വാഷിംഗ്ടണ്‍: ഹമാസ് വെള്ളിയാഴ്ച 24 ബന്ദികളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.’ ഇത് ഒരു തുടക്കം മാത്രം’ എന്നാണ് ബൈഡന് ബന്ദികളുടെ മോചനത്തെ വിശേഷിപ്പിച്ചത്. മസാച്ചുസെറ്റ്സിലെ നാറ്റുക്കെറ്റില് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ബൈഡന് ഇക്കാര്യം പറഞ്ഞത്.ഇസ്രയേലും പലസ്തീനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിന് അറുതി വരുത്താനും ഇരു രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള സമയമാണിതെന്ന് ബൈഡന് പറഞ്ഞു. 13 ഇസ്രയേലികളും 10 തായ്ലന്‍ഡുകാരും ഒരു ഫിലിപ്പിനോയും ഉള്‍പ്പെടെ 24 പേരെയാണ് വെള്ളിയാഴ്ച ഹമാസ് മോചിപ്പിച്ചത്. ഇതിനു പകരമായി ഇസ്രയേലിലെ ജയിലില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള 39 തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇസ്രയേലും ഗാസയെ നിയന്ത്രിക്കുന്ന ഹമാസും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടം നിര്‍ത്തിവയ്ക്കാന്‍ സഹായകമായത് ബൈഡന്റെ നേതൃത്വത്തിലുള്ള യുഎസിന്റെ ഇടപെടലാണ്. ഇപ്പോഴത്തെ സമാധാന സന്ധി കൂടുതല്‍ നീണ്ടു നില്ക്കാന് സാധ്യതയേറെയാണെന്നും ബൈഡന് വ്യക്തമാക്കി. ഈയൊരു ദൗത്യത്തിനായി ഏതാനും…
Read MoreCategory: NRI
കാലാവസ്ഥാ ഉച്ചകോടിക്ക് മാർപാപ്പയെത്തും
ദുബായ്: യുഎഇയിൽ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ ഒന്നിന് ദുബായിലെത്തും. കാലാവസ്ഥ ചർച്ചകൾക്കായി മൂന്നു ദിവസം ദുബായിൽ തങ്ങുന്ന അദ്ദേഹം ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആദ്യമായാണ് ഐക്യരാഷ്ട്രസഭ നടത്തുന്ന ഒരു ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ മതനേതാക്കൾക്കും സംസാരിക്കാൻ അവസരം നൽകുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനച്ചടങ്ങിലും മാർപാപ്പ പങ്കെടുക്കും.
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം; 13 ബന്ദികളെ ഇന്നു കൈമാറും, യുദ്ധം അവസാനിക്കുന്നില്ലെന്ന് ഇസ്രയേൽ
ഗാസ: ലോകത്തെയാകെ അസ്വസ്ഥമാക്കി ഒന്നരമാസം പിന്നിട്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. പശ്ചിമേഷ്യൻ സമയം ഇന്നു രാവിലെ ഏഴ് മുതലാണ് വെടിനിർത്തൽ തുടങ്ങിയത്. നാലു ദിവസത്തേക്കാണു വെടിനിർത്തൽ. നാലു ദിവസവും എല്ലാ നടപടികളും ഹമാസും ഇസ്രയേൽ സൈന്യവും നിർത്തിവയ്ക്കും. യുദ്ധക്കെടുതികളിൽ വിറങ്ങലിച്ചുനിന്ന ഗാസ മുനമ്പിൽ ഇതോടെ ആശ്വാസത്തിന്റെ തിരിവെട്ടം തെളിഞ്ഞു. വെടിനിർത്തൽ കരാർ അനുസരിച്ചുള്ള ബന്ദികളുടെ ആദ്യ സംഘത്തെ ഇന്നു വൈകീട്ട് നാലോടെ ഹമാസ് മോചിപ്പിക്കും. ഇന്ന് കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇന്റലിജൻസ് വിഭാഗത്തിന് ഹമാസ് ഇന്നലെ കൈമാറിയിരുന്നു. പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെയാണ് ഹമാസ് വിട്ടയയ്ക്കുന്നത്. റെഡ്ക്രോസിനാണ് ഇവരെ കൈമാറുക. നാല് ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാർ. ഇതിനുശേഷം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന് തടവുകാരെ മോചിപ്പിക്കാനും ധാരണയുണ്ട്. എന്നാൽ, എത്രപേരെ വിട്ടയയ്ക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗാസയില്‍…
Read Moreഇന്ത്യൻ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു; വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്
വാഷിംഗ്ടൺ: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി യുഎസിൽ വെടിയേറ്റ് മരിച്ചു. ഡൽഹി സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കൽ സ്കൂളിലെ നാലാം വർഷ വിദ്യാർഥിയുമായ ആദിത്യ അദ്ലാഖ്(26) നെയാണ് കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. യുഎസിലെ ഒഹായോയിൽ വെടിയേറ്റ് കാറിൽ കിടന്ന ആദിത്യയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.
Read Moreമോചിപ്പിക്കുന്ന ബന്ധികളുടെ വിവരങ്ങൾ ഇതുവരെയും ഹമാസ് കെെമാറിയില്ല; ഗാസയിൽ വെടി നിർത്തൽ നാളെ സാധ്യമാകുകയുള്ളു; ഇസ്രയേൽ
ഗാസയിൽ താത്കാലിക വെടിനിർത്തൽ നാളെ സാധ്യമാകു എന്ന് ഇസ്രയേൽ. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതുവരെ കൈമാറാതിരുന്നതിനാലാണ് വെടിനിർത്തൽ വെെകുന്നത്. ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. നുസ്രറത്തിലേയും ജബാലിയയിലുമുള്ള അഭയാർത്ഥി ക്യാമ്പുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ വെടിനിർത്തൽ നീണ്ടുപോയത് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ഇന്നു രാവിലെ മുതൽ ഹമാസ് ബന്ദികളാക്കിയ 50 പേരെയും, ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീൻകാരെയും മോചിപ്പിക്കുമെന്നായിരുന്നു ഹമാസും ഇസ്രയേലും അറിയിച്ചിരുന്നത്. എന്നാൽ 300-ഓളം പാലസ്തീൻ തടവുകാരുടെ പട്ടിക പുറത്തുവിട്ടിരുന്നു.പക്ഷേ കെെമാറ്റം ചെയ്യപ്പെടുന്ന 50 ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ പുറത്തുവിട്ടില്ല. അതിനാലാണ് വെടിനിർത്തൽ വെെകുന്നത്.
Read Moreനയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത് കാർ പൊട്ടിത്തെറിച്ചു 2 മരണം
ന്യൂയോർക്ക്: നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം യുഎസ്-കാനഡ അതിർത്തിയിലുള്ള റെയിൻബോ ബ്രിഡ്ജിൽ കാർ പൊട്ടിത്തെറിച്ച് രണ്ടുപേർ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് അതിർത്തി അടച്ചു. മരിച്ചവരുടെ വിവരങ്ങൾ അറിവായിട്ടില്ല. കാർ ചെക്ക് പോയിന്റിലെ ബാരിയറിൽ ഇടിച്ച് തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അമിതവേഗതയിൽ സഞ്ചരിക്കുന്നതായി കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. എൻജിൻ ഒഴികെ എല്ലാം കത്തിനശിച്ചു. കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ക്രോസിംഗുകളിൽ ഒന്നാണ് റെയിൻബോ ബ്രിഡ്ജ്. 24 മണിക്കൂറും തുറന്നിരിക്കുന്ന ഇവിടെ 16 വാഹന പാതകളുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസും എഫ്ബിഐ ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സും സംസ്ഥാനത്തിലേക്കുള്ള പ്രവേശനത്തിന്റെ എല്ലാ പോയിന്റുകളിലും നിരീക്ഷണം ശക്തമാക്കി. അവധിക്കാലം വരുന്ന പശ്ചത്താലത്തിൽ അധികൃതർ സുരക്ഷാ മുന്നറിയിപ്പും നൽകി.
Read Moreഇന്ത്യാക്കാർക്ക് വിസയില്ലാതെ വിയറ്റ്നാമിലേക്കു പറക്കാം
ഹാനോയ്: സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാൻ വിയറ്റ്നാമും. ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം നല്കാന് വിയറ്റ്നാം തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്നാമിന്റെ പ്രധാന ടൂറിസം മാര്‍ക്കറ്റുകളാണ് ഇന്ത്യയും ചൈനയും. കോവിഡ് വ്യാപനം മൂലം ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധി ബാധിച്ച രാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഏകദേശം ഒരു കോടി സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയതെന്നും 2022നെ അപേക്ഷിച്ച് ഇതിൽ അഞ്ചിരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, സ്വീഡന്, ഫിന്‍ലന്‍ഡ്, ഡെന്മാര്ക്ക് എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെതന്നെ വിയറ്റ്നാമില്‍ പ്രവേശിക്കാം.
Read Moreഇസ്രേലി ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും ബന്ധുക്കൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: ഗാസയിൽ ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രയേൽക്കാരുടെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻകാരുടെയും ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരു കൂട്ടരും വെവ്വേറെയാണു മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സമാധാനത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തൽ ധാരണയ്ക്കു മുന്‍പായിരുന്നു മാർപാപ്പ ഇസ്രേലികളും പലസ്തീനികളുമായി കൂടിക്കാഴ്ച നടത്തിയത്.
Read Moreകനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ ഇന്ത്യ പുനരാരംഭിച്ചു
ഒട്ടാവ/ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-കനേഡിയൻ നയതന്ത്രബന്ധം സാധാരണനിലയിലേക്കു മടങ്ങുന്നു. കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനം ഇന്ത്യ പുനരാരംഭിച്ചത് മഞ്ഞുരുകലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. എൻട്രിവിസ, ബിസിനസ് വീസ, മെഡിക്കൽ വീസ എന്നിവയ്ക്കൊപ്പം കോൺഫറൻസ് വീസയും കഴിഞ്ഞ 26 മുതലാണ് അനുവദിച്ചു തുടങ്ങിയത്. ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതാണ് നയതന്ത്രബന്ധം തകരാറിലാക്കിയത്. ട്രൂഡോയുടെ ആരോപണം അതിശക്തമായി നിഷേധിച്ച ഇന്ത്യ കനേഡിയൻ പൗരന്മാർക്കുള്ള വീസ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreഗാസയിൽ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ
ജറുസലെം: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാദേശിക സമയം ഇന്നു രാവിലെ പത്തിനു നിലവിൽ വരും. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കുന്നത് ഇന്നാരംഭിക്കും. നാലു ദിവസത്തേക്കാണു വെടിനിർത്തലിനു ധാരണയായിട്ടുള്ളത്. ഹമാസ് തടങ്കലിലാക്കിയ 50 പേരെയും ഇസ്രയേൽ ജയിലുകളിലുള്ള 150 പേരെയുമാണു മോചിപ്പിക്കുക. വെടിനിർത്തലിനെ ലോകനേതാക്കൾ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള സുപ്രധാന നടപടി എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ദീർഘകാല വെടിനിർത്തൽ വേണമെന്നു ലോകനേതാക്കൾ ആവശ്യപ്പെട്ടു. ലബനനിലെ ഹിസ്ബുള്ള തീവ്രവാദികളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുമായി ഇസ്രയേൽ ചർച്ച നടത്തിയിരുന്നില്ല. ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തലും ബന്ദിമോചനത്തിനുള്ള നടപടികളും സാധ്യമായത്. ഈജിപ്റ്റും മധ്യസ്ഥതയ്ക്കു സഹകരിച്ചു. ഇസ്രയേൽ-ഹമാസ് ധാരണയുടെ ഭാഗമായി നാലു ദിവസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായും 200 ലോറികൾ ഈജിപ്ത്തിലെ റാഫ ക്രോസിംഗിലൂടെ ഗാസയിലേക്ക് അനുവദിക്കും. നാലു വീതം ഇന്ധന, പാചകവാതക…
Read More