എട്ടുകാലിയുടെ ​ക​ടി​യേ​റ്റ് ബ്ര​സീ​ലി​യ​ൻ ഗാ​യ​ക​ന് ദാ​രു​ണാ​ന്ത്യം; നടുക്കം വിട്ടുമാറാതെ ആരാധകർ

എട്ടുകാലിയുടെ ​ക​ടി​യേ​റ്റ് ബ്ര​സീ​ലി​യ​ൻ ഗാ​യ​ക​ന് ദാ​രു​ണാ​ന്ത്യം. യു​വ ഗാ​യ​ക​നാ​യ ഡാ​ർ​ലി​ൻ മൊ​റൈ​സാ​ണ് (28) മ​രി​ച്ച​ത്. മു​ഖ​ത്ത് എ​ട്ടു​കാ​ലി​യു​ടെ ക​ടി​യേ​റ്റ മൊ​റൈ​സി​ന് ക​ടു​ത്ത ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യും ക​ടി​യേ​റ്റ ഭാ​ഗം ക​ടും നീ​ല​നി​റ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

എ​ട്ടു​കാ​ലി​യു​ടെ ക​ടി മൂ​ലം അ​ല​ര്‍​ജി​യാ​യ​താ​ണെ​ന്ന് ക​രു​തി വൈ​കാ​തെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ന്ന് മൊ​റൈ​സി​ന്‍റെ ഭാ​ര്യ ജൂ​ലി​യെ​നി ലി​സ്ബോ​വ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ളെ​ല്ലാം ന​ൽ​കി അ​ന്ന് ത​ന്നെ മൊ​റൈ​സി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും മു​ഖ​ത്തെ പാ​ടി​നും ത​ള​ർ​ച്ച​യ്ക്കും മാ​റ്റ​മി​ല്ലാ​താ​യ​തോ​ടെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മൊ​റൈ​സി​ന്‍റെ ദ​ത്തു​പു​ത്രി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ​യും ഇ​തേ എ​ട്ടു​കാ​ലി ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്. കു​ട്ടി​യു​ടെ കാ​ലി​ലാ​ണ് എ​ട്ടു​കാ​ലി ക​ടി​ച്ച​തെ​ന്നും ആ​രോ​ഗ്യ​നി​ല സു​ര​ക്ഷി​ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഏ​ത് ഇ​ന​ത്തി​ൽ​പെ​ട്ട എ​ട്ടു​കാ​ലി​യാ​ണ് ഇ​തെ​ന്ന് സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല.

ത​ന്‍റെ പ​തി​ന​ഞ്ചാം വ​യ​സി​ല്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ മൊ​റൈ​സ് സു​ഹൃ​ത്തി​നും സ​ഹോ​ദ​ര​നു​മൊ​പ്പ​മു​ള്ളൊ​രു ബാ​ൻ​ഡി​ലെ അം​ഗം കൂ​ടി​യാ​ണ്. ഇ​വ​ർ ചേ​ർ​ന്ന് ഒ​ട്ടേ​റെ വേ​ദി​ക​ളി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment