യു​എ​സി​ൽ വി​മാ​നം റ​ൺ​വേ​യി​ല്‍​ നി​ന്ന് തെ​ന്നി ക​ട​ലി​ല്‍ വീ​ണു

യു​എ​സ്: നാ​വി​ക​സേ​ന​യു​ടെ ഒ​രു വ​ലി​യ നി​രീ​ക്ഷ​ണ വി​മാ​നം മ​റൈ​ൻ കോ​ർ​പ്സ് ബേ​സ് ഹ​വാ​യി​യി​ലെ റ​ൺ​വേ​യി​ല്‍​നി​ന്ന് തെ​ന്നി നീ​ങ്ങി ഒ​വാ​ഹു ദ്വീ​പി​ന് സ​മീ​പ​ത്തെ ക​ട​ലി​ല്‍ വീ​ണു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ബോ​യിം​ഗ് പി -8 ​എ പോ​സി​ഡോ​ൺ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​മ്പ​ത് യാ​ത്ര​ക്കാ​രി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​റ​ത്ത് വി​ട്ട ചി​ത്ര​ങ്ങ​ളി​ല്‍ ക​നോ​ഹേ ബേ​യി​ലെ ആ​ഴം കു​റ​ഞ്ഞ ക​ട​ലി​ല്‍ ഇ​ര​ട്ട എ​ഞ്ചി​ൻ നി​രീ​ക്ഷ​ണ ജെ​റ്റ് വി​മാ​നം പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

പ​ല​സ്തീ​ന്‍ പതാകയേന്തി ഹെ​ലി​കോ​പ്റ്റ​റി​ലെത്തി ഹൂ​തി​ക​ൾ; ഇ​സ്രാ​യേ​ലി​ന്‍റെ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തു;​ വീ​ഡി​യോ കാ​ണാം

ഇ​സ്രാ​യേ​ലി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ന് യെ​മ​നി​ലെ ഹൂ​തി സൈ​ന്യ​വും. ഇ​സ്രാ​യേ​ലി​ല്‍ നി​ന്നു​ള്ള ക​പ്പ​ല്‍ ചെ​ങ്ക​ട​ല്‍ തീ​ര​ത്ത് വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഹൂ​തി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് യെ​മ​നി​ലെ ഹൂ​തി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ഹെ​ലി​കോ​പ്ട​റി​ല്‍ വ​ന്നി​റ​ങ്ങി​യ ഹൂ​ത്തി വി​മ​ത​ര്‍ തോ​ക്കു​മാ​യി ഇ​സ്രാ​യേ​ൽ ക​പ്പ​ലാ​യ ഗ്യാ​ല​ക്‌​സി ലീ​ഡ​റി​ന്‍റെ ഡെ​ക്കി​ലേ​ക്ക് തോ​ക്കു​മാ​യി ഇ​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഹെ​ലി​കോ​പ്ട​റി​ല്‍ പ​ല​സ്തീ​ന്‍ പ​താ​ക​യു​മു​ണ്ടാ​യി​രു​ന്നു. ക​പ്പ​ലി​ലേ​ക്കി​റ​ങ്ങി​യ ഇ​വ​ര്‍ തോ​ക്കു​ചൂ​ണ്ടി ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള സം​ഘം ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. സ്പീ​ഡ് ബോ​ട്ടി​ലും മ​റ്റു​മാ​യി ഹൂ​ത്തി​ക​ള്‍ ക​പ്പ​ലി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​സ്രാ​യേ​ലി ക​പ്പ​ലു​ക​ൾ ചെ​ങ്ക​ട​ലി​ലോ, ഞ​ങ്ങ​ള്‍ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്നി​ട​ത്തോ എ​ത്തി​യാ​ൽ അ​വ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഞ​ങ്ങ​ൾ ഒ​രു മ​ടി​യും കാ​ണി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ ഹൂ​തി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ക​പ്പ​ലു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഇ​സ്രാ​യേ​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ല്‍…

Read More

സ്പാ​നി​ഷ് മ​ന്ത്രി​സ​ഭ​യി​ൽ പ​കു​തി​യി​ലേ​റെ​യും വ​നി​ത​ക​ൾ

  മാ​​​ഡ്രി​​​​ഡ്: സ്പാ​​​​നി​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പെ​​​​ദ്രോ സാ​​​​ഞ്ചെ​​​​സി​​​​ന്‍റെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​കു​​​​തി​​​​യി​​​​ലേ​​​​റെ​​​​യും വ​​​​നി​​​​ത​​​​ക​​​​ൾ. 22 മ​​​​ന്ത്രി​​​​മാ​​​​രി​​​​ൽ 12 പേ​​​​രും വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ്. വ​​​​നി​​​​താ മ​​​​ന്ത്രി​​​​മാ​​​​രി​​​ൽ നാ​​​​ലു പേ​​​​ർ ഉ​​​​പ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണ്. പു​​​​തി​​​​യ ഒ​​​​ന്പ​​​​തു മ​​​​ന്ത്രി​​​​മാ​​​​രാ​​​​ണു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലു​​​​ള്ള​​​​ത്. നാ​​​​ദി​​​​യ കാ​​​​ൽ​​​​വി​​​​നോ ധ​​​​ന​​​​കാ​​​​ര്യ വ​​​​കു​​​​പ്പി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ തു​​​​ട​​​​രും ഹോ​​​​സെ മാ​​​​നു​​​​വ​​​​ൽ അ​​​​ൽ​​​​ബ​​​​രാ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ വ​​​​കു​​​​പ്പി​​​​ലും മാ​​​​ർ​​​​ഗ​​​​രി​​​​റ്റ റോ​​​​ബി​​​​ൾ​​​​സ് പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പി​​​​ലും തു​​​​ട​​​​രും. സാ​​​​ഞ്ചെ​​​​സി​​​​ന്‍​റെ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്ക് 17 മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​വും സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യാ​​​​യ സു​​​​മാ​​​​ർ (​​​​ജോ​​​​യി​​​​നിം​​​​ഗ് ഫോ​​​​ഴ്സ​​​​സ്) പാ​​​​ർ​​​​ട്ടി​​​​ക്ക് അ​​​​ഞ്ചു മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്. 350 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍​റി​​​​ൽ 179 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യാ​​​​ണു സാ​​​​ഞ്ചെ​​​​സ് വീ​​​​ണ്ടും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ​​​​ത്. വ​​​​ല​​​​ത്-​​​മ​​​​ധ്യ ക​​​​ക്ഷി​​​​യാ​​​​യ പോ​​​​പ്പു​​​​ല​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്ക് 171 പേ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ട്.  

Read More

ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി ഇസ്രയേൽ പ്രഖ്യാപിച്ചു

ജ​​​റൂ​​​സ​​​ലെം: പാ​​​ക്കി​​​സ്ഥാ​​​ൻ കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച് ഇ​​​സ്ര​​​യേ​​​ൽ. മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ 15-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ന​​​ട​​​പ​​​ടി. ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ർ 2008 ന​​​വം​​​ബ​​​ർ 26നു ​​​മും​​​ബൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 166 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ ആ​​​റു പേ​​​ർ യ​​​ഹൂ​​​ദ​​​രാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യി​​​ല്ലെ​​​ങ്കി​​​ലും ല​​​ഷ്ക​​​റി​​​നെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​സ്ര​​​യേ​​​ൽ എം​​​ബ​​​സി അ​​​റി​​​യി​​​ച്ചു. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രു​​​ടെ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ മാ​​​ര​​​ക​​​വും നി​​​ന്ദ്യ​​​വു​​​മാ​​​യ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണെ​​​ന്ന് എം​​​ബ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു. 2013 മു​​​ത​​​ൽ ല​​​ഷ്ക​​​ർ-​​​ഇ-​​​തൊ​​​യ്ബ​​​യെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ലി​​​യോ​​​ർ ഹാ​​​യി​​​യാ​​​ത് പ​​​റ​​​ഞ്ഞു. ഹ​​​മാ​​​സി​​​നെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി ഇ​​​ന്ത്യ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ആ​​​വ​​​ശ്യം. ഒ​​​ക്‌ടോബ​​​ർ ഏ​​​ഴി​​​ന് ഹ​​​മാ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 1400 പേ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 240 പേ​​​രെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി. ല​​​ഷ്ക​​​ർ ഭീ​​​ക​​​ര​​​ർ മും​​​ബൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു സ​​​മാ​​​ന​​​മാ​​​ണു…

Read More

ബ​ന്ദി​ക​ളാ​ക്കി​യവരെ മോ​ചി​പ്പി​ക്കും; ഹ​മാ​സു​മാ​യി താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​ന് അം​ഗീ​കാ​രം ന​ൽ​കി ഇ​സ്ര​യേ​ൽ മ​ന്ത്രി​സ​ഭ

അൻപതോളം ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഹ​മാ​സു​മാ​യു​ള്ള ക​രാ​റി​ന് ഇ​സ്ര​യേ​ൽ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഗാ​സ​യി​ലേ​ക്ക് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​രാ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​വ​സാ​നി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ​യെ​ല്ലാം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നും ഗാ​സ​യി​ൽ നി​ന്ന് ഇ​സ്രാ​യേ​ൽ രാ​ഷ്ട്ര​ത്തി​ന് പു​തി​യ ഭീ​ഷ​ണി​യൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​രും ഐ​ഡി​എ​ഫും സു​ര​ക്ഷാ സേ​ന​യും യു​ദ്ധം തു​ട​രു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം, ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി 150 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നും ഗാ​സ​യി​ലേ​ക്ക് അ​ധി​ക മാ​നു​ഷി​ക സ​ഹാ​യം അ​നു​വ​ദി​ക്കാ​നും ഇ​സ്രയേൽ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​സ്രയേലി പ്ര​സ്താ​വ​ന​യി​ൽ ഈ ​ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. യു​എ​സും ഖ​ത്ത​റും ഇ​ട​നി​ല​ക്കാ​രാ​യ ഉ​ട​മ്പ​ടി എ​പ്പോ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് വ്യ​ക്ത​മ​ല്ല. നീ​ണ്ടു​നി​ന്ന ആ​റ് മ​ണി​ക്കൂ​ർ യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി, വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രയേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ…

Read More

അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി; പാ​കിസ്ഥാ​നി​ൽ നി​ന്ന് പു​റ​ത്താ​യ​ത് നാ​ല് ല​ക്ഷ​ത്തി​ലേ​റെ അ​ഫ്ഗാ​നി​ക​ൾ

പാ​കി​സ്ഥാ​നി​ൽ അ​ന​ധി​കൃ​ത​മാ​യ് താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്, നാ​ല് ല​ക്ഷ​ത്തി​ല​ധി​കം അ​ഫ്ഗാ​നി​ക​ൾ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി. രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത​മാ​യ് ക​ട​ന്നു​കൂ​ടി​യ അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ തി​രി​കെ പോ​ക​ണ​മെ​ന്ന് പാ​കി​സ്ഥാ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് പാ​കി​സ്ഥാ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു. കൂ​ടാ​തെ പാ​കി​സ്ഥാ​ൻ വി​രു​ദ്ധ ഗ്രൂ​പ്പു​ക​ൾ​ക്ക് അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും പാ​കി​സ്ഥാ​ൻ ആ​രോ​പി​ച്ചു. പാ​കി​സ്ഥാ​നി​ൽ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ താ​മ​സി​ക്കു​ന്ന 1.7മി​ല്യ​ൺ അ​ഫ്ഗാ​നി​ക​ൾ ഒ​ക്ടോ​ബ​ർ 31ന​കം രാ​ജ്യം വി​ട​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​റ​സ്റ്റി​ലാ​കു​മെ​ന്നും പാ​കി​സ്ഥാ​ൻ സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ര​ജി​സ്റ്റ​ർ ചെ​യ്ത 1.4 മി​ല്യ​ൺ അ​ഫ്ഗാ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും പാ​കി​സ്ഥാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി പാ​ക് പോ​ലീ​സ് ന​വം​ബ​ർ 1 മു​ത​ൽ വീ​ടുകൾ തോ​റും ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ട്. അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് താ​മ​സ​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.      

Read More

ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു; ഹമാസ് തലവൻ

ഇ​സ്ര​യേ​ലു​മാ​യി സ​ന്ധി ക​രാ​റി​ലേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഹ​മാ​സ് ത​ല​വ​ൻ. ഹ​മാ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​സ്ര​യേ​ലു​മാ​യി വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ലേ​ക്ക് അ​ടു​ത്തു​വെ​ന്നും ഖ​ത്ത​റി മ​ധ്യ​സ്ഥ​ർ​ക്ക് സം​ഘം മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ല്‍ ഹ​നി​യ്യ അ​റി​യി​ച്ചു. ഖ​ത്ത​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ദ്ധ്യ​സ്ഥ ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​സ്മ​യി​ല്‍ ഹ​നി​യ ഖ​ത്ത​റി​ലാ​ണി​പ്പോ​ൾ. ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ 240 ബ​ന്ദി​ക​ളി​ല്‍ കു​റ​ച്ച് ആ​ളു​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​ര​മാ​യി​ട്ടാ​യി​രി​ക്കും വെ​ടി​നി​ര്‍​ത്ത​ല്‍ അം​ഗീ​ക​രി​ക്കു​ക​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന സൂ​ച​ന. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​നാ​ണ് 240 ആ​ളു​ക​ളെ ഹ​മാ​സ് ബ​ന്ധി​ക​ളാ​ക്കി​യ​ത്. ബ​ന്ദി​ക​ളി​ല്‍ ചി​ല​രെ മോ​ചി​പ്പി​ക്കു​ന്ന​തി​നും പ​ക​രം താ​ത്കാ​ലി​ക​മാ​യ വെ​ടി​നി​ര്‍​ത്ത​ല്‍ അം​ഗീ​ക​രി​ക്കാ​നു​മു​ള്ള ക​രാ​റി​നു ചെ​റി​യ ത​ട​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്ന് തി​ങ്ക​ളാ​ഴ്ച ഖ​ത്ത​ര്‍ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. എ​ത്ര കാ​ലം ക​രാ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും, ഇ​സ്രാ​യേ​ലി​ലെ പ​ല​സ്തീ​ൻ ത​ട​വു​കാ​ർ​ക്കാ​യി ഹ​മാ​സ് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളു​ടെ മോ​ച​നം സം​ബ​ന്ധി​ച്ചും, ഗാ​സ​യി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്ന​തെ​ന്ന് ഹ​മാ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

Read More

ഗാ​സ​യി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണം; ‘ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ ഭീ​ക​ര​ത​യ്ക്ക് വി​ധേ​യ​​രാ​കേ​ണ്ട​വ​ര​ല്ല’

ഗാ​സ​സി​റ്റി: ഗാ​സ​യി​ലെ ഇ​ന്തോ​നേ​ഷ്യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ശ​ങ്ക​യ​റി​യി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നം ഗ​ബ്രേ​വൂ​സ്. “ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും സാ​ധാ​ര​ണ​ക്കാ​രും ഒ​രി​ക്ക​ലും ഇ​ത്ത​രം ഭീ​ക​ര​ത​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​വ​ര​ല്ല, പ്ര​ത്യേ​കി​ച്ച് ഒ​രു ആ​ശു​പ​ത്രി​യ്ക്കു​ള്ളി​ലാ​യി​രി​ക്കു​മ്പോ​ള്‍’ ഗ​ബ്രേ​വൂ​സ് ത​ന്‍റെ പോ​സ്റ്റി​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഹോ​സ്പി​റ്റ​ലി​ല്‍​നി​ന്ന് വെ​ടി​വ​യ്പ്പു​ണ്ടാ​യെ​ന്നും വെ​ടി​വ​യ്പ്പി​ന്‍റെ ഉ​റ​വി​ടം ല​ക്ഷ്യ​മാ​ക്കി ത​ങ്ങ​ള്‍ തി​രി​ച്ച​ടി​ച്ചി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം പ​റ​യു​ന്ന​ത്.

Read More

അൽ ഷിഫയിൽ ഭീകരർ ബന്ദിയെ വധിച്ചു: സിസിടിവി ദൃശ്യം പുറത്ത്

ടെ​​​ൽ അ​​​വീ​​​വ്: ​​​ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ബ​​​ന്ദി​​​ക​​​ളെ ഗാ​​​സ​​​യി​​​ലെ അ​​​ൽ​​​ ഷി​​​ഫ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ വീ​​​ഡി​​​യോ ഇ​​​സ്രേ​​​ലി സേ​​​ന പു​​​റ​​​ത്തു​​​വി​​​ട്ടു. ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട ഇ​​​സ്രേ​​​ലി സൈ​​​നി​​​ക നൊ​​​വാ മാ​​​ഴ്സി​​​യാ​​​നോ (19) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് അ​​​ൽ ​​​ഷി​​​ഫ​​​യി​​​ൽ​​​വ​​​ച്ചാ​​​ണെ​​​ന്നും അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നു രാ​​​വി​​​ല​​​ത്തെ വീ​​​ഡി​​​യോ ആ​​​ണി​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക വ​​​ക്താ​​​വ് ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പ​​​റ​​​ഞ്ഞു. ര​​​ണ്ടു ബ​​​ന്ദി​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു വീ​​​ഡി​​​യോ​​​യി​​​ൽ കാ​​​ണാം. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ആ​​​ൾ​​​ക്കാ​​​രെ​​​യും കാ​​​ണാം. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ത്തി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ എ​​​ഴ് എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കോ​​​ർ​​​പ​​​റ​​​ൽ നൊ​​​വാ മാ​​​ഴ്സി​​​യാ​​​നോ​​യെ അ​​​ൽ​​​ ഷി​​​ഫ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ത​​​ട​​​ങ്ക​​​ലി​​​ലി​​​ട്ടി​​​രു​​​ന്ന​​​തെ​​​ന്നു ഡാ​​​നി​​​യ​​​ൽ ഹാ​​​ഗാ​​​രി പ​​​റ​​​ഞ്ഞു. ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബ​​​ന്ദി​​​ക​​​ൾ​​​ക്കു കാ​​​വ​​​ലി​​​രു​​​ന്ന ഭീ​​​ക​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൊ​​​വാ​​​യ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യു​​​ള്ള പ​​​രി​​​ക്കാ​​​യി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ർ​​​ന്ന് നൊ​​​വാ​​​യെ ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ള്ളി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നെ​​​ന്നും അ​​​വി​​​ടെ​​​വ​​​ച്ച് മ​​​റ്റൊ​​​രു ഭീ​​​ക​​​ര​​​നാ​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഹാ​​​ഗാ​​​രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Read More

ഹിസ്ബുള്ള ആക്രമണം; ഇസ്രേലി സേനാ താവളത്തിൽ തീപിടിത്തം

  ടെ​ൽ അ​വീ​വ്: ല​ബ​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ്, ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി.ഇ​സ്രേ​ലി സേ​ന​യു​ടെ ബി​രാ​നി​ത് താ​വ​ള​ത്തി​ൽ തീ​പി​ട​ത്ത​മു​ണ്ടാ​യി. ആ​ള​പാ​യ​വും പ​രി​ക്കും ഇ​ല്ലെ​ന്ന് സേ​ന അ​റി​യി​ച്ചു. 25 റോ​ക്ക​റ്റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഘ​ടി​പ്പി​ച്ച മൂ​ന്നു ഡ്രോ​ണു​ക​ളു​മാ​ണ് ല​ബ​ന​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തൊ​ടു​ത്ത​ത്.റോ​ക്ക​റ്റു​ക​ളി​ൽ പ​ല​തും വെ​ടി​വ​ച്ചി​ട്ടു. ഹി​സ്ബു​ള്ള​യ്ക്കു മ​റു​പ​ടി​യാ​യി വ്യോ​മാ​ക്ര​മ​ണ​വും പീ​ര​ങ്കി​യാ​ക്ര​മ​ണ​വും ന​ട​ത്തി​യ​താ​യി ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

Read More