സൗ​ദി​യി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

റി​യാ​ദ്: സൗദി അ​റേ​ബ്യ​യി​ല്‍ വി​വി​ധ കേ​സു​ക​ളി​ല്‍ അ​ഞ്ചു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​ബ്ദു​ല്ല ബി​ൻ ഖു​റൈ​സ് ബി​ൻ ഖി​ദ്ർ അ​ൽ​യ​സീ​ദി​ക്കി​ന്‍റെ​യും, സൗ​ദി പൗ​ര​ൻ അ​ബ്ദു​ൽ ക​രീം ബി​ൻ സ​ഈ​ദ് അ​ൽ​ബ​ല​വി​യെ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​യും അ​ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി​യ മാ​സി​ൻ ബ​ശീ​ർ ബി​ൻ ഹ​മൂ​ദ് അ​ൽ​ബ​ല​വി​യു​ടെ​യും വ​ധ​ശി​ക്ഷയാണ് ത​ബൂ​ക്കി​ൽ ന​ട​പ്പാ​ക്കിയത്. സൗ​ദി പൗ​ര​ൻ ഇ​മാ​ദ് ബി​ൻ മ​ർ​സൂ​ഖ് അ​ൽ​മു​തൈ​രി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മി​ത്അ​ബ് ബി​ൻ നാ​സി​ർ അ​ൽ​ഉ​തൈ​ബി​ക്ക് റി​യാ​ദി​ൽ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. സൗ​ദി പൗ​ര​ൻ ബ​ക്‌​രി ബി​ൻ അ​ബൂ​ഫ​റാ​ജ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ ഹ​സ​ൻ ബി​ൻ ബ​ക്‌​രി ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഹ്‌​ലി​ക്ക് ജി​സാ​നി​ലും സൗ​ദി പൗ​ര​ൻ മു​ഹ​മ്മ​ദ് ബി​ൻ വാ​കി​ദ് ബി​ൻ ശാ​യി​ഖ് അ​ൽ​ഹാ​രി​സി​യെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ദ​ഖീ​ലു​ല്ല ബി​ൻ ആ​യി​ദ് ബി​ൻ…

Read More

യുദ്ധം വർഷം മുഴുവൻ നീണ്ടേക്കാം; പട്ടാളത്തെ പിൻവലിച്ച് ഇസ്രയേൽ

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ​​​യി​​​ലെ യു​​​ദ്ധം വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ തു​​​ട​​​ർ​​​ന്നേ​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ല്കി ഇ​​​സ്ര​​​യേ​​​ൽ. ദീ​​​ർ​​​ഘ​​​കാ​​​ല പോ​​​രാ​​​ട്ടം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് സൈ​​​നി​​​ക​​​വി​​​ന്യാ​​​സം ക്ര​​​മീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പു​​​തു​​​വ​​​ത്സ​​​ര​​​ദി​​​ന അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു സൈ​​​നി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ചു ബ്രി​​​ഗേ​​​ഡു​​​ക​​​ളെ വ​​​രു​​​ന്ന ആ​​​ഴ്ച​​​ക​​​ളി​​​ൽ ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു പി​​​ൻ​​​വ​​​ലി​​​ക്കും. ഇ​​​വ​​​ർ​​​ക്കു വി​​​ശ്ര​​​മ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ല്കും. വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ യു​​​ദ്ധം നീ​​​ളാ​​​നു​​​ള്ള സാ​​​ധ്യ​​​ത ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണി​​​ത്. അ​​​ധി​​​കദൗ​​​ത്യ​​​ങ്ങ​​​ളും സൈ​​​ന്യ​​​ത്തി​​​നു നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രാ​​​മെ​​​ന്ന് ഹാ​​​ഗാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി. പ​​​തി​​​നൊ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ടു​​​ന്ന ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ഇ​​​ത്ര​​​യ​​​ധി​​​കം സൈ​​​നി​​​ക​​​രെ ഒ​​​രു​​​മി​​​ച്ചു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഗാ​​​സ​​​യി​​​ലെ ചി​​​ല​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​സ്രേ​​​ലി​​​ സേ​​​ന ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ​​​രി​​​മിത​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. വ​​​ട​​​ക്ക​​​ൻ ഗാ​​​സ ഏ​​​താ​​​ണ്ട് പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​സ്രേ​​​ലി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. യു​​​ദ്ധം അ​​​തി​​​ന്‍റെ മൂ​​​ർ​​​ധ​​​ന്യ​​ത്തി​​​ലാ​​​ണെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു ശ​​​നി​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വി​​​ജ​​​യ​​​ത്തി​​നു സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും യു​​​ദ്ധം മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ടേക്കാമെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഗാ​​​സ​​​യി​​​ൽ ക​​​ന​​​ത്ത…

Read More

ജ​പ്പാ​ൻ ഭൂ​ക​മ്പ​ത്തി​ൽ 24 മ​ര​ണം; സുനാ​മി മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു, പ​തി​നാ​യി​ര​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

ടോ​ക്കി​യോ: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ജ​പ്പാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ മ​ര​ണം 24 ആ​യി. 185 പേ​ർ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഹോ​ൻ​ഷു ദ്വീ​പി​ലെ ഇ​ഷി​ക്കാ​വ പ്ര​വി​ശ്യ​യ്ക്കു സ​മീ​പം ക​ട​ലി​ൽ ഇ​ന്ന​ലെ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30നു​ശേ​ഷ​മാ​ണ് 7.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 155 തു​ട​ർ​ച​ല​ന​ങ്ങ​ളു​മു​ണ്ടാ​യെ​ന്നാ​ണ് ഒ​ടു​വി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ഇ​ന്നു പു​ല​ർ​ച്ചെ​യും ഭൂ​ച​ല​നം ഉ​ണ്ടാ​യി. ജ​പ്പാ​നും ഉ​ത്ത​ര, ദ​ക്ഷി​ണ കൊ​റി​യ​ക​ളും റ​ഷ്യ​യും ജ​ന​ങ്ങ​ൾ​ക്കു സു​നാ​മി മു​ന്ന​റി​യി​പ്പു ന​ൽ​കി. അ​ഞ്ചു മീ​റ്റ​ർ വ​രെ രാ​ക്ഷ​സ​ത്തി​ര​ക​ൾ ഉ​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​രു മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ തി​ര​ക​ൾ ഉ​യ​ർ​ന്നു​പൊ​ങ്ങി. അ​നേ​കം കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ത​ക​ർ​ന്നു. തു​റ​മു​ഖ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ബോ​ട്ടു​ക​ൾ മു​ങ്ങി. വാ​ജി​മ പ​ട്ട​ണ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. ഭൂ​ക​ന്പ​മേ​ഖ​ല​യി​ൽ കൊ​ടും​ത​ണു​പ്പി​ൽ ആ​ളു​ക​ൾ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. പ​ല​രെ​യും സൈ​നി​ക താ​വ​ള​ങ്ങ​ളി​ലാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ മാർഗരീത്ത രാജ്ഞി സ്ഥാനമൊഴിയുന്നു

കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ രാ​​​ജ്ഞി മാ​​​ർ​​​ഗ​​​രീ​​​ത്ത പ​​​ദ​​​വി ഒ​​​ഴി​​​യു​​​ന്നു. മാ​​​ർ​​​ഗ​​​രീ​​​ത്ത ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ പു​​​തു​​​വ​​​ത്സ​​​ര സ​​​ന്ദേ​​​ശം ന​​​ല്കു​​​ന്ന​​​തി​​​നി​​​ടെ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ഇ​​​ക്കാ​​​ര്യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ത്തി​​​ൽ 52 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ജ​​​നു​​​വ​​​രി 14നാ​​​ണു സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ക. മ​​​ക​​​നും കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​യാ​​​യ രാ​​​ജ​​​കു​​​മാ​​​ര​​​നു​​​മാ​​​യ ഫ്രെ​​​ഡ​​​റി​​​ക് അ​​​ടു​​​ത്ത രാ​​​ജാ​​​വാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടും. എൺപത്തിമൂന്നുകാരിയായ മാ​​​ർ​​​ഗ​​​രീ​​​ത്ത നി​​​ല​​​വി​​​ൽ ലോ​​​ക​​​ത്തു ഭ​​​ര​​​ണ​​​പ​​​ദ​​​വി​​​യുള്ള ഏ​​​ക രാ​​​ജ്ഞി​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു​​ സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന ശ​​​ക്ത​​​മാ​​​യ​​​തെ​​​ന്ന് മാ​​​ർ​​​ഗ​​​രീ​​​ത്ത പ​​​റ​​​ഞ്ഞു. ഫെ​​​ഡ​​​റി​​​ക്കി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തി​​​നു പ്ര​​​ത്യേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല. കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​നി​​​ലെ അ​​​മാ​​​ലി​​​യ​​​ൻ​​​ബോ​​​ർ​​​ഗ് കോ​​​ട്ട​​​യി​​​ൽ​​​നി​​​ന്നു വി​​​ളം​​​ബ​​​ര​​​പ്ര​​​ഖ്യാ​​​പ​​​നം മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​വു​​​ക.

Read More

അ​ബു​ദാ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു ക്ഷേ​ത്രം നരേന്ദ്രമോദി ഉ​ദ്ഘാ​ട​നം ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ ഹി​ന്ദു ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഫെ​ബ്രു​വ​രി 14 ന് ​ഉ​ദ്ഘാട​നം​ചെ​യ്യും. യു​എ​ഇ​ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദാ​ബി​യി​ൽ അ​ബു മു​റൈ​ഖ​യി​ലാ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ക്ഷേ​ത്ര​മാ​ണ് അ​ബു​ദാ​ബി​യി​ലെ ബാ​പ്സ് ഹി​ന്ദു മ​ന്ദി​ർ. 5.4 ഹെ​ക്ട​ർ ഭൂ​മി​യി​ൽ 700 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. 5,000 പേ​രേ ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന ഹാ​ളും ഭ​ക്ഷ​ണ​ശാ​ല​യും ലൈ​ബ്ര​റി​യു​മു​ൾ​പ്പെ​ടെ ക്ഷേ​ത്ര​ത്തി​ൽ സ​ജീക​രി​ച്ചി​ട്ടു​ണ്ട്. 2015 ൽ ​മോ​ദി ആ​ദ്യ​മാ​യി സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ക്ഷേ​ത്ര​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ യുഎ​ഇ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്. 2019 ഡി​സം​ബ​റി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

Read More

പു​തു​വ​ത്സ​ര​വേ​ള​യി​ലും ഗാ​സ​യി​ൽ ബോം​ബു​വ​ർ​ഷം; 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ 100 മ​ര​ണം

ഗാ​സ: ലോ​കം 2024 നെ ​വ​ര​വേ​റ്റ് പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ൽ മു​ഴു​കി​യ​പ്പോ​ഴും ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് ഇ​ട​വേ​ള​യു​ണ്ടാ​യി​ല്ല. വ​ർ​ണ​പ്പൂ​ത്തി​രി​ക​ൾ ലോ​ക​മെ​ങ്ങും ആ​ഹ്ളാ​ദം പ​ട​ർ​ത്തി​യ​പ്പോ​ൾ ഗാ​സ​യു​ടെ ആ​കാ​ശ​ത്ത് ബോം​ബു​ക​ൾ അ​ഗ്നി​ഗോ​ള​ങ്ങ​ൾ വ​ർ​ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 100ഓ​ളം പേ​ർ ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​ന്ന​വ​ർ റ​ഫാ അ​തി​ർ​ത്തി​യി​ൽ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ര​വി​ക്കു​ന്ന ത​ണു​പ്പി​ൽ ക​മ്പി​ളി​പ്പു​ത​പ്പു​ക​ളും കു​റ​ച്ച് പാ​ത്ര​ങ്ങ​ളും മാ​ത്ര​മാ​ണ് പ​ല​രു​ടേ​യും ആ​ശ്ര​യം. 2024ലും ​ഗാ​സ സം​ഘ‌​ർ​ഷം ഗു​രു​ത​ര​മാ​യി തു​ട​രു​മെ​ന്നാ​ണ് ഐ​ക്രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ഗാ​സ​യോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​നും ഷാ​ർ​ജ​യും പു​തു​വ​ർ​ഷാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യി​ല്ല. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ കി​രീ​ബാ​സ് ദ്വീ​പാ​ണ് ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​റ്റ​ത്. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യ്ക്കാ​ണ് കി​രീ​ബാ​സി​ൽ പു​തു​വ​ർ​ഷ​മെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്‌​ല​ൻ​ഡ് ന​ഗ​ര​വും പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് ഓ​സ്ട്രേ​ലി​യ, ചൈ​ന, ജ​പ്പാ​ൻ,…

Read More

വിനോദ സഞ്ചാരികളെക്കൊണ്ട് ശല്യം; വെനീസിൽ ടൂറിസ്റ്റുകൾക്ക് നിയന്ത്രണം

വെ​​​നീ​​​സ്: വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മൂ​​​ല​​​മു​​​ള്ള ശ​​​ല്യം കു​​​റ​​​യ്ക്കാ​​​നാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്ത് വെ​​​നീ​​​സ് ന​​​ഗ​​​രം. 25ൽ ​​​കൂ​​​ടു​​​ത​​​ൽ അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ടൂ​​​റി​​​സ്റ്റ് ഗ്രൂ​​​പ്പു​​​ക​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ നി​​​രോ​​​ധി​​​ച്ചു. ഉ​​​ച്ച​​​ഭാ​​​ഷ​​​ണി​​​ക​​​ൾ​​​ക്കും വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. ജൂ​​​ൺ മു​​​ത​​​ലാ​​​ണ് ഇ​​​വ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​വു​​​ക.‍യൂ​​​റോ​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് വെ​​​നീ​​​സ്. 7.6 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മു​​​ള്ള ക​​​നാ​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ 2019ൽ 1.3 ​​​കോ​​​ടി ടൂ​​​റി​​​സ്റ്റു​​​ക​​​ളെ​​​ത്തി. ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ ബാ​​​ഹു​​​ല്യം മൂ​​​ലം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ന​​​ഗ​​​രം വി​​​ടു​​​ക​​​യാ​​​ണ്. ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​ക​​​ൾ ശ​​​ല്യ​​​വും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​യും വെ​​​നീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു.

Read More

യുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം

കീ​​​വ്: ​​​യു​​​ക്രെ​​​യ്നി​​​ൽ വീ​​​ണ്ടും റ​​​ഷ്യ​​​ൻ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം യു​​​ക്രെ​​​യ്ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഖാ​​​ർ​​​ക്കീ​​​വ്, ഖേ​​​ർ​​​സ​​​ൺ, സാ​​​പ്പോ​​​റി​​​ഷ്യ, മൈ​​​ക്കോ​​​ളേ​​​വ് ന​​​ഗ​​​ര​​​ങ്ങ​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് റ​​​ഷ്യ ഇ​​​ന്ന​​​ലെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഖാ​​​ർ​​​ക്കീ​​​വി​​​ൽ 28 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ങ്ങ​​​ൾ, വീ​​​ടു​​​ക​​​ൾ, ഹോ​​​ട്ട​​​ൽ, ന​​​ഴ്സ​​​റി മു​​​ത​​​ലാ​​​യ​​​വ ന​​​ശി​​​ച്ചു. റ​​​ഷ്യ തൊ​​​ടു​​​ത്ത 49 ഡ്രോ​​​ണു​​​ക​​​ളി​​​ൽ 21ഉം ​​​വെ​​​ടി​​​വ​​​ച്ചി​​​ട്ട​​​താ​​​യി യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വെ​​​ള്ളി​​​യാ​​​ഴ്ച റ​​​ഷ്യ​​​ൻ സേ​​​ന യു​​​ക്രെ​​​യ്നി​​​ലു​​​ട​​​നീ​​​ളം ന​​​ട​​​ത്തി​​​യ വ​​​ൻ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 45 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 160 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ശ​​​നി​​​യാ​​​ഴ്ച യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ അ​​​ട​​​ക്കം 24 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​നു പു​​​റ​​​മേ നൂ​​​റോ​​​ളം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ഏ​​​റ്റ​​​വും മാ​​​ര​​​ക ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​ദേ​​​ശ​​​മാ​​​യ ബെ​​​ൽ​​​ഗ​​​രോ​​​ദി​​​ലാ​​​ണ്…

Read More

ഗാസയിലെ വീടുകളിൽ മൂന്നിലൊന്നും നശിച്ചു; കൊ​​​ല്ല​​​പ്പെ​​​ട്ടത്  21,822 പേർ

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം ഇ​​​ന്ന​​​ലെ അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴുമു​​​ത​​​ൽ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 21,822 ആ​​​യി; 56,451 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. മൂ​​​ന്നു മാ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്ന ഇ​​​സ്രേ​​​ലി ബോം​​​ബിം​​​ഗി​​​ൽ ഗാ​​​സ​​​യി​​​ലെ 70 ശ​​​ത​​​മാ​​​നം വീ​​​ടു​​​ക​​​ളും ത​​​ക​​​ർ​​​ന്ന​​​താ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മൂ​​​ന്നു ല​​​ക്ഷ​​​ത്തി​​​നും 4.39 ല​​​ക്ഷ​​​ത്തി​​​നും ഇ​​​ട​​​യി​​​ൽ വീ​​​ടു​​​ക​​​ളാ​​​ണ് ന​​​ശി​​​ച്ച​​​ത്. പാ​​​ർ​​​പ്പി​​​ട​​​ങ്ങ​​​ൾ​​​ക്കു നേ​​​രേ 29,000 ബോം​​​ബു​​​ക​​​ളാ​​​ണ് വ​​​ർ​​​ഷി​​​ച്ച​​​ത്. ച​രി​ത്ര, സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​മു​ള്ള ഇ​രു​ന്നൂ​റോ​ളം സ്ഥ​ല​ങ്ങ​ളും ന​ശി​ച്ചു. ബൈ​സാ​ന്‍റി​യ​ൻ പ​ള്ളി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ മു​ത​ലാ​യ​വയ്ക്ക്‌ പു​തു​ക്കി​പ്പ​ണി​യാ​ൻ പ​റ്റാ​ത്ത​ത​ര​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Read More

ക­​നേ­​ഡി­​യ​ന്‍ ഗു­​ണ്ടാ നേ­​താ​വി​നെ ഇ​ന്ത്യ ഭീ​ക​ര​നാ​യി പ്ര​ഖ്യാ­​പി­​ച്ചു

ന്യൂ­​ഡ​ല്‍​ഹി: ക­​നേ­​ഡി­​യ​ന്‍ ഗു­​ണ്ടാ നേ­​താ​വ് ല​ഖ്ബീ​ര്‍ സിം​ഗ് ലാ​ന്‍​ഡ​യെ കേ​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യം ഭീ​ക​ര​നാ​യി പ്ര​ഖ്യാ­​പി­​ച്ചു. യു­​എ​പി­​എ പ്ര­​കാ­​ര­​മാ­​ണ് ഇ­​യാ­​ളെ ഭീ­​ക­​ര­​നാ­​യി പ്ര­​ഖ്യാ­​പി­​ച്ച​ത്. 2022 മേ­​യി​ല്‍ മൊ­​ഹാ­​ലി­​യി­​ലെ ഇ​ന്‍റ­​ലി­​ജ​ന്‍­​സ് ആ­​സ്ഥാ​ന­​ത്ത് ന­​ട­​ന്ന സ്‌­​ഫോ­​ട­​ന­​ത്തി​നു പി­​ന്നി​ല്‍ പ്ര­​വ​ര്‍­​ത്തി­​ച്ച­​വ­​രി​ല്‍ പ്ര­​ധാ­​നി­​യാ­​ണ് ഇ­​യാ​ള്‍. പാ­​ക്കി­​സ്ഥാ­​നി​ല്‍­​നി­​ന്ന് ഇ­​ന്ത്യ­​യി­​ലേ­​ക്ക് സ്‌­​ഫോ­​ട­​ക­​വ­​സ്­​തു­​ക്ക​ളും ആ­​യു­​ധ­​ങ്ങ​ളും ല­​ഹ­​രി­​മ­​രു­​ന്നു­​ക​ളും ക­​ട­​ത്തു­​ന്ന റാ­​ക്ക­​റ്റി­​ന് മേ​ല്‍­​നോ­​ട്ടം വ­​ഹി­​ക്കു­​ന്ന​തും ഇ­​യാ­​ളാ­​ണ്. കാ­​ന­​ഡ കേ­​ന്ദ്ര­​മാ­​യു­​ള്ള വി​വി­​ധ ഖ­​ലി­​സ്ഥാ­​നി സം­​ഘ­​ട­​ന​ക­​ളെ ഏ­​കോ­​പി­​പ്പി­​ക്കു­​ന്ന­​തി​ലും ലാ​ന്‍​ഡ­​യ്ക്ക് പ­​ങ്കു­​ണ്ടെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍. നേ​ര­​ത്തേ പ­​ഞ്ചാ­​ബ് പോ­​ലീ­​സ് ഇ­​യാ­​ളെ പി­​ടി­​കി­​ട്ടാ­​പ്പു­​ള്ളി­​യാ­​യി പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു. എ​ന്‍­​ഐ­​എ ഇ­​യാ​ള്‍­​ക്കെ­​തി­​രേ അ­​ന്വേ­​ഷ­​ണ​വും പ്ര­​ഖ്യാ­​പി­​ച്ചി­​രു­​ന്നു. ഖ​ലി​സ്ഥാ​ന്‍ ഭീ​ക­​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ കൊ​ല​പാ​ത​ക​ത്തെ​ച്ചൊ​ല്ലി കാ­​ന​ഡ-​ഇ​ന്ത്യ ന​യ​ത​ന്ത്ര ബ​ന്ധം മോ​ശ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ­​ണ് ഇ­​യാ­​ളെ ഭീ­​ക­​ര­​നാ­​യി പ്ര­​ഖ്യാ­​പി­​ച്ച​ത്. ഇ­​തോ​ടെ ഇ­​യാ­​ളെ കൈ­​മാ­​റ­​ണ­​മെ­​ന്ന­​ത­​ട­​ക്ക­​മു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ ഇ­​ന്ത്യ­​ക്ക് കാ​ന­​ഡ­​യോ­​ട് ആ­​വ­​ശ്യ­​പ്പെ­​ടാ​ന്‍ ക­​ഴി­​യും.

Read More