സമാധാനത്തിനു പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സ​മാ​ധാ​ന​ത്തി​നാ​യി പ്രാ​ർ​ഥി​ച്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​രു​പ​ക്ഷ​വും ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന​ഭ്യ​ർ​ഥി​ച്ചു. “ആ​ക്ര​മ​ണ​വും ആ​യു​ധ​പ്ര​യോ​ഗ​വും ദ​യ​വാ​യി അ​വ​സാ​നി​പ്പി​ക്കൂ. ഭീ​ക​ര​വാ​ദ​വും യു​ദ്ധ​വും പ​രി​ഹാ​ര​ത്തി​ലേ​ക്കു ന​യി​ക്കു​ന്നി​ല്ല. മ​റി​ച്ച്, നി​ഷ്ക​ള​ങ്ക​ർ​ക്കു മ​ര​ണ​വും ദു​രി​ത​വു​മാ​ണ് അ​വ ന​ല്കു​ന്ന​ത്. യു​ദ്ധം എ​ന്നും പ​രാ​ജ​യ​മാ​ണ്. ഓ​രോ യു​ദ്ധ​വും പ​രാ​ജ​യ​മാ​ണ്. ഇ​സ്ര​യേ​ലി​ൽ​നി​ന്നു​ള്ള ഓ​രോ പു​തി​യ വാ​ർ​ത്ത​യും ഭ​യ​ത്തോ​ടെ​യും വേ​ദ​ന​യോ​ടെ​യു​മാ​ണു ഞാ​ൻ വീ​ക്ഷി​ക്കു​ന്ന​ത്. ഭീ​ക​ര​ത​യു​ടെ​യും വേ​ദ​ന​യു​ടെ​യും മ​ണി​ക്കൂ​റുകളിലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ​വ​ർ​ക്കുംവേ​ണ്ടി ഞാ​ൻ പ്രാ​ർ​ഥി​ക്കു​ന്നു’’- ഞാ​യ​റാ​ഴ്ച ത്രി​കാ​ല​ജ​പ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Read More

നെതന്യാഹുവിനെതിരേ ഇസ്രേലി മാധ്യമങ്ങൾ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ കു​റ്റ​പ്പെ​ടു​ത്തി ഇ​സ്രേ​ലി മാ​ധ്യ​മ​ങ്ങ​ൾ. സു​ര​ക്ഷാകാ​ര്യ​ങ്ങ​ളി​ലെ അ​ന്ത​മി​ല്ലാ​ത്ത അ​റി​വി​ന്‍റെ​യും രാ​ഷ്‌​ട്രീ​യ​കാ​ര്യ​ങ്ങ​ളി​ലെ ത​ഴ​ക്ക​ത്തി​ന്‍റെ​യും പേ​രി​ൽ അ​ഹ​ങ്ക​രി​ക്കു​ന്ന നെ​ത​ന്യാ​ഹു മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​യെ​ന്നു ഹാ​ര​റ്റ്സ് ദി​ന​പത്രത്തി​ലെ മു​ഖ​പ്ര​സം​ഗം ആ​രോ​പി​ച്ചു. പ​ല​സ്തീ​ൻ​കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ പ​ര​സ്യ​മാ​യി നി​ഷേ​ധി​ക്കു​ന്ന വി​ദേ​ശ​ന​യ​വും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ പ​ദ്ധ​തി​ക​ളും പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഇ​സ്ര​യേ​ൽ നേ​രി​ടു​ന്ന അ​പ​ക​ടം മ​ന​സി​ലാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. തീ​വ്ര​നി​ല​പാ​ടു​കാ​രാ​യ ബെ​ൻ ഗ​വീ​റി​നും ബെ​സാ​ലെ​ൽ സ്മോ​ട്രി​ച്ചി​നും സു​പ്ര​ധാ​ന മ​ന്ത്രി​പ​ദ​വി​ക​ൾ ന​ല്കി​യ​തും തെ​റ്റാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ വിമർശിച്ചു. ഇ​സ്രയേലിൽ പ്രചാരത്തിൽ മൂ​ന്നാ​മ​തു​ള്ള ഹാ​ര​റ്റ്സ് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി വാ​യി​ക്ക​പ്പെ​ടു​ന്ന പ​ത്ര​മാ​ണ്.

Read More

ഇ​സ്ര​യേ​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യാ​ല്‍ ബ​ന്ദി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഹ​മാ​സ്

ടെ​ല്‍ അ​വീ​വ്: ഹ​മാ​സി​ന്‍റെ മി​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 33 ഇ​സ്രേ​ലി സൈ​നി​ക​ര്‍ കൂ​ടി കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​തോ​ടെ ഹ​മാ​സ്- ഇ​സ്ര​യേ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 134 ആ​യി. ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പല​സ്തീ​നി​യൻ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ല്‍ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലും വ്യോ​മാ​ക്ര​മ​ണ​ത്തി​ലു​മാ​ണ് ര​ണ്ട് റി​പ്പോ​ര്‍​ട്ട​ര്‍​മാ​രും ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ ശേ​ഷം മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം ആ​റാ​യി. അ​തേ​സ​മ​യം ഗാ​സ​യി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യാ​ല്‍ ബ​ന്ദി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഹ​മാ​സ് ഭീ​ഷ​ണി മു​ഴ​ക്കി. ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ എ​സെ​ദീ​ന്‍ അ​ല്‍​ഖാ​സിം ബ്രി​ഗേ​ഡ്‌​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ശ​ത്രു​വി​ന് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ധാ​ര്‍​മി​ക​ത​യു​ടെ​യും ഭാ​ഷ മ​ന​സി​ലാ​കു​ന്നി​ല്ല, അ​തി​നാ​ല്‍ അ​വ​ര്‍​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ ത​ങ്ങ​ള്‍ അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

Read More

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ അപലപിച്ച് ട്രൂ​ഡോ; കാ​ന​ഡ​യി​ൽ ഹ​മാ​സ് അ​നു​കൂ​ലി​ക​ളു​ടെ ആ​ഹ്ളാദ​പ്ര​ക​ട​നം

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ഇ​ന്ത്യ- കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജസ്റ്റിൻ ട്രൂഡോ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്പോ​ഴും രാ​ജ്യ​ത്ത് ഹ​മാ​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം. ഒ​ന്‍റാ​റി​യോ​യി​ലെ മി​സി​സാ​ഗ​യി​ലെ തെ​രു​വു​ക​ളി​ൽ പ​ല​സ്തീ​ൻ പ​താ​ക​ക​ൾ വീ​ശി​യാ​ണ് ഹ​മാ​സ് അ​നു​കൂ​ലി​ക​ൾ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. റെ​ബ​ൽ ന്യൂ​സ് കാ​ന​ഡ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ട്ര​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും ആ​ളു​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും പ​ല​സ്തീ​ൻ പ​താ​ക വീ​ശു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ്വീ​ഡ​ൻ, ജ​ർ​മ​നി, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ലെ​യും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ചി​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​താ​യി റെ​ബ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Read More

ഇ​സ്ര​യേ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​ർ; രാജ്യത്തിന് പുറത്ത്  കടക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ എംബസി

ന്യൂ​ഡ​ൽ​ഹി: ഇ​സ്ര​യേ​ലി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ സു​ര​ക്ഷി​ത​രെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 18,000 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​സ്രാ​യേ​ലി​ലു​ള്ള​ത്. ഇ​തു​വ​രെ ഇ​ന്ത്യാ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നി​ഷ്‌​ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്‌​തി​ട്ടി​ല്ല. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്തി​നു പു​റ​ത്തു​ക​ട​ക്കാ​ൻ ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

Read More

കാനഡയിൽ വിമാനം തകർന്ന് രണ്ട് ഇന്ത്യൻ പൈലറ്റുമാർ മരിച്ചു; ന​​​​വം​​​​ബ​​​​റി​​​​ൽ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കാനിരിക്കെയാണ് അപകടം

  ടൊ​​​​റ​​​​ന്‍റോ: കാ​​​​ന​​​​ഡ​​​​യി​​​​ലെ ബ്രി​​​​ട്ടീ​​​​ഷ് കൊ​​​​ളം​​​​ബി​​​​യ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ ചെ​​​​റു​​​​വി​​​​മാ​​​​നം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ര​​​​ണ്ട് ട്രെ​​​​യി​​​​നി പൈ​​​​ല​​​​റ്റു​​​​മാ​​​​ർ ഉ​​ൾ​​പ്പെ​​ടെ മൂ​​​​ന്നു​​ പേ​​​​ർ മ​​​​രി​​​​ച്ചു. മും​​​​ബൈ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​ഭ​​​​യ് ഗ​​​​ദ്രു(25), യാ​​​​ഷ് രാ​​​​മു​​​​ഗ​​ദെ(25) എ​​​​ന്നി​​​​വ​​​​രാ​​ണു മ​​രി​​ച്ച ഇ​​ന്ത്യ​​ക്കാ​​ർ. പൈ​​​​പ്പ​​​​ർ പി​​​​എ-34 സെ​​​​നെ​​​​ക്ക വി​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ൻ​​കൂ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് 100 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ ചി​​​​ല്ലി​​​​വാ​​​​ക് സി​​​​റ്റി​​​​ക്കു സ​​​​മീ​​​​പം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. മൂ​​​​ന്നു​​ വ​​​​ർ​​​​ഷം​​​​മു​​​​ന്പാ​​​​ണ് ഗ​​​​ദ്രു പൈ​​​​ല​​​​റ്റ് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ന​​​​വം​​​​ബ​​​​റി​​​​ൽ ബി​​​​രു​​​​ദ പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​കേ​​​​ണ്ട​​​​താ​​​​ണ്. വി​​​​മാ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ന്ന സ്കൈ​​​​ക്വ​​​​സ്റ്റ് ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍റേ​​​​താ​​ണു ചെ​​​​റു​​​​വി​​​​മാ​​​​നം. അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ങ്കി​​​​ലും വി​​​​മാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

Read More

ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ വ്യോ​മാ​ക്ര​മ​ണം മാ​ത്രം പോരാ; ഗാ​സ​യി​ല്‍ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഇ​സ്ര​യേ​ല്‍ സേ​ന

  ടെ​ല്‍ അ​വീ​വ്: ഗാ​സ​യി​ല്‍ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഇ​സ്ര​യേ​ല്‍ സേ​ന. ഗാ​സ​യി​ല്‍​നി​ന്നു​ള്ള ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ വ്യോ​മാ​ക്ര​മ​ണം മാ​ത്രം മ​തി​യാ​വി​ല്ലെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഗാ​സ​യി​ല്‍ സൈ​നി​ക​നി​ക്കം തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഗാ​സ​യു​ടെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തെ​ങ്കി​ലേ ഇ​ത് സാ​ധ്യ​മാ​കൂ എ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ​യും സൈ​ന്യ​ത്തി​ന്‍റെ​യും നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് ക​ര​മാ​ര്‍​ഗ​മു​ള്ള സൈ​നി​ക​നീ​ക്ക​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഗാ​സ​യി​ലെ 800 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം ഇ​തു​വ​രെ ആ​ക്ര​മ​ണം ന​ട​ത്തി. നൂ​റി​ലേ​റെ ഇ​സ്ര​യേ​ല്‍ പൗ​ര​ന്മാ​രെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് ഹ​മാ​സും അ​വ​കാ​ശ​പ്പെ​ട്ടു.അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 700 ക​ട​ന്നു. ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 450 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം.

Read More

ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ചേ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ വീ​ഡി​യോ’… അ​ഞ്ചം​ഗ കു​ടും​ബ​ത്തോ​ട് ഹ​മാ​സി​ന്‍റെ ക്രൂ​ര​ത; ഒ​രു കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി

  ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ൽ- ഹ​മാ​സ് പോ​രാ​ട്ടം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഇ​സ്രേലി കു​ടും​ബ​ത്തെ ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ​തി​ന്‍റെ ദൃശ്യങ്ങൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. അ​ച്ഛ​നും അ​മ്മ​യും മൂ​ന്നു​മ​ക്ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ത്തി​ലെ മൂ​ത്ത​കു​ട്ടി കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വീ​ഡി​യോ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന സൂ​ച​ന. ‘ഞാ​ൻ ക​ണ്ട​തി​ൽ വ​ച്ചേ​റ്റ​വും വേ​ദ​ന നി​റ​ഞ്ഞ വീ​ഡി​യോ’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഇ​സ്ര​യേ​ലി ഫെ​മി​നി​സ്റ്റ് എ​മി​ലി ഷ്രാ​ഡ​ർ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ദ​ന്പ​തി​ക​ളും ഇ​വ​രു​ടെ മ​ക​നും മ​ക​ളും നി​ല​ത്ത് ഭ​യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​തും ക​ര​യു​ന്ന​തു​മാ​ണ് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് പി​താ​വി​ന്‍റെ കൈ​ക​ൾ വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പി​താ​വി​ന്‍റെ കൈ​ക​ളി​ലെ ചോ​ര​യെ​ക്കു​റി​ച്ചു മ​ക​ൻ ചോ​ദി​ക്കു​ന്ന​തും കാ​ണാം. സ​ഹോ​ദ​രി മ​രി​ച്ചു, അ​വ​ൾ ജീ​വ​നോ​ടെ ഇ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ച്ച​ത് തു​ട​ങ്ങി സ​ഹോ​ദ​രി​യു​ടെ മ​ര​ണ​ത്തെ സൂ​ചി​പ്പി​ച്ച് ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും സം​സാ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്. വെ​ടി​യൊ​ച്ച​ക​ൾ മു​ഴ​ങ്ങു​മ്പോ​ൾ നി​ല​ത്തു​കി​ട​ക്കാ​ൻ കു​ഞ്ഞു​ങ്ങ​ളോ​ടു മാ​താ​പി​താ​ക്ക​ൾ‌ ആ​വ​ശ്യ​പ്പെ​ടു​ന്നുണ്ട്. തോ​ളി​ൽ തോ​ക്കു​മാ​യി ഒ​രാ​ൾ ഇ​വ​ർ​ക്ക് മു​ന്പി​ലൂ​ടെ ക​ട​ന്നു…

Read More

ഓപ്പറേഷൻ അയൺ സ്വാർഡ്സ് പ്രഖാപിച്ചു; ശത്രുകൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത രീതിയുള്ള തിരിച്ചടി ലഭിക്കും; ബെഞ്ചമിൻ നെതന്യാഹു

പ​ല​സ്തീ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​യ്‌​ക്കെ​തി​രെ ‘ഓ​പ്പ​റേ​ഷ​ൻ അ​യ​ൺ സ്വാ​ർ​ഡ്സ്’ പ്ര​ഖാ​പി​ച്ചു. തി​രി​ച്ച​ടി​ച്ച് ഇ​സ്രാ​യേ​ൽ. ഗാ​സ മു​ന​മ്പി​ലെ ഹ​മാ​സ്‌ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മ​സേ​ന ആ​ക്ര​മ​ണം തു​ട​ങ്ങി. ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​സ്രാ​യേ​ല്‍ നേ​രി​ടു​ന്ന ആ​ക്ര​മ​ണം. ഹ​മാ​സ് ഇ​സ്ര​യേ​ലി​ന് നേ​രെ ഓ​പ്പ​റേ​ഷ​ന്‍ ‘അ​ല്‍ അ​ഖ്സ ഫ്ള​ഡ്’ എ​ന്ന പേ​രി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 20 മി​നി​റ്റു​കൊ​ണ്ട് 5000 റോ​ക്ക​റ്റു​ക​ള്‍ ഇ​സ്രാ​യേ​ലി​ലേ​ക്ക് വി​ട്ട​തായി റി​പ്പോ​ർ​ട്ട്.  വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​സ്ര​യേ​ലി​ന്‍റെ ബ​ന്ധം മെ​ച്ച​പ്പെ​ട്ട​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ഹ​മാ​സി​ൻ്റെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. “ന​മ്മ​ൾ ഒ​രു യു​ദ്ധ​ത്തി​ലാ​ണ്, ഈ ​യു​ദ്ധ​ത്തി​ൽ ന​മ്മ​ൾ വി​ജ​യി​ക്കും. ശ​ത്രു​ക​ൾ​ക്ക് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത രീ​തി​യു​ള്ള തി​രി​ച്ച​ടി ല​ഭി​ക്കും. വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രും”- ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.  

Read More

6 മാ​സ​ത്തി​നി​ടെ ​ദു​ബാ​യി​ലെ സ്വ​ർ​ണ വി​ല ഏ​റ്റ​വും കുറഞ്ഞ നിരക്കിൽ

സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ത് ആ​ശ്വാ​സ ദി​നം. 6 മാ​സ​ത്തി​നി​ടെ ​ദു​ബാ​യി​ലെ സ്വ​ർ​ണ വി​ല ഏ​റ്റ​വും വി​ല​ക്കു​റ​വി​ലാ​ണ് ഇ​ന്നു​ള്ള​ത്. വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ്വ​ർ​ണ വി​ല​യി​ൽ വ്യ​ത്യാ​സം സം​ഭ​വി​ക്കു​മെ​ന്നും ദ​സ​റ​യും ദീ​പാ​വ​ലി​യും വ​രു​ന്ന​തോ​ടെ സ്വ​ർ​ണ വി​ല കൂ​ടു​ന്ന​തി​നും സാ​ധ്യ​ത കാ​ണു​ന്നു​ണ്ടെ​ന്ന് വി​ദ​ഗ്ദ​ർ പ​റ​യു​ന്നു. സ്വ​ർ​ണ വി​ല കു​റ​വ് ആ​യ​തു​കൊ​ണ്ടു ത​ന്നെ   മു​ൻ കൂ​ട്ടി സ്വ​ർ​ണം ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം  ജ്വ​ല്ല​റി​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ദു​ബാ​യ് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല  സ​ന്ദ​ർ​ശ​ക വി​സ​യി​ൽ ദു​ബാ​യി​ൽ എ​ത്തി​യ​വ​ർ​ക്കും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ്വ​ർ​ണ​ത്തെ ഒ​രു നി​ക്ഷേ​പ​മാ​യി കാ​ണു​ന്ന​വ​ർ​ക്ക് ഇ​ത് തീ​ർ​ച്ച​യാ​യും ഒ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്. 24 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്  220.5 ദി​ർ​ഹ​വും 21 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 197.75 ദി​ർ​ഹ​വും 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് ഇ​പ്പോ​ൾ 169.5 ദി​ർ​ഹ​വു​മാ​ണ് വി​ല.  

Read More