ക​ന​ക ഭാ​ര​ത്തി​ൽ ഇ​ന്ത്യ; ബോ​ക്സിം​ഗി​ലും ഷൂ​ട്ടിം​ഗി​ലും സ്വ​ർ​ണം

ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് സു​വ​ർ​ണ ദി​നം. ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്നും ര​ണ്ടു സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ ഒ​രു ത​ങ്ക​പ്പ​ത​ക്കം വെ​ടി​വ​ച്ചി​ട്ടു. മേ​രി​കോ​മി​നു പി​ന്നാ​ലെ പു​രു​ഷ​ൻ മാ​രു​ടെ 52 കി​ലോ​ഗ്രാ​മി​ൽ ഗൗ​ര​വ് സോ​ള​ങ്കി​യാ​ണ് ഇ​ടി​ക്കൂ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്.

ഷൂ​ട്ടിം​ഗി​ൽ 50 മീ​റ്റ​ർ റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ൽ സ​ഞ്ജീ​വ് രാ​ജ്പു​ത്തും സ്വ​ർ​ണം നേ​ടി. ഇ​തോ​ടെ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം 20 ആ​യി.നേ​ര​ത്തെ വ​നി​ത​ക​ളു​ടെ 45-48 കി​ലോ വി​ഭാ​ഗ​ത്തി​ൽ മേ​രി​കോം സ്വ​ർ​ണ നേ​ട്ടം കൈ​വ​രി​ച്ചി​രു​ന്നു.

അ​ഞ്ചു ത​വ​ണ ലോ​ക​ചാ​മ്പ്യ​നാ​യ മേ​രി​കോം നോ​ർ​ത്ത് അ​യ​ർ​ല​ൻ​ഡ് താ​രം ക്രി​സ്റ്റീ​ന ഒ​ക്കു​ഹാ​ര​യെ ഇ​ടി​ച്ചി​ട്ടാ​ണ് സു​വ​ർ​ണ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. പു​രു​ഷ​ൻ​മാ​രു​ടെ 49 കി​ലോ വി​ഭാ​ഗ​ത്തി​ൽ അ​മി​ത് പ​ങ്ക​ൽ വെ​ള്ളി നേ​ടി.

Related posts