യുകെ ആശ്രിത വീസയിൽ നിയന്ത്രണം; വീ​​​സ ല​​​ഭി​​​ക്കാ​​​നു​​​ള്ള കു​​​റ​​​ഞ്ഞ വാ​​ർ​​ഷി​​ക ശ​​​മ്പ​​​ളം 38,700 പൗ​​​ണ്ടാ​​​യി ഉ​​​യ​​​ർ​​​ത്തി

ല​​​ണ്ട​​​ൻ: കു​​​ടി​​​യേ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ബ്രി​​​ട്ടീ​​​ഷ് സ​​​ർ​​​ക്കാ​​​ർ എ​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ൻ കാ​​​ത്തി​​​രി​​ക്കു​​​ന്ന​​വ​​ർ​​ക്ക് തി​​​രി​​​ച്ച​​​ടി​​​യാ​​​കും. ബ്രി​​​ട്ടീ​​​ഷ് ഹോം ​​​സെ​​​ക്ര​​​ട്ട​​​റി ജെ​​​യിം​​​സ് ക്ലെ​​​വ​​​ർ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച പു​​​തി​​​യ അ​​​ഞ്ചി​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് യു​​​കെ വീ​​​സ ല​​​ഭി​​​ക്കാ​​​നു​​​ള്ള കു​​​റ​​​ഞ്ഞ വാ​​ർ​​ഷി​​ക ശ​​​മ്പ​​​ളം നി​​​ല​​​വി​​​ലെ 26,200 പൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് 38,700 പൗ​​​ണ്ടാ​​​യി ഉ​​​യ​​​ർ​​​ത്തി. ഹെ​​​ൽ​​​ത്ത് കെ​​​യ​​​റ​​​ർ വീ​​​സ​​​യി​​​ൽ യു​​കെ​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ശ്രി​​​ത വീ​​​സ​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യെ​​യോ മ​​​ക്ക​​​ളെ​​​യോ കൂ​​​ടെ​​കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്ന​​​തും നി​​​ർ​​​ത്ത​​​ലാ​​​ക്കി. ബ്രി​​​ട്ട​​​നി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള പോ​​​യി​​​ന്‍റ് ബേ​​​സ്ഡ് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ സി​​​സ്റ്റം അ​​​നു​​​സ​​​രി​​​ച്ച് സ്‌​​​കി​​​ൽ​​​ഡ് വ​​​ർ​​​ക്ക​​റാ​​​യി വീ​​​സ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മി​​​നി​​​മം വാ​​​ർ​​​ഷി​​​കശ​​​മ്പ​​​ളം 26,200 പൗ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​തു വ​​ർ​​ധി​​​പ്പി​​​ച്ചാ​​​ണ് 38,700 പൗ​​​ണ്ടാ​​​ക്കി​​​യ​​​ത്.​ ആ​​​ശ്രി​​​ത വീ​​​സ​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ട മി​​​നി​​​മം ശ​​​മ്പ​​​ളം നി​​​ല​​​വി​​​ൽ 18,600 പൗ​​ണ്ടാ​​​യി​​​രു​​​ന്ന​​ത് ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 38,700 ആ​​​യി ഉ​​​യ​​​രും. എ​​​ന്നാ​​​ൽ, ബ്രി​​​ട്ട​​​നി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സി​​​ൽ ക​​​ടു​​​ത്ത ആ​​​ൾ​​ക്ഷാ​​​മം അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ എ​​​ൻ​​എ​​​ച്ച്എ​​​സ് ജോ​​​ലി​​​ക്കാ​​​യി…

Read More

കാ​മു​ക​ന് ത​ന്നെ​ക്കാ​ൾ 17വ​യ​സ് കു​റ​വ്; പ്രാ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച യു​വ​തി പി​ടി​യി​ൽ

ബെ​യ്ജിം​ഗ്: കാ​മു​ക​നി​ൽ നി​ന്ന് യ​ഥാ​ർ​ഥ പ്രാ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച യു​വ​തി പി​ടി​യി​ൽ. ചൈ​ന​യി​ലെ ബെ​യ്ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.17 വ​യ​സി​ന് ഇ​ള​യ കാ​മു​ക​നോ​ട് യ​ഥാ​ർ​ഥ പ്രാ​യം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് യുവതി ഇ​ങ്ങ​നെ ചെ​യ്ത​ത്. 1982 ലാ​ണ് യു​വ​തി ജ​നി​ച്ച​ത്. ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​ത്ത യു​വ​തി ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ലെ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി. സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് പാ​സ്‌​പോ​ർ​ട്ട് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ മു​ന്നോ​ട്ട് പോ​കാ​ൻ കാ​മു​ക​നെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. എന്നാൽ അവസാനം ത​നി​ക്ക് ര​ണ്ട് ചൈ​നീ​സ് പാ​സ്‌​പോ​ർ​ട്ട് ഉ​ണ്ടെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ഒ​ന്നി​ൽ ത​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം 41ഉം മ​റ്റൊ​ന്നി​ൽ 27ഉം ​ആ​ണ്. 24 കാ​ര​നാ​യ കാ​മു​ക​നി​ൽ നി​ന്ന് ത​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം മ​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് യു​വ​തി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പ​റ​ഞ്ഞു. അ​ത് അ​വ​രു​ടെ ബ​ന്ധ​ത്തെ…

Read More

കു​വൈ​ത്ത് അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല; തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് മു​ന്ന​റി​യി​പ്പ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​ല്‍ സ​ബാ​ഹി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​ത്ത് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍. എ​ഴു​ത്ത്, റെ​ക്കോ​ര്‍​ഡ് ചെ​യ്ത പ്ര​സം​ഗം, ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​ങ്ങ​നെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ കു​വൈ​ത്ത് അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. അ​മീ​ര്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത​താ​യും ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബൈ​തു​ല്‍ ഹു​കും വാ​ര്‍​ത്താ കു​റി​പ്പി​ല്‍ അ​റി​യി​ച്ചി​രു​ന്നു. അ​മീ​റി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യി തു​ട​രു​ന്ന​താ​യി അ​മീ​രി ദി​വാ​ന്‍​കാ​ര്യ മ​ന്ത്രി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​റി​യി​ച്ചി​രു​ന്നു.

Read More

കൈ​ക്കൂ​ലി, ക​ള്ള​പ്പ​ണം; സൗ​ദി​യി​ൽ പ്ര​വാ​സി​ക​ള​ട​ക്കം 146 പേ​ർ അ​റ​സ്റ്റി​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ അ​ഴി​മ​തി കേ​സി​ൽ പ്ര​വാ​സി​ക​ളും സൗ​ദി പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 146 പേ​ർ അ​റ​സ്റ്റി​ൽ. കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് അ​ഴി​മ​തി​വി​രു​ദ്ധ അ​ഥോ​റി​റ്റി (ന​സ​ഹ) ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ​റി​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്. 341 പേ​രെ ചോ​ദ്യം​ചെ​യ്തു. ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പേ​രെ ചോ​ദ്യം ചെ​യ്ത​തും അ​റ​സ്റ്റി​ലാ​യ​തും. ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യം, ഭ​വ​നം, പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും അ​ഥോ​റി​റ്റി പ​റ​ഞ്ഞു.  

Read More

ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം; 12 പേരെ കാണാതായി

ജ​​​ക്കാ​​​ർ​​​ത്ത: ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച മ​​​രാ​​​പി അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് 11 മൃ​​​ത​​​ദേേ​​​ഹ​​​ങ്ങ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​ണ്ടെ​​​ടു​​​ത്തു. മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. 12 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​ണ്ട്. തി​​​ങ്ക​​​ളാ​​​ഴ്ച വീ​​​ണ്ടും ചെ​​​റി​​​യ​​​തോ​​​തി​​​ൽ അ​​​ഗ്നി​​​പ​​​ർ​​​വ​​​ത സ്ഫോ​​​ട​​​നം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ൽ​​​നി​​​ന്ന് മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ ചാ​​​രം പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് 75 പേ​​​ർ മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. പ​​​ല​​​ർ​​​ക്കും പൊ​​​ള്ള​​​ലേ​​​റ്റി​​​ട്ടു​​​ണ്ട്. സു​​​മാ​​​ത്ര ദ്വീ​​​പി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന മ​​​രാ​​​പി അ​​​ഗ്നി​​​പ​​​ർ​​​വ​​​തം മ​​​ല​​​ക​​​യ​​​റ്റ​​​വി​​​നോ​​​ദ​​​ക്കാ​​​രു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യാ​​​ണ്.

Read More

വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത്  ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് 

മ​​​നി​​​ല: തെ​​​ക്ക​​​ൻ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഏ​​​റ്റെ​​​ടു​​​ത്തു. ഞാ​​​യ​​​റാ​​​ഴ്ച മ​​​രാ​​​വി സി​​​റ്റി​​​യി​​​ലെ മി​​​ൻ​​​ഡ​​​നാ​​​വോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ജിം​​​നേ​​​ഷ്യ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ നാ​​​ലു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നാ​​​ല്പ​​​തി​​​ല​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. മ​​​രാ​​​വി സി​​​റ്റി​​​യി​​​ൽ ക്രൈ​​​സ്ത​​​വ​​​രു​​​ടെ വ​​​ൻ കൂ​​​ട്ടാ​​​യ്മ​​​യെ ല​​​ക്ഷ്യ​​​മി​​​ട്ടു സ്ഫോ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത് കാ​​​ലി​​​ഫേ​​​റ്റി​​​ന്‍റെ പ​​​ട​​​യാ​​​ളി​​​ക​​​ളാ​​​ണെ​​​ന്ന് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ടെ​​​ല​​​ഗ്രാ​​​മി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നി​​​ടെ, സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദേ​​​ശ​​​പ​​​ങ്ക് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ഫി​​​ലി​​​പ്പീ​​​നി പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ഗി​​​ർ​​​ബെ​​​ർ​​​ട്ടോ ടി​​​യോ​​​ഡോ​​​റോ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ര​​​ണ്ടു പേ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി പോ​​​ലീ​​​സും അ​​​റി​​​യി​​​ച്ചു. ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള സ്ഥ​​​ല​​​മാ​​​ണ് മ​​​രാ​​​വി സി​​​റ്റി. ദൗ​​​ള ഇ​​​സ്‌​​​ലാ​​​മി​​​യ മാ​​​വു​​​ട്ടെ എ​​​ന്ന ഇ​​​സ്‌​​​ലാ​​​മി​​​ക റി​​​ബ​​​ൽ ഗ്രൂ​​​പ്പ് ആ​​​യി​​​രി​​​ക്കാം സ്ഫോ​​​ട​​​ന​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു ക​​​രു​​​തു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച സൈ​​​ന്യ​​​വു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഗ്രൂ​​​പ്പി​​​ലെ 11…

Read More

വേഗം ഒഴിഞ്ഞുപൊയ്‌ക്കോണം; തെക്കൻ ഗാസയിൽ ഇ​​​സ്രേ​​​ലി സേ​​​നയുടെ  കരയാക്രമണം

ക​​​യ്റോ: ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ ക​​​ര​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​നൊ​​​രു​​​ങ്ങുന്നു. ടാ​​​ങ്കു​​​ക​​​ൾ, ക​​​വ​​​ചി​​​ത​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ, ബു​​​ൾഡോ​​​സ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി സേ​​​ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സ് ന​​​ഗ​​​ര​​​ത്തെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​താ​​​യാണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഗാ​​​സ​​​യു​​​ടെ മ​​​ധ്യ, തെ​​​ക്കു ഭാ​​​ഗ​​​ത്തു​​​ള്ള​​​വ​​​രോ​​​ട് ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ വീ​​​ണ്ടും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ​​​ക്കെ​​​തി​​​രാ​​​യ ക​​​ര​​​യാ​​​ക്ര​​​മ​​​ണം ഗാ​​​സ​​​യി​​​ലു​​​ട​​​നീ​​​ളം വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​നാ വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി അ​​​റി​​​യി​​​ച്ചു. ഇ​​​സ്രേ​​​ലി സേ​​​ന ഹമാസ് ഭീകരരുമാ​​​യി മു​​​ഖാ​​​മു​​​ഖം ഏ​​​റ്റു​​​മു​​​ട്ടു​​​ന്നുണ്ട്. ഹ​​​മാ​​​സി​​​ന്‍റെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ യ​​​ഹി​​​യ സി​​​ൻ​​​വ​​​ർ, മു​​​ഹ​​​മ്മ​​​ദ് ദെ​​​യി​​​ഫ് മു​​​ത​​​ലാ​​​യ​​​വ​​​ർ ഖാ​​​ൻ യൂ​​​നി​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ സം​​​ശ​​​യി​​​ക്കു​​​ന്നു. ഗാ​​​സ​​​യു​​​ടെ തെ​​​ക്ക്, വ​​​ട​​​ക്ക് ഭാ​​​ഗ​​​ങ്ങ​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന സ​​​ലാ അ​​​ൽ​​​ദി​​​ൻ റോ​​​ഡ് ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്. റോ​​​ഡി​​​ന്‍റെ തെ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്ത് ഇ​​​സ്രേ​​​ലി ടാ​​​ങ്കു​​​ക​​​ൾ നി​​​ല​​​യു​​​റ​​​പ്പി​​​ച്ച​​​താ​​​യും റോ​​​ഡി​​​ലൂ​​​ടെ വ​​​രു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്ക്കു​​​ന്നതായും പ​​​ല​​​സ്തീ​​​നി​​​ക​​​ൾ പ​​​റ​​​ഞ്ഞു. സെ​​​ൻ​​​ട്ര​​​ൽ ഗാ​​​സ​​​യി​​​ലെ 20 മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്നാണ് ഇ​​​സ്രേ​​​ലി സേ​​​ന നി​​​ർ​​​ദേ​​​ശി​​​ച്ചിരിക്കുന്നത്. ഇ​​​തി​​​നി​​​ടെ,…

Read More

മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച ബാ​ഗ് തു​റ​ന്ന​പ്പോ​ൾ ഞെ​ട്ടി; ശ്മ​ശാ​ന​ ജീ​വ​ന​ക്കാ​ര​ൻ മോ​ർ​ച്ച​റി വി​ട്ടോ​ടി

ബ്ര​സീ​ലി​യ: ദി​വ​സ​വും നി​ര​വ​ധി മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ക​യും ഏ​റെ​സ​മ​യം ശ്മ​ശാ​ന​ത്തി​ൽ ക​ഴി​യു​ക​യും ചെ​യ്യു​ന്ന ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ർ പേ​ടി​തൊ​ണ്ട​ന്മാ​ർ ആ​യി​രി​ക്കി​ല്ല. മ​റ്റു​ള്ള​വ​രെ​ അപേ​ക്ഷി​ച്ച് ന​ല്ല മ​നക്ക​രു​ത്തു​ള്ള​വ​ർ ആ​യി​രി​ക്കും. എ​ന്നാ​ൽ, ബ്ര​സീ​ലി​ലെ സാ​വോ ജോ​സി​ൽ ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ര​നാ​യ ഒ​രാ​ൾ മോ​ർ​ച്ച​റി​യി​ൽ ഒ​രു മൃ​ത​ദേ​ഹം ക​ണ്ട​വ​ഴി ഇ​റ​ങ്ങി​യോ​ടി. 90 വ​യ​സു​ള്ള ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​ൻ. നോ​ർ​മ സി​ൽ​വേ​ര ഡാ ​സി​ൽ​വ എ​ന്നാ​ണ് സ്ത്രീ​യു​ടെ പേ​ര്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ൽ​വേ​ര മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നു ശ​രീ​രം ബോ​ഡി​ബാ​ഗി​ലാ​ക്കി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. വീ​ട്ടു​കാ​ർ സം​സ്കാ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി. രാ​ത്രി 11.40 നാ​യി​രു​ന്നു മ​ര​ണം. മോ​ർ​ച്ച​റി​യി​ൽ​നി​ന്നു മൃ​ത​ദേ​ഹം എ​ടു​ക്കു​ന്ന​തി​നാ​യി പു​ല​ർ​ച്ചെ 1.30ന് ​ശ്മ​ശാ​ന​ജീ​വ​ന​ക്കാ​ര​ൻ മോ​ർ​ച്ച​റി​യി​ൽ എ​ത്തി. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗ് തു​റ​ന്ന അ​യാ​ൾ ന​ടു​ങ്ങി​പ്പോ​യി. ശ്വ​സി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​യെ​യാ​ണ് അ​യാ​ൾ​ക്ക് ബാ​ഗി​നു​ള്ളി​ൽ കാ​ണാ​നാ​യ​ത്. ജീ​വ​ന​ക്കാ​ര​ൻ…

Read More

മാ​ളി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​സ്ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ചു; ഇ​ന്ത്യൻ വി​ദ്യാ​ർ​ഥി​ക​ൾ സിം​ഗ​പ്പൂ​രി​ൽ പി​ടി​യി​ൽ

സിം​ഗ​പ്പു​ർ സിറ്റി: ഷോ​പ്പിം​ഗ് മാ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ കൈ​യോ​ടെ പൊ​ക്കി സി​സി​ടി​വി. ആ​ദ്യ​ശ്ര​മം വി​ജ​യി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും മോ​ഷ്ടി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. എ​ന്നാ​ൽ ഈ ​ത​വ​ണ പി​ടി​വീ​ണു. ബ്ര​ഹ്മ​ഭ​ട്ട് കോ​മ​ൾ ചേ​ത​ൻ​കു​മാ​റും, അ​ർ​പ്പി​ത അ​ര​വി​ന്ദു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​രു ല​ക്ഷം രൂ​പ വി​ല​മി​ത​യ്ക്കു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് മാ​ളി​ലെ ബ്രാ​ൻ​ഡ് തു​ണി​ക്ക​ട​യി​ൽ നി​ന്നും ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. 1778 സിം​ഗ​പ്പൂ​ർ ഡോ​ള​ർ വി​ല​യു​ള്ള 64 വ​സ്ത്ര​ങ്ങ​ൾ ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ പ്ര​തി​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. ത​ങ്ങ​ൾ മോ​ഷ്ടി​ച്ചി​ല്ലെ​ന്ന് ആ​ദ്യം പ്ര​തി​ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. കോ​മ​ളും അ​ർ​പ്പി​ത​യും സ്റ്റു​ഡ​ന്‍റ് വി​സ​യി​ൽ സിം​ഗ​പ്പൂ​രെ​ത്തി​യ​താ​ണ്. ഇ​രു​വ​രും ഇ​ന്ത്യ​ക്കാ​രാ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ വെ​ച്ച് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് തു​ണി​ക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. കോ​മ​ളി​നും അ​ർ​പ്പി​ത​യ്ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​നാ​യു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ന​വം​ബ​ർ 22ന് ​പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ​ക്ക്…

Read More

പാരീസിൽ ഭീകരാക്രമണം; ജർമൻകാരൻ കൊല്ലപ്പെട്ടു

പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് ത​​​ല​​​സ്ഥാ​​​ന​​​ത്ത് യു​​​വാ​​​വ് ക​​​ത്തി​​​യും ചു​​​റ്റി​​​ക​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ജ​​​ർ​​​മ​​​ൻ പൗ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​ട്ടു. ഫ്ര​​​ഞ്ച്, ബ്രി​​​ട്ടീ​​​ഷ് പൗ​​​ര​​​ന്മാ​​​രാ​​​യ ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. തീ​​​വ്ര​​​വാ​​​ദ​​​ക്കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഈ​​​ഫ​​​ൽ ട​​​വ​​​റി​​​ന​​​ടു​​​ത്താ​​​​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ അ​​​ർ​​​മാ​​​ദ് ആ​​​ർ. (26) എന്ന ഫ്ര​​​ഞ്ച് പൗ​​​ര​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ജ​​​ർ​​​മ​​​ൻ​​​കാ​​​ര​​​നെ ക​​​ത്തി​​​ക്കു കു​​​ത്തി​​​ക്കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​ടു​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ടാ​​​ക്സി ഡ്രൈ​​​വ​​​ർ ഇ​​​ട​​​പെ​​​ട്ട​​​പ്പോ​​​ൾ അ​​​ക്ര​​​മി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്നാ​​​ണ് ഒ​​​രു ബ്രി​​​ട്ടീ​​​ഷ് ടൂ​​​റി​​​സ്റ്റി​​​നെ​​​യും അ​​​റു​​​പ​​​തി​​​ന​​​ടു​​​ത്തു പ്രാ​​​യ​​​മു​​​ള്ള ഫ്ര​​​ഞ്ചുകാ​​​രനെ​​​യും ചു​​​റ്റി​​​ക​​​യ്ക്ക് ആ​​​ക്ര​​​മി​​​ച്ചത്. ‘അ​​​ല്ലാ​​​ഹു അ​​​ക്ബ​​​ർ’ എ​​​ന്നു​​​വി​​​ളി​​​ച്ചാ​​​ണ് ഇയാൾ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഫ്ര​​​ഞ്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ഡ​​​ർ​​​മാ​​​നി​​​ൻ അ​​​റി​​​യി​​​ച്ചു. പ​​​ല​​​സ്തീ​​​നി​​​ലും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലും മു​​​സ്‌​​​ലിം​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​തി​​​ൽ ത​​​നി​​​ക്കു വി​​​ഷ​​​മ​​​മു​​​ള്ള​​​താ​​​യി അക്രമി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. മ​​​റ്റൊ​​​രു ആ​​​ക്ര​​​മ​​​ണ​​​ത്തി​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തി​​​ന് 2016ൽ ​​​അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​യാ​​​ൾ…

Read More