ഓസ്ലോ: ഈ വർഷത്തെ സമാധന നൊബേൽ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയും മുന്നിൽ. 259 വ്യക്തികളും 92 സംഘടനകളുമടക്കം 351 പേരുടെ പട്ടികയിൽനിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഒക്ടോബർ ആറിനാണു പുരസ്കാരം പ്രഖ്യാപിക്കുക. ചൈനീസ് സർക്കാർ ജയിലിൽ അടച്ചിരിക്കുന്ന ഉയിഗർ നേതാവ് ഇൽഹാം തോഹ്തിയാണു വാതുവയ്പുകാർക്കു പ്രിയപ്പെട്ട മൂന്നാമത്തെയാൾ. ഇറാനിൽ വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന നർഗീസ് മൊഹമ്മദി, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തെ വെല്ലുവിളിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തുന്ന മെഹ്ബൂബ സെർജ എന്നിവർക്കും നൊബേൽ പ്രതീക്ഷിക്കപ്പെടുന്നു. വാതുവയ്പുകാരിൽ ഭൂരിഭാഗവും സെലൻസ്കിയെയാണു പിന്തുണയ്ക്കുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ യുദ്ധകാല നേതാവായതിനാൽ അദ്ദേഹത്തിനു കിട്ടാതിരിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാക്കളിലൊരാൾ റഷ്യൻ വിമതനായതിനാൽ അലക്സി നവൽനിക്കും കിട്ടാതിരിക്കാം.
Read MoreCategory: NRI
‘അവനെ തൂക്കിക്കൊല്ലണം’; ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ അച്ഛൻ
ഇന്‍ഡോര്‍: ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ ബലാത്സംഗംചെയ്തു തെരുവിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്നു പ്രതിയുടെ പിതാവ്. ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ പെൺകുട്ടി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “ഇങ്ങനെയുള്ള ഒരാൾക്ക് വേറെ എന്ത് ശിക്ഷയാണ് കൊടുക്കാൻ കഴിയുക? അത്തരക്കാരെ തൂക്കിലേറ്റിയാൽ മാത്രമേ മാതൃകയാവൂ. അത്തരം കുറ്റകൃത്യങ്ങൾ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അങ്ങനെ ചെയ്യണം. അതെന്റെ മകനായാലും. ഇത്തരക്കാര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. സംഭവം നടന്ന ശേഷവും അവന് വീട്ടില്‍ വന്നിരുന്നു. പക്ഷേ അവൻ ഈ കുറ്റം ചെയ്തത് ഞാനറിഞ്ഞിരുന്നില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ എന്റെ മകനെ വെടിവച്ചേനെ’- അറസ്റ്റിലായ ഭരത് സോണിയുടെ പിതാവ് രാജു സോണി കണ്ണീരോടെ പറഞ്ഞു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിക്ക്…
Read Moreപാക്കിസ്ഥാൻ മോസ്കുകളിൽ സ്ഫോടനം; 56 മരണം
പെഷവാർ: പാക്കിസ്ഥാനിൽ ഇന്നലെ നബിദിനാഘോഷത്തിനിടെ രണ്ടു മോസ്കുകളിലുണ്ടായ സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു; അന്‍പതിലധികം പേർക്കു പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മസ്തൂംഗിലുണ്ടായ സ്ഫോടനത്തിൽ 52ഉം ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ പെഷവാറിനടുത്തുണ്ടായ സ്ഫോടനത്തിൽ നാലു പേരുമാണു കൊല്ലപ്പെട്ടത്. മസ്തൂംഗിലെ മദീന മോസ്കിൽ ജനങ്ങൾ നബിദിനാഘോഷ പരിപാടികൾക്ക് ഒത്തുചേരവേ ചാവേർ ആക്രമണം ഉണ്ടാവുകയായിരുന്നു. ചാവേറിനെ തടയാൻ ശ്രമിച്ച ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നവാസ് ഖഷ്കോരിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ കാറിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. ഇതിന് മണിക്കൂറുകൾക്കകമാണ് ഖൈബർ പക്തൂൺഖ്വായിൽ പെഷവാറിനടുത്ത് ഹംഗുവിൽ സ്ഫോടനമുണ്ടായത്. പോലീസ് സമുച്ചയത്തിന്റെ ഭാഗമായ മോസ്കിലായിരുന്നു സ്ഫോടനം. മോസ്കിന്റെ മേൽക്കൂര തകർന്നു. അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയതായി സംശയിക്കുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ രണ്ടു സ്ഫോടനങ്ങളിലും മരണസംഖ്യ ഉയർന്നേക്കും. ബലൂചിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരസംഘടനയ്ക്കും ഇസ്ലാമിക്…
Read Moreമദ്യനിര്‍മാണവും അനാശാസ്യം: കുവൈത്തില്‍ 42 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏഷ്യാക്കാരായ 12 പ്രവാസികൾ അറസ്റ്റിൽ. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികൾ പിടിയിലായിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. പ്രാദേശികമായി മദ്യം ഉത്പാദിപ്പിക്കുന്നതായും വിൽപ്പന നടത്തുന്നതായും വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് അപ്പാർട്ടുമെന്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പ്രാദേശികമായി നിര്‍മിച്ച 7854 കുപ്പി മദ്യം, മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന 116 ബാരല്‍ അസംസ്കൃത വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അഥോറിറ്റിയിലേക്ക് കൈമാറി. അതിനിടെ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 30 പ്രവാസികളും കുവൈത്തിൽ അറസ്റ്റിലായി. പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അധികൃതര്‍ സോഷ്യല്‍ മീഡിയ, മസാജ് പാര്‍ലറുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേർ അറസ്റ്റിലായത്.
Read Moreനാഗോർണോ- കരാബാക് അസർബൈജാനിൽ ലയിക്കും; പാതി അര്‍മേനിയൻ വംശജരും പലായനം ചെയ്തു
സ്റ്റെപാനാകെർട്ട്: നാഗോർണോ-കരാബാക് പ്രദേശം ജനുവരി ഒന്നിന് അസർബൈജനിൽ ലയിക്കുമെന്ന് ഇവിടത്തെ സ്വയംപ്രഖ്യാപിത സർക്കാരിന്റെ പ്രസിഡന്റ് സാമുവൽ ഷഹ്റാമന്യൻ അറിയിച്ചു. എല്ലാ സർക്കാർ സ്ഥാപനങ്ങളും ജനുവരി ഒന്നിനു പിരിച്ചുവിടാനുള്ള ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. ജനങ്ങളുടെ സുരക്ഷയും താത്പര്യവും സംരക്ഷിക്കുന്നതിനാണു സർക്കാരിനെ പിരിച്ചുവിടുന്നതെന്നു പ്രസിഡന്റ് വ്യക്തമാക്കി. മൂന്നു പതിറ്റാണ്ട് അർമേനിയൻ വംശജരുടെ നിയന്ത്രണത്തിലായിരുന്ന നാഗോർണോ-കരാബാക് പ്രദേശം അസർബൈജാൻ സേന കഴിഞ്ഞയാഴ്ചയാണ് പിടിച്ചെടുത്തത്. നാഗോർണോ-കരാബാക്കിനെ അസർബൈജാന്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്രസമൂഹം അംഗീകരിക്കുന്നത്.നാഗോർണോയിലെ 1.2 ലക്ഷം വരുന്ന അർമേനിയൻ വംശജരിൽ പാതിയും അയൽ രാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു. അസർബൈജാൻ സർക്കാർ നാഗോർണോയിൽ വംശീയ ഉന്മൂലനം നടത്തുന്നതായി അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ ആരോപിച്ചു. നാഗോർണോയിൽ നിരീക്ഷകരെ വിന്യസിക്കാനായി പാശ്ചാത്യശക്തികൾ അസർബൈജാനുമേൽ സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
Read Moreചൈനയ്ക്കെതിരേ ആയുധശേഖരം; തദ്ദേശ മുങ്ങിക്കപ്പൽ പുറത്തിറക്കി തായ്വാൻ
തായ്പെയ്: ചൈനയ്ക്കെതിരേ ആയുധശേഖരം വർധിപ്പിക്കുന്ന തായ്വാൻ സ്വന്തമായി നിർമിച്ച മുങ്ങിക്കപ്പൽ നീറ്റിലിറക്കി. പ്രസിഡന്റ് സായ് ഇംഗ് വെന്നിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 154 കോടി ഡോളർ ചെലവിട്ടു നിർമിച്ച മുങ്ങിക്കപ്പൽ ഡീസൽ എൻജിനാലാണു പ്രവർത്തിക്കുന്നത്. ചൈനീസ് ഐതിഹ്യങ്ങളിലെ പറക്കും മത്സ്യമായ ‘ഹൈക്കുൻ’ എന്നാണു പേരിട്ടിരിക്കുന്നത്. പരീക്ഷണയോട്ടങ്ങൾക്കുശേഷം 2024ൽ നാവികസേനയുടെ ഭാഗമാകും. മറ്റൊരു മുങ്ങിക്കപ്പലിന്റെ നിർമാണം തായ്വാനിൽ പുരോഗമിക്കുകയാണ്. പത്തു മുങ്ങിക്കപ്പലുകൾ സ്വന്തമാക്കാനാണ് ഉദ്ദേശ്യം. പസഫിക് സമുദ്രത്തിൽ ചൈനീസ് സേനയെ തടയാമെന്ന മോഹം മണ്ടത്തരവും വിവരക്കേടുമാണെന്നു ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. എത്ര ആയുധങ്ങൾ സമാഹരിച്ചാലും തായ്വാനെ ചൈനയോടു കൂട്ടിച്ചേർക്കുമെന്നും പറഞ്ഞു.
Read Moreകനേഡിയൻ സൈന്യത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് ഇന്ത്യൻ ഹാക്കർമാർ
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ കനേഡിയന്‍ സൈന്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തത് ഇന്ത്യന്‍ ഹാക്കര്‍മാര്‍. വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായതായും പിന്നാലെ ഹാക്കിംഗിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ സൈബര്‍ ഫോഴ്സ് എന്ന ഹാക്കര്‍മാരുടെ സംഘം രംഗത്തെത്തിയതായും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കനേഡിയന്‍ വ്യോമസേനയുടെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായെന്നും അതിനു പിന്നിൽ തങ്ങളാണെന്നും ഇന്ത്യന്‍ സൈബര്‍ ഫോഴ്സ് സംഘം എക്സില്‍ അവകാശപ്പെട്ടു. ഉച്ചയോടെയാണ് വെബ്സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതെന്നും കനേഡിയന്‍ പ്രതിരോധ വകുപ്പ് വക്താവ് വ്യക്തമാക്കി. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തോടെയാണ് ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി ഉടലെടുത്തത്.
Read Moreപൂവ് കൊടുത്ത് പ്രൊപോസ് ചെയ്തു; നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തികൊന്നു
ലണ്ടൻ: ഇംഗ്ലണ്ടില്‍ കത്തിയാക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. സൗത്ത് ലണ്ടനിലെ ക്രോയ്ഡണിലാണ് സംഭവം. 15കാരിയാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 17കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനി സ്കൂളിലേക്കു പോകുന്പോഴായിരുന്നു ആക്രമണം. പൂക്കൾ വാങ്ങാൻ വിസമ്മതിച്ചതിനെത്തുടർന്നു 17കാരൻ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. വാൾപോലെയുള്ള കത്തികൊണ്ടു പെൺകുട്ടിയുടെ കഴുത്തിലാണു കുത്തിയത്. ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ വിദ്യാര്‍ഥിനിക്കു വൈദ്യസഹായം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഹൃദയം തകർന്നുവെന്നും നമ്മുടെ നഗരത്തിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ രാവും പകലും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നുവെന്നും ലണ്ടൻ മേയർ പറഞ്ഞു.
Read More“കാനഡയ്ക്ക് നാണക്കേട്’;ക്ഷമാപണം നടത്തി ട്രൂഡോ
ഒട്ടാവ: രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി പോലീസുകാരനായിരുന്ന യുക്രെയിൻ വംശജനെ പാർലമെന്റിൽ ആദരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത് പാർലമെന്റിനെയും രാജ്യത്തെയും നാണംകെടുത്തിയ തെറ്റാണെന്നും ട്രൂഡോ. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ കനേഡിയൻ സന്ദർശനവേളയിലായിരുന്നു സംഭവമുണ്ടായത്. യറൊസ്ലാവ് ഹൻക എന്ന തൊണ്ണൂറ്റെട്ടുകാരനാണ് ആദരിക്കപ്പെട്ടത്. റഷ്യയ്ക്കെതിരേ യുദ്ധം ചെയ്ത ‘യുക്രെയ്ൻ ഹീറോ’എന്നാണ് ഇയാളെ കാനഡ സ്പീക്കർ ആന്റണി റോട്ട വിശേഷിപ്പിച്ചത്. സംഭവം വിവാദമായതോടെ റോട്ട ചൊവ്വാഴ്ച രാജിവച്ചിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിവില്ലാതിരുന്നതാണു സംഭവത്തിനു കാരണമെന്നു പറഞ്ഞ സ്പീക്കർ യഹൂദരോടു മാപ്പും ചോദിച്ചിരുന്നു.
Read Moreഅമേരിക്കയിൽ മുഖംമൂടി ധരിച്ചെത്തിയ നൂറോളം കൗമാരക്കാർ കടകൾ കൊള്ളയടിച്ചു
അമേരിക്കയിലെ ഫിലാഡല്‍ഫിയയിൽ മുഖംമൂടി ധരിച്ച് കൂട്ടമായെത്തിയ നൂറോളം കൗമാരക്കാർ കടകള്‍ കൊള്ളയടിച്ചു. ആപ്പിള്‍ ഫോൺ സ്റ്റോറും ഫുട്ലോക്കർ, ലുലുലെമൻ തുടങ്ങിയ സ്റ്റോറുകളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഐ ഫോണുകളടക്കം കൊള്ളക്കാർ കടത്തിക്കൊണ്ടുപോയി. കവർച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആള്‍ക്കൂട്ടം കടകള്‍ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഫുട് ലോക്കര്‍ സ്റ്റോറിന് മുന്‍പിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ആക്രമണത്തിനിരയായി. സെക്യൂരിറ്റി ഫീച്ചറുകൾ ഉള്ളതിനാല്‍ മോഷ്ടിക്കപ്പെട്ട പല ആപ്പിൾ ഉത്പന്നങ്ങളും പിന്നീട് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തിൽ ഇരുപതോളം പേരെ അറസ്റ്റ് ചെയ്തതായും ഇവരില്‍നിന്ന് രണ്ട് തോക്കുകൾ കണ്ടെടുത്തതായും ഫിലാഡൽഫിയ പോലീസ് പറഞ്ഞു. ഇവിടെയുള്ള സിറ്റി ഹാളിലെ സമാധാനപരമായ ഒരു പ്രതിഷേധ യോഗത്തിന് പിന്നാലെയാണ് റിട്ടൻഹൗസ് സ്ക്വയറിന് സമീപം കടകള്‍ കൊള്ളയടിച്ചത്. കഴിഞ്ഞ മാസം ഒരു പോലീസ് ഓഫീസറുടെ വെടിയേറ്റ് മരിച്ച എഡ്ഡി ഇറിസാരിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇവര്‍ സമാധാനപരമായി…
Read More