ഗാസസിറ്റി: ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഖബ്രേവൂസ്. ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ നില ഗുരുതരമാണ്. ഹോസ്പിറ്റലില്‍ നിന്ന് വെടിവയ്പ്പുണ്ടായെന്നും, വെടിവയ്പ്പിന്റെ ഉറവിടം ലക്ഷ്യമാക്കി തങ്ങള്‍ തിരിച്ചടിച്ചിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ”ആരോഗ്യപ്രവര്‍ത്തകരും സാധാരണക്കാരും ഒരിക്കലും ഇത്തരം ഭീകരതയ്ക്ക് വിധേയകരാകേണ്ടവരല്ല, പ്രത്യേകിച്ച് ഒരു ആശുപത്രിയ്ക്കുള്ളിലായിരിക്കുമ്പോള്” എന്ന് ഗബ്രേവൂസ് തന്റെ പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
Read MoreCategory: NRI
മരുഭൂമിയിലെ കാറോട്ടത്തിനിടെ അപകടം; ഒരാള്‍ മരിച്ചു; പരിചിതരായ ഡ്രൈവർമാരെ കൂടെക്കൂട്ടണമെന്ന് പോലീസ്
ഷാര്‍ജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ (ഡൂണ്‍ ബാഷിംഗ്) ഒരാള്‍ മരിച്ചു. ഏഷ്യക്കാരനായ യുവാവാണ് അല്‍ ഫയാ മരുഭൂമിയില്‍ അപകടത്തില്‍ മരിച്ചത്. മറ്റൊരു ഏഷ്യക്കാരന് പരിക്കേറ്റു. ഇതെത്തുടര്‍ന്ന് അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മരുഭൂമിയില്‍ വാഹനവുമായി പോകുന്നവര്‍ പരിചിതരായ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കണമെന്ന് പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളെയും കൂട്ടി അനധികൃത ഓഫ് റോഡിംഗ് നടത്തുന്നത് വാഹനമോടിക്കുന്നവരുടെയും അവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെയും ജീവന് അപകടകരമാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
Read Moreവൈദ്യുതിയും ഇന്ധനവും ഇല്ല; അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ രക്ഷപെടുത്തി
ഗാസ സിറ്റി: വൈദ്യുതി വിതരണം നിലച്ച അല്‍ ഷിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ ലോകാരോഗ്യ സംഘടനയും പലസ്തീന് റെഡ് ക്രെസന്റും ചേര്‍ന്ന് രക്ഷപെടുത്തിയതായി റിപ്പോര്‍ട്ട്. റഫായില്‍ എത്തിച്ച ശേഷം ഈജിപ്തിലെ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റാനാണ് നീക്കം. ഹമാസ് താവളമാണെന്ന് ആരോപിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അല്‍ ഷിഫ ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ടായിരുന്നു. 48 മണിക്കൂറിനിടെ ആശുപത്രിയ്ക്ക് മേലുള്ള നിയന്ത്രണം ഇസ്രയേല്‍ കടുപ്പിച്ചു. ചികിത്സ ദുഷ്ക്കരമാകുന്നുവെന്ന് റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകമാണ് 31 നവജാത ശിശുക്കളടക്കം 291 രോഗികളേയും 25 ജീവനക്കാരേയും പുറത്തെത്തിച്ചത്. ഇവിടെ ഏകദേശം 240 പേരെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ടെന്നും ഇവരേയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ഇതിനിടെ രണ്ട് സ്കൂളുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണമുണ്ടായെന്നും…
Read Moreസൗദിയിൽനിന്നു ഗാസയിലേക്കു ദുരിതാശ്വാസമായി കപ്പലും
റിയാദ്: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്ന ഗാസയിലെ ജനങ്ങൾക്ക് സൗദി അറേബ്യയുടെ ദുരിതാശ്വാസമായി കപ്പലും. 1,050 ടൺ വസ്തുക്കളുമായി ആദ്യ കപ്പൽ ഈജിപ്തിലെത്തി. 25 വിമാനങ്ങളിൽ ഉൾക്കൊള്ളാവുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. ഈജിപ്തിലെ സഈദ് തുറമുഖത്താണ് കപ്പൽ എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ വിഭവങ്ങൾ സമാഹരിച്ച് ഗാസയിലെ ജനങ്ങൾക്ക് എത്തിക്കാൻ റിലീഫ് കേന്ദ്രത്തിന് സാധിക്കും. അതേസമയം, സൗദി അറേബ്യ വിമാനങ്ങളിൽ സഹായം എത്തിക്കുന്നത് തുടരുകയാണ്. ദുരിതാശ്വാസത്തിനുള്ള വസ്തുക്കളുമായി 12-ാമത് വിമാനം ഇന്നലെ ഈജിപ്തിലെ അൽ അരീഷ് വിമാനത്താവളത്തിലെത്തി. ഇവിടെയെത്തിക്കുന്ന സഹായങ്ങൾ റഫ അതിർത്തി വഴി ട്രക്കുകളിലാണ് ഗാസയിലെത്തിക്കുന്നത്. അതിനിടെ ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രിയില്‍നിന്നു 31 നവജാത ശിശുക്കളെ ലോകാരോഗ്യ സംഘടനയും പലസ്തീന് റെഡ് ക്രെസന്റും ചേര്‍ന്ന് രക്ഷപ്പെടുത്തി. വൈദ്യുതി വിതരണം നിലച്ചത് മൂലം ഇന്‍ക്യുബേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനാൽ ശിശുക്കളുടെ ജീവൻ അപകടത്തിലായിരുന്നു. കുട്ടികളെ റഫായില്‍…
Read Moreഇന്ധനമില്ല; ഗാസയിൽ യുഎൻ സഹായവിതരണം നിലച്ചു
ന്യൂയോർക്ക്: ഇന്ധനം തീർന്നതിനാൽ ഗാസയിൽ സഹായവിതരണം നിർത്തിവച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ശൈത്യം അടുക്കുന്നതിനാൽ ഗാസ പട്ടിണിയുടെ പിടിയിലാകാൻ സാധ്യതയുണ്ടെന്നു ലോക ഭക്ഷ്യപദ്ധതി മുന്നറിയിപ്പു നല്കി. ആറാഴ്ച മുന്‍പ് ഹമാസിനെതിരേ പ്രത്യാക്രമണം ആരംഭിച്ച ഇസ്രേലി സേന ഗാസയ്ക്കു പരിമിതമായ സഹായം മാത്രമാണ് അനുവദിക്കുന്നത്. ഈയാഴ്ചയാദ്യം കുറച്ച് ഇന്ധനം അനുവദിച്ചെങ്കിലും അത് പെട്ടെന്നുതന്നെ തീർന്നു. ദിവസം രണ്ടു ടാങ്കർ ഇന്ധനം ഗാസയിൽ അനുവദിക്കാൻ ഇസ്രയേൽ ഇന്നലെ സമ്മതിച്ചിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിന് ഇന്ധനമില്ലാത്തതിനാൽ ഗാസയിലെ ടെലികോം കന്പനികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഫോണും ഇന്റർനെറ്റും ഇല്ലാത്തതിനാൽ ജീവനക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഇന്നലെ ഗാസയിൽ സഹായവിതരണം നടന്നില്ലെന്നും ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസി (യുഎൻആർഡബ്ല്യുഎ) അറിയിച്ചു. ഗാസയിലെ ഇരുപതു ലക്ഷത്തിലധികം ജനത വൈകാതെ പട്ടിണിയെ നേരിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യ പദ്ധതി മുന്നറിയിപ്പു നല്കി. ഇന്ധനമില്ലാത്തതിനാൽ ലോകഭക്ഷ്യപദ്ധതിയുടെ ഗാസയിലെ ബേക്കറികളൊന്നും പ്രവർത്തിക്കുന്നില്ല. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും വിതരണം നിലച്ചിരിക്കുന്നതായും…
Read Moreവീണ്ടും ഇസ്രേലി അധിനിവേശം: എതിർപ്പ് ആവർത്തിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ വീണ്ടും ഗാസയിൽ അധിനിവേശം നടത്തുന്നതിൽ അമേരിക്കയ്ക്കുള്ള എതിർപ്പ് ആവർത്തിച്ച് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. എബിസി ചാനലിനു നല്കിയ അഭിമുഖത്തിൽ, യുദ്ധാനന്തരം ഗാസ വീണ്ടും ഇസ്രേലി നിയന്ത്രണത്തിലാകുന്നതിനെ യുഎസ് പിന്തുണയ്ക്കുമോ ചോദ്യത്തിന് “ഇല്ല” എന്ന് അദ്ദേഹം മറുപടി നല്കി. ഗാസയിൽ വീണ്ടും ഇസ്രയേൽ അധിനിവേശം ഉണ്ടാകരുത്. അതുപോലെതന്നെ ഗാസ വീണ്ടും ഭീകരതയുടെ വിളനിലമാകാനും പാടില്ല. പലസ്തീൻകാർക്കു രാഷ്ട്രീയ അവകാശങ്ങളും സ്വന്തം രാജ്യം ഭരിക്കാനുള്ള കഴിവുമാണ് ഉണ്ടാകേണ്ടത്. ഗാസയിലെ അൽഷിഫ ആശുപത്രിക്കു കീഴെയുള്ള തുരങ്കങ്ങളിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. ആശുപത്രിയും സ്കൂളും മറയാക്കുന്നതിലൂടെ ഹമാസ് എല്ലാവരുടെയും സുരക്ഷ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധാനന്തരം ഗാസയുടെ സുരക്ഷാചുമതല ഏറ്റെടുക്കുമെന്ന ഇസ്രേലി നേതാക്കളുടെ പ്രസ്താവനകളിൽ യുഎസിനുള്ള എതിർപ്പാണു ബ്ലിങ്കൻ വ്യക്തമാക്കിയത്. ഗാസയുടെ ഭാവിയിൽ വെസ്റ്റ്ബാങ്കിലെ പലസ്തീൻ ഭരണകൂടത്തെയും ഉൾപ്പെടുത്താനാണു യുഎസ് ശ്രമിക്കുന്നത്. ഗാസയിൽ…
Read Moreആശുപത്രികൾക്കു കീഴേ തുരങ്കങ്ങൾ; തെളിവ് പുറത്തുവിട്ട് ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലെ ആശുപത്രികളിൽ കണ്ടെത്തിയ തുരങ്കങ്ങളുടെയും ആയുധങ്ങളുടെയും വീഡിയോ, ഫോട്ടോ ദൃശ്യങ്ങൾ ഇസ്രേലി സേന സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. അൽഷിഫ ആശുപത്രിസമുച്ചയത്തിൽ ഹമാസ് തീവ്രവാദികളുടെ തുരങ്കം കണ്ടെത്തിയെന്നു സേന അവകാശപ്പെട്ടു. തുരങ്കത്തിലേക്കുള്ള പ്രവേശനകവാടം വീഡിയോയിൽ കാണാം. കുട്ടികളുടെ ആശുപത്രിയായ അൽ റാന്റിസിനുള്ളിൽ കണ്ടെത്തിയ തുരങ്കത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരാശുപത്രിയായ അൽ ഖുദ്സിൽ കണ്ടെത്തിയ ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ചിത്രങ്ങളും പുറത്തുവിട്ടു. ആശുപത്രികളുടെ കീഴിലാണു ഹമാസ് ഭീകരകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഇസ്രയേൽ പറയുന്നു. യുഎസ് ഇന്റലിജൻസ് വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞദിവസം അൽ ഷിഫ ആശുപത്രിക്കുള്ളിൽനിന്നു കണ്ടെത്തിയ എകെ 47 തോക്കുകളുടെ ചിത്രങ്ങൾ ഇസ്രേലി സേന പുറത്തുവിട്ടിരുന്നു. ഇതിനിടെ, ഹമാസ് ഭീകരർ അൽഷിഫ ആശുപത്രിക്കുള്ളിൽ ബന്ദികളെ സൂക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഇസ്രേലി സേന ആശുപത്രിയിൽ പ്രവേശിച്ചതെന്നും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അതേസമയം, അൽ ഷിഫയിൽ വെള്ളവും ഓക്സിജനും ഇല്ലെന്നും…
Read Moreആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; അലക്സയിലെ ജീവനക്കാരെ വെട്ടിക്കുറയ്ക്കും
വാഷിംഗ്ടണ്‍ ഡിസി; ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കമ്പനിയുടെ വോയിസ് അസിസ്റ്റന്റ് സര്‍വീസായ അലക്സയില്‍ നിന്നുമാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ജനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇക്കാരണത്താലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്നാണ് സൂചന. അലക്സയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ എത്ര പേരെ പിരിച്ചുവിടുമെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഹ്യുമന്‍ റിസോഴ്സ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളില്‍ നിന്നും ഒട്ടേറെ ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. മ്യൂസിക്ക്, ഗെയിമിംഗ് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയും കമ്പനി വെട്ടിക്കുറച്ചിട്ടുണ്ട്. കമ്പനിയുടെ ഡിവൈസസ് ആന്റ് സര്‍വീസസ് ബിസിനസില്‍ നിന്നും കാര്യമായ ലാഭമുണ്ടാകുന്നില്ലെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. അലക്സയെന്ന വോയിസ് അസിസ്റ്റന്റിനെ അവതരിപ്പിച്ചിട്ട് ഒരു ദശാബ്ദത്തോട് അടുക്കുമ്പോഴും ഇതില്‍ കാലത്തിന് അനുസരിച്ചുള്ള അപ്ഡേഷനുകള്‍ കാര്യമായി വന്നിട്ടില്ലെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
Read Moreഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെമോചനം; നടപടി ഊർജിതമാക്കി ഇന്ത്യ
ന്യൂഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരുടെ മോചനത്തിനായുള്ള നടപടികൾ ഊര്‍ജിതമാക്കി വിദേശകാര്യമന്ത്രാലയം. വധശിക്ഷയ്ക്കെതിരായി അപ്പീല്‍ നടപടികള്‍ ദ്രുതഗതിയിൽ മുന്നോട്ടുപോകുകയാണെന്നും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപെടല്‍ തുടരുകയാണ്. ഇന്ത്യന്‍ പൗരന്മാര്ക്ക് നിയമ, കോണ്‍സുലര്‍ സഹായം തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞമാസം 26ന് ആണ് എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്. ജയിലിലുള്ളവരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തടവിൽ കഴിയുന്നവരുമായി സംസാരിച്ചെന്നും ബാഗ്ചി അറിയിച്ചു. ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യവെ, ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യാക്കാരെ ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ,…
Read Moreഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു
ഗാസ സിറ്റി: ഗാസയിലെ അൽ ഷിഫ ആശുപത്രിക്കു സമീപത്തുനിന്ന് ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിക്കടുത്തുള്ള കിബ്സിലെവീട്ടിൽനിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ യെഹൂദിത് വെയ്സിന്റെ മൃതദേഹമാണ് ഇസ്രയേൽ സൈന്യം കണ്ടെടുത്തത്. മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോയി. അതേസമയം, ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണു താമസിക്കുന്നത്.
Read More