പ​ത്താ​മ​ത് വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന യു​എ​ഇ പ്ര​സി​ഡ​ന്‍റി​നെ വൈ​കി​ട്ട് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ഇ​രു​വ​രും മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് ഷോ​യാ​യി നീ​ങ്ങും. ഗു​ജ​റാ​ത്തി​ലേ​ക്ക് വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന വൈ​ബ്ര​ന്‍റ് സ​മ്മി​റ്റ് നാ​ളെ​യാ​ണ്. മൂ​ന്ന് ദി​വ​സം സം​സ്ഥാ​ന​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ രാ​ജ്യ​ത​ല​വ​ൻ​മാ​രു​മാ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More

അമേരിക്കൻ ചാന്ദ്രദൗത്യത്തിൽ സാങ്കേതിക തകരാർ

മ​യാ​മി: അ​ര നൂ​റ്റ​ണ്ടി​നു​ശേ​ഷം അമേരിക്ക വി​ക്ഷേ​പി​ച്ച ചാ​ന്ദ്ര​പേ​ട​ക​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ. സ്വ​കാ​ര്യ സ്ഥാ​പ​ന​മാ​യ അ​സ്ട്രോ​ബോ​ട്ടി​ക് വി​ക​സി​പ്പി​ച്ച പെ​രി​ഗ്രി​ൻ ലൂ​ണാ​ൻ ലാ​ൻ​ഡ​ർ പേ​ട​ക​ത്തെ വ​ഹി​ക്കു​ന്ന വ​ൾ​ക്ക​ൻ സെ​ന്‍റോ​ർ റോ​ക്ക​റ്റ് ഇ​ന്ന​ലെ ഫ്ലോ​റി​ഡ​യി​ലെ കേ​പ് കാ​ന​വ​റാ​ലി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ക്കാ​ൻ ക​ഴി​ഞ്ഞു. പ​ക്ഷേ, തു​ട​ർ​ന്ന് പെ​രി​ഗ്രി​ൻ പേ​ട​ക​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ സൂ​ര്യ​ന് അ​ഭി​മു​ഖ​മാ​യി വ​ന്നി​ല്ല. ബാ​റ്റ​റി ചാ​ർ​ജ് ചെ​യ്യാ​ൻ പ​റ്റാ​താ​യാ​ൽ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് അ​സ്ട്രോ​ബോ​ട്ടി​ക് അ​റി​യി​ച്ചു. അ​പ്പോ​ളോ ദൗ​ത്യം 1972ൽ ​അ​വ​സാ​നി​ച്ച​ശേ​ഷം അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ആ​ദ്യ ചാ​ന്ദ്ര​പ​ദ്ധ​തി​യാ​ണി​ത്. പെ​രി​ഗ്രി​ൻ പേ​ട​കം ഫെ​ബ്രു​വ​രി 23ന് ​ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ദൗ​ത്യം ക്ര​മീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക​യ്ക്കു പു​റ​മേ, സോ​വി​യ​റ്റ് യൂ​ണി​യ​ൻ, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ മാ​ത്ര​മേ ച​ന്ദ്ര​നി​ൽ പേ​ട​ക​ങ്ങ​ൾ ഇ​റ​ക്കി​യി​ട്ടു​ള്ളൂ.

Read More

ഇന്ത്യ പ്രധാന സുഹൃത്ത്; വിജയത്തിനു പിന്നാലെ ഹസീന

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന സു​ഹൃ​ത്താ​ണ് ഇ​ന്ത്യ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​ട്ടാ​ണ് അ​വ​ർ ഇ​തു പ​റ​ഞ്ഞ​ത്. ബം​ഗ്ലാ​ദേ​ശ് രൂ​പം​കൊ​ണ്ട 1971ലും ​ബം​ഗ്ലാ​ദേ​ശ് സ്ഥാ​പ​ക​നും സ്വ​ന്തം പി​താ​വു​മാ​യ മു​ജീ​ബു​ർ റ​ഹ്മാ​ൻ വ​ധി​ക്ക​പ്പെ​ട്ട സ​മ​യ​ത്തും ഇ​ന്ത്യ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഭ​യം ന​ല്കി​യ​ത് ഇ​ന്ത്യ​ണ്. മി​ക​ച്ച ബ​ന്ധ​മാ​ണ് ഇ​ന്ത്യ​യു​മാ​യി​ട്ടു​ള്ള​ത്. പ​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ഉ​ഭ​യ​ക​ക്ഷി​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഹ​സീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു. 300 അം​ഗ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി 223 സീ​റ്റു​ക​ളി​ലും ജ​യി​ച്ചു. പ്ര​തി​പ​ക്ഷ ജാ​തീ​യ പാ​ർ​ട്ടി പ​തി​നൊ​ന്നി​ലും ബം​ഗ്ലാ​ദേ​ശ് ക​ല്യാ​ൺ പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും ജ​യി​ച്ചു. 62 ഇ​ട​ത്ത് സ്വ​ത​ന്ത്ര​ർ​ക്കാ​ണു ജ​യം. മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി (ബി​എ​ൻ​പി) തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. വോ​ട്ട​ർ​മാ​ർ പൊ​തു​വേ അ​വ​ഗ​ണി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്. ഹ​സീ​ന മൊ​ത്ത​ത്തി​ൽ…

Read More

ബ്ര​സീ​ലി​ൽ ടൂ​റി​സ്റ്റ് ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് 25 പേ​ർ മ​രി​ച്ചു

ബ​ഹി​യ: ബ്ര​സീ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് 25 പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ്ര​സീ​ലി​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​മാ​യ ബ​ഹി​യ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. ബ​ഹി​യ​യു​ടെ വ​ട​ക്ക​ൻ തീ​ര​ത്തു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്വാ​രാ​ജു​ബ ബീ​ച്ച് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മി​നി​ബ​സ് യാ​ക്കോ​ബി​ന ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Read More

ഇ​ന്ത്യ​യും സൗ​ദി​യും ഹ​ജ്ജ് ക​രാ​റൊ​പ്പി​ട്ടു

റി​യാ​ദ്: ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​രാ​ർ ഒ​പ്പു​വ​ച്ചു. ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​ജ്ജ് മ​ന്ത്രി തൗ​ഫീ​ഖ് അ​ൽ റ​ബീ​അ​യും കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​മാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ ഹ​ജ്ജ് ക​രാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ഒ​പ്പു​വ​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ്മൃ​തി ഇ​റാ​നി പ്ര​തി​ക​രി​ച്ചു. തീ​ർ​ത്ഥാ​ട​ക​രു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഡി​ജി​റ്റ​ലാ​യി ന​ൽ​കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന താ​ൽ​പ​ര്യ​ത്തെ സൗ​ദി ഭ​ര​ണ​കൂ​ടം പ്ര​ശം​സി​ച്ച​താ​യും മ​ന്ത്രി പ​ഞ്ഞു. ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ന​ത്തി​ൽ മ​ഹ്‌​റം (ആ​ൺ തു​ണ) ഇ​ല്ലാ​തെ സ്ത്രീ​ക​ൾ വ​രു​ന്ന​ത് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Read More