കാബൂൾ: താലിബാനിൽ നിന്ന് ആളുകൾ അകന്നുപോകുന്നതിന്റെ പ്രധാന കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള തുടർച്ചയായ നിരോധനമാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയുക്ത ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി. ഒരു ബിരുദദാന ചടങ്ങിൽ സംസാരിക്കവെ താലിബാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, ഗ്രേഡ് 6 ന് അപ്പുറം പെൺകുട്ടികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അറിവില്ലാത്ത ഒരു സമൂഹം ഇരുട്ടാണ് എന്നും പറഞ്ഞു. മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർഥികളുടെ ബിരുദദാനത്തോടനുബന്ധിച്ചാണ് താലിബാന്റെ അതിർത്തി ഗോത്രകാര്യ മന്ത്രാലയം ചടങ്ങ് നടത്തിയത്. വിദ്യാഭ്യാസം ലഭിക്കാത്ത വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന യുവാക്കളെ സ്കൂളുകളിൽ ചേർത്തിട്ടുണ്ടെന്ന് താലിബാൻ നിയമിച്ച അതിർത്തി-ഗോത്രകാര്യ മന്ത്രി നൂറുല്ല നൂറി പറഞ്ഞു. താലിബാൻ അധികാരത്തിൽ വന്നതിനുശേഷം ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. താലിബാൻ നിയമിച്ച ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി ഹബീബുള്ള ആഘ അടുത്തിടെ…
Read MoreCategory: NRI
വിമാനം ആകാശച്ചുഴിയിൽപ്പെട്ടു യാത്രക്കാർക്കു പരിക്ക്
ദുബായ്: പെര്‍ത്തില്‍നിന്ന് ദുബായിലേക്കുള്ള വിമാനം അപ്രതീക്ഷിതമായി ആകാശച്ചുഴിയില്‍പ്പെട്ട് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്ര തുടര്‍ന്ന വിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. പരിക്കേറ്റവര്‍ക്ക് പരിശീലനം ലഭിച്ച ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും യാത്രയ്ക്കിടെ തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.
Read Moreഅടുക്കളത്തർക്കം; ഇന്ത്യക്കാരനെ കൊന്ന യുവതിക്കു വധശിക്ഷ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതയ്ക്ക് വധശിക്ഷ. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം റമദാൻ ആദ്യ ദിനത്തിൽ സഹപ്രവർത്തകനെ കുത്തിക്കൊന്ന കേസിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. അടുക്കള ജോലികൾ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Read Moreമൃഗശാലയിലെ കടുവയുടെ കൂട്ടിൽ യുവാവിന്റെ മൃതദേഹം
ലാഹോർ: പാക്കിസ്ഥാനിൽ മൃഗശാലയിലെ കടുവയുടെ കൂടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ചാബിലെ ബഹവൽപൂരിലെ ഷെർബാഗ് മൃഗശാലയിലാണു സംഭവം. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൃഗശാല അധികൃതർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ എങ്ങനെയാണ് കടുവയുടെ കൂടിനുള്ളിൽ കയറിപ്പറ്റിയതെന്ന് വ്യക്തമല്ല. യുവാവിന്റെ കാലിൽ ഗുരുതര മുറിവേറ്റ പാടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreഅമേരിക്കൻ ക്യാമ്പസിൽ വെടിവയ്പ്; മൂന്ന് മരണം; അക്രമിയും കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാന്പസിൽ നടന്ന വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കുണ്ട്. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് കാന്പസിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണു വെടിവയ്പുണ്ടായത്. കാന്പസിലെത്തിയ 67 കാരനായ യൂണിവേഴ്സിറ്റി പ്രഫസർ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളും കൊല്ലപ്പെട്ടു. വെടിവയ്പ് നടന്ന ലാസ് വേഗസ് കാമ്പസുമായി അക്രമിക്ക് ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണോ അക്രമി കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരുടെ നിലയെക്കുറിച്ചും വ്യക്തതയില്ല. വെടിവയ്പുണ്ടായ ഉടനെ പോലീസെത്തി കാന്പസിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്നു മാറ്റിയിരുന്നു. കൂടുതൽ അക്രമികളുണ്ടെന്ന സംശയത്തിൽ കാന്പസിൽ തെരച്ചിലും നടത്തി. നിലവില്‍ കാന്പസില് സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Read Moreഇന്ത്യൻ വംശജ മീരാ ചന്ദിന് സിംഗപ്പുരിന്റെ പരമോന്നത കലാ പുരസ്കാരം
സിംഗപ്പുർ: ഇന്ത്യൻ വംശജയായ എഴുത്തുകാരി മീരാ ചന്ദ് ഉൾപ്പെടെ മൂന്നു പേർക്ക് സിംഗപ്പുരിന്റെ പരമോന്നത കലാപുരസ്കാരമായ കൾച്ചറൽ മെഡലിയൻ ലഭിച്ചു. നോവലിസ്റ്റ് സൂചെൻ ക്രിസ്റ്റീൻ ലിം, മലയ് നർത്തകൻ ഉസ്മാൻ അബ്ദുൾ ഹമീദ് എന്നിവരാണു പുരസ്കാരം ലഭിച്ച മറ്റു രണ്ടു പേർ. പ്രസിഡന്റ് താർമൻ ഷൺമുഖരത്നത്തിൽനിന്ന് മൂവരും അവാർഡ് ഏറ്റുവാങ്ങി. 80,000 സിംഗപ്പുർ ഡോളറാണ് സമ്മാനത്തുക. മീരാ ചന്ദിന്റെ ‘ദ പെയ്ന്റഡ് കേജ്’ (1986) ബുക്കർ പുരസ്കാരപട്ടികയിൽ ഇടം നേടിയ നോവലാണ്. മീരയുടെ പിതാവ് ഇന്ത്യക്കാരനും അമ്മ സ്വിറ്റ്സർലൻഡുകാരിയുമാണ്. 1962ൽ ഭർത്താവിനൊപ്പം ജപ്പാനിലെത്തി. 1971ൽ ഇന്ത്യയിലേക്കു മടങ്ങി. തുടർന്നാണ് സാഹിത്യരചന ആരംഭിച്ചത്.
Read Moreലഷ്കർ ഭീകരൻ ഹൻസ്ല അദ്നാൻ കറാച്ചിയിൽ കൊല്ലപ്പെട്ടു
കറാച്ചി: ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹൻസ്ല അദ്നാൻ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്നാൻ. വീടിനു വെളിയിലാണ് ശനിയാഴ്ച രാത്രി അദ്നാനു വെടിയേറ്റത്. ശരീരത്തിൽ നാലു വെടിയുണ്ടകളേറ്റ അദ്നാനെ പാക് സൈന്യം കറാച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. ഈയിടെയാണ് അദ്നാൻ റാവൽപിണ്ടിയിൽനിന്നു കറാച്ചിയിലേക്കു പ്രവർത്തനകേന്ദ്രം മാറ്റിയത്. കാഷ്മീരിലെ ഉധംപുരിൽ ബിഎസ്എഫ് സൈനികവ്യൂഹത്തിനു നേർക്ക് 2015ൽ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അദ്നാൻ. അന്ന് രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 2016ൽ കാഷ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സംഘത്തിനു നേർക്കുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതും അദ്നാൻ ആയിരുന്നു. എട്ടു സിആർപിഎഫ് ജവാന്മാരാണ് അന്നു കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയുടെയും പിൻബലത്തിലാണ് അദ്നാൻ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
Read Moreബന്ദികളായ സ്ത്രീകളെ ഹമാസ് അതിക്രൂര പീഡനത്തിനിരയാക്കി; ഭയാനകം, ലോകം അപലപിക്കണം: ബൈഡൻ
ജറൂസലെം: ഹമാസ് ഭീകരർ വിട്ടയച്ച 110 ബന്ദികളിൽ പത്തു വൃദ്ധസ്ത്രീകൾ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തൽ. ബന്ദികളെ പരിശോധിച്ച ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്മാരായ ബന്ദികളും കടുത്ത പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവർക്ക് വിദഗ്ധ കൗൺസലിംഗ് നൽകിവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി. ഹമാസ് വിട്ടയച്ച ഏതാനും ബന്ദികളും ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും ചൊവ്വാഴ്ച ടെൽ അവീവിൽ ഇസ്രേലി യുദ്ധ കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഹമാസ് നടത്തിയ ലൈംഗിക ക്രൂരതകൾ വിവരിച്ചു. ബന്ദികളായ സ്ത്രീകളെ ഭീകരർ മാറിമാറി പീഡനത്തിനിരയാക്കിയെന്നും ശരീരം കുത്തിമുറിച്ച് രസിച്ചെന്നും വധിച്ച സ്ത്രീകളുടെ മൃതദേഹങ്ങളെ അതിനിന്ദ്യമായി അവഹേളിച്ചെന്നും മോചിതയായ ഒരു ബന്ദി ആരോപിച്ചു. പുരുഷന്മാരെയും ഭീകരർ ക്രൂരപീഡനത്തിനിരയാക്കി. ഭക്ഷണമായി ഒരു റൊട്ടിക്കഷണം മാത്രം നൽകിയും കുടിക്കാൻ വെള്ളം നൽകാതെയും അവർ ദ്രോഹിച്ചതായി അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ എഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള തെളിവുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.…
Read Moreബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് സൗദിയിൽ മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലെ ജിസാനിൽ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മർണക്കാട് ഒന്നാം മൈല്‍ കൂമ്പാറ സ്വദേശി ചേരിക്കപ്പാടം വീട്ടിൽ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി സൗദി സമയം ഒൻപതോടെയാണ് സംഭവം. 15 വർഷമായി ദര്‍ബില്‍ ഒരു ശീഷ കടയിലാണ് അബ്ദുൾ മജീദ് ജോലി ചെയ്തിരുന്നത്. ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രി മോച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മജീദിന്റെ സഹോദങ്ങളും സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് മാസം മുൻപാണ് മജീദ് നാട്ടിലെത്തിയത്. ഭാര്യ: റൈഹാനത്ത് ഇ.കെ. മക്കൾ: മിഥിലാജ്, നാജിയ.
Read Moreവിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ 38 ശതമാനം വർധന
കൊച്ചി: വിദേശത്തു തൊഴിൽ തേടുന്ന നഴ്സുമാരുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 38 ശതമാനം വർധനയെന്നു പഠനം. 2020 ഒക്ടോബർ മുതൽ 2023 വരെയുള്ള കാലയളവിലാണ് രാജ്യാന്തര അവസരങ്ങളിലേക്ക് ഇന്ത്യൻ നഴ്സുമാരുടെ താത്പര്യം വർധിച്ചതെന്ന് ആഗോള റിക്രൂട്ട് ആൻഡ് മാച്ചിംഗ് പ്ലാറ്റ്ഫോമായ ഇൻഡീഡിന്റെ പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കരിയർ രീതികളിൽ വന്ന മാറ്റങ്ങൾ, വിരമിക്കൽ പ്രായത്തിലെ വ്യതിയാനം എന്നിവ വിവിധ രാജ്യങ്ങളിൽ നഴ്സിംഗ് പ്രഫഷണലുകളുടെ കുറവിന് കാരണമാകുന്നുണ്ട്. കോവിഡിനുശേഷമുള്ള സാഹചര്യങ്ങളും വിദേശജോലി തേടുന്ന നഴ്സുമാരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Read More