മോ​ചി​പ്പി​ക്കു​ന്ന ബ​ന്ധി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ​യും ഹ​മാ​സ് കെെ​മാ​റി​യി​ല്ല; ഗാ​സ​യി​ൽ വെ​ടി നി​ർ​ത്ത​ൽ നാ​ളെ സാ​ധ്യ​മാ​കുകയുള്ളു; ഇസ്രയേൽ

ഗാ​സ​യി​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ നാ​ളെ സാ​ധ്യ​മാ​കു എ​ന്ന് ഇ​സ്ര​യേ​ൽ. മോ​ചി​പ്പി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഹ​മാ​സ് ഇ​തു​വ​രെ കൈ​മാ​റാ​തി​രു​ന്ന​തി​നാ​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ വെെ​കു​ന്ന​ത്.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. നു​സ്ര​റ​ത്തി​ലേ​യും ജ​ബാ​ലി​യ​യി​ലു​മു​ള്ള അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ വെ​ടി​നി​ർ​ത്ത​ൽ നീ​ണ്ടു​പോ​യ​ത് ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്നു രാ​വി​ലെ മു​ത​ൽ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ 50 പേ​രെ​യും, ഇ​സ്ര​യേ​ൽ ജ​യി​ലി​ലു​ള്ള 150 പാ​ല​സ്തീ​ൻ​കാ​രെ​യും മോ​ചി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ഹ​മാ​സും ഇ​സ്ര​യേ​ലും അ​റി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ 300-ഓ​ളം പാ​ല​സ്തീ​ൻ ത​ട​വു​കാ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു.പ​ക്ഷേ കെെ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന 50 ബ​ന്ദി​ക​ളു​ടെ പ​ട്ടി​ക ഹ​മാ​സ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് വെ​ടി​നി​ർ​ത്ത​ൽ വെെ​കു​ന്ന​ത്.

Related posts

Leave a Comment